Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മക്കളുടെ അധ്യാപികയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ടു രക്ഷിതാക്കൾ അറസ്റ്റിലായി

$
0
0

ക്രൈം ഡെസ്ഡ്

ഹ്യൂക്‌സാൻ: അദ്ധ്യാപികയെ പീഡിപ്പിച്ച വിദ്യാർത്ഥികളുടെ പിതാക്കന്മാർക്ക് 18 വർഷം ജയിൽശിക്ഷ. മെയിൽ ഹ്യൂക്‌സാൻ ദ്വീപിലായിരുന്നു സംഭവം. 20 കാരിയായ അധ്യാപികയെ പീഡിപ്പിച്ച കേസിലാണ് കൊറിയൻ മോക്‌പോ ജില്ലാ കോടതിയുടെ വിധി. അധ്യാപികയുടെ ക്ലാസിലെ വിദ്യാർത്ഥികളാണ് കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ മക്കളും.
അധ്യാപികയെ തങ്ങൾക്കൊപ്പം മദ്യപിക്കാൻ ക്ഷണിച്ച പ്രതികൾ രാത്രി ഭക്ഷണത്തിന് ശേഷം വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നൽകി വഴിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. അധ്യാപക സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയ സംഭവം രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തോടെ സമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം രാത്രിഭക്ഷണത്തിനും പാർട്ടിക്കുമെത്തുന്നതിൽ നിന്ന് അധ്യാപികമാർ വിട്ടു നിന്നിരുന്നു.


Viewing all articles
Browse latest Browse all 20539

Trending Articles