Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മംഗളത്തിന്റെ രണ്ടാമത്തെ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത മോഷ്ടിച്ചത്; തെളിവ് സഹിതം വാര്‍ത്ത പുറത്ത് വിട്ട് ചാനല്‍ പ്രവര്‍ത്തക

$
0
0

കൊച്ചി: കേരളത്തെ ഞെട്ടിച്ച അശ്ലീല സംഭാഷണ പ്രക്ഷേപണത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ബിഗ് ബ്രേക്കിംങ് നടത്തുമെന്ന് മംഗളം ചാനല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പതിനൊന്ന് മണിയ്ക്ക് ചാനല്‍ നല്‍കിയ ബ്രേക്കിംങ് ന്യൂസ്‌മോഷണമെന്നാക്ഷേപം. മാര്‍ച്ച് 16 ന് റിപ്പോര്‍ട്ടര്‍ ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അഞ്ജലി പ്രദീപ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയാണ് ഇന്ന് മംഗളം ബിഗ് ബ്രേക്കിംഗായി കൊട്ടിഘോഷിച്ചത്. വാര്‍ത്ത മോഷണമാണെന്ന് തെളിവുസഹിതം പുറത്ത് വന്നിട്ടുണ്ട്.

ജില്ലാ ജഡ്ജി നിയമനത്തില്‍ ക്രമക്കേട് എന്നതായിരുന്നു വാര്‍ത്ത. അനര്‍ഹര്‍ ജില്ലാ ജഡ്ജി നിയമനത്തില്‍ കടന്നുകൂടിയെന്നും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നുമായിരുന്നു ബിഗ് ബ്രേക്കിംഗ്. ഇക്കാര്യം റിപ്പോര്‍ട്ടറിനൊപ്പം ഇന്ത്യന്‍ എക്‌സ്പ്രസും ദിവസങ്ങള്‍ക്കുമുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ്.

യൂട്യൂബ് ചാനലില്‍ മൂവായിരത്തോളം പ്രേക്ഷകരാണ് വാര്‍ത്ത കാണാനായി 11 മണിയോടെ കാത്തിരുന്നത്. ഇന്ന് ബിഗ് ബ്രേക്കിംഗ് ഉണ്ടാകുമെന്ന് ഇന്നലെ ചാനല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. സിപിഐഎം എംഎല്‍എമാരെയും മന്ത്രിമാരെയും കുടുക്കുന്ന ദൃശ്യങ്ങളും ഫോണ്‍സംഭാഷണങ്ങളും പുറത്തുവരുമെന്ന പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍ അടുത്ത വിസ്‌ഫോടനം പ്രതീക്ഷിച്ചവര്‍ക്കുമുന്നിലെത്തിയതാകട്ടെ നനഞ്ഞ പടക്കവും.

അഡ്വ. ജയശങ്കറും, എ ഷാജഹാനും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ഷാജഹാനാകട്ടെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളത്തിന്റെയും മറ്റുചാനലുകളുടെയും നിലപാടുകള്‍ താരതമ്യപ്പെടുത്തി മംഗളത്തിന് വീരപരിവേഷം നല്‍കാന്‍ മത്സരിച്ചു. ഇതോടെ വാര്‍ത്തക്കെതിരേ തത്സമയ കമന്റുകളും പ്രവഹിച്ചു. വാര്‍ത്തവായിക്കുന്നവന്‍ മാത്രം ഇരുന്ന് ഞെട്ടുന്നു, സ്‌ഫോടനാത്മകമായ മറ്റേതോവാര്‍ത്ത കാശുകൊടുത്ത് ഒതുക്കി, മോഷ്ടിച്ച വാര്‍ത്ത തുടങ്ങി പരിഹാസശരങ്ങളാണ് വാര്‍ത്തക്കു നേരെ ഉയരുന്നത്. മോഷ്ടിച്ച വാര്‍ത്തയാണെന്ന് തെളിവുസഹിതം സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമാവുന്നുമുണ്ട്.

The post മംഗളത്തിന്റെ രണ്ടാമത്തെ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത മോഷ്ടിച്ചത്; തെളിവ് സഹിതം വാര്‍ത്ത പുറത്ത് വിട്ട് ചാനല്‍ പ്രവര്‍ത്തക appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles