കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരേയും വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും നിലവില്‍ തരിയോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനെയാണ് സസ്‌പെന്റ് ചെയ്തത്.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. ഷാജു ജോണിന്റെ നടപടി 1960ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാട്ട ചട്ട സഹിതം റൂള്‍ 60നെതിരും കടുത്ത അച്ചടക്ക ലംഘനവും ഒരു അദ്ധ്യാപകന്‍ എന്ന പദവിക്ക് നിരക്കാത്തതുമാണെന്ന് ഉത്തരവില്‍ പറയുന്നു.
The post മുഖ്യമന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍; പിണറായി വിജയനെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഫേസ്ബുക്കിലായിരുന്നു വിമര്‍ശനം appeared first on Daily Indian Herald.