Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്, ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

$
0
0

കശ്മീരിലെ രജൗരിയില്‍ പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. 6 രജ്പുത് റെജിമെന്റിലെ ജവാന്‍ സുദേശ് കുമാറാണ് കൊല്ലപ്പെട്ടത്.നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.യാതൊരു പ്രകോപനമില്ലാതെയാണ് രജൗരിയില്‍ പാക് വെടിവെപ്പ് ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ചെറിയ തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയെന്നും സൈനിക വക്താവ് അറിയിച്ചു.

സപ്തംബര്‍ അവസാനമാണ് ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ പാകിസ്ഥാന്‍ വലിയ രീതിയില്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.

പാക്ക് സൈന്യം തുടര്‍ച്ചയായി കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ബിഎസ്എഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ നടത്തിയ 405 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com


Viewing all articles
Browse latest Browse all 20522

Trending Articles