തിരുവനന്തപുരം :നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ മണി ഉടുമ്പന്‍ചോലയില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മണിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, വകുപ്പുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടുള്ള ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് കൈമാറും. ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ വകുപ്പുകളിലെ പുനഃക്രമീകരണം നിലവില്‍ വരും.