Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

മുഖ്യമന്ത്രി പിണറായി കണ്ണുരുട്ടി; കളക്ടര്‍ മാപ്പു ചോദിച്ചു.കലക്‌ടര്‍ക്കെന്താ കൊമ്പുണ്ടോ?

$
0
0

കോഴിക്കോട്:കോഴിക്കോട് കലക്ടര്‍ പ്രശാന്റിന്തും എം .കെ .രാഘവന്‍ എംപി- തര്‍ക്കത്തിനു പരിഹാരമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയെന്നു സൂചന. കളക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടികള്‍ക്കെതിരെ എം.കെ. രാഘവന്‍ എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കു കഴിഞ്ഞദിവസം പരാതി നല്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മാപ്പു ചോദിച്ചുകൊണ്ടുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നത്. വിഷയത്തില്‍ ഗൗരവമായി ഇടപട്ടെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു അടിയന്തര പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശം നല്കിയെന്നാണ് വിവരം.പിണറായിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായ ഉടന്‍ കലക്ടര്‍ മാപ്പ് ചോദിച്ച് ഫെയിസ് ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

കളക്ടര്‍ പദവി പോലും മറന്ന് സോഷ്യല്‍മീഡിയയിലൂടെ പരിഹസിച്ചുവെന്നും പിആര്‍ഡിയെ ദുരുപയോഗം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പത്രക്കുറിപ്പ് നല്കിയെന്നുമായിരുന്നു എംപി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഫേയ്‌സ്ബൂക്കില്‍ പോസ്റ്റിട്ട് തന്നെ അപമാനിച്ചതും, രേഖാമൂലം ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടി നല്‍കാത്തതും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജനപ്രതിനിധികളെ പരസ്യമായി അപമാനിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതായി എംപി പറഞ്ഞിരുന്നു.collector prashant-mk raghavan

കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ന്ന തര്‍ക്കത്തിനൊടുവിലാണ് കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ ക്ഷമ ചോദിച്ച് പോസ്റ്റിട്ടത്. അറിഞ്ഞോ അറിയാതെയോ ആരെയും വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുതെന്നാണ് തന്റെ ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിക്കാനിടയാക്കിയ തന്റെ പ്രവൃത്തിക്ക് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റിട്ടത്.

എംപിയെ അപമാനിക്കാന്‍ താന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും എല്ലാം ഉന്നതിയില്‍ നില്‍ക്കുന്ന എംപിയോട് ഈഗോ കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. പദ്ധതി നടത്തിപ്പിന് കളക്ടറുടെ ഓഫീസ് തടസം നില്‍ക്കുന്നുവെന്ന എംപിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നത്.MK RAGHAVAN MP PRASANT collector

അതിനിടെ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കോഴിക്കോട് എം.പി എം. കെ രാഘവനുമായുണ്ടായ കലക്‌ടറുടെ തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. കലക്‌ടര്‍ക്കെന്താ കൊമ്പുണ്ടോ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 

ജില്ലാ കലക്ടര്‍മാരുടെ മഹത്തായ പാരമ്പര്യത്തിന്‍റെ മുഖവുരയോടെയാണ് ലേഖനം ആരംഭിച്ചിരിക്കുന്നത്.
ഒരു ജനപ്രതിനിധിക്കെതിരെ അടിസ്ഥാന രഹിതമായ അപവാദപ്രചരണങ്ങള്‍ നടത്തുന്ന ഒരു കലക്ടര്‍ കോഴിക്കോട് ചരിത്രത്തില്‍ ഉണ്ടാ‍യിട്ടില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. ഫെയ്സ്ബുക്കും ട്വിറ്ററും ഇല്ലാതിരുന്നിട്ടല്ല പണ്ട് ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും കലക്ടര്‍ പദവിയിലിരിക്കുന്നവരുടെ മാന്യതയും കുലീനതയുമാണ് മുന്‍ കലക്ടര്‍മാരെ പ്രശാന്തില്‍ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു.
ജനപ്രിയ സിനിമകള്‍ എന്നപേരില്‍ അറിയപ്പെടുന്ന തട്ടുതകര്‍പ്പന്‍ സിനിമകളിലെ അമാനുഷിക കലക്ടറുടെയും കമ്മീഷ്ണറുടെയും റോളിലാണ് കോഴിക്കോട് കലക്ടര്‍ അഭിരമിക്കുന്നതെന്നും അനര്‍ഹമായ മാധ്യമ പ്രസിദ്ധിയിലൂടെ തനിക്ക് അപ്രമാദിത്വം കല്‍പ്പിക്കുന്ന കലക്ടര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളോടും ജനപ്രതിനിധികളോടും മാത്രമല്ല ജനാധിപത്യത്തോടും പരമപുച്ഛമാണെന്നും ലേഖനം വിമര്‍ശിക്കുന്നുണ്ട്.
ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ലെന്നും അത് ഊളത്തരമാണെന്നും ഊളന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാകലക്ടറുടെ പദവിയെന്നും ലേഖനം വ്യക്തമാക്കുന്നു.
മാധ്യമ പ്രസിദ്ധി നേടുന്നതിനു വേണ്ടി കഴുതക്കാലു പിടിക്കാന്‍ മാത്രമല്ല കഴുതയകാന്‍ പോലും കലക്ടര്‍ക്ക് മടിയില്ലെന്നും ലേഖനം പരിഹസിക്കുന്നുണ്ട്. മറ്റ് കലക്ടര്‍മാര്‍ക്ക് ഇല്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ കരുതുന്നുണ്ടെങ്കില്‍ ആ കൊമ്പ് മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായേ മതിയാവൂവെന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.എംപി എം. കെ രാഘവനുമായുണ്ടായ തര്‍ക്കത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്.

കലക്ടറുടെ ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ രൂപം

‘ഇത് എന്‍െറ സ്വകാര്യ ഫേസ്ബുക് പേജാണ്. മറ്റേതൊരു പൗരനെയും പോലെ, ഒരു ശരാശരി മലയാളിയെപ്പോലെ, ഞാനും സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും പല കാര്യങ്ങളും പങ്കുവെക്കുകയും ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം. കോഴിക്കോട് എം.പി എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞുതീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു. എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലുമൊക്കെ ഏറെ ഉന്നതിയിലുള്ള എം.പിയോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും അവിവേകിയെന്നും അധാര്‍മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്തുമാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍തന്നെയാണ് പൂര്‍ണമായും ഉത്തരവാദി എന്നു പറയാന്‍ എനിക്ക് മടിയില്ല. ചില കാര്യങ്ങളില്‍ ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ളോ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നുതന്നെയാണ് എന്‍െറ ആഗ്രഹം. അദ്ദേഹത്തിന്‍െറ മനസ്സിന് വിഷമം തോന്നിച്ച, എന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഒൗദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്‍െറ വിശ്വാസം, കോഴിക്കോടിനുവേണ്ടി’.

കലക്ടര്‍-എം.പി പ്രശ്നം രൂക്ഷമായതോടെ ഞായറാഴ്ച സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപ്പെട്ടിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇരുവര്‍ക്കും കത്തും നല്‍കിയിരുന്നു. എം.ജി.എസ്. നാരായണനും ഞായറാഴ്ച കലക്ടറുടെ നിലപാടിനെതിരെ രംഗത്തത്തെിയിരുന്നു. പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലാണ് വെടിനിര്‍ത്തല്‍ എന്നരീതിയില്‍ ഞായറാഴ്ച രാത്രിയോടെ കലക്ടറുടെ മുമ്പത്തെ ‘കുന്നംകുളം മാപ്പിന്’ ഒറിജിനല്‍ മാപ്പ് തന്നെ ഇട്ടത്.


Viewing all articles
Browse latest Browse all 20542

Trending Articles