Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി

$
0
0

ബെംഗളൂരു: എടിഎമ്മിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി. ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്നുള്ള പണവുമായാണ് ഡ്രൈവര്‍ അപ്രത്യക്ഷനായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ബംഗളൂരുവില്‍ ഇന്ന് രാവിലെയാണ് സംഭവം. ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്ന് എടിഎമ്മുകളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം ഓടിച്ച് ഡ്രൈവര്‍ അപ്രത്യക്ഷനായത്. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേകരിച്ച് എടിഎമ്മുകളില്‍ നിറയക്കുന്നതിന് കരാര്‍ എടുത്തിരുന്നത്.

എടിഎമ്മില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന കറന്‍സികളാണ് വാഹനം സഹിതം ഡ്രൈവര്‍ കടത്തികൊണ്ടുപോയത്. പുതിയ നോട്ടുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നോട്ടുകളുടെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20522

Trending Articles