Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

തടികൂടിയപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു; 18കിലോ കുറഞ്ഞ താരസുന്ദരിയെ മമ്മി എന്നു വിളിക്കേണ്ടിവന്നു; എല്ലും തോലുമായ താരത്തിന്റെ ജീവിതം

$
0
0

കാലിഫോര്‍ണിയ: തടികുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വികൃതരൂപമായി മാറിയ താരത്തിന്റെ ജീവിതം വിചിത്രം തന്നെ. തടി കുറയ്ക്കാന്‍ പട്ടിണി കിടന്ന് 18കിലോ കുറഞ്ഞപ്പോള്‍ താരത്തിന്റെ രൂപവും മാറി തുടങ്ങി. കാലിഫോര്‍ണിയന്‍ നടി റെയ്ച്ചല്‍ ഫറോഖിനെ മമ്മി എന്നാണ് ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്.

എല്ലും തോലുമായ രൂപം പഴയ റെയ്ച്ചലിന്റെ ഓര്‍മപ്പെടുത്തല്‍ മാത്രം. എന്താണ് റെയ്ച്ചലിനു സംഭവിച്ചത്? റെയ്ച്ചലിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ അമിതഭാരം കുറയ്ക്കാന്‍ കുറുക്കുവഴി സ്വീകരിച്ച് സ്വന്തം ജീവിതം നശിക്കുന്നതിന്റെ യഥാര്‍ത്ഥ പൊരുളുകള്‍ കാണാം. ഒരുകാലത്ത് കാലിഫോര്‍ണിയ അടക്കിവാണ താരസുന്ദരിക്ക് ക്രമേണ അവസരങ്ങള്‍ കുറഞ്ഞു വന്നു. പിടിച്ചുനില്‍ക്കാന്‍ റെയ്ച്ചല്‍ നന്നേ പാടുപെട്ടു. തടി കൂടിയതു കൊണ്ടാണോ അവസരങ്ങള്‍ കുറയുന്നത് എന്ന് അവര്‍ ആശങ്കപ്പെട്ടു. ഇവിടെ നിന്നാണ് എങ്ങനെയും തടി കുറയ്ക്കുക എന്ന ചിന്തയിലേക്ക് റെയ്ച്ചലിനെ നയിച്ചത്.

വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അത് അവരെ എത്തിച്ചത് അനോറെക്സിയ എന്ന അവസ്ഥയില്‍. ശരീരസൗന്ദര്യത്തില്‍ അമിതമായ ഉല്‍കണ്ഠ മൂലം ഭക്ഷണത്തോട് വെറുപ്പു തോന്നുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിക്കാതെ തൂക്കം പതിനെട്ടു കിലോയായി കുറഞ്ഞു. ജീവിക്കുന്ന മമ്മി എന്നുവരെ കണ്ടവര്‍ റെയ്ച്ചലിനെ വിശേഷിപ്പിച്ചു തുടങ്ങി. പലയിടത്തും ചികിത്സ തേടിയെങ്കിലും ഫലമില്ലായിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചുതുടങ്ങി.

ശരീരം നഷ്ടപ്പെട്ടു തുടങ്ങിയതോടെ റെയ്ച്ചല്‍ വല്ലാത്ത മാനസിക രോഗത്തിന് അടിമയാകുന്ന ഘട്ടം വരെയെത്തിയിരുന്നു. ഭര്‍ത്താവിന്റെ സ്നേഹ പരിചരണങ്ങളാണ് കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും റെയ്ച്ചലിനെ രക്ഷിച്ച് നിര്‍ത്തിയത്. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ചികിത്സയ്ക്കായി സാമ്പത്തികമായും മുന്നോട്ട് നീങ്ങാന്‍ പറ്റാതായപ്പോള്‍ അദ്ദേഹമാണ് റെയ്ച്ചലിന്റെ അവസ്ഥ വീഡിയോ എടുത്ത് നെറ്റിലിട്ടത്.ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം പലയിടങ്ങളില്‍ നിന്നായി ലഭിച്ചുതുടങ്ങി. റേച്ചല്‍ ഇപ്പോള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്.


Viewing all articles
Browse latest Browse all 20532

Trending Articles