Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മഅ്ദനി കേരളത്തിലെത്തിയില്ല; ഇന്‍ഡിഗോ വിമാന കമ്പനി യാത്രാനുമതി നല്‍കിയില്ല; യാത്രമുടങ്ങി

$
0
0

കൊച്ചി: രോഗിയായ അമ്മയെ കാണാനായി ഇന്നു കേരളത്തിലെത്തേണ്ട അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്ര മുടങ്ങി. ഇന്‍ഡിഗോ വിമാന കമ്പനി മഅ്ദനിക്ക് യാത്രാനുമതി നല്‍കിയില്ല. മഅ്ദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന് വിമാനാധികൃതര്‍ വാദിച്ചതോടെയാണ് യാത്ര മുടങ്ങിയിരിക്കുന്നത്.

യാത്രക്കായി ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ മഅ്ദനിക്ക് ഇന്‍ഡിഗോ വിമാന അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മഅ്ദനി സ്ഫോടന കേസിലെ പ്രതിയാണെന്നും അതിനാല്‍ തന്നെ വിമാനത്തില്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്നുമാണ് ഇന്‍ഡിഗോയുടെ നിലപാട്. ഉച്ചയ്ക്ക് 12.55ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ കയറാനായി മഅ്ദനി പത്തു മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രോഗബാധിതയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു. എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് വിചാരണക്കോടതി അനുമതി നല്‍കിയിരുന്നത്. ര്‍ണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മഅ്ദനി കേരളത്തിലെത്തുക. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍.എസ്. മേഘരിക്കിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാട്ടിലുള്ള സമയത്ത് മഅ്ദനിക്ക് ചികിത്സ തുടരാനാകും. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് വിലക്കുണ്ട്.


Viewing all articles
Browse latest Browse all 20539

Trending Articles