Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഐശ്വര്യ റായ്ക്കും ദീപിക പദുക്കോണിനും ഹോട്ടാവാമെങ്കില്‍ താന്നെന്തിന് മടിച്ചുനില്‍ക്കുന്നു; അവസരങ്ങള്‍ക്കായി ഗ്ലാമര്‍ വേഷത്തിലും അഭിനയിക്കുമെന്ന് അന്‍സിബ

$
0
0

ഐശ്വര്യ റായ്, കങ്കണ, ദീപിക പദുക്കോണിനും പരിധി ഇല്ലെങ്കിൽ പിന്നെ താനെന്തിന് മടിച്ചു നിൽക്കുന്നത്? താൻ വേണ്ടെന്ന് വെയ്ക്കുന്ന റോളിൽ മറ്റൊരു നടി അഭിനയിക്കുകയും ചെയ്യും. അപ്പോൾ ആർക്കാണ് നഷ്ടം? അൻസിബ ചോദിക്കുന്നു. ഇതിനു മുമ്പ് ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതിന്റെ പേരിലും വലിയ വിമർശനങ്ങളാണ് താരം കേട്ടത്. മുസ്ലീമിന് ചേരാത്ത ജീവിതമാണ് നയിക്കുന്നതെന്നും നരകത്തിൽ പോകേണ്ടി വരുമെന്നും പലരും താരത്തെ ആക്ഷേപിച്ചിരുന്നു.

ആദ്യം മൗനം പാലിച്ചെങ്കിലും തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയാണ് നടി ഇപ്പോൾ. സിനിമയിൽ അഭിനയിച്ചാൽ നരകത്തിൽ പോകും എന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ബോളിവുഡിൽ കൂടുതലും മുസ്ലിം താരങ്ങളാണ്. പിന്നെ മലയാളത്തിൽ മാത്രം എന്താണ് പ്രശ്‌നമെന്ന് അൻസിബ പ്രതികരിച്ചിരുന്നു.
.
അഭിനേതാവിന്റെ ഗുണം സിനിമയിൽ അവർക്ക് ഏത് മത വിശ്വാസി ആയിട്ടും അഭിനയിക്കാം. കമന്റുകൾ ഞാൻ നോക്കാറില്ല. മോശം പറയുന്നവർക്ക് മറുപടി കൊടുക്കേണ്ട ആവശ്യവുമില്ല. വീട്ടുകാരുടെ പിന്തുണ ഉണ്ട് അത് മതി എന്നും താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles