Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ നേരിട്ട് ഹാജരാകണം

$
0
0

ബംഗളുരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി. ഡിസംബര്‍ ആറിന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഉമ്മന്‍ ചാണ്ടിക്കെതിരായ ശിക്ഷാ വിധി നടപ്പാക്കുന്നത് ജനുവരി 26 വരെ തടഞ്ഞു. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം കേസില്‍ വിശദീകരണം നല്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നത് ക്ഷീണമായി.

തെളിവുനല്‍കാന്‍ ഉമ്മന്‍ ചാണ്ടി ഡിസംബര്‍ ആറിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എം.ആര്‍.ചെന്നകേശവയാണ് വിധി പ്രസ്താവിച്ചത്. സോളര്‍ കേസിലെ ശിക്ഷാവിധി തടയണമെന്നും തന്നെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്.
ബെംഗളുരുവിലെ മലയാളി വ്യവസായി എം.കെ.കുരുവിളയുടെ പരാതിയിലാണ് അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറുപേരെ ശിക്ഷിച്ചത്. സൗരോര്‍ജ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തുനല്‍കാമെന്നു വാഗ്ദാനം ചെയ്തുകൊച്ചിയിലെ സ്വകാര്യസ്ഥാപനം മുഖേന ഒരു കോടി മുപ്പത്തഞ്ചുലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.

കമ്പനിയെ ശുപാര്‍ശ ചെയ്തു എന്നാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണം. കുരുവിള നല്‍കിയ പണവും പന്ത്രണ്ടു ശതമാനം പലിശയും ചേര്‍ത്ത് ഒരു കോടി അറുപത്തൊന്നുലക്ഷം രൂപ മൂന്നുമാസത്തിനകം തിരിച്ചുനല്‍കണം എന്നായിരുന്നു കോടതി വിധി. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നീവരെ അടക്കമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരു ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. പ്രതിഭാഗം ഹാജരാകാഞ്ഞതിനാല്‍ എക്സ്പാര്‍ട്ടിയായാണ് വിധി.

ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. 4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി നാല്‍പ്പത് ശതമാനം ഇളവുചെയ്യിച്ചു നല്‍കാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ, നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പറയുന്നത്. പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാര്‍ച്ച് 23ന് കുരുവിള പരാതി നല്‍കുകയായിരുന്നു


Viewing all articles
Browse latest Browse all 20534

Trending Articles