Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ: വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴിയെടുത്തു

$
0
0

മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് മനംനൊന്ത് ഡി.സി.സി ജനറൽ സെക്രട്ടറി ആത്മഹത്യ ചെയത് കേസിൽ വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് കെ.എൽ പൗലോസിന്‍റെ പുൽപ്പള്ളിയിലെ വീട്ടിലെത്തിയാണ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍ മൊഴി രേഖപ്പെടുത്തിയത്.

ആത്മഹത്യക്ക് തൊട്ടുമുമ്പ് നവംബര്‍ എട്ടിന് ജോണ്‍ എഴുതിയ കത്തിൽ കെ.എൽ പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സില്‍വി തോമസ് എന്നിവരാണ് പരാജയത്തിന് കാരണക്കാരെന്ന് പറഞ്ഞിരുന്നു. സിൽവി തോമസ് അടക്കമുള്ള നേതാക്കളുടെ മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

മാനന്തവാടി നഗരസഭ പുത്തന്‍പുര 34ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പയ്യമ്പള്ളി പുതിയിടം പടിയറ പി.വി. ജോണ്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യു.ഡി.എഫ് വിമതനാണ് രണ്ടാംസ്ഥാനത്തെത്തിയത്. നേതാക്കളുടെ കാലുവാരലില്‍ മനംനൊന്ത് പി.വി ജോൺ കോണ്‍ഗ്രസ് ഓഫിസില്‍ തൂങ്ങിമരിച്ചിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles