Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കൊട്ടാരക്കരയില്‍ ആര്‍ എസ് എസ് ആക്രമണം: സിപിഐ എം പ്രവര്‍ത്തന് വെട്ടേറ്റു

$
0
0

കൊല്ലം :കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍ എസ് എസ് ആക്രമണം. സിപിഐ എം പ്രവര്‍ത്തകന്‍ അനോജിന് വെട്ടേറ്റു. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അനോജിന്റെ കൈക്കും കാലിനും വെട്ടേറ്റു. ഇയാളുടെ നില ഗുരുതരമാണ്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കി.  നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്തു.

ആര്‍.എസ്. എസും സിപിഎമ്മുമായി കഴിഞ്ഞ ഒരുവര്‍ഷമായി അമ്പലക്കരയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി അനുഭാവികളായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. ഇവരോട് ബി.ജെ.പിയിലേക്ക് മടങ്ങിചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ആവശ്യം ഇവര്‍ മുഖവിലക്കെടുക്കാതിരുന്നതാണ് ആക്രമണത്തിന് കാരണം.

ഐഷ പോറ്റി എം.എല്‍.എ ഉള്‍പ്പടെ നിരവധി ഇടത് നേതാക്കള്‍ അമ്പലക്കരയില്‍ എത്തി. സ്ഥലത്ത് കൊട്ടാരക്കര പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.ആക്രമണത്തിന് ശേഷം പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയും ആര്‍ എസ് എസുകാര്‍ ഭഭീഷണിമുഴക്കി. നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്തു. സ്ഥലത്ത് കൊട്ടാരക്കര പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

 


Viewing all articles
Browse latest Browse all 20534

Trending Articles