Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

നിറവയറുമായി മുടിയഴിച്ച് വെളുത്ത ഫ്രോക്കണിഞ്ഞ് ക്യാമറയ്ക്കു മുന്നില്‍ കരീന; സുന്ദരിയായ ഗര്‍ഭിണിയുടെ ഫോട്ടോ വൈറലാകുന്നു

$
0
0

വെളുത്ത ഫ്രോക്കണിഞ്ഞു മുടിയഴിച്ച് നിറവയറുമായി നില്‍ക്കുന്ന കരീനയുടെ പ്രഗ്‌നന്‍സി ഫാഷന്‍ വെയര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത്രമേല്‍ സുന്ദരമാണ് ചിത്രം. ചിത്രത്തിനെ ഇത്രയേറെ ചന്തം നല്‍കുന്നത് പുറംഭംഗി മാത്രമല്ല എന്നതാണ് ഏറ്റവും പ്രസക്തം. കരീനയുടെ നിലപാടുകള്‍ കൂടിയാണ് എന്നതാണ് വാസ്തവം.

മാഗസിന്‍ ഫോട്ടോഷൂട്ടിന് മുമ്പോടിയായി കരീന പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. പ്രസവകാലം ഒരിക്കലും മടിപിടിച്ച് ഇരിക്കേണ്ടതല്ലെന്നും അപ്പോഴും നമ്മള്‍ ആക്ടീവ് ആയിരിക്കണമെന്നുമാണ് കരീനയുടെ കാഴ്ചപ്പാട്. താന്‍ അമ്മയാകുവാന്‍ പോകുന്നുവെന്നത് ഒരിക്കലും മറച്ചുവയ്ക്കാത്ത, കാമറകളെ പേടിച്ച് ഒളിച്ചിരിക്കാതിരുന്ന നിലപാട്. നിറവയറുമായി റാംപില്‍ വരെ ചുവടുവച്ചു കരീന.

ഗര്‍ഭിണിയാണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ ആയിരുന്നു നിറവയറുമായി കരീന റാംപിലെത്തിയത്. ലാക്മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ ഗര്‍ഭിണിയായ കരീന കപൂര്‍ ചുവടുവച്ചപ്പോള്‍ ഫാഷനേക്കാളേറെ ആരാധകര്‍ നെഞ്ചേറ്റിയത് അമ്മയാകാന്‍ തയ്യാറെടുക്കുന്ന താരത്തിനെയായിരുന്നു.

ഞാനും എന്റെ കുഞ്ഞും ഒരുമിച്ച് ആദ്യമായി ചുവടുവയ്ക്കുന്ന റാംപെന്ന ഓര്‍മയിലാണ് ഈ നിമിഷം തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് കരീന വ്യക്തമാക്കിയിരുന്നു. ഗര്‍ഭകാലത്ത് ക്യാമറയുടെ മുന്നില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് അന്ന് കരീന വ്യക്തമാക്കിയിരുന്നു. ഇന്ന് അത് പ്രാവര്‍ത്തികവുമാക്കി.


Viewing all articles
Browse latest Browse all 20556

Trending Articles