Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നിറപറയിലെ പുട്ട്‌പൊടിയിലെ പുഴുക്കള്‍: ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നിറപറപുട്ട് പൊടി പിടിച്ചെടുക്കും

$
0
0

കൊച്ചി: നിറപറ പുട്ടുപൊടിയിലെ നുളയ്ക്കുന്ന പുഴുക്കളെ കണ്ട പായ്ക്കറ്റ് ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് കോടയത്ത് നിന്നും വാങ്ങിയ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പരാതിക്കാരിയുടെ ഫേയ്‌സ് ബുക്കില്‍ കമന്റുമായി എത്തിയട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനുര്‍ ഫുഡ് ഇന്‍സ്‌പെകടര്‍ക്ക് പുഴുക്കളടങ്ങിയ പായ്ക്കറ്റ് കൈമാറിയത്.

എംജി സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ത്ഥി ദീപാ മോഹനന്‍ അതിരമ്പുഴയിലെ കടയില്‍ നിന്ന് വാങ്ങിയ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്.. രാവിലെ പൊട്ടിച്ചപ്പോള്‍ പത്തോളം ജീവനുള്ള പുഴുക്കളുണ്ടായിരുന്നു. 38 രൂപ വിലയുള്ള അര കിലോഗ്രാം പാക്കറ്റിന്റെ മാനുഫാക്ടറിംഗ് ഡേറ്റ് ആഗസ്റ്റ് 27 ആണ്. അടുത്ത വര്‍ഷം 26 വരെ പൊടി ഉപയോഗിക്കാമെന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയരിക്കുന്നത്. പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ പുട്ട് പൊടിയാണെന്ന് തെളിഞ്ഞാല്‍ ഇതേ സീരിയല്‍ നമ്പറിലുള്ള പുട്ട് പൊടികള്‍ പിടിച്ചെടുക്കും.

കഴിഞ്ഞ സെപ്തംബറില്‍ മായം കലര്‍ന്ന ഉത്പന്നങ്ങള്‍ വിറ്റുവെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിറപറ ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ നിറപറ ഉടമകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിക്കുകയും, നിരോധനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. പിഴ ഈടാക്കിയിട്ടും മായം ചേര്‍ത്ത ഉല്പന്നങ്ങള്‍ തുടര്‍ച്ചയായി വില്‍ക്കുന്നു എന്നു കണ്ടതിനെത്തുടര്‍ന്നാണ് നിറപറയുടെ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ തീരുമാനിച്ചത്. മുഖ്യധാര മാധ്യമങ്ങളില്‍ കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍ നല്‍കിയാണ് നിറപറ മാര്‍ക്കറ്റ് പിടിയ്ക്കുന്നത്. എന്നാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണെന്നാണ് പുതിയ പരാതിയും തെളിയിക്കുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles