Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

തട്ടികൊണ്ടുപോകലിന് പിന്നില്‍ ക്വട്ടേഷനെന്ന് നടിയുടെ മൊഴി; മുഖം മറച്ചാണ് പള്‍സര്‍ സുനി കാറില്‍ കയറിയത്

$
0
0

കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി നടിയുടെ മൊഴി.
ഇതോടെ പള്‍സര്‍ സുനിയും ഒരു പറ്റം ക്രിമിനലുകളും മാത്രം ചേര്‍ന്നാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന വാദത്തിന് അപ്പുറത്തേക്ക് അന്വേഷണം നീളുകയാണ്. നടി നല്‍കിയ മൊഴി തന്നെയാണ് ഇതില്‍ നിര്‍ണായകമായത്. തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞതായാണ് നടിയുടെ മൊഴി. വാഹനത്തില്‍ വച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പൊലീസിന് മൊഴി നല്‍കി. ക്വട്ടേഷനാണെന്ന് ഉറപ്പായതോടെ ആരാണ് ക്വട്ടേഷന്‍ കൊടുത്തത് എന്നതാകും ഇനി പൊലീസ് അന്വേഷിക്കേണ്ടി വരിക.

സംഭവത്തെ കുറിച്ച് നടി നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ളാറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കും”- പറഞ്ഞു. ഇതോടെയാണ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്. സുനി പറഞ്ഞത് സത്യമാണോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികള്‍ എന്നാല്‍, ക്വട്ടേഷന്‍ വാദം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികള്‍ മൊഴി നല്‍കിയത്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീളുമെന്നത് ഉറപ്പാണ്. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവര്‍ ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചനയാണ് ഡിഎന്‍എ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

The post തട്ടികൊണ്ടുപോകലിന് പിന്നില്‍ ക്വട്ടേഷനെന്ന് നടിയുടെ മൊഴി; മുഖം മറച്ചാണ് പള്‍സര്‍ സുനി കാറില്‍ കയറിയത് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles