Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ദേശീയ ജൂനിയർ അത് ലറ്റിക്സ്: കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും

$
0
0

റാഞ്ചി: ദേശീയ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും. 16 വയസിന് താഴെയുള്ളവരുടെ ഹൈജംപിൽ കേരളത്തിന്‍റെ ലിസ്ബത്ത് കരോലിൻ ജോസഫ് ആണ് സ്വർണം കൊയ്തത്. ഈ ഇനത്തിൽ വെള്ളി മെഡൽ കേരളത്തിന്‍റെ ഗായത്രി ശിവകുമാറിനാണ്.

കോഴിക്കോട് പുല്ലൂരാംപ്പാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് ലിസ്ബത്ത്. ഗായത്രി, എറണാകുളം ഗിരിദീപം ബവൻസ് എച്ച്.എസ്.എസ് വിദ്യാർഥിനിയും.

ബിഹാർ റാഞ്ചി ബിർസമുണ്ട സ്​റ്റേഡിയത്തിൽ ആരംഭിച്ച 31ാമത് ദേശീയ ജൂനിയർ അത് ലറ്റിക്സ്​ ചാമ്പ്യൻഷിപ്പിൽ 25 സംസ്​ഥാനങ്ങളിൽ നിന്നുള്ള 2000ലേറെ അത് ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി മെഡൽ വരാനിറങ്ങുന്നത്. 21ാം ചാമ്പ്യൻ പട്ടം തേടി 98 അംഗ ടീമുമായാണ് കേരളം എത്തിയിട്ടുള്ളത്


Viewing all articles
Browse latest Browse all 20538

Trending Articles