കൊച്ചി: നടിക്കെതിരെ ഉണ്ടായ ആക്രമണം സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയിലെ തന്നെ സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും എതിരെ വന്‍തോതില്‍ ആക്ഷേപം ഉയരുന്നുണ്ട്. നടിയെ പിന്തുണച്ച് രംഗത്തെത്തിയ താരങ്ങളുടെ തന്നെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ഈ സന്ദര്‍ഭത്തിലാണ് സംവിധായകന്‍ ആഷിക് അബു പ്രസക്തമായ നിലപാടുമായി എത്തിയിരിക്കുന്നത്. സിനിമാലോകത്തെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശിച്ചു കൊണ്ടാണ് ആഷിക് അബു തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മ്മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.’- എന്നാണ് ആഷിക്കിന്റെ പോസ്റ്റ്
The post സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ക്കെതിരെ ആഷിക് അബു; നാടിന്റെ നന്മ കാംക്ഷിക്കുന്നവര്‍ വഷള നായക അഴിഞ്ഞാട്ടങ്ങള്‍ ഒഴിവാക്കണം appeared first on Daily Indian Herald.