Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

കേരള പൊലീസുകാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പെണ്‍കുട്ടിയുടെ പരാതി; പെണ്‍കുട്ടിയെ വീണ്ടും കാണാതായതില്‍ ദുരൂഹത: മാവോയിസ്റ്റ് ബന്ധമെന്നു സൂചന

$
0
0

കണ്ണൂര്‍: പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി പൊലീസിനെതിരെ കൂട്ടബലാത്സംഗ പരാതിയുമായി ബാംഗ്ലൂരില്‍. പയ്യന്നൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു കണ്ണൂരിലെ അഭയകേന്ദ്രത്തില്‍ എത്തിച്ച പെണ്‍കുട്ടിയാണ് തന്നെ കേരള പൊലീസ് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി ബാംഗ്ലൂര്‍ പൊലീസിനു പരാതി നല്‍കിയത്.
ദുരൂഹ സാഹചര്യത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തുകയും കണ്ണൂരിലെ അഭയകേന്ദ്രത്തില്‍നിന്നു കാണാതാവുകയും മംഗളൂരുവിനു സമീപം പുത്തൂരില്‍ അവശനിലയില്‍ കണ്ടെത്തുകയും ചെയ്ത ഹരിയാന സ്വദേശിനിയായ പെണ്‍കുട്ടി കേരളാ പോലീസിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തിയത്. എന്നാല്‍, സംഭവത്തിനു ശേഷം പെണ്‍കുട്ടിെയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നു. കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൂത്തൂര്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ചു മംഗളൂരു പോലീസും കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി മംഗളൂരു പോലീസിലെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂരിലുമായി അന്വേഷണം നടത്തി.

ഹരിയാന സോനാപേട്ട്്് സ്വദേശിനിയെന്ന് സംശയിക്കുന്ന പതിനേഴുകാരിയാണ് താന്‍ കേരളാ പോലീസിന്റെ കൂട്ടമാനഭംഗത്തിനിരയായെന്ന് സ്വയം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന വിദഗ്ധ പരിശോധനക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്നു തുടര്‍ ചികിത്സക്കോ നിയമ നടപടികള്‍ക്കോ തയാറാകാതെ പെണ്‍കുട്ടി മുങ്ങുകയായിരുന്നു. കണ്ണൂരില്‍വച്ചു ഹിന്ദിമാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടി പുത്തൂരില്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഓരോ സഥലത്തും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്നും പറയുന്നു.

എവിടെയും തന്റെ പേരോ വിലാസമോ വ്യക്തമാക്കാതെ തന്ത്രപൂര്‍വമായിരുന്നു പെരുമാറ്റം. ഇതൊക്കെയാണു ദുരൂഹത പടര്‍ത്തുന്നത്. കഴിഞ്ഞ രണ്ടിന് രാത്രി പതിനൊന്നോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണു പെണ്‍കുട്ടിയെ പയ്യന്നൂര്‍ പോലീസിനു കണ്ടുകിട്ടിയത്. തുടര്‍ന്നു കണ്ണൂരിലെ അഭയ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും ആരോടും പറയാതെ മുങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയത്്് ചൊവ്വാഴ്ച രാത്രിയില്‍ പുത്തൂരിലാണ്.

പൂത്തൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടറോടാണ് കേരളാ പോലീസുകാര്‍ തന്നെ കൂട്ടമാഭംഗത്തിനിരയാക്കിയെന്നു വെളിപ്പെടുത്തിയത്. ദുരൂഹതകളുടെ കേന്ദ്രമായി മാറിയ പെണ്‍കുട്ടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നടക്കമുള്ള സംശയങ്ങള്‍ പോലീസിനുണ്ട്. കണ്ണൂര്‍ എസ്പി ഇടപെട്ടും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുടെയും ദുരൂഹതകളുടെയും ചുരുളഴിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും സൂചനയുണ്ട്


Viewing all articles
Browse latest Browse all 20539

Trending Articles