Quantcast
Channel: Daily Indian Herald
Viewing all 20522 articles
Browse latest View live

ഭീകരമാണ് അനുഭവത്തിലെ കൊറോണ!പ്രവാസികൾ അനുഭവിക്കുന്ന വേദന അറിയുമോ?ഇത് നികൃഷ്ടമായ മാധ്യമ പ്രവർത്തനമാണ്.അയ്യപ്പ ദാസിനെ ദൈവം രക്ഷിക്കട്ടെ.

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

ഡബ്ലിൻ :ചങ്കുപൊട്ടുമ്പോ ഴും സത്യങ്ങൾ എഴുതുമ്പോഴും കമ്മിയും സംഘിയുമാക്കുന്ന ചിലർ ഉണ്ട് മരണമുഖത്ത് നിൽക്കുമ്പോൾ എന്ത് ഡാറ്റായാണ്? ജീവിതമാണ് പ്രധാനം എന്ന തിരിച്ചറിവിൽ ആണ് അനുഭവങ്ങൽ എഴുതിയത്. കൊറോണ കാലത്തെ നേരിന്റെ അനുഭവങ്ങൾ തുറന്ന് എഴുതുമ്പോൾ മുത്തച്ഛനെ വരെ ചിലർ ഓർമിപ്പിക്കുന്നത്.അതിനാൽ ശവം തീനികളായ ഇത്തരം സൈബറിടങ്ങളിൽ നിന്നും കുറച്ച് നിശബ്ദത പാലിക്കാം എന്നും ചിന്തിക്കുകയായിരുന്നു.എന്നാൽ ചില മാധ്യമ പ്രവർത്തകരുടെ നികൃഷ്ടത കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ ആവില്ല .സത്യങ്ങൾ എഴുതുമ്പോൾ -പറയുമ്പോൾ ചങ്കുപോലെ കൂടെയുള്ളവരും ”കോൺഗ്രസ് വിരുദ്ധൻ ”എന്നൊക്കെ പറയുമ്പോഴും മരിക്കുന്നതുവരെ ”മനുഷ്യ വിരുദ്ധൻ” ആകാതിരിക്കാൻ ശ്രമിക്കയാണ്.

ഞാൻ ഉറപ്പിച്ച് പറയുന്നു ജീവനോടെ തിരിച്ചു നാട്ടിൽ എത്താനായാൽ അവസരം കിട്ടിയാൽ കേരളത്തിൽ അങ്ങോളമിങ്ങോളം പിണറായി വിജയൻ നേതൃത്വം നൽകുന്ന -ഷൈലജ റ്റീച്ചർ ഭരിക്കുന്ന ആരോഗ്യ വകുപ്പിനെ പാടി നടക്കാൻ ഞാൻ മുന്നിലുണ്ടാകും.അത് സി.പി.എം കാരനായിട്ടല്ല മനുഷ്യനായിട്ടു നിന്നുകൊണ്ട്.ഇത് പിണറായി വിജയൻറെ പി ആർ വർക്ക് എന്നുപറഞ്ഞു നിലവിളിക്കാൻ ആളുകൾ വരും .അവർക്കത്തിനെ കഴിയൂ.മനുഷ്യനെ അറിയില്ലല്ലോ .മനുഷ്യനായതുകൊണ്ടും ആർദ്രത ഉള്ള ഒരു മനസുള്ളതുകൊണ്ടും പറയുന്നതാണ്..മരണത്തെ ഭയന്നിട്ടല്ല; ഭയക്കുന്നുമില്ല.ആ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ നിപ്പയും പ്രളയവും ഇപ്പോൾ മനുഷ്യൻ വെറും നിസഹായകൻ ആയ കൊറോണക്ക് മുന്നിലും നിന്ന് ഇത്രയും മനുഷ്യരെ രക്ഷിക്കാൻ കാണിക്കുന്ന കരുതലിന് അദ്ദേഹത്തിന്റെ കാലിൽ വീണു ആ പാദത്തിൽ ഞാൻ ചുംബിക്കും.

അനുഭവത്തിലെ കൊറോണകാലം

ഞങ്ങൾ ഒരുവീട്ടിൽ ഏഴുപേർ കൊറോണ ബാധിതർ ആയിരുന്നു .ആദ്യം പോസറ്റിവ് ആയി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിൽ ജോലിക്കാരിയായ എന്റെ വൈഫിനാണ് .അതും കൊറോണ ബാധിച്ച രോഗികളെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ നോക്കിയതിനാൽ . ലക്ഷണങ്ങൾ കണ്ട് ഡോക്ടറെ വിളിച്ചിട്ടു രണ്ടാമത്തെ ദിവസം ടെസ്റ്റിനുള്ള അനുമതികിട്ടി .സ്വാബ് എടുത്ത് അഞ്ചു ദിവസം കഴിഞ്ഞു പോസറ്റിവ് ആണെന്ന് ടെസ്റ്റ് മെസേജ് വന്നു .സ്വാബ് എടുക്കുന്ന അന്ന് വരെ ഞങ്ങൾ ഒരു റൂമിൽ ആയിരുന്നു കിടന്നിരുന്നത്. ഡോക്ടർ വിളിച്ച് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു -ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ ആംബുലൻസ് വിളിച്ചുകൊള്ളാൻ പറഞ്ഞു .അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നുകൊള്ളുക .ഭാര്യ അറ്റാച്ച്ഡ് ആയ റൂമിൽ ഐസലേറ്റ് ചെയ്തു .ആ റൂമിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

മോൾക്ക് പനി കൂടി വന്നു.രാത്രി മുഴുവൻ പകച്ചിരുന്നു .രാവിലെ പത്തുമണിയാകാതെ ഡോക്ടറെ കാണാൻ ആവില്ല .അടുത്ത മുറിയിൽ ഭാര്യ വേദനയാൽ പുളയുന്ന ഞരക്കം കേൾക്കാം.പൊള്ളുന്ന ചൂടുമായി മോൾ കൈകളിലും.എന്തൊരു നിസഹായ അവസ്ഥ.തുണി നനച്ച് മോളുടെ ടെമ്പറേച്ചർ പിടിച്ചുനിർത്തിക്കൊണ്ട് പുലരുന്നതുവരെ കാത്തിരുന്നു.രാവിലെ പത്തുമണിക്ക് ശേഷം ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു .ടെസ്റ്റിന് റക്കമെന്റ് ചെയ്യാമെന്നും പറഞ്ഞു.മൂന്നുനാലുദിവസം കഴിഞ്ഞപ്പോൾ മോൾക്കും ടെസ്റ്റ് നടന്നു.പതിനാലു ദിവസം കഴിഞ്ഞപ്പോൾ റിസൾട്ടും വന്നു പോസറ്റിവ്.

അതിനിടയിൽ എനിക്ക് പനികൂടി.ആരോഗ്യ വകുപ്പിനെ വിളിച്ച് ആദ്യമുതൽ ചരിത്രം പറഞ്ഞുകൊടുത്തു. വീട്ടിൽ മൂന്നു കൊറോണ രോഗികൾ സ്ഥിരീകരിച്ചവർ ഉണ്ട് .അപ്പോൾ എന്നോട് പറഞ്ഞു ഒരു റൂമിൽ ഐസലേറ്റ് ചെയ്തുകൊള്ളുവാൻ .ഞാൻ ചോദിച്ചു -ഭാര്യ ഒരു റൂമിൽ -മറ്റൊരു റൂമിൽ മറ്റൊരു നേഴ്സ് , എനിക്ക് മൂന്നു കുട്ടികൾ ഉണ്ട് . ഞാൻ ഐസലേറ്റ് ചെയ്‌താൽ ഇവരെ ആര് നോക്കും എന്ന് ചോദിച്ചപ്പോൾ -കുറച്ച് ഡിസ്കഷന് ശേഷം പറഞ്ഞു;നിങ്ങൾ ആ വീട്ടിൽ കുട്ടികളെ നോക്കി ഐസലേറ്റ് ചെയ്തുകൊള്ളാൻ.അത്ര ക്രൂരമായ നിസംഗതയാണ് മനുഷ്യാവകാശങ്ങൾ പാടിപ്പുകഴ്ത്തുന്ന യൂറോപ്പിലെ ഈ രാജ്യത്ത്. രോഗികളെ നോക്കി രോഗം ബാധിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ വരെ ചികില്സിക്കാതെ -അവരെ ഐസലേറ്റ് ചെയ്യാൻ അവസരം ഒരുക്കാതെ അവരുടെ ഫാമിലി മെമ്പർമാരെയും കില്ലർ വൈറസ് പിടിച്ചുകൊള്ളട്ടെ എന്ന നിസംഗത .അതിലൂടെ എത്രപേർക്ക് രോഗവ്യാപനം നടക്കുന്നു .ഇവിടെയാണ് കേരളവും ഇന്ത്യയുമായി നാം താരതമ്യ പഠനം നടത്തേണ്ടത്.വിമർശിക്കേണ്ടത്.

പോസറ്റിവ് ആയ കുട്ടിക്കൊപ്പം ഒരേ കട്ടിലിൽ ആണ് ഞാനും ഉറങ്ങിയത് .മറ്റുകുട്ടികളും ഞാന് ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത് .ഒരു ടോയ്‌ലറ്റാണ് ഉപയോഗിച്ചത് .5 പേര് പോസറ്റിവ് ആയിട്ടും ഒരു ഡോക്ടറും ഒരു അധികാരികളും ഒരു ഹെൽത്ത് ഡിപ്പാർട്ട്മെന്റും ഞങ്ങളെ വിളിച്ചില്ല.അങ്ങോട്ട് വിളിച്ചാൽ ഫോൺ കിട്ടുന്നത് തന്നെ ചുരുക്കം .ഒരു അപ്പോയിമെന്റിന് 65 യൂറോ കൊടുക്കുന്ന സ്വന്തം ഡോക്ടറെ വിളിച്ചാൽ ഉപദേശം കിട്ടും .

ചികിത്സയോ സംരക്ഷണമോ ഇല്ല;സ്വയം രക്ഷപ്പെടണം

ഒരാളുടെ ഇൻകുബേഷൻ പീരിയഡായ 14 ദിവസത്തിനുശേഷം ആണ് മറ്റുള്ള ഞങ്ങൾ ടെസ്റ്റിനായി വരെ കൊടുക്കുന്നതും. ടെസ്റ്റ് നടന്നത് ആദ്യത്തെ ആൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തതിനു 18 ദിവസത്തിനുശേഷവും.അതെ സമയം കേരളത്തിൽ നടക്കുന്ന ജാഗ്രതയും കരുതലും കാണുമ്പോൾ ചങ്കുപൊട്ടുകയും നിരാശ ബാധിക്കുകയും ആദ്മാരോക്ഷം ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികം.അപ്പോഴാണ് ഇത്ര ക്രൂരമായ മാധ്യമ പ്രവർത്തനവുമായി പ്രതിപക്ഷവും അയ്യപ്പദാസും വരുന്നത്.എന്തൊരു വേദനയാണിത് നൽകുന്നത് .പ്രവാസികൾ ആയവർ അവരുടെ ആകുലതകൾ ഉള്ളിൽ പേറുമ്പോഴും നാട്ടിലുള്ളവർ സുരക്ഷിതർ എന്ന ആശ്വാസത്തിലാണ് .അവിടയാണ് ഇത്തരം നികൃഷ്ടത .ഇത് ദൈവം പൊറുക്കില്ല അയ്യപ്പദാസേ …

പിണറായി വിജയനും ശൈലജ ടീച്ചറും ഇത്രയും കരുതലോടെയും ജാഗ്രതയോടെയും ഓരോ കാര്യവും കൃത്യമായി ചെയ്യുന്നത് കാണുമ്പോൾ കണ്ണുനിറയുക മാത്രമല്ല അവരെ കാത്തുകൊള്ളണേ എന്ന് ലക്ഷക്കണക്കിന് ആളുകൾ നെഞ്ചുരുകി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് .പ്രവാസികൾ പലരും ഇതേ മനോഭാവക്കാർ ആണ്. വെറും 49 ലക്ഷം ജനങ്ങൾ മാത്രമാണ് അയർലണ്ടിൽ ഉള്ളത് .മൂന്നരക്കോടി ജനതയെ കണ്ണിലെ കൃഷ്‌ണമണിപോലെ നോക്കി സംരക്ഷിച്ചിട്ടും -മലയാളികൾ അടക്കം ലോകമെമ്പാടും ഉള്ള ഒരുപാടു മനുഷ്യൻ ശ്വാസം കിട്ടാതെ മരിച്ചു വീഴുന്നത് കാണുമ്പോഴും നികൃഷ്ടമായ മാധ്യമ പ്രവർത്തനവും രാഷ്ട്രീയവുമാണ് കേരളത്തിൽ നടക്കുന്നത് .ക്യാൻസർ ചികിത്സയിൽ ഉള്ള പിണറായി വിജയൻ സ്വന്തം ആരോഗ്യം വരെ നോക്കാതെ നടത്തുന്ന പത്രസമ്മേളനത്തെ ഓരോ മലയാളിയും വീക്ഷിക്കാൻ കാത്തിരിക്കുന്നു എങ്കിൽ അത് ശ്രവിക്കുന്നുണ്ട് എങ്കിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല .കേരളം ജനതയുടെ ഹൃദയത്തിൽ ആണ് പിണറായി ജീവിക്കുന്നത് .

ഞാൻ ഇപ്പോഴും കോൺഗ്രസ് ആശങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസുകാരൻ ആണ് .നിരവധി ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് .രാഷ്ട്രീയം അല്ല ഇപ്പോൾ വേണ്ടത് .മരണ സർട്ടിഫിക്കറ്റുകളെ  കുറിച്ചുള്ള ഡാറ്റകളെ ആല നമുക്ക് ചർച്ച ആകേണ്ടത് .മനുഷ്യർക്കൊപ്പമാണ് നിൽക്കേണ്ടത് .നിങ്ങൾക്ക് വിമർശിക്കാം, പ്രതിഷേധിക്കാം, പക്ഷെ അത് പ്രകൃതിക്ക് നിരക്കാത്തതോ ദൈവത്തിനു നിരക്കാത്തതോ ആകരുത്.മരണം മുന്നിൽ കണ്ട് ജീവിതാനുഭവത്തിൽ നിന്നുകൊണ്ടാണ് പറയുന്നത് .ഇത് അതിനുള്ള സമയം ആല്ല .ഒന്നാം കാലഘട്ടം കഴിഞ്ഞു കോറാണ വീണ്ടും വരും.വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ഇതിനെ പിടിച്ചുനിർത്തനം .ജനസാന്ദ്രതയുള്ള കേരളത്തിൽ നിയന്ത്രവിധേയം ആണിപ്പോൾ .ഇത് നിങ്ങളുടെ ചീപ്പ് രാഷ്ട്രീയത്തിൽ തകർത്താൽ കേരളം ശവപ്പറമ്പാകും. എത്ര നികൃഷ്ടമായിട്ടാണ് ഒരു മാധ്യമ പ്രവർത്തകൻ കൊറോണ ബാധിച്ച ആൾ പറഞ്ഞിട്ടും വാർത്തയെ വളച്ചോടിക്കാൻ ശ്രമിക്കുന്നത്.ഇത്രയും നികൃർഷ്ടർ ആകരുത് നിങ്ങൾ .

രണ്ടാമത് ടെസ്റ്റില്ല-പതിനാലു ദിവസം കഴിയുമ്പോൾ ജോലിക്ക് പോകണം

അധികം എഴുതുന്നില്ല.നല്ലൊരുശതമാനം മലയാളികളുടെയും സ്വപ്നമാണ് യൂറോപ്പിൽ അമേരിക്കയിൽ എത്തുക എന്നൊക്കെ .നല്ലതുതന്നെയാണ് .നല്ല മനുഷ്യാവകാശങ്ങൾ ഉണ്ട് താനും.എല്ലാ സുഖങ്ങളോടെയും ജീവിക്കാം .പക്ഷെ ഈ കൊറോണ എന്ന മഹാമാരിയെ ഹാൻഡിൽ ചെയ്യുന്നതിൽ അമ്പേ പരാജയമാണ് യൂറോപ്യൻ രാജ്യങ്ങൾ .അനുഭവത്തിലാണിത് പറയുന്നത് .തെളിവുകളോടെ .ഒരു ഏകദേശം 2000 സ്കയർ ഫീറ്റ് ഉള്ള വീട്ടിൽ ആണ് ഞങ്ങൾ 7 പേര് താമസിക്കുന്നത് .ആദ്യം കൊറോണ സ്ഥിരീകരിച്ചത് വൈഫിന് കൊറോണ രോഗികളെ നോക്കിയതുകൊണ്ട് ആണ് രോഗം പിടിപെട്ടത് .ആ സമയത്ത് മാസ്‌കോ കൈ ഉറയൊ ഒന്നും തന്നെ വലിയ പെരുമായുള്ള ഹാർട്ട് ഹോസ്പിറ്റൽ ആയ അവിടെ ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു .ജനങ്ങൾ -വരുന്നവർ പാനിക്ക് ആകും എന്ന മണ്ടൻ ന്യായീകരണം ആണ് ആദ്യമൊക്കെ അധികാരികളെ സ്ഥാപനങ്ങൾ ഒക്കെ ആദ്യമൊക്കെ നിരത്തിയത് .വളരെ ലാഘവത്തോടെ ഈ മഹാമാരിയെ നോക്കി കണ്ട് .യാതൊരു ഇച്ഛ ശക്തിയും പ്ലാനിങ്ങുമില്ലാത്ത അധികാരികൾ .ഇതുവരെ 1,102 പേര് മരിച്ചു ,19,648 കേസുകൾ .എങ്ങനെ നിയന്ത്രിക്കണം എന്നറിയില്ല മിക്ക ജോലിസ്ഥലത്തും ഇതാണ് അവസ്ഥ .ഹെൽത്ത് ഡിപ്പാർട്ട്മെന്റും സർക്കാരും അലസമായിട്ടാണ് ഇതിനെ നോക്കികണ്ടതും.ജനങ്ങൾ പാനിക്കാകാതെ ഇട്ടിരിക്കണം എന്ന ന്യായീകരണവും നൽകുന്നു.

38 ദിവസമായിട്ടും ഇറ്റലിയിൽ മലയാളികൾ അടക്കമുള്ളവരുടെ കൊറോണ നെഗറ്റിവ് ആയിട്ടില്ല .ഇവിടെ വെറും പതിനാലു ദിവസം കഴിയുമ്പോൾ രണ്ടാമതൊരു ടെസ്റ്റ് വരെ നടത്താതെ ആണ് വീണ്ടും ജോലിക്ക് പോകുന്നത് .രോഗം ഭേദമായി എന്ന് കണക്കുകൂട്ടുന്നത് ഈ ഇൻകുബേഷൻ പീരിയഡ് വെച്ചുമാത്രമാണ് അതേസമയം രോഗം ബാധിച്ചവരെ ആശുപത്രിയിൽ ആക്കി -ചികിൽസിച്ച് -രോഗം ഭേദമായി എന്ന് രണ്ടും മൂന്നും തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം -രാജകീയമായി അവരെ ആംബുലൻസിൽ വീട്ടിൽ എത്തിച്ച് ,അവിടെയും സംരക്ഷണം നൽകിയശേഷം രാവിലെ ഹെൽത്ത് ,ഉച്ചക്ക് പോലീസ് ,പിന്നെ ആരോഗ്യ മാനസിക വകുപ്പ് എന്നിവർ വിളിച്ച് അന്വോഷണം നടത്തി -എല്ലാ കരുതലും നൽകുന്നതു കാണുമ്പോൾ പിണറായി വിജയൻ സാറിനെ പിടിച്ച് ഉമ്മ കൊടുക്കാൻ എനിക്ക് തോന്നും എന്നത് വെറും പറച്ചിൽ അല്ല. മരണത്തെ നേരിൽ മുഖാമു ഖം കണ്ട അനുഭവത്തിൽ ആണ് പറയുന്നത് .ഹോട് സ്പോട്ടിൽ ഉള്ളവർക്ക് ഫോൺ വിളിച്ചാൽ അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചും കൊടുക്കുന്നത് കണ്ടപ്പോൾ ‘ഇയാൾ എന്തൊരു മനുഷ്യൻ -ഇത് ദൈവമാണോ എന്നുപോലും ചിന്തിച്ചുപോകും .

ലോകത്തെ മുൾമുനയിൽ നിർത്തി ഭരിച്ച അമേരിക്കൻ പ്രസിഡന്റ് പോലും ഭയന്നിരിക്കയാണ് .അമ്പത്തി ആയ്യാരത്തിൽ അധികം ആളുകൾ മരിച്ചുവീണു .ആയിരങ്ങൾ മരണക്കിടക്കയിൽ ആണ്.ഇറ്റലിയിലും സ്പെയിനിലും ,ബ്രിട്ടനിലും ആളുകൾ മരിച്ചുവീഴുന്നു .ബോഡികൾ പേരില്ലാതെ നമ്പറുകളാക്കി വെക്കുന്ന കാഴ്ച്ചകൾ നാം കാണുന്നു .അപ്പോഴും കേരളത്തിലെ മനുഷ്യർക്ക് രക്ഷാകവചം ഒരുക്കി എല്ലാവരെയും മരണത്തിൽ നിന്ന് രക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടമായ മാധ്യമപ്രവർത്തനം കൊണ്ട് ക്രൂരത കാട്ടുന്ന അയാപ്പ ദാസിനെ ദൈവം രക്ഷിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന.ദൈവം വരെ പറയുന്നു ഇത് ലാസ്റ്റ് വാണിങ്ങാന്നാണ്.ഇനിയെങ്കിലും നിങ്ങൾ നന്നാകുമോ?

The post ഭീകരമാണ് അനുഭവത്തിലെ കൊറോണ!പ്രവാസികൾ അനുഭവിക്കുന്ന വേദന അറിയുമോ?ഇത് നികൃഷ്ടമായ മാധ്യമ പ്രവർത്തനമാണ്.അയ്യപ്പ ദാസിനെ ദൈവം രക്ഷിക്കട്ടെ. appeared first on Daily Indian Herald.


ഇടുക്കിയില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും അടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

$
0
0

തൊടുപുഴ: തിങ്കളാഴ്ച കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2 ജില്ലകളും റെഡ് സോണില്‍ ഉൾപ്പെടുത്തി.ഇടുക്കി ജില്ലയിൽ 23 കാരനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്നിലെ ഇസാഫ് മൈക്രാ ഫിനാൻസിലെ ജീവനക്കാരെ ക്വാറന്റീൻ ചെയ്തു. ശാഖയിലെ ഒൻപത് ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനഫലം പുറത്തുവന്നത്. ഇതോടെ ഇവരെ ഇന്നലെ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തക, നഗരസഭാംഗം എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ അശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയിലെ നഗരസഭാംഗമാണ് മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍ മര്യാപുരം സ്വദേശിയാണ്. ഇന്നലെ ഇടുക്കി ജില്ലയില്‍ വൈകീട്ടോടെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്.അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ മാത്രം പ്രവര്‍ത്തിക്കാവുന്നതും, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്.

The post ഇടുക്കിയില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും അടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് appeared first on Daily Indian Herald.

ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി?രണ്ടുകൊല്ലമായി കേരളം തേടിക്കൊണ്ടിരിക്കുന്ന ജസ്നയെ കണ്ടെത്തിയതായി അഭ്യൂഹം

$
0
0

കോട്ടയം: മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്നയെ (20) കാനത്തെത്തിയതായി സൂചന.ഇവിടെ നിന്നാണ് കാനത്തെത്തിയത് എന്ന് വ്യക്തമല്ല എങ്കിലും കേരളത്തിന് പുറത്ത് കണ്ടെത്തിയതായി അഭ്യൂഹം പ്രചരിക്കുന്നത് . കേരളത്തിന് പുറത്ത് എവിടെ നിന്നാണെന്ന് വ്യക്തത വന്നിട്ടില്ലെങ്കിലും ബംഗളൂരുവിൽ നിന്നെന്നാണ് സൂചന. മാർച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ കുറിച്ച് ആശ്വാസകരമായ ഒരു റിപ്പോര്‍ട്ട് ലഭിക്കുന്നത് ഇതാദ്യമാണ്. ഉടൻ ജസ്നയെ കേരളത്തിലെത്തിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തയാറായില്ല. ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22ന് രാവിലെയാണ് കാണാതാവുന്നത്. ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുളള സംഘവും അന്വേഷിച്ചെങ്കിലും ദുരൂഹത നീക്കാനായില്ല. പിന്നീട് ക്രൈംബ്ര‌ാഞ്ച് ഏറ്റെടുത്തു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു.

കൊല്ലമുളയിലെ വീട്ടിൽ നിന്ന് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അയൽവാസിയുടെ ഒാട്ടോറിക്ഷയിൽ പോയതായിരുന്നു ജസ്ന. മുക്കൂട്ടുതറ ജംഗ്ഷൻ വരെ ഒാട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. മുക്കൂട്ടുതറയിൽ നിന്ന് മുണ്ടക്കയം വഴി എരുമേലിവരെ ജസ്ന ബസിൽ പോയതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നതാണ് അന്വേഷണത്തിന് തടസമായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിലും ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല.

2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജസ്നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവര ശേഖരണപ്പെട്ടികളും സ്ഥാപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതിനിടെ സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് 2018 നവംബറിൽ കേസ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്.

 

The post ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി?രണ്ടുകൊല്ലമായി കേരളം തേടിക്കൊണ്ടിരിക്കുന്ന ജസ്നയെ കണ്ടെത്തിയതായി അഭ്യൂഹം appeared first on Daily Indian Herald.

കാമുകന്‍റെ ബീജം കഴിച്ച് കൊറോണയെ തുരത്തിയെന്ന വിചിത്ര വാദവുമായി ട്രാസി കിസ്!.

$
0
0

കൊറോണ കാലത്ത് യുകെ ബോഡി ബിൽഡർ ട്രേസി കിസിന്‍റെ പ്രസ്തവന ഞെട്ടിക്കുന്നതും അത്ഭുതകരവുമാണ് .എല്ലാ ദിവസവും ‘ബീജ സ്മൂത്തി’ കുടിച്ചാണ് കൊറോണയെ പ്രതിരോധിക്കുന്നത് എന്നാണ് കിസ് പറയുന്നത്. ബോഡി ബിൽഡിംഗ് പ്രൊഫഷണൽ, ഫിറ്റ്നസ് ഇൻഫ്ലുവൻസർ, ആരോഗ്യത്തിന്‍റെ എല്ലാ വശങ്ങളും പ്രോത്സാഹിപ്പിക്കുന്ന പത്രപ്രവർത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് രണ്ട് കുട്ടികളുടെ അമ്മയും 32കാരിയുമായ കിസ്. കാമുകന്‍റെ ബീജം നേരിട്ടോ സ്മൂത്തിയില്‍ ചേര്‍ത്തോ കഴിക്കുകയാണ് എന്നാണ് ബക്കിംഗ്ഹാംഷെയര്‍ സ്വദേശിനിയായ കിസ് പറയുന്നത്.

“ഇത് പ്രകൃതിയുടെ മൾട്ടിവിറ്റമിൻ ആണ്, സ്വാഭാവികമാണ്, ഇത് സൗജന്യമാണ്. ഇത് എന്റെ ജീവിതത്തിലെ ഒരു സാധാരണ ഭാഗമാണ്. അതിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.” -കിസ് പറയുന്നു.കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗം കണ്ടെത്താൻ മെഡിക്കൽ ഗവേഷകരും ശാസ്ത്രജ്ഞരും വിശദമായി പഠനങ്ങള്‍ നടത്തുകയാണ്.എന്നാല്‍, ഇതിനിടയില്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിലരാണെങ്കില്‍, കൊറോണയെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കണ്ടെത്താമെന്ന് വാദിക്കുന്നു.അതിനിടയിൽ ആണ് ഇത്തരം ആരോഗ്യകരമല്ലാത്ത വിചിത്രവാദങ്ങളുമാരുതി ചിലർ എത്തുന്നത് . Tracey Kiss, 32, reckons ingesting her boyfriend’s sperm everyday – either “directly”, or as part of a smoothie will see her through the pandemic.And the personal trainer has also been putting the product on her skin, which she dubs “nature’s multivitamin”, as part of healthcare routine for more than three years.

The post കാമുകന്‍റെ ബീജം കഴിച്ച് കൊറോണയെ തുരത്തിയെന്ന വിചിത്ര വാദവുമായി ട്രാസി കിസ്!. appeared first on Daily Indian Herald.

ഈ വിഷജീവികളെ വളരെ സൂക്ഷിക്കണം.കോവിഡിനെ നമ്മള്‍ അതിജീവിക്കും-രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻ

$
0
0

തിരുവനന്തപുരം: കൊറോണ ലോകത്ത് പടർന്നു പിടിക്കുമ്പോൾ ജനം പരിഭ്രാതിയിൽ ആണ് .സംസ്ഥാനത്ത് കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേടിടുമ്പോള്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന ചില മാധ്യമങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. കോട്ടയത്ത് കൊവിഡ് രോഗം ബാധിച്ച രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ചില സ്വകാര്യ ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ബെന്യാമിന്റെ വിമര്‍ശനം. അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമം.കോവിഡിനെ നമ്മള്‍ അതിജീവിക്കും. പക്ഷെ ഈ വിഷജീവികള്‍.. വളരെ സൂക്ഷിക്കണമെന്ന് ബെന്യാമിന്‍ പറഞ്ഞു.

ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. അമേരിക്കയിലെ അടുത്ത ബന്ധു കൊവിഡ് കാലത്ത് നേരിടുന്ന ബുദ്ധിമുട്ട് വിവരിച്ചാണ് ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം. എന്റെ വളരെ അടുത്ത ഒരു ബന്ധു ഒരു യൂറോപ്യന്‍ രാജ്യത്ത് നേഴ്‌സ് ആണ്. അവരുടെ ആശുപത്രിയില്‍ അവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഒഴികെ ബാക്കി മുഴുവന്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞു. ഇനി ജോലിക്ക് ചെല്ലാന്‍ കഴിയുന്നവര്‍ക്ക് ജോലിക്കും ചെല്ലാം.

അവര്‍ക്ക് മറ്റ് കോവിഡ് രോഗികളെ നോക്കാമല്ലോ. (അമേരിക്കയിലും അങ്ങനെയാണ് നേഴ്‌സുമാര്‍ക്കുള്ള നിര്‍ദ്ദേശം ) ഇവരുടെ ആശുപത്രിയിലെ നേഴ്സുമാര്‍ 14 ദിവസം വീട്ടില്‍ ഇരുന്ന ശേഷം പിന്നീട് ഒരു ടെസ്റ്റുപോലും നടത്താതെ ജോലിയില്‍ തിരികെ പ്രവേശിച്ചു. (മരണം വിതച്ച ഇറ്റലിയിലോ സ്‌പെയ്‌നിലോ അല്ല, രോഗത്തെ കാര്യമായി തടഞ്ഞു നിറുത്തിയ ഒരു രാജ്യത്തെ കഥയാണ് ) അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് വന്നു. അതില്‍ ഒരു രോഗി തന്നെയാണ് ആവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തു പോകുന്നത്. (മാസ്‌ക് ധരിച്ച് ) ആര്‍ക്കും ഒരു പരാതിയും ഇല്ല. ഇപ്പോള്‍ പോലും യൂറോപ്പ് ഇത്രയും ഗൗരവമേ ഈ രോഗത്തിന് നല്‍കിയിട്ടൂള്ളൂ. ആ സമയത്ത് ഇത്രയും ശ്രദ്ധാപൂര്‍വ്വം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് എന്താണ് നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടുന്നത്? ഒരു രോഗി 20 മിനുട്ട് വീട്ടില്‍ ഇരുന്നു അത്രേ. അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമം. കോവിഡിനെ നമ്മള്‍ അതിജീവിക്കും. പക്ഷെ ഈ വിഷജീവികള്‍.. വളരെ സൂക്ഷിക്കണം.

The post ഈ വിഷജീവികളെ വളരെ സൂക്ഷിക്കണം.കോവിഡിനെ നമ്മള്‍ അതിജീവിക്കും-രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻ appeared first on Daily Indian Herald.

ശമ്പള ഉത്തരവ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു.സ്റ്റേയുണ്ടായത് ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധിയെന്ന് തോമസ് ഐസക്

$
0
0

കൊച്ചി: കൊച്ചി: സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി. സിംഗില്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുക മേയ് 20ന്.

അതേസമയം കേരളത്തിൽ ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈക്കോടതി വിധിയാകുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ബാധകമാകും. കോടതി വിധി ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്.എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട്. എന്നാല്‍ ശമ്പളം തടഞ്ഞുവയ്ക്കാനുള്ള തീരുമാനം ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരമില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രത്യേക ഉത്തരവിലൂടെ പിടിച്ചുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവില്‍ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാത്രം. പണം എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. നിയമപ്രശ്‌നമാകുമ്പോള്‍ കോടതിക്ക് നിയമപരമായിട്ടേ കാണാനാകുവെന്ന് കോടതി വ്യക്തമാക്കി. ശമ്പളം മാറ്റിവയ്ക്കുന്ന ഉത്തരവിനെതിരെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എപ്പോള്‍ തിരികെ നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പോലെ തിരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിലെ ജീവനക്കാര്‍ക്കില്ല, അതിനാല്‍ മാറ്റിവയ്ക്കല്‍ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്ന് ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സാലറി കട്ടല്ല, താല്‍ക്കാലികമായി മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അഡ്വക്കെറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചു. 8000 കോടി രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് വേണ്ടത്. സൗജന്യ റേഷനും സാമൂഹിക അടുക്കളയും ക്ഷേമ പെന്‍ഷന്‍ വിതരണവും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. ഇതു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് സര്‍ക്കരിന് ശമ്പളം പിടിക്കാമെന്നും അഡ്വക്കെറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ശമ്പളം മാറ്റിവയ്ക്കാനുള്ള ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പള ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും പണം എന്തിന് വേണ്ടി ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീലിന് പോകാന്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി.

The post ശമ്പള ഉത്തരവ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു.സ്റ്റേയുണ്ടായത് ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധിയെന്ന് തോമസ് ഐസക് appeared first on Daily Indian Herald.

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്നും പിണറായി

$
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തരായി. കണ്ണൂർ മൂന്ന് കാസർകോട് ഒന്നും കേസുകൾ പോസിറ്റീവായി.പോസിറ്റീവ് ആയതിൽ രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു രണ്ടു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 151 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടൊപ്പം സംസ്ഥാനത്തെ ഹോട്ടുസ്പോട്ടുകൾ പുതുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കരുണാപുരം,​ മൂന്നാർ,​ ഇടവെട്ടി പഞ്ചായത്തുകൾ, പാലക്കാട് ജില്ലയിൽ ആലത്തൂർ, മലപ്പുറം ജില്ലയിലെ കാലടി തുടങ്ങിയ സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.കാസര്‍ഗോഡ് രണ്ട് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 123 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 801 നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസല്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ജനങ്ങള്‍ ശീലമാക്കണം. നിലവില്‍ പലരും ഇതിന് തുനിയുന്നില്ലെന്നും ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കേരളത്തില്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തും. പ്രിന്‍സിപ്പില്‍ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പൂര്‍ണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയും ആരംഭിച്ചതോടെ ആശുപത്രികളിലേക്ക് രോഗികളുടെ വരവ് കൂടിയിട്ടുണ്ട്. ആശുപത്രികളിലും ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. രോഗ വ്യാപനത്തിന് കൂടുതല്‍ സാധ്യത ആശുപത്രികളിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പോളങ്ങളിലും റോഡുകളിലും തിരക്ക് കൂടുന്നുണ്ട്. ഇവിടങ്ങളില്‍ ശാരീരിക അകലം പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കി. വകുപ്പുകള്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. ഇവ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്ക് രൂപം നല്‍കും. ആസൂത്രണ ബോര്‍ഡും വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിര്‍വഹിക്കാന്‍ സാധിക്കില്ലെങ്കില്‍ അതിഥി തൊഴിലാളികളെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ക്ക് തൊഴില്‍ ഇല്ലാത്ത ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലവിലുണ്ട്. ഏതൊക്കെ കടകള്‍ ഏത് സമയത്ത് തുറക്കണമെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളില്‍ അവ്യക്തത ഉണ്ടെങ്കില്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ തിരികെ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പ്രവാസികള്‍ എത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ വിപുലമായ വൈദ്യപരിശോധന പരിശോധന നടത്തുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലുണ്ടാകും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരിച്ചെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തിയെന്ന് ഉറപ്പാക്കാനാണിത്. രോഗ ലക്ഷണം ഇല്ലാത്തവരെയും വീടുകളില്‍ ക്വാറന്റീന്‍ ചെയ്യും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം ഉണ്ടാകും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തില്‍ കവിയുന്നവരെ വീടുകളില്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്നും പിണറായി appeared first on Daily Indian Herald.

കോൺഗ്രസ് നേതാക്കളെ കേരള ജനത കൂകി ഓടിക്കുന്ന സമയം വിദൂരമല്ല.ശമ്പള ഓർഡർ കത്തിച്ച അധ്യാപകരേക്കാൾ മനുഷ്യ വിരുദ്ധരാവുകയാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും-സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്ന ഉത്തരവ് കത്തിച്ചത്തിലും നികൃഷ്ടതയാണ് ആ സർക്കാർ ഓർഡറിനെതിരെ കോൺഗ്രസ് സർവീസ് സംഘടനകളെ കൊണ്ട് കോടതിയിൽ പോയി സ്റ്റേ വാങ്ങിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള തീരുമാനം ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത .ഈ സാലറി ചലഞ്ചിനെ എതിർത്തതിലും കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയതിലൂടെയും കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ അപഹാസ്യരാക്കുന്ന നടപടിയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .കോൺഗ്രസുകാർ പോലും ഇത് ഒരിക്കലും അംഗീകരിക്കുന്നില്ല എന്നത് ഇലക്ഷൻ ജ്വരത്തിൽ നടക്കുന്ന ഈ നേതാക്കൾ മനസിലാകാതെ പോയി. നിങ്ങളെ കേരള ജനത കൂകി ഓടിക്കുന്ന സമയം വിദൂരമല്ല

ഒരു തരത്തിൽ ഹൈക്കോടതി വിധി പിണറായി വിജയൻ സർക്കാരിന് ഗുണമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ കണ്ണുതുറന്നു കാര്യങ്ങൾ കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ട് .ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിട്ടാണ് പിണറായി സർക്കാർ പോരാടുന്നത് .അതിനുള്ള ചിലവിനായിട്ടാണ് സർക്കാർ കൈ നീട്ടുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ ജീവനക്കാർക്ക് മുന്നിൽ കൈ നീട്ടി ഭിക്ഷ യാചിക്കുകയാണ്.തങ്ങൾക്ക് ഒരുപാട് ജീവിതങ്ങളെ രക്ഷിക്കണം .ഈ നാടിനെ മഹാ മാരിയിൽ നിന്നും കരകയറ്റണം അതിനായി സർക്കാർ യാചിക്കുകയായിരുന്നു.

എന്നാൽ പിണറായി സർക്കാരിനുണ്ടായിരിക്കുന്നു ജനകീയതയിൽ അസ്വസ്ഥരായിരിക്കയാണ് കോൺഗ്രസ് അവരുടെ മുന്നിൽ ഇലക്ഷൻ ഡാറ്റായാണ് .സർക്കാർ ജീവനക്കാരുടെ സംഘടന കേസുമായി കോടതിയെ സമീപിച്ചത് നേതാക്കളുടെ അരുവിയുടെ ആണ് .ഇപ്പോൾ വന്ന വിധിയിലൂടെ ജനരോക്ഷം ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും ,ഉമ്മൻ ചാണ്ടിക്കും എതിരാവുക മാത്രമേ ഉള്ളൂ .മനുഷ്യൻ മരിച്ചുവീണുകൊള്ളട്ടെ,തങ്ങൾക്ക് രാഷ്ട്രീയ പോരാട്ടമാണ് വലുത് .ഞങ്ങൾ മനുഷ്യർക്ക് ഒപ്പമല്ല എന്ന് കോൺഗ്രസ് നേതൃത്വം അടിവരയിട്ടു പറയുന്നതാണ് കോടതിയിൽ പോയി വിധി വാങ്ങിയെടുത്തതിലൂടെ നേടിയത് . ഇങ്ങനെ മനുഷ്യത്വ വിരുദ്ധരായി നിൽക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു ? ഒരുതരത്തിലും സർക്കാരിനെ പിടിച്ചുകെട്ടാൻ കഴിയില്ല എന്ന തിരിച്ചറിവിൽ ആണ് ഇപ്പോൾ സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്താൻ ശ്രമിക്കുന്നത്.

ഒരുമാസത്തിൽ വെറും 6 ദിവസത്തെ ശമ്പളമേ സർക്കാർ ചോദിച്ചിട്ടുള്ളു.അത് കൊടുക്കാൻ വയ്യ എന്നാണു ഉദ്യോഗസ്ഥർ പറയുന്നത് .പ്രതിഷേധിച്ചുകൊണ്ട് സർക്കാർ ഓർഡർ കത്തിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ട് വിദ്യാർത്ഥികൾ കണ്ട് മൂക്കത്ത് വിരൽ വെച്ചിരുന്നു .അതിനെ എതിർത്തവരെ കോൺഗ്രസുകാർ അസഭ്യം വിളിച്ച് പറഞ്ഞു .ഇത് തെറ്റായ സന്ദേശം ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞങ്ങളെ സമരമുറകളും ഔചത്യവും പഠിപ്പിക്കേണ്ട എന്നും കേരളം ഭരിച്ച മുഖ്യമന്ത്രിയെ തല എറിഞ്ഞു പൊട്ടിച്ച് സമരം നടത്തിയവർ എന്നും പറഞ്ഞാണ് ചെന്നിത്തല പ്രതിരോധിച്ചത് .

ആന്ത്രയിൽ കൊവിഡ് ബാധയിൽ നിലപാട് കടുപ്പിച്ച് ജഗൻ സർക്കാർ ജീവനക്കാരുടെ പകുതി ശമ്പളം പിടിക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെ പെൻഷനും പകുതി മാത്രമായിരിക്കും നൽകുകയെന്ന് വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി പെൻഷൻ മാത്രമാണ് നൽകിയിരുന്നത്. പിടിക്കുന്ന ശമ്പളം പിന്നീട് നൽകുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത നൽകിയിട്ടില്ല. അങ്ങനെയുള്ള രാജ്യത്താണ് ൬ ദിവസത്തെ ശമ്പളം പിടിച്ചതിനു കേരളത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്തു മനുഷ്യ വിരുദ്ധർ ആകുന്നത് .

സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് നിലവിലെ ഓർഡർ .സർക്കാർ ഉത്തരവിനു നിയമത്തിൻ്റെ പിൻബലം പ്രഥമദൃഷ്ട്യാ കാണാനാകുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതിപക്ഷ ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്‌റ്റീസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

The post കോൺഗ്രസ് നേതാക്കളെ കേരള ജനത കൂകി ഓടിക്കുന്ന സമയം വിദൂരമല്ല.ശമ്പള ഓർഡർ കത്തിച്ച അധ്യാപകരേക്കാൾ മനുഷ്യ വിരുദ്ധരാവുകയാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും-സിബി സെബാസ്റ്റ്യന്‍ എഴുതുന്നു. appeared first on Daily Indian Herald.


കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലെത്തും. വില 1000 രൂപമാത്രം …

$
0
0

കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല പറഞ്ഞു.

The post കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ അവസാനം ഇന്ത്യയിലെത്തും. വില 1000 രൂപമാത്രം … appeared first on Daily Indian Herald.

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം.ദുരന്തനിവാരണ ആക്ട് പ്രകാരം 25 ശതമാനം വരെ ശമ്പളം സര്‍ക്കാരിന് മാറ്റിവെക്കാമെന്നും ധനമന്ത്രി.

$
0
0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. കേരള ഡിസാസ്റ്റര്‍ ആന്‍റ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം സര്‍ക്കാരിന് മാറ്റിവെയ്ക്കാം. പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ആറ് മാസത്തിനകം സര്‍ക്കാര്‍ പറഞ്ഞാല്‍ മതിയെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രമാണ്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്. മാസശമ്പളത്തിന്റെ 25 ശതമാനം വരെ സര്‍ക്കാരിന് പിടിക്കാമെങ്കിലും നേരത്തെ തീരുമാനിച്ച പോലെ ഒരു മാസം ആറ് ദിവസം വച്ച് അഞ്ച് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ അടുത്ത മാസത്തെ ശമ്പള വിതരണം ആരംഭിക്കുകയുള്ളു. അതായത് അടുത്ത മാസം മുതല്‍ അഞ്ച് മാസം വരെ ശമ്പളം ലഭിക്കുമ്പോള്‍ ആറ് ദിവസത്തെ ശമ്പളം കുറവായിരിക്കും. ഓര്‍ഡിനന്‍സും നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ഓർഡിനൻസ് പ്രതിവിധി അല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം. ഓർഡിനൻസ് ഇറക്കിയാൽ കോടതിയിൽ അതും ചോദ്യം ചെയ്യപ്പെടാം.എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ഹൈകോടതി വിധിയോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. തൊഴിലാളി അവകാശപ്പോരാട്ടങ്ങളുടെ കഥ പറയുന്ന സിപിഎം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായി മാറി. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം തൊഴിലാളികളെ മറക്കുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കോവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത് ഹൈകോടതി സ്‌റ്റേ ചെയ്തതോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

The post ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം.ദുരന്തനിവാരണ ആക്ട് പ്രകാരം 25 ശതമാനം വരെ ശമ്പളം സര്‍ക്കാരിന് മാറ്റിവെക്കാമെന്നും ധനമന്ത്രി. appeared first on Daily Indian Herald.

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു…

$
0
0

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാലങ്ങളായി യു.കെയില്‍ ചികിത്സയിലായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ചിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസാന നിമിഷം ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു.

2018ല്‍ തനിക്ക് എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അഭിനയ ശേഷിയുള്ള നടമാരില്‍ ഒരാളായ അദ്ദേഹത്തിന്റെ ലഞ്ച് ബോക്‌സ്, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മീല്ലിനയര്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്രനടി സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു.

എം എ പഠനം കഴിഞ്ഞതിനശേഷം 1984ല്‍ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചു. പഠനത്തിനുശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് ചാണക്യ, ചന്ദ്രകാന്ത തുടങ്ങിയ ടിവി സീരിയലുകളില്‍ അഭിനയിച്ചു. 1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബെ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.

1990ല്‍ ഏക് ഡോക്ടര്‍ കി മാത് എന്ന ചിത്രത്തിലും 1998ല്‍ സച് എ ലോങ്ങ് ജേര്‍ണി എന്ന ചിത്രത്തിലും അഭിനയിച്ചു. 2003ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘു ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടി. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

2007ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. 2012ല്‍ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടി. ലൈഫ് ഓഫ് പൈ കൂടാതെ ഇന്‍ഫെര്‍ണോ, ജുറാസിക് വേള്‍ഡ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നില്ല.

The post പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു… appeared first on Daily Indian Herald.

വിജയത്തിന് പിന്നിൽ തന്റെ വ്യക്തിപ്രഭാവം മാത്രം!പാർട്ടിയെ തള്ളിപ്പറഞ്ഞു കെ.സി ജോസഫ് !!കണ്ണൂരിലെ തോൽവി ചൂണ്ടിക്കാട്ടി പ്രതിരോധം.

$
0
0

കണ്ണൂർ :എട്ടു തവണ ഇരിക്കൂറിൽ വിജയച്ചത് തന്റെ മാസ്മരികമായ കഴിവുകൊണ്ട് മാത്രം എന്ന് കെ.സി ജോസഫ് എം എൽ എ .അഞ്ചു കൊല്ലത്തിൽ മാത്രം ഒരിക്കൽ മണ്ഡലത്തിൽ പോകുന്ന ഒരാൾക്ക് 8 തവണ വിജയിക്കാൻ ആകുമോ ?എത്ര ശക്തിദുർഘം ആണെങ്കിലും ഇത്ര തവണ വിജയിക്കാൻ ആകുമോ ?കോൺഗ്രസ് പാർട്ടിയുടെ ശക്തി കൊണ്ടല്ല വിജയിക്കുന്നത് .തന്റെ മാത്രം കഴിവുകൊണ്ടാണ് വിജയിക്കുന്നത് .കോൺഗ്രസിന്റെ ശക്തി കേന്ദ്രം ആയ കണ്ണൂർ തോറ്റു തുന്നം പാടിയില്ലേ എന്ന് ജോസഫ് ചോദിക്കുന്നു .

യുഡിഎഫിന്റെ കോട്ട അല്ലായിരുന്നോ കണ്ണൂർ എന്നും ജോസഫ് ചോദിക്കുന്നു.അവിടെ തോറ്റത് സ്ഥാനാർത്ഥിയുടെ കഴിവില്ലായ്മ എന്നത് ചൂണ്ടിക്കാട്ടി ‘തന്റെ മാത്രം കഴിവാണ് -താൻ എന്ന വ്യക്തിയുടെ കരിസ്മ ആണ് ഇരിക്കൂറിൽ എട്ടു തവണ വിജയിക്കാൻ ആയതെന്നു ജോസഫ് ചൂണ്ടി  കാണിക്കുന്നു.പറഞ്ഞതിന്റെ സാരം പാർട്ടിയല്ല പ്രധാനം വ്യക്തി പ്രഭാവം എന്നാണു ഇരിക്കൂറിന്റെ എം എൽ എ ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് മണ്ഡലത്തിൽ വരുന്നില്ല എന്ന വിമർശനം കാര്യമാക്കുന്നില്ല എന്നും ജോസഫ് പറയുന്നു.

കണ്ണൂർ തോൽവിയുടെ ജോസാഫ് ചോദിക്കുന്നതും ചൂണ്ടിക്കാണിക്കുന്നതും സുധാകരനെതിരെയുള്ള ഒളിയമ്പും കൂടിയാണ്.കെ സുധാകരന്റെ കോട്ടയാണ് കണ്ണൂർ .കണ്ണൂരിലെ ഗർജിക്കുന്ന സിംഹം എന്നൊക്കെ കോൺഗ്രസുകാർ പാണനെ പോലെ പാടി നടക്കുന്നതാണ് .പ്രവർത്തകർക്ക് ദൈവ തുല്യനാണ് കെ സുധാകരൻ .യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് കണ്ണൂരും .എന്നാൽ കഴിഞ്ഞ തവണ സുധാകരൻ കണ്ണൂരിൽ നിന്നും ഓടി രക്ഷപ്പെട്ടു . പകരം വന്ന സതീശൻ പാച്ചേനിയും തൊറ്റു .അപ്പോൾ പാർട്ടിയല്ല ജോസഫ് എന്ന വ്യക്തി ഇരിക്കൂറിൽ വന്നില്ല എങ്കിലും വിജയിക്കും എന്നതാണ് ജോസഫ് ചൂണ്ടി കാണിക്കുന്നത് .എന്നാലും തന്റെ സ്വന്തം കഴിവുമാത്രമാണ് വിജയത്തിന് പിന്നിൽ എന്ന് പറയുന്ന ഒരേ ഒരു എം.എൽ എ ആയിരിക്കും കെ.സി ജോസഫ് .എങ്കിലും പാർട്ടിയെ തള്ളിപ്പറയുന്ന ഈ അഹംങ്കാരിയെ കോൺഗ്രസിൽ ഇനിയും വെച്ചുപൊറുപ്പിക്കാമോ എന്നാണു പ്രവർത്തകർ ചോദിക്കുന്നത് .

തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞു സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്ക് എതിരെ കേസ് കൊടുത്ത് ഒരേ ഒരു എം എൽ എ ഒരു പക്ഷേ ജോസഫ് ആയിരിക്കും .കഴിഞ്ഞ നാല്പത് വർഷത്തോളം തുടർച്ചയായി ഇരിക്കൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.സി ജോസഫ് കൊറോണ കാലത്ത് കാര്യക്ഷമമായി മണ്ഡലത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.മറ്റു മണ്ഡലങ്ങളിലെ എം എൽ എ മാർ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രവർത്തിക്കുമ്പോഴും തങ്ങളുടെ എം എൽ എ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇരിക്കൂറിലെ ജനങ്ങൾ.

ഇരിക്കൂറിനോട് അടുത്ത് കിടക്കുന്ന മണ്ഡലങ്ങളായ പേരാവൂരിലെയും തളിപ്പറമ്പിലെയും എം എൽ എ മാർ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി ക്രിയാത്മകയായി ഇടപെടുമ്പോൾ ഇരിക്കൂർ എം എൽ എയുടെ മൗനം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്.അതിനിടക്ക് പ്രതിപക്ഷ നേതാവിനും എൽ എൽ എ യെ മണ്ഡലത്തിൽ എത്തിക്കണം എന്ന ആവശ്യം ഉന്നയിച്ച് മണ്ഡലത്തിലെ പ്രവർത്തകർ ഫോൺ വിളിച്ചിരുന്നു .

The post വിജയത്തിന് പിന്നിൽ തന്റെ വ്യക്തിപ്രഭാവം മാത്രം!പാർട്ടിയെ തള്ളിപ്പറഞ്ഞു കെ.സി ജോസഫ് !!കണ്ണൂരിലെ തോൽവി ചൂണ്ടിക്കാട്ടി പ്രതിരോധം. appeared first on Daily Indian Herald.

ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് ! 14–ാം നിലയിൽ നിന്നു ചാടി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ ജോയിയെ അലട്ടി. മരണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും പോലീസ് .

$
0
0

ദുബായ്: പ്രവാസി വ്യവസായി ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് എന്ന് സ്ഥിരീകരണം.ബിസിനസ് ബേയിൽ സുഹൃത്തിന്റെ കെട്ടിടത്തിലെ 14 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസിനി ഉദ്ധരിച്ച് റിപ്പോർട്ട് . ജോയി അറയ്ക്കൽ ജീവനൊടുക്കിയ‌താണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നു.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു ചാടി വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു . സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രചരിച്ച അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രമിനൽ ഗൂഢാലോചന സംഭവത്തിന് പിന്നിലില്ലെന്ന് ദുബൈയ് പൊലീസ് വ്യക്തമാക്കി. ജോയിയുടെ മൃതദേഹം ബന്ധുക്കളുമായി സഹകരിച്ച് നാട്ടിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.എണ്ണ വിപണിയിൽ ചുവടുറപ്പിച്ചാണ് ജോയി ശ്രദ്ധേയനായത്.

യെമനിൽ നിന്നും ഇറാനിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടു വന്ന് നടത്തിയ കച്ചവടം. ഏത് മേഖലയിലേക്കും ജോയിയുടെ കപ്പലുകൾ എണ്ണ കൊണ്ടു വരാൻ പോകുമായിരുന്നു. ഇത് പല വിവാദങ്ങൾക്കും ഇട നൽകി. ദുബായ് പൊലീസ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ജോയിയുടെ മരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ. മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.

പെട്രോൾ വിലയിടവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു. യുഎഇയിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും സുഹൃത്ത് വ്യക്തമാക്കി.

എംകോമും സിഎ ഇന്ററും പാസായി 1997ൽ ദുബായിൽ എത്തിയ ജോയി, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പട‌ുത്തത്. ഇതിനു പുറമെ മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്. പുതിയ എണ്ണശുദ്ധീകരണ കമ്പനി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികൾ ഉണ്ട്.

യെമനിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണക്കടത്തിൽ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എണ്ണ വിൽപ്പനയിലൂടെ യുഎഇയിലെ കമ്പനികൾ വൻ തുക ജോയിക്ക് നൽകുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നൽകി. ഈ തുകയെല്ലാം ബിആർ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തിൽ നൽകിയതെന്നാണ് പറയുന്നത്. ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ ധർമ്മ സംഘടത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായിൽ ചർച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്സിൽ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചർച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയിൽ നിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സോഷ്യൽ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാർ തള്ളി പറയുകായണ്.

ജോയി ശത കോടീശ്വരനയപ്പോഴും നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നു. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായപ്പോഴും പഴയതൊന്നും മറന്നിരുന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ അറയ്ക്കൽ പാലസ് നാട്ടുകാർക്കു പോലും ജോയി തുറന്നു കൊടുത്തു. അങ്ങനെ നാടിന്റെ പൊന്നാമനയായ പ്രവാസി വ്യവസായിയാണ് ദുബായിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഹൃദയാഘാതമാണെന്ന് തന്നെയാണ്. എണ്ണ വില ഇടിഞ്ഞതും ജോയിയെ തളർത്തിയെന്ന വാദം സജീവമായി ഉയർന്നിരുന്നു. ബിസിനസ്സിലെ കളികളാണ് ജോയിയുടെ ജീവനെടുത്തതെന്ന പ്രചരണം മാനന്തവാടിക്കാരേയും വേദനിപ്പിക്കുന്നുണ്ട്. ജോയിയുടെ മൃതദേഹം നാട്ടിലെത്തുന്നതും കാത്ത് കഴിയുകയാണ് മാനന്തവാടിക്കാർ.

ദുബായിയിലെ പ്രമുഖ വ്യവസായിയായ അറയ്ക്കൽ ജോയിയുടെ പെട്ടന്നുള്ള വിയോഗം അന്തർദേശീയ തലത്തിലുണ്ടായ എണ്ണ വില തകർച്ച മൂലമെന്ന് റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഷെട്ടിയെ കൂടി ബന്ധപ്പെടുത്തുന്ന പുതിയ ചർച്ചകൾ എത്തുന്നത്. എണ്ണ വില അസാധാരണമായി ഇടിഞ്ഞതിനെ തുടർന്ന് ജോയിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.ദുബായ് കേന്ദ്രമാക്കി ജോയ് സ്ഥാപിച്ച ഇന്നോവ റിഫൈനിങ് എന്ന കമ്പനി ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായിരുന്നു. എണ്ണ ട്രേഡിങിനൊപ്പം എണ്ണ സൂക്ഷിക്കാനുള്ള ടാങ്കറുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസ്സും ഇന്നോവ ഏറ്റെടുത്തിരുന്നു. വൻ തോതിൽ എണ്ണ സംഭരിച്ചിരുന്ന ഇന്നോവ ഗ്രൂപ്പിനെ ഓയിൽ മേഖലയിലെ വില തകർച്ച കടുത്ത പ്രതിസന്ധിയിലാക്കി എത് വസ്തുതയാണ്.

വിവിധ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിലെ ആവശ്യക്കാർക്ക് വിൽക്കുന്നതായിരുന്നു ഇന്നോവയുടെ പ്രധാന ബിസിനസ്സുകളിലൊന്ന്. ഇതിനായി കപ്പലുകളും ടാങ്കറുകളും വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്തിരുന്നു. ഇന്നോവ കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 1800 ഓളം ടാങ്കറുകൾ കമ്പനി ലീസിനെടുത്തിട്ടുണ്ട്. യു.എ ഇ യിലും സൗദിയിലും റീപ്രോസസ്സിങ് യൂണിറ്റുകൾ ഉണ്ട്. പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും എണ്ണ സംസ്‌കരണത്തിനുമായി പടു കൂറ്റൻ റിഫൈനറി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. ദുബായിയിലെ ചില പത്രങ്ങൾ, പൊലീസ് യഥാർത്ഥ മരണ കാരണം അന്വേക്ഷിക്കുന്നുവെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. സൗമ്യനും ഉദാരശീലനുമായ ജോയ് വയനാട് ജില്ലയിലെമാനന്തവാടി സ്വദേശിയാണ് .വിവാഹത്തിന് ശേഷം ദുബായിയിൽ എത്തിയ ജോയ് ഇറാഖ് യുദ്ധ കാലത്തു സാഹസികമായി അമേരിക്കൻ പ്രോജക്ടുകൾ ഏറ്റെടുത്തതോടെയാണ് ബിസിനസ് മേഖലയിലേക്ക് കുതിച്ചു കയറിയത്. തുടക്കത്തിൽട്രാൻസ്‌പോർട് മേഖലയിൽ പ്രവർത്തിച്ച ജോയ് ഇറാഖ് യുദ്ധത്തിന് ശേഷം എണ്ണ വ്യാപാരത്തിലേക്ക് തിരിഞ്ഞു.

വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാർഡും നേടിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാൽ 500 മെട്രിക് ടണ്ണിന്റെ കപ്പൽ രണ്ടു വർഷം മുൻപു കൈമാറി. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം. ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ എത്തിക്കുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടൻ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. The death of Indian businessman Joy Arakkal in Dubai last week was a case of suicide, Dubai Police have confirmed. Brigadier Abdullah Khadim Bin Sorour, Director of Bur Dubai police station, said the businessman committed suicide by jumping from the 14th floor of a building in Business Bay on April 23. “It was a suicide. Investigations are over and his body will be flown back to India,” Brigadier Bin Sorour told Khaleej Times.

The post ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് ! 14–ാം നിലയിൽ നിന്നു ചാടി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ ജോയിയെ അലട്ടി. മരണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയില്ലെന്നും പോലീസ് . appeared first on Daily Indian Herald.

സുധാകരന്റെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് തോറ്റില്ലേ ? 8 തവണ ഞാൻ വിജയിച്ചത് എന്റെ മാത്രം കഴിവാണ്.ഇരിക്കൂർ പാർട്ടി ശക്തിദുർഘം ആയതുകൊണ്ടു മാത്രമല്ല എന്നും ജോസഫ് .

$
0
0

കോട്ടയം :കണ്ണൂരിലെ കെ സുധാകരന്റെ കോട്ടയിൽ കോൺഗ്രസ് കോൺഗ്രസ് തോറ്റില്ലേ .അതും യുഡി എഫിന്റെ കോട്ട അല്ലായിരുന്നോ ?താൻ എട്ടുതവണ  വിജയിച്ചത് ഇരിക്കൂർ പാർട്ടി ശക്തി ദുർഘം ആയതുകൊണ്ടോന്നുമല്ല എന്നും കെ.സി ജോസഫ്  എം എൽ എ. അഞ്ചു കൊല്ലത്തിൽ മാത്രം ഒരിക്കൽ മണ്ഡലത്തിൽ പോകുന്ന ഒരാൾക്ക് 8 തവണ വിജയിക്കാൻ ആകുമോ ?എത്ര ശക്തിദുർഘം ആണെങ്കിലും ഇത്ര തവണ വിജയിക്കാൻ ആകുമോ ?കോൺഗ്രസ് പാർട്ടിയുടെ ശക്തി കൊണ്ടല്ല വിജയിക്കുന്നത് .തന്റെ മാത്രം കഴിവുകൊണ്ടാണ് വിജയിക്കുന്നത് .കോൺഗ്രസിന്റെ ശക്തി കേന്ദ്രം ആയ കണ്ണൂർ തോറ്റു തുന്നം പാടിയില്ലേ എന്ന് ജോസഫ് ചോദിക്കുന്നു .

യുഡിഎഫിന്റെ കോട്ട അല്ലായിരുന്നോ കണ്ണൂർ എന്നും ജോസഫ് ചോദിക്കുന്നു.അവിടെ തോറ്റത് സ്ഥാനാർത്ഥിയുടെ കഴിവില്ലായ്മ എന്നത് ചൂണ്ടിക്കാട്ടി ‘തന്റെ മാത്രം കഴിവാണ് -താൻ എന്ന വ്യക്തിയുടെ കരിസ്മ ആണ് ഇരിക്കൂറിൽ എട്ടു തവണ വിജയിക്കാൻ ആയതെന്നു ജോസഫ് ചൂണ്ടി  കാണിക്കുന്നു.പറഞ്ഞതിന്റെ സാരം പാർട്ടിയല്ല പ്രധാനം വ്യക്തി പ്രഭാവം എന്നാണു ഇരിക്കൂറിന്റെ എം എൽ എ ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് മണ്ഡലത്തിൽ വരുന്നില്ല എന്ന വിമർശനം കാര്യമാക്കുന്നില്ല എന്നും ജോസഫ് പറയുന്നു.

കണ്ണൂർ തോൽവിയുടെ ജോസാഫ് ചോദിക്കുന്നതും ചൂണ്ടിക്കാണിക്കുന്നതും സുധാകരനെതിരെയുള്ള ഒളിയമ്പും കൂടിയാണ്.കെ സുധാകരന്റെ കോട്ടയാണ് കണ്ണൂർ .കണ്ണൂരിലെ ഗർജിക്കുന്ന സിംഹം എന്നൊക്കെ കോൺഗ്രസുകാർ പാണനെ പോലെ പാടി നടക്കുന്നതാണ് .പ്രവർത്തകർക്ക് ദൈവ തുല്യനാണ് കെ സുധാകരൻ .യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് കണ്ണൂരും .എന്നാൽ കഴിഞ്ഞ തവണ സുധാകരൻ കണ്ണൂരിൽ നിന്നും ഓടി രക്ഷപ്പെട്ടു . പകരം വന്ന സതീശൻ പാച്ചേനിയും തൊറ്റു .അപ്പോൾ പാർട്ടിയല്ല ജോസഫ് എന്ന വ്യക്തി ഇരിക്കൂറിൽ വന്നില്ല എങ്കിലും വിജയിക്കും എന്നതാണ് ജോസഫ് ചൂണ്ടി കാണിക്കുന്നത് .എന്നാലും തന്റെ സ്വന്തം കഴിവുമാത്രമാണ് വിജയത്തിന് പിന്നിൽ എന്ന് പറയുന്ന ഒരേ ഒരു എം.എൽ എ ആയിരിക്കും കെ.സി ജോസഫ് .എങ്കിലും പാർട്ടിയെ തള്ളിപ്പറയുന്ന ഈ അഹംങ്കാരിയെ കോൺഗ്രസിൽ ഇനിയും വെച്ചുപൊറുപ്പിക്കാമോ എന്നാണു പ്രവർത്തകർ ചോദിക്കുന്നത് .

തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് പറഞ്ഞു സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്ക് എതിരെ കേസ് കൊടുത്ത് ഒരേ ഒരു എം എൽ എ ഒരു പക്ഷേ ജോസഫ് ആയിരിക്കും .കഴിഞ്ഞ നാല്പത് വർഷത്തോളം തുടർച്ചയായി ഇരിക്കൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.സി ജോസഫ് കൊറോണ കാലത്ത് കാര്യക്ഷമമായി മണ്ഡലത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.മറ്റു മണ്ഡലങ്ങളിലെ എം എൽ എ മാർ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രവർത്തിക്കുമ്പോഴും തങ്ങളുടെ എം എൽ എ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇരിക്കൂറിലെ ജനങ്ങൾ.

The post സുധാകരന്റെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് തോറ്റില്ലേ ? 8 തവണ ഞാൻ വിജയിച്ചത് എന്റെ മാത്രം കഴിവാണ്.ഇരിക്കൂർ പാർട്ടി ശക്തിദുർഘം ആയതുകൊണ്ടു മാത്രമല്ല എന്നും ജോസഫ് . appeared first on Daily Indian Herald.

കൊറോണ ഭയത്തിനൊപ്പം സാമ്പത്തിക തകർച്ചയും !ഗൾഫിലെ പ്രവാസികൾ ആകുലതയിലാണ് ആദ്മഹത്യകൾ കൂടും -കൗൺസിലിംഗുകൾ ഒരുക്കണം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

ആദ്മഹത്യകൾ കൂടും -കൗൺസിലിംഗുകൾ ഒരുക്കണം.ലോകത്ത് കൊറോണ ഭീകരമായി മാറുകയാണ് .മനുഷ്യർ വലിയ ആശങ്കയിലും ആണ് .യുറോപ്പിൽ ഉള്ളവർക്ക് സാമ്പത്തികമായി സർക്കാർ സംരക്ഷണം ഉണ്ട് .ഗൾഫിൽ ഉള്ളവരുടെ അവസ്ഥ വലിയ ദയനീയം ആണ് .പലരും അതി കഠിനമായ മാനസിക വ്യഥയിലൂടെയാണ് കടന്നു പോകുന്നത് .കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള പേടി .മരണഭയം .മാനസിക സംഘർഷം .നാട്ടിലെ വീട്ടുകാരെക്കുറിച്ചുള്ള ആകുലത .ഇതിനേക്കാൾ ഉപരി സാമ്പത്തിക മേഖലയിലെ തകർച്ച !

പലരും ആദ്മഹത്യയുടെ വക്കിലാണ് .ശതകോടീശ്വരൻ ആയ അറക്കൽ ജോയി വരെ ജീവിതം അവസാനിപ്പിച്ചത് സാമ്പത്തിക തകർച്ച മൂലമാണ് !..ഗൾഫിൽ ജോലിയുള്ളവരെപോലെ തന്നെ ചെറിയ ചെറിയ സംഭരഭങ്ങളിൽ കൂടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത് .ഇവിടുത്തെ ചെറിയ ബിസിനസുകൾ ,കോൺട്രാക്ട് വർക്കുകൾ ,ജോലി എന്നിവയിലെ സാമ്പത്തിക മേഖല മുന്നിൽ കണ്ട് നാട്ടിൽ ലോണും -വിദ്യാഭ്യാസ ചിലവുകളും കണക്കുകൂട്ടി ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ഉണ്ട് .അവയെല്ലാം ഒറ്റയടിക്ക് നിലച്ചിരിക്കയാണ് .ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ അതിലും വലിയ മാനസിക സംഘർഷത്തിൽ ആണ്.

അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവർ കടുത്ത മാനസിക സംഘർഷത്തിലാണ് .അവരുടെ മാനസിക പിരിമുറുക്കം മാറ്റിയെടുത്തിട്ടില്ല എങ്കിൽ കടുത്ത ഡിപ്രഷിനിലേക്ക് പോവുകയും അത് വിപത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട് .

അതിനാൽ നിരാശയിലും ഭയത്തിലും കഴിയുന്ന ഇത്തരക്കാർക്ക് കൗൺസിലിംഗുകൾ കൊടുക്കേണ്ടത് അത്യാവശ്യമാണ് .കൂടെയുണ്ട് നമ്മൾ -ഏതു പ്രതിസന്ധിയും നമുക്ക് മറികടക്കാം എന്ന ശുഭ പ്രതീക്ഷ നൽകുക തന്നെ വേണം .അതിനായി നോർക്കയും അധികാരികളും സംഘടനകളും മുൻ കൈ എടുക്കണം ഭയന്ന് വിറച്ചും നിരാശരാണ് ഇരിക്കുന്നവർക്ക് ധൈര്യവും സ്വാന്തനവും നൽകണം .
കൊറോണ ഉള്ളവർക്ക് കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാവുക സ്വാഭാവികമാണ്.അത് നിരാശയിലേക്ക് വഴിമാറിയാൽ വിപത്താകും .അതിനാൽ രോഗം ഉള്ളവർക്കും രോഗഭയമുള്ളവർക്കും സാമ്പത്തിക മേഖല തകരുന്നതിൽ നിരാശരായവർക്കും തീർച്ചയായും പിന്തുണ കൊടുക്കുകയും കൗൺസിലിംഗുകൾ കൊടുക്കുകയും വേണം .

 

The post കൊറോണ ഭയത്തിനൊപ്പം സാമ്പത്തിക തകർച്ചയും !ഗൾഫിലെ പ്രവാസികൾ ആകുലതയിലാണ് ആദ്മഹത്യകൾ കൂടും -കൗൺസിലിംഗുകൾ ഒരുക്കണം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു appeared first on Daily Indian Herald.


രണ്ടുകൊല്ലം മുമ്പ് കാണാതായ ജസ്‌നയെ ലോക്ക് ഡൗണിനു ശേഷം കേരളത്തിലെത്തിക്കും. ജസ്നയെ തട്ടിക്കൊണ്ടുപോയതെന്നു സംശയം ? പെൺകുട്ടി പൊലീസ് നിരീക്ഷണത്തിൽ

$
0
0

കോട്ടയം:എരുമേലി മുക്കൂട്ടുത്തറയിൽ നിന്നും രണ്ടു വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ജസ്നയെ കണ്ടെത്തിയെന്ന വാർത്ത തള്ളി പത്തനംതിട്ട എസ് പി.ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം ജസ്‌ന കർണാടകത്തിലെ ഒരു ഗ്രാമത്തിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സൂചന. ജസ്നയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ ക്രൈംബ്രാ‌ഞ്ച് തയാറാകുന്നില്ല.

ജസ്ന ജീവിച്ചിരിപ്പുണ്ടെന്നാണ് ഇന്ന് രാവിലെ ഒരു ഉയർന്ന പൊലീസ് ഓഫീസർ വ്യക്തമാക്കിയത്. ചില തെളിവുകൾകൂടി ശേഖരിക്കാനുള്ളതിനാലും കൊവിഡിൻെറ തീവ്രത അല്പംമൊന്ന് ശമിച്ചിട്ട് കൊണ്ടുവരാമെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ മനസിലിരിപ്പെന്നറിയുന്നു. എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകൾ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് അപ്രത്യക്ഷമാവുന്നത് 2018 മാർച്ച് 22ന് രാവിലെയാണ്.

അയൽവാസിയായ ഒരു ഓട്ടോഡ്രൈവറാണ് ജസ്നയെ എരുമേലി ബസ് സ്റ്റാന്റിൽ ഇറക്കിവിടുന്നത്. അതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. പൊലീസ് അന്യസംസ്ഥാനങ്ങളിൽ വരെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും ദുരൂഹത നീക്കാനായില്ല. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ കോടതിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. പിന്നീട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന രഹസ്യവിവരങ്ങളെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു. എന്നാൽ ഫലം നിരാശാജനകമായിരുന്നു.

കൊല്ലമുളയിലെ വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. കോളേജിലെ സഹപാഠികളെ ഉൾപ്പെടുത്തി കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിലും പൊലീസ് ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. 2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജസ്നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവര ശേഖരണപ്പെട്ടികളും സ്ഥാപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. കൂടാതെ ജസ്നെയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രയോജനം ലഭിക്കാതിരുന്നതോടെ അത് അഞ്ച് ലക്ഷമാക്കി ഉയർത്തിയെങ്കിലും ഫലംകണ്ടില്ല. തുടർന്ന് 2018 നവംബറിലാണ് കേസ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്.

The post രണ്ടുകൊല്ലം മുമ്പ് കാണാതായ ജസ്‌നയെ ലോക്ക് ഡൗണിനു ശേഷം കേരളത്തിലെത്തിക്കും. ജസ്നയെ തട്ടിക്കൊണ്ടുപോയതെന്നു സംശയം ? പെൺകുട്ടി പൊലീസ് നിരീക്ഷണത്തിൽ appeared first on Daily Indian Herald.

കടുത്ത സാമ്പത്തിക പ്രതിസന്ധി! നേരിടാൻ സാലറി ചലഞ്ചുമായി കേന്ദ്ര സർക്കാർ.

$
0
0

ന്യൂഡൽഹി: കൊറോണയുടെ ഭീകരമായ വ്യാപനം തടയുന്നതിനായുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനും ഇന്ത്യയും .സർക്കാരുകളുടെ സാമ്പത്തിക മേഖല തകർന്നിരിക്കയാണ് .പണം കത്തെത്തുന്നതിന് സാലറി ചലഞ്ചിന് കേന്ദ്രസർക്കാരിന്റെ ആഹ്വാനം. മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു. താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചലഞ്ചിൽ പങ്കെടുക്കാം. മേയ് മാസം മുതൽ അടുത്തവർഷം മാർച്ച് മാസം വരെയുള്ള കാലയളവിലാണ് പി.എം കെയറിലേക്ക് സംഭാവന നൽകേണ്ടത്. താൽപര്യമുള്ളവർ അക്കാര്യം മുൻകൂട്ടി അറിയിക്കണം. ചില മാസങ്ങളിൽ മാത്രം ശമ്പളം നൽകാനാണ് താൽപ്പര്യമെങ്കിൽ അങ്ങനെയും നൽകാം. റവന്യൂ വകുപ്പിനായി നൽകിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമാകുന്നരീതിയിലുള്ള വിജ്ഞാപനം ഉണ്ടായേക്കും.

The post കടുത്ത സാമ്പത്തിക പ്രതിസന്ധി! നേരിടാൻ സാലറി ചലഞ്ചുമായി കേന്ദ്ര സർക്കാർ. appeared first on Daily Indian Herald.

സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

$
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി.മലപ്പുറത്തും കാസർകോടും ഓരോ ആൾക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

പാലക്കാട് 4, കൊല്ലം 3, കണ്ണൂർ കാസർകോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികിൽസയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

നിലവില്‍ 111 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,711 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്. 47 പേര്‍.

കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍ഗോഡ് കളക്ടര്‍ സജിത് ബാബു, ഐജി വിജയ് സാക്കറെ എന്നിവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്.അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപെട്ടെന്നും അദ്ദേഹം പറഞ്ഞു.

The post സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. appeared first on Daily Indian Herald.

ആത്മഹത്യ ചെയ്‌ത വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിൽ

$
0
0

കോഴിക്കോട് : ദുബായിൽ മരിച്ച വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. വൈകുന്നേരം ഏഴരയോടെയാണു ഭൗതിക ശരീരം കരിപ്പൂരിൽ എത്തിച്ചത്. ശതകോടീശ്വരൻ ജോയി അറയ്ക്കൽ ആദ്മഹത്യ ചെയ്തത് എന്ന് സ്ഥിരീകരണം ഇന്നലയാണുണ്ടായത് ബിസിനസ് ബേയിൽ സുഹൃത്തിന്റെ കെട്ടിടത്തിലെ 14 ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസിനി ഉദ്ധരിച്ച് റിപ്പോർട്ട് . ജോയി അറയ്ക്കൽ ജീവനൊടുക്കിയ‌താണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ജോയിയുടെ മൃതദേഹവുമായുള്ള ആംബുലൻസ് എട്ടരയോടെ മാനന്തവാടിക്ക് പുറപ്പെട്ടു.മൃതദേഹത്തോടൊപ്പം ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്‌ലിൻ എന്നിവരും കൂടെയുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളും, ജനപ്രതിനിധികളുമടക്കം 20 പേർക്ക് മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു ചാടി വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു . സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു .

The post ആത്മഹത്യ ചെയ്‌ത വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കണിയാരം കത്തീഡ്രൽ പള്ളിയിൽ appeared first on Daily Indian Herald.

മോദി രക്ഷകനായി ഉദ്ധവ് താക്കറെ വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി ഗവർണറും തിരഞ്ഞെടുപ്പ് കമ്മീഷനും

$
0
0

മുംബൈ :മഹാരാഷ്ട്ര ഭരണം പോകുമെന്ന അവസ്ഥവന്നപ്പോൾ ഉദ്ധവ് താക്കറെ മോദിയ്ക്ക് മുന്നിൽ രക്ഷക്കായി എത്തി.മോദി രക്ഷകനായി .മോദിയുടെ ഇടപെടൽ മൂലം ഗവർണറും ഇലക്ഷൻ കമ്മീഷനും ഇടപെട്ടു .യോദ്ധാവിനു ഉടൻ രാജി വെക്കേണ്ടി വരില്ല .നിയമപ്രകാരം മെയ് 28 നകം നിയസഭയിലോ കൗണ്‍സിലിലോ ഉദ്ധവ് താക്കറെ അംഗമാവേണ്ടതാണ്. എന്നാല്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഉടന്‍ നടത്താനുള്ള സാഹചര്യം ഉണ്ടായില്ല. ഈ സാഹചര്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ യോഗം ചേര്‍ന്ന് ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.

തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഗവർണറുടെ ക്വാട്ടയിൽ നിന്ന് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ഏപ്രിൽ 9 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശ. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഇതിന് ഗവര്‍ണര്‍ തയ്യാറാവാതിരുന്നതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായി. ഗവര്‍ണര്‍ക്ക് പിന്നില്‍ കളിക്കുന്നത് ബിജെപിയാണെന്നായിരുന്നു മഹാവികാസ് അഘാഡി കക്ഷികളുടെ ആരോപണം. തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് പുതുക്കിയ ശുപാര്‍ശ കൈമാറിയെങ്കില്‍ ഗവര്‍ണ്ണര്‍ വഴങ്ങിയില്ല.

ഇതെ തുടർന്ന്​ ഉദ്ധവ്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായവും തേടിയരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവുവന്ന ഒമ്പത്​ നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ്​ നടത്താൻ ഗവർണർ തെരഞ്ഞെടുപ്പ്​ കമ്മീഷന് കത്തി നല്‍കിയത്. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് അഭ്യർഥന. അപ്പോഴും നാമനിര്‍ദേശത്തിന് കോഷിയാരി വഴങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്.

ഗവര്‍ണ്ണറുടെ കത്ത് വന്നതിന് പിന്നാലെ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസമാകും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മെയ് 27 ന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന പ്രകാരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയെ ഉദ്ധവ് താക്കറെ വിളിച്ചത് ഗവര്‍ണ്ണരുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അസ്ഥിരതക്കുള്ള പ്രാപ്തി സംസ്ഥാനത്തിനില്ലെന്നും ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്ധവ് ഉള്‍പ്പടെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലം സര്‍ക്കാര്‍ പക്ഷത്തുണ്ട്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം ശക്തമാവുന്നത് സര്‍ക്കാറിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് ഭരണഘടനാപരമായ മറ്റൊരു പ്രതിസന്ധിയും മഹാരാഷ്ട്ര സര്‍ക്കാറിനെ വേട്ടയാടാന്‍ തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാതെ പോയതിനാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ എംഎല്‍സിയായി നാമനിര്‍ദേശം ചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറായില്ല. ഇതോടെ ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നംമായി. എന്നാല്‍ ഉദ്ധവിനും മഹാവികാസ് അഘാഡി സര്‍ക്കാറിനും ഏറെ ആശ്വാസമാവുന്ന ഒരു തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

The post മോദി രക്ഷകനായി ഉദ്ധവ് താക്കറെ വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി ഗവർണറും തിരഞ്ഞെടുപ്പ് കമ്മീഷനും appeared first on Daily Indian Herald.

Viewing all 20522 articles
Browse latest View live