Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മദ്യപിച്ചു ഹോട്ടലുകളില്‍ കിടന്നിരുന്ന കാലത്തെക്കുറിച്ചു കുറ്റബോധത്തോടെ ബോളിവുഡിന്റെ പ്രിയ നടി

$
0
0

മുംബൈ: സെലിബ്രിറ്റികള്‍ക്കു ഒരു കാലമുണ്ടായിരുന്നു.. ആഘോഷങ്ങളുടെ പൂക്കാലം. ജീവിതത്തില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന കാലത്ത് ചെയ്തു കൂട്ടിയതെല്ലാം പിന്നീട് ഓര്‍ത്ത് ആസ്വദിക്കാനുള്ളതാവുമെന്നായിരുന്നു അന്ന് ഇവരുടെ സങ്കല്‍പം. എന്നാല്‍, നല്ല കാലത്ത് ചെയ്തു കൂട്ടിയ തെറ്റുകളെല്ലാം പിന്നീട് പിന്‍തുടര്‍ന്നു ആക്രമിക്കുമെന്നു തിരിച്ചറിയുകയാണ്
പഴയ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള പറഞ്ഞതോടെയാണ് വീണ്ടും ബോളിവുഡ് താരസുന്ദരിയുടെ പഴയ ജീവിതം ചര്‍ച്ചാവിഷയമാകുന്നത്. പണ്ടൊക്കെ വിവാദങ്ങളുടെ തോഴി തന്നെയായിരുന്നു താനെന്ന് മനീഷ പറയുന്നു. ഈ കൂട്ടത്തില്‍ മുംബൈയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന മനീഷയുെട ചിത്രങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നാണ് മനീഷ പറയുന്നത്. ഇപ്പോള്‍ താന്‍ ആകെ മാറിയെന്നും ജീവിതത്തെ ഗൗരവത്തോടെ കാണാനാണ് ശ്രമിക്കുന്നതെന്നും മനീഷ പറയുന്നു. ഇപ്പോള്‍ താന്‍ കഴിയുന്നത്രയും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാറുണ്ടെന്നും താരം പറയുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles