Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

കേരളത്തില്‍ ഇടതുമുന്നണി കരിദിനം ആചരിക്കുന്നു; സഹകരണബാങ്കുകളെ സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; കള്ളപ്പണം കണ്ടെത്തും

$
0
0

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യത്തെ നിരാകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുമുന്നണി ഇന്ന് കരിദിനം ആചരിക്കുന്നു. അതേ സമയം സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് വാദത്തില്‍ കേന്ദ്രസര്‍ക്കാരും ഉറച്ച് നില്‍ക്കുകയാണ്. മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുന്നുണ്ട്.

നോട്ട് അസാധുവാക്കലിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് സമരം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. തന്നെ കാണുന്നതിന് പകരം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു അദ്ദേഹം പറഞ്ഞത്.

നടപടിയിലൂടെ പ്രധാനമന്ത്രി കേരള ജനതയെ ആകെമാനം അപമാനിച്ചെന്നായിരുന്നു എല്‍ഡിഎഫ് ആരോപിച്ചത്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പറഞ്ഞു കൊടുത്തത് കൊണ്ടാണ് അനുമതി നിഷേധിക്കപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്നിട്ടുള്ള നിയമാനുസൃത നിക്ഷേപങ്ങള്‍ സുരക്ഷിതം തന്നെയായിരിക്ുകമെന്നും ആശങ്ക വേണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയത്. എന്നാല്‍ വന്‍തോതില്‍ കള്ളപ്പണം ഉള്ളതായി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഇതന്വേഷിക്കാന്‍ പ്രത്യേക സംവിധാനം വൈകാതെ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കേരളത്തിലെ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20647

Trending Articles