Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കൊല്ലത്ത്​ രണ്ടു കുടുംബങ്ങളിലെ ആറു പേർ മരിച്ച നിലയിൽ

$
0
0

കൊല്ലം : പരവൂര്‍ പോളച്ചിറയില്‍ രണ്ട് കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ബന്ധുകളും അയല്‍വാസികളുമാണ് ഇവര്‍.പോളച്ചിറ സ്വദേശിനിയായ അര്‍ച്ചന(30) മക്കളായ അനു(10) പൊന്നു (8) എന്നിവരെയാണ് ആദ്യം കണ്ടെത്തിയത്. അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുഞ്ഞുങ്ങള്‍ രണ്ട് പേരും വീടിനകത്തുമായിരുന്നു. വീട്ടിലെത്തിയ അര്‍ച്ചനയുടെ പിതാവാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്.

മരണവിവരം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് അര്‍ച്ചനയുടെ ബന്ധുക്കളായ യദുകൃഷ്ണനേയും കുടുംബത്തേയും അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കകൊല്ലത്ത് അയല്‍വീടുകളില്‍ ആറുപേര്‍ മരിച്ച നിലയില്‍ത്. യദുകൃഷ്ണനും ഭാര്യ ശരണ്യയും തൂങ്ങിമരിച്ചനിലയിലും, മൂന്ന് വയസുകാരിയായ മകളെ കിടക്കയിലുമാണ് കണ്ടെത്തിയത്. രണ്ടു കുടുംബത്തിന്റേയും മരണത്തിന് പിന്നില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സാമ്പത്തികബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതുന്നത്.കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്​മഹത്യ ചെയ്​തതാവാമെന്നാണ്​ ​പൊലീസ്​ കരുതുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles