Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

പത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ?,സഹപ്രവര്‍ത്തകന്റെ അഛന്‍ മരിച്ചാലും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കത് എന്റര്‍ടൈന്മെന്റ്,അഞ്ച് വര്‍ഷത്തെ പ്രസ്സ് ക്ലബ് ഭരണസമിതികളുടെ അഴിമതി കഥയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി.

$
0
0

തിരുവനതപുരം:മാധ്യമപ്രവര്‍ത്തകരില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന് എന്ത് വില.ഞങ്ങള്‍ ആരുടേയും അഴിമതി കഥകള്‍ വാര്‍ത്തയാക്കും.മാണി കോഴ വാങ്ങിയെന്ന് പറഞ്ഞുകേട്ടാല്‍ ഉടന്‍ ചാടി വീണ് പരമ്പരയെഴുതും.രാഷ്ട്രീയക്കാരന്റെ അഛന്റെ അനിയന്റെ മകന്റെ മകന്‍ ചെയ്ത പാതകത്തിനും അവനെ ഞങ്ങള്‍ ക്രൂശിക്കും.പക്ഷെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും.ആരും ചോദിക്കാന്‍ വന്നേക്കരുത്.ഞങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്.ഞങ്ങളാണ് ഇന്നാട്ടിലെ ഭരണത്തിന്റെ അജണ്ട നിശ്ചയിക്കുന്നത്.press-2-450x600 copy

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുവനന്തപുരത്തെ പത്രക്കാരെ (എല്ലാവരേയും അടച്ചാക്ഷേപിക്കുന്നില്ല,അവര്‍ ന്യുനപക്ഷം തന്നെയാണ്)കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ ഇനി മിണ്ടാതെ കേട്ടിരിക്കാനേ മാര്‍ഗമുള്ളൂ.അഛന്‍ മരിച്ചാലും അത് ആഘോഷിക്കണമെന്നാണല്ലോ.പത്രക്കാര്‍ അത് പ്രാവര്‍ത്തികമാക്കി.സഹപ്രവര്‍ത്തകരുടെ വീട്ടിലെ മരണം പോലും എന്റര്‍ടൈന്മെന്റ് ആക്കി കോടികളുടെ അഴിമതി നടത്തിയ പ്രസ്സ്‌ക്ലബ് ഭരണസമിതികള്‍ക്കെതിരായ(അഞ്ച് വര്‍ഷത്തെ)അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി.

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണസമിതികളുടെ കണക്കിലെ പൊരുത്തകേട് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരികുന്നത്.സഹപ്രവര്‍ത്തകന്റെ അഛന്‍ മരിച്ചപ്പോല്‍ പോയ ചിലവിനും മറ്റുമായി വന്‍തുകകളാണ് ഭാരവാഹികളുടെ നേതൃത്വത്തില്‍ എഴുതി എടുത്തിരിക്കുന്നത്.വാഹനം ഏര്‍പ്പാടാക്കി പോയതിനെ കൂടാതെ ”ഡെത്ത് എന്റര്‍ടൈന്മെന്റ്”എന്ന പേരിലും തുക എഴുതി എടുത്തിട്ടുണ്ട്.ഇത് കാലാകാലങ്ങളായുള്ള കമ്മറ്റികള്‍ നടത്തി വരാറുള്ളതാണെന്നാണ് ആക്ഷേപം.ഈ കണക്കൊഴിച്ച് ഇതിന് കാര്യമായ രശീതിയോമറ്റ് രേഖകളോ ഒന്നും തനെ ഇല്ലെന്നാണ് വസ്തുത.രശീതി പലതും ഹാജരാകിയിട്ടില്ലെന്നും കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്.

press-club-1-800x600 copy
മരണം ”അടിച്ച് പൊളിച്ചത്”കൂടാതെ ജേണലിസ്റ്റുകള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിലും വന്‍ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.ലീഗിന്റെ വിജയകരമായ നടത്തിപ്പിന് പഴവങ്ങാടി ഗണപതിക്ക് 101 തേങ്ങ ഉടച്ചത് ഉചിതമായില്ലെന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍.ഇതിനായുള്ള ഫണ്ടും പ്രസ്സ്‌ക്ലബ് കമ്മറ്റി തന്നെയാണ് വഹിച്ചത്.90 പേജുള്ള റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരായും കടുത്ത സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.പ്രസ്സ് ക്ലബ് നിശ്ചയിച്ച എസ് ചന്ദ്രമോഹനന്‍,സി രാജ,പി ശ്രീകുമാര്‍,ജീമോന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പരാതികള്‍ അന്വേഷിച്ച് 90 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.(തുടരും)


Viewing all articles
Browse latest Browse all 20538

Trending Articles