Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു

$
0
0

കെന്‍റക്കി:  ഒളിമ്പിക്‌സ് താരം ടൈസണ്‍ഗേയുടെ മകള്‍ ട്രിനിറ്റി (15) അമേരിക്കയിലെ കെന്റക്കിയില്‍ വെടിയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു റസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പിനിടെയാണ് ട്രിനിറ്റിക്ക് കഴുത്തിന് വെടിയേറ്റത്. പിതാവിനെപ്പോലെ 100 മീറ്ററിലും 200 മീറ്ററിലും ഉയര്‍ന്നുവരുന്ന കായിക താരമായിരുന്നു ട്രിനിറ്റി. ഞായറാഴ്ച പുലര്‍ച്ചെ ലെക്സിങ്ടണിലെ റെസ്റ്റാറന്‍റില്‍ വാഹനങ്ങളില്‍ എത്തിയ രണ്ടുകൂട്ടര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കഴുത്തില്‍ വെടിയേറ്റാണ് ട്രിനിറ്റി മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ട്രിനിറ്റിയെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ളെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പു നടത്തിയ സംഘത്തില്‍ ട്രിനിറ്റി ഇല്ളെന്നും വെടിവെപ്പു നടക്കുമ്പോള്‍ റെസ്റ്റാറന്‍റില്‍ കാഴ്ചക്കാരിയായിരുന്ന ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം നടന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണ സ്വര്‍ണം നേടിയ കായിക താരമാണ് ടൈസണ്‍ ഗേ.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com


Viewing all articles
Browse latest Browse all 20532

Trending Articles