Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു; കൊല്ലം സ്വദേശിയാണ് മരണപ്പെട്ടത്

$
0
0

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു. കുണ്ടറ സ്വദേശിയായ ജോണ്‍സണ്‍ (76) ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. ഹൈക്കോടതിയിലെ സുരക്ഷാ സംഘം ജോണ്‍സണെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൈ കാലുകള്‍ ഒടിഞ്ഞ നിലയിലാണ്. തലയ്ക്കും ഗുരതരമായി പരിക്കേറ്റിരുന്നു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുണ്ടറയിലെ നോബിള്‍ ടെയ്‌ലറിംഗില്‍ തുന്നിയ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ആത്മഹത്യയിലേക്ക് നയിച്ച കാരണവും കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടില്ല.

The post ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി വൃദ്ധന്‍ ആത്മഹത്യ ചെയ്തു; കൊല്ലം സ്വദേശിയാണ് മരണപ്പെട്ടത് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20557

Trending Articles