Quantcast
Channel: Daily Indian Herald
Viewing all 20522 articles
Browse latest View live

ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി.

$
0
0

കണ്ണൂർ:അധികാരത്തിന്റെ ഹുങ്കുകൊണ്ട് കണ്ണ് കാണാതെ പോകുന്ന ചില പോലീസുകാരുണ്ട് .അവർ ആണ് പലപ്പോഴും മറ്റു നന്മമരങ്ങളാകുന്ന പോലീസിന്റെയും മാനം കളയുന്നത് .അങ്ങനെയുള്ള ഒരു ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ ചക്കരക്കല്ല് സർക്കിൾ ഇൻസ്പെക്ടർ ദിനേശൻ .ഇയാൾ കഴിഞ്ഞ ദിവസം ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി റോഡിലിട്ട് തല്ലി.മനോഹരൻ മൊറായിയെ മര്‍ദ്ദിച്ച സിഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടായിരിക്കയാണിപ്പോൾ . സി ഐ എവി ദിനേശനെ ആഭ്യന്തര വകുപ്പ് വിജിലന്‍സ് ഡിപാര്‍ട്ട്‌മെന്റിലേക്ക് സ്ഥലംമാറ്റി. കെവി പ്രമോദനാണ് പുതിയ ചക്കരക്കല്‍ സിഐ.

കഴിഞ്ഞ ശനിയാഴ്ച പകല്‍ 11-നാണ് ഓഫീസിലേക്കു പോകുന്ന വഴി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത കടയില്‍ സാധനം വാങ്ങാനെത്തിയ മനോഹരനെ സിഐ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല, എന്നിട്ടും സിഐ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ തല്ലിയോടിച്ചു.

ഓടാതെ മാറി നിന്ന മനോഹരനെ മർദ്ദിക്കുകയും ചെയ്തുുവെന്നാണ് പരാതി. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും പോലീസ് പിന്മാറാൻ തയ്യാറായില്ല. ഏതെങ്കിലും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും എടുത്തുവെന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി. ഇതുസംബന്ധിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് സിഐയ്ക്കെതിതെ നടപടി സ്വീകരിച്ചത്.

അതേസമയം ”കൊറോണയുടെ ദുരിതകാലത്ത് വടിയുടെ ബലത്തിൽ ജനങ്ങളെ ആക്രമിച്ച ആ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ആ വടി എടുത്തു മാറ്റിയിരിക്കുന്നു. ലാവണം മാറ്റിയ ആ ഉദ്യോഗസ്ഥനെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്താം. ജനങ്ങളെ നിയന്ത്രിക്കാൻ മാനവീകതയുള്ള എത്രയോ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്.” എന്ന് ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നപ്പോൾ മനോഹരൻ മോറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മനോഹരൻ മൊറായി

”എനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ദുരനുഭവം അതിശയോക്തിയോടെയാണ് ചിലർ കാണുന്നത്. അവർ പറയന്ന പോലെ ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാൽ പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയിൽ അനുവദിക്കാവുന്നതല്ല. കടയിൽ ഉണ്ടായിരുന്ന പലർക്കും ഈ ഉദ്യോഗസ്ഥനിൽ നിന്ന് സാരമായ മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. ഈ ഘട്ടത്തിൽ ഇതൊരു പൊതുപ്രശ്നമാക്കി ഉയർത്താതിരുന്നത് കേരളാ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്.
അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്.

ഈ ദുരന്ത ഘട്ടത്തിൽ സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗന്ഥനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാൻ വൈകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

ഇക്കാര്യം ഞാൻ യൂണിയൻ നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. യൂണിയന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി അയച്ചതിനു പുറമേ എന്റെ പാർടിയുടേയും സ്ഥാപനത്തിന്റെയും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. നാടിന്റെ ദുരന്ത കാലത്ത് മറ്റ് വിഷയങ്ങൾ അപ്രധാനം എന്നതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. ജന വിരുദ്ധനായ ഒരു ഉദ്യോഗസ്ഥനെ അധികാര കേന്ദ്രത്തിന് മുന്നിൽ തുറന്നു കാട്ടേണ്ടത് എന്റെ കടമയുമാണ്.” എന്നും മനോഹരൻ മോറായി എഫ് ബിയിൽ കുറിച്ചിരുന്നു .

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ. പോലീസ് നടപ്പിലാക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ മറയാക്കി പൊലിസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന പരാതിയുയർന്നിട്ടുണ്ട്. പോലീസ് ആരോഗ്യ പ്രവർത്തകരെ ബലം പ്രയോഗിച്ച തടയുകയും ജോലി ചെയ്യാൻ അനുവദിക്കാല്ലെന്ന പരാതി ജില്ലാ മെഡിക്കൽ ഓഫീസർ കലക്ടർക്ക് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയും കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഒരിക്കൽ വിവരങ്ങൾ ചോർന്ന കൊവിഡ് കെയർ മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും ചെറിയ മാറ്റങ്ങളോടെ ജില്ലാ പോലീസ് കൊവിഡ് രോഗികളുടെ വിവരം ശേഖരിക്കാൻ ഉപയോഗിക്കുന്നതും കളക്ടറെ ചൊടിപ്പിച്ചു.

പോലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. ജില്ല ഭരണകൂടത്തിന്റെ കൊവിഡ് അവലോകന യോഗത്തിൽ എസ്പി ഒരിക്കലും പങ്കെടുക്കാറില്ലെന്നും ഈ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും കലക്ടർ ചുണ്ടി കാണിക്കുന്നു. എന്നാൽ ഇടറോഡുകൾ അടച്ചത് ജില്ലയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഐജിമാരുടെ നിർദ്ദേശപ്രകാരമാണെന്നും അവർ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും യതീഷ്ചന്ദ്ര പറഞ്ഞു. ജില്ലാ കളക്ടറുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉടൻ മറുപടി മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നൽകുമെന്ന് എസ്പി യയതീഷ് ചന്ദ്ര അറിയിച്ചു. കളക്ടർക്ക് മാത്രമല്ല ലോക്ഡൗണിന്റെ മറവിൽ പോലീസ് ക്രൂര മർദ്ദനവും കർശന നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നിരുന്നു.

ജില്ലയിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയതിലെ കാർക്കശ്യം സംബന്ധിച്ച് കലക്ടർ ടിവി സുഭാഷും ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്രയും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഗമമല്ലെന്നാണ് സൂചന. പോലീസ് ലോക്ഡൗണിന്റെ പേരിൽ പലയിടത്തും ഇടറോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടർ തുറന്നടിച്ചിരുന്നു. ഇതോടു കൂടിയാണ് ഇരുവരും തമ്മിലുള്ള ശീതസമരം പുറത്തുവരുന്നത്. ഇതു മാത്രമല്ല കൊവിഡ് പ്രതിരോധ രംഗത്ത് നിസ്വാർത്ഥമായി ജോലി ചെയ്യുന്ന ജില്ലയിലെ ആരോഗ്യ പ്രവർത്തകരോടും സിവിൽ സർവീസിൽ ജോലി ചെയ്യുന്നവരോടും പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ശക്തമാണ്. ഈ പശ്ചാത്തലത്തിൽ കളക്ടർ ഈ കാര്യങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പിക്ക് കത്തുനൽകിയിട്ടുണ്ട്. ഡിഎംഒ നാരായൺ നായ്ക്കിനും പോലീസിനെതിരെ ഇതേ പരാതിയുണ്ട്.

 

The post ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി. appeared first on Daily Indian Herald.


നൂറ് കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നു.സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു,സാധാരണക്കാരന് പണവും പ്രശസ്തിയും ഇല്ല:അഷ്റഫ് താമരശ്ശേരി.

$
0
0

ഗൾഫ് :നൂറ് കണക്കിന് .പ്രവാസികളുടെ മൃതദേഹങ്ങൾ ഗൾഫിൽ വിവിധ സ്ഥലത്ത് കെട്ടിക്കിടക്കുകയാണ്.അവരുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല .എന്നാൽ സമ്പന്നർക്കായി രാഷ്ട്രീയക്കാർ ശക്തമായി രംഗത്തുണ്ട് .സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടുകയുള്ളൂ .സാധാരണക്കാരന് പണവും പ്രശസ്തിയും ഇല്ല എന്നും പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ വിമർശിച്ച് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി രംഗത്ത്. അറക്കൽ ജോയിയുടെ മൃതദേഹത്തിനൊപ്പം കുടുംബത്തിനും യാത്ര ചെയ്യുവാൻ അനുമതി നൽകിയതിനെ വിമർശിച്ച് ആണ് അഷ്റഫ് താമരശ്ശേരി രംഗത്ത് വന്നിരിക്കുന്നത് .ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അപ്പോൾ പ്രതികരിക്കാത്തത് മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ല എന്നതും കൊണ്ടും എതെങ്കിലും കാരണവശാൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാലോ എന്നോർത്തുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പലരും INBOX ലും Comments ലും എൻെറ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാൻ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാൻ കഴിയില്ല. പിന്നെ അപ്പോൾ പ്രതികരിക്കാത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ലയെന്നത്,എൻെറ മതം എന്നെ പഠിപ്പിച്ചതാണ്.

എതെങ്കിലും കാരണവശാൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വരാൻ പാടില്ലായെന്ന് ഞാൻ ആഗ്രഹിച്ചു. അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സർക്കാരല്ലെ, സർക്കാരിൻെറ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ,സമ്പന്നവർക്ക് വേണ്ടി യാത്രാനുമതി നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, അതിനുവേണ്ടി ചുക്കാൻ പിടിച്ചത് ചില രാഷ്ട്രിയ പാർട്ടികളുടെ നേതാക്കളാണ്.


കഴിഞ്ഞ ആഴ്ചകളിൽ, മരിച്ച ഉറ്റവരുടെ കൂടെ പോകാൻ സാധിക്കാത്ത എത്രപേർ ഇവിടെയുണ്ടായിരുന്നു. ഭർത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാൻ സാധിക്കാത്ത ഭാര്യയും മക്കളും ,കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പെെതലിൻെറ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛൻെറ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടു. അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും.

ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാൻ, ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രിയക്കാരും ഇല്ല, ഒരു സാമൂഹികപ്രവർത്തകരും ഇല്ല കാരണം ഇവർക്കൊന്നും പണവും പ്രശസ്തിയും ഇല്ല. എന്നത് തന്നെ കാരണം സെൻസേഷണൽ ന്യുസ് അല്ലല്ലോ ഇവർക്കുണ്ടായ നഷ്ടങ്ങൾ, സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു. അതിൻെറ പുറകിൽ മാത്രമെ ആളും ആരവും ഉണ്ടാവുകയുളളു, ഇവിടെത്ത Labour camp കളിൽ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾ പ്രവാസികളാണ് ഈ നാടിൻെറ നട്ടെല്ലുകൾ, നിങ്ങളാണ് ഈ നാടിനെ പോറ്റി വളർത്തുന്നത്, എന്നൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്ന് ചില നേതാക്കന്മാർ പറയുന്നത് കേൾക്കുമ്പോൾ ചിരിവരും, അഭിനയത്തിൽ സിനിമാനടന്മാരെക്കാൾ മിടുക്കന്മാരാണ് ഈ രാഷ്ട്രിയക്കാർ, കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാൻ യുദ്ധകപ്പലുകൾ നങ്കൂരം ഇടാൻ തയ്യാറായി നിൽക്കുന്നു. അത്പോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല, കോവിഡാണ് സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊളളാം. അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും. ഈ രാജ്യത്തും വിമാനങ്ങളുണ്ട്.

The post നൂറ് കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നു.സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു,സാധാരണക്കാരന് പണവും പ്രശസ്തിയും ഇല്ല:അഷ്റഫ് താമരശ്ശേരി. appeared first on Daily Indian Herald.

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന ഒന്നിക്കും.കോൺഗ്രസ് അമ്പരപ്പിൽ.

$
0
0

മുംബൈ: സ്വന്തം കസേര രക്ഷിക്കുന്നതിനായി ഉദ്ധവ് താക്കറെ മോദിക്ക് മുന്നിൽ എത്തി .ബുധനാഴ്ച രാത്രി താക്കറെ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചിരിക്കുകയാണ്. മെയ് 21ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാനുളള വഴിയൊരുങ്ങും.

താക്കറെയുടെ വലംകൈ ആയ മിലിന്ദ് നര്‍വേക്കറാണ് ദില്ലിയിലേക്കുളള ആ നിര്‍ണായക ഫോണ്‍ വിളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി താക്കറെ മോദിയോട് പരാതിപ്പെട്ടു. എന്താണ് പ്രശ്‌നം എന്ന് താന്‍ നോക്കട്ടെ എന്നാണ് പ്രധാനമന്ത്രി താക്കറെയ്ക്ക് നല്‍കിയ മറുപടിയെന്നും സൂചനയുണ്ട്. ശിവസേനയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ആശ്വാസം തന്നെ. എന്നാല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും മഹാരാഷ്ട്രയിലെ ഈ പുതിയ സംഭവ വികാസങ്ങള്‍ ചെറുതല്ലാത്ത ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്. ശിവസേനയും ബിജെപിയും വീണ്ടും അടുത്തേക്കുമെന്ന സൂചനയാണ് സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് വരുന്നത്.

ഇപ്പോള്‍ അധികാരത്തിന് വേണ്ടി ഒരുമിച്ചെങ്കിലും ഈ ബന്ധം അധികകാലം നീണ്ട് പോകില്ല എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മോദിയുടെ സഹായം ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും കടപ്പാട് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുളള മഞ്ഞുരുകലിന് തുടക്കമിടും എന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. ഇത് മഹാവികാസ് അകാഡി സര്‍ക്കാരിന് ഭീഷണിയാണ്.
maharashപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബുധനാഴ്ച രാത്രി ഉദ്ധവ് താക്കറെ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനമായത്. 20 ദിവസത്തിലേറെ ഉദ്ധവ് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉണര്‍ന്നു. മോദിയുമായുളള ഫോണ്‍ വിളിക്ക് ശേഷം 24 മണിക്കൂറിനുളളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.
ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 9 സീറ്റുകളിലേക്ക് മെയ് 27ന് മുന്‍പായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. മെയ് 21ന് തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 9 സീറ്റുകളിലേക്ക് മെയ് 27ന് മുന്‍പായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. മെയ് 21ന് തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് താക്കറെയെ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. താക്കറെയെ നോമിനേറ്റ് ചെയ്യില്ലെന്ന് ഗവര്‍ണര്‍ കോഷിയാരി നിലപാടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മോദിയെ വിളിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യാം എന്ന് ഗവര്‍ണര്‍ താക്കറെയോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

മോദിയോട് സഹായം തേടിയതിന് പിന്നാലെ ഗവര്‍ണര്‍ ഇടപെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതിയും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും ആശ്വാസമാണെങ്കിലും കോണ്‍ഗ്രസിനും എന്‍സിപിക്കും ആശങ്കയേകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വര്‍ഷങ്ങളായി ഒരേ സഖ്യത്തിലുളളവരാണ് ശിവസേനയും ബിജെപിയും. ഒരേ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് രണ്ട് പേരും പിന്തുടരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച് ജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബിജെപി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശിവസേന സഖ്യം വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം മഹാവികാസ് അഖാഡി സര്‍ക്കാരുണ്ടാക്കി. പ്രത്യയശാസ്ത്രപരമായി എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമായി ഒരു സാമ്യതയും ഇല്ല.

The post മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന ഒന്നിക്കും.കോൺഗ്രസ് അമ്പരപ്പിൽ. appeared first on Daily Indian Herald.

കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തണം.പ്രതിപക്ഷനേതാവിനെ മാറ്റണം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

ഒരുപാട് തള്ളിമറിക്കലോ -പി.ആർ വർക്കോ ഒന്നും വേണ്ട .കേരളത്തിലെ പ്രമുഖ കോൺഗ്രസുകാർ വരെ മനസിലാക്കിയ വലിയ സത്യം ഉണ്ട്. പിണറായിയെ ഇനി താഴെ ഇറക്കുക പ്രയാസം ആണ് .അടുത്ത ഭരണവും ഇടതുപക്ഷം നേടും എന്നത് കൃത്യമായ കാര്യവുമാണ് .

2006 ൽ അധികാരത്തിൽ എത്തിയ വി.എസ് അച്യുതാനന്ദൻ ഭരണത്തിന്റെ അവസാന വർഷത്തിൽ ഇടതുസർക്കാരിനു അനുകൂലമായ അതിശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു.അതിലും നൂറു മടങ്ങു ജനപിന്തുണ ആണ് പിണറായി നയിക്കുന്ന ഇടതുസർക്കാരിനുള്ളത് .കേരളത്തിലെ 90 ശതമാനം ജനങ്ങളും പിണറായി സർക്കാരിനെ പിന്തുണക്കുന്നു എന്ന സത്യം അറിഞ്ഞുകൊണ്ട് തന്നെ കേരളത്തിലെ പ്രതിപക്ഷം ഓരോ ദിവസവും യാതൊരു സ്ട്രാറ്റജിയും ഇല്ലാതെ ജനവിരുദ്ധമാവുകയാണ് .

നിലവിൽ മുസ്ലിം സഹോദരന്മാരുടെ ഉള്ളിൽ ദൈവതുല്യ പരിവേഷം ആണ് പിണറായിക്കുള്ളത് .ലീഗിലെ കുഞ്ഞാലികുട്ടി വിഭാഗവും മുനീർ വിഭാഗവും അലോസരങ്ങൾ ഉണ്ട് എന്നതും സത്യമാണ്.ഷാജിയുടെ വിവാദ പ്രസ്താവനയും ജസ്റ്റീസ് ഉബൈദ് നിയമനവും കുത്തിപ്പൊക്കുന്നതിലും അവരുടെ രാഷ്ട്രീയത്തിലെ ഭിന്നതകളിലേക്കാണ് വിരൽ ചൂണ്ടുന്നത് .യുഡിഎഫ് മുന്നണിയിലെ ഘടക കക്ഷികൾ എത്ര പേര് മുന്നണി വിട്ടുപോകും എന്നത് ഇലക്ഷൻ അടുത്ത് വരുമ്പോൾ അറിയാനാകും .2011 ലെ ഇലക്ഷനിൽ നേരിയ -അതായത് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ഭരണം മുന്നോട്ടു പോയതും.പിണറായി മനസുവെച്ചിരുന്നെങ്കിൽ ഭരണം ഇടതിന്റെ കയ്യിൽ പുഷ്പം പോലെ എത്തുമായിരുന്നു .

ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഭരണവും നന്നാവുകയുള്ളൂ .നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് രണ്ടക്കം തികയ്ക്കാൻ ആകുമൊന്നു ഭയക്കേണ്ടി ഇരിക്കുന്നു.കോൺഗ്രസ് ചെയ്യേണ്ടത് ഇപ്പോൾ ജനങ്ങൾക്ക് ഒപ്പം ആണെന്നുള്ള ചിന്ത ഉളവാക്കി ജനകീയത ഉണ്ടാക്കി എടുക്കുക എന്നതാണ്. നിലവിൽ കേരളത്തിലെ ഒരു നേതാവിനെയും മുന്നിൽ നിർത്തിയാലും ജനത്തെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല.അതിലും ജനകീയത എന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടിയെ യുഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ മുസ്ലിം സമൂഹം ഒന്നിക്കും.കൂടെ നിൽക്കും.

അഡ്വ.സിബി സെബാസ്റ്റ്യന്‍

കോൺഗ്രസ് ഇപ്പോൾ തന്നെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റി പകരം നസ്രാണിയായ സണ്ണി ജോസഫിനെ പ്രതിപക്ഷ നേതാവാക്കുക. അതിലൂടെ പരിഭവത്തിൽ നിൽക്കുന്ന നസ്രാണികൾ ഒന്നിപ്പിക്കാൻ ആകും .രണ്ട് മതന്യുനപക്ഷങ്ങൾ കൂടെ നിൽക്കുമ്പോൾ അതൊരു ശക്തിയാകും .സി.പി.എം മുന്നോട്ടു വെക്കുന്ന പോലെ രണ്ട് തവണ വിജയിച്ചവരെ എല്ലാം മാറ്റി പുതുമുഖങ്ങൾക്ക് സ്ഥാനം കൊടുക്കുക.വിജയിക്കാൻ പറ്റുന്ന മണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ സ്ഥാനാർത്ഥികളെ രഹസ്യമായി നിർദ്ദേശിച്ച് അവരോട് വർക്ക്‌ ചെയ്യാൻ പറയുക .നന്നായി മിനക്കെട്ടാൽ ഒരു പത്തിരുപത് സീറ്റുകൾ പിടിച്ചെടുക്കാനാവും …ശക്തമായ പ്രതിപക്ഷം എങ്കിലും ആകാനാവും .ഇല്ലായെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുന്നണി തന്നെ ഇല്ലാതാകും.

The post കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തണം.പ്രതിപക്ഷനേതാവിനെ മാറ്റണം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു. appeared first on Daily Indian Herald.

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് യു.എ.ഇക്ക് പിന്നാലെ കുവൈറ്റും. കേന്ദ്രസർക്കാരിന്റെ അനുമതി കാത്ത് പ്രവാസികൾ

$
0
0

കുവൈറ്റ്: ഗൾഫിലെ പ്രവാസികൾ നാട്ടിൽ എത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കയാണ് . ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെ പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഇന്ത്യയിലെ കുവൈറ്റ് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചു.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും എണ്ണ വിലത്തകർച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് കരുതുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഇന്ത്യ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളൂ. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയതിനാൽ കേന്ദ്രം നിലപാട് മാറ്റുമാേ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതിനെപ്പറ്റി സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേക ട്രെയിനിലൂടെ മടക്കി അയക്കാൻ തുടങ്ങിയതോടെ പ്രവാസികൾക്കും ഭാഗ്യം തെളിയുമെന്നാണ് അറിയുന്നത്. ഇതിനായി കപ്പലുകൾ ഇന്ത്യ ഒരുക്കി നിർത്തിയിട്ടുണ്ട്.

കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചത്. 4377 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്കൂളുകളിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

The post പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് യു.എ.ഇക്ക് പിന്നാലെ കുവൈറ്റും. കേന്ദ്രസർക്കാരിന്റെ അനുമതി കാത്ത് പ്രവാസികൾ appeared first on Daily Indian Herald.

തബ്ലീ​ഗ് മതസമ്മേളത്തിന് പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.

$
0
0

ന്യുഡൽഹി:രാജ്യം കൊറോണക്കെതിരായുള്ള പോരാട്ടത്തിലാണ് .അതിനിടെ ഡല്‍ഹി തബ്ലീഗ് ജമാഅത്തെ മതസമ്മേളത്തിന് പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത നിരവധിപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷവും സമ്മേളനത്തില്‍ പങ്കെടുത്ത വിവരം ഭരണകൂടത്തെയോ പൊലീസിനെയോ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

വിവരം മറിച്ചുവെച്ച 16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇതില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും ഭരണകൂടത്തെ അറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.

The post തബ്ലീ​ഗ് മതസമ്മേളത്തിന് പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. appeared first on Daily Indian Herald.

ഭർത്താവില്ലാത്ത സമയത്ത് രഹസ്യ കാമുകൻ എത്തി !കൊല്ലത്തെത്തിയ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖന്‍ കാമുകിയുടെ ഗൃഹത്തിൽ നിരീക്ഷണത്തില്‍

$
0
0

കൊല്ലം: ഭർത്താവില്ലാത്ത തക്കം നോക്കി യുവതി കാമുകനെ വിളിച്ചുവരുത്തി . ജില്ലകടന്നെത്തിയ അഭിഭാഷകനായ കാമുകൾ കാമുകിയുടെ വീട്ടിൽ നിരീക്ഷണത്തിലാക്കി ആരോഗ്യവകുപ്പ് എട്ടിന്റെ പണിയും കൊടുത്തു.ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കാമുകിയെ കാണാന്‍ കൊല്ലത്തെത്തിയ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖന്‍ ഗൃഹ നിരീക്ഷണത്തില്‍ കുടുങ്ങി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയ അഭിഭാഷകന്‍ കുടുങ്ങിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്ന അഭിഭാഷകന്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിന ്‌കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാള്‍ എത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച്‌ ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്. പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ആറു മാസമാസം മുന്‍പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയില്‍ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാന്‍ കഴിയാതിരുന്നതോടെ ഇവര്‍ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച്‌ ക്യാന്‍സര്‍ ബാധിച്ച്‌ മരിക്കുകയും ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിര്‍ദ്ദേശപ്രകാരംഅഭിഭാഷകന്‍ ചാത്തന്നൂര്‍ കട്ടച്ചലിലെ വീട്ടില്‍ എത്തുകയും ചെയ്തു.

തുടര്‍ന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി പുലര്‍ച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. ചാത്തന്നൂര്‍ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂര്‍ പാലം വഴി കട്ടച്ചലില്‍ വന്നിരുന്ന ഇയാള്‍ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷന്‍ വഴിയാണ് കട്ടച്ചലില്‍ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് നന്നാക്കി നല്‍കാനാണ് താന്‍ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറയുന്നു. അതിര്‍ത്തി കടന്നു വന്നതിനാല്‍ ഇനി പതിനാല് ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷംമടങ്ങിയാല്‍ മതിയെന്ന് പൊലിസ് നിര്‍ദ്ദേശിച്ചതോടെ അഭിഭാഷകന്‍ ശരിക്കും കുടുങ്ങുകയായിരുന്നു. പത്രക്കാര്‍ക്കെതിരെ ഉള്ള കേസിലെല്ലാം ഒന്നാം പ്രതി ആണ് കക്ഷി.

വര്‍ക്കല അയിരൂര്‍ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്ന ഭര്‍ത്താവ് മടങ്ങിയെത്തുമ്ബോള്‍ എന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും . അഭിഭാഷകന്‍ രഹസ്യമായി കടന്നുകളയാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അയല്‍വാസികളുടെ സഹായം തേടിയിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലംബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിര്‍ത്തി കടക്കുന്നവര്‍ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിര്‍ദ്ദേശം അതിര്‍ത്തിയില്‍പരിശോധന നടത്തുന്നവര്‍ നല്‍കാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലില്‍എത്തിയ ശേഷം പുലര്‍ച്ചെ ഇയാള്‍ മടങ്ങുന്നത്.

എന്നാല്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത്‌അധിക്യതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഏപ്രില്‍ 27നാണ് ഈ വീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നല്‍കി. എന്നാല്‍ താന്‍ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാല്‍ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങുമെന്നും ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ചോദ്യം ചെയ്തതോടെ ഇയാള്‍ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ 27 ന് എത്തി 28 ന് പുലര്‍ച്ച മടങ്ങിയ ഇയാള്‍ ഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. പതിനാല് ദിവസം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

The post ഭർത്താവില്ലാത്ത സമയത്ത് രഹസ്യ കാമുകൻ എത്തി !കൊല്ലത്തെത്തിയ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖന്‍ കാമുകിയുടെ ഗൃഹത്തിൽ നിരീക്ഷണത്തില്‍ appeared first on Daily Indian Herald.

ലോബികൾ സജീവമാണ്;സഖാക്കളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി.പിണറായിയുടെ ജനകീയത തന്നെയാണ് വിഷയം.പഴയ വി എസ് ലോബികളും അസ്വസ്ഥരാണ്.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

കേരളത്തിലെ ഏകദേശം അഞ്ചര ലക്ഷം വരുന്ന സർക്കാർ ജീവനക്കാരെ വെറുപ്പിച്ചാൽ അവർ തിരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കും എന്ന മൗഢ്യമായ ചിന്തയാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളത് അത് മൗഢ്യം എന്നതുമാത്രമല്ല തെറ്റായ ചിന്തയിലെ ഭയവും ആണ് .ആ ഭയത്തിലാണ് ചെന്നിത്തല മനുഷ്യത്വ വിരുദ്ധ മുഖം സ്വീകരിക്കേണ്ടി വന്നത് .അധികാരം ഇവരിലൂടെ നേടാനാകും എന്ന തെറ്റായ ചിന്ത.ആ ചിന്തയിലേക്ക് കേരളത്തിലെ ബുദ്ധിജീവികളേയും സഖാക്കളേയും മാനിപ്പുലേറ്റ് ചെയ്യാനുള്ള അപകടകരമായ നീക്കം നടക്കുന്നുണ്ട്.സർക്കാർ ജീവനക്കാരുടെ ലോബിയും സൈബർ കോൺഗ്രസുകാരും തന്നയാണ് ഇതിനു പിന്നിൽ എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു .

കോൺഗ്രസ് മുന്നണിയിലെ ലോബികളും ഈ ചിന്തകൾ സഖാക്കളിലും അടിച്ചെൽപ്പിക്കാനും തുടങ്ങിയിട്ടുണ്ട് .കോൺഗ്രസ് നേതാക്കൾക്കുണ്ടായ തിരിച്ചറിവാണ് ഇതിന്റെ കാതൽ .പിണറായിക്ക് ഉണ്ടായിരിക്കുന്ന മാസ് പിന്തുണ അലോസരപ്പെടുത്തുന്നവർ ”ഇനി മുതൽ പുറത്തെടുക്കുക പിണറായി സർക്കാരിനുള്ള ജനകീയത തകർക്കുക എന്ന ബുദ്ധിപൂർവമായ നീക്കം ആണ് .ഉപദേശം ഏൽക്കുന്നതാണ്. ജനവിരുദ്ധത സൃഷ്ടിക്കുക എന്ന തന്ത്രം ആണിവർ ഇനിമുതൽ പയറ്റുക . അത് സർക്കാർ ജീവനക്കാരോടുള്ള സമീപനത്തിൽ ചെന്നിത്തല എടുത്ത തീരുമാനം കേരളത്തിലെ 90 ശതമാനം ജനങ്ങളും എതിർക്കുന്നു എന്ന തിരിച്ചറിവിൽ രൂപപ്പെട്ടതാണ് ..

മൂന്നരക്കോടി അടുത്ത ജനത്തിൽ ഈ അഞ്ചര ലക്ഷം വരുന്ന ജീവനക്കാർക്ക് വേണ്ടിയാണ് ”റവന്യു വരുമാനത്തിന്റെ 70% ത്തോളം പോകുന്നത് .ശമ്പളത്തിനും പെൻഷനവുമാണിത് . ബാക്കി 30 % കൊണ്ടാണ് സംസ്ഥാനത്തിന്റെ മറ്റു കാര്യങ്ങൾ നടത്തുന്നത്.ഇത് ഭൂരിപക്ഷം വരുന്ന കേരളത്തിലെ പൊതുസമൂഹത്തിനു മനസിലായി ഇവരോടുള്ള അതൃപ്തി കൂടി വരുന്നു എന്ന തിരിച്ചറിവും ഇവർ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

ഇവരെ പിണറായി സർക്കാരും ഭയന്ന് തുടങ്ങി എങ്കിൽ കേരളത്തിലെ തൊഴിലാളി പാർട്ടിക്കും തെറ്റും. ചുമട്ടുതൊഴിലാളികൾ മുതൽ ,ദിവസ കൂലിക്കാർ വരയുള്ള സാധാരണക്കാരും മിഡിൽ ക്ലാസ് കർഷകരും അതിൽ താഴയുള്ള തൊഴിലാളികളും ആണ് കേരളത്തിൽ ഭൂരിഭാഗവും. ആ സമൂഹം ഇതൊക്കെ നന്നായി വീക്ഷിക്കുന്നുണ്ട് .ആരോഗ്യവകുപ്പിലെയും പോലീസിലേയും ജോലിക്കാർ കഷ്ടത അനുഭവിച്ച് ജോലി ചെയ്യുന്നവർ ആണ് .അവരെ കൂടുതൽ മാന്യമായി ശമ്പളം കൊടുത്ത് സംരക്ഷിക്കണം .മറ്റുള്ളവരുടേതു ആന്ത്രയിൽ കിരൺ മന്ത്രിസഭ ചെയ്തപോലെ തന്നെ ചെയ്യണം.കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഏറ്റവും കുറഞ്ഞത് 30 ശതമാനം എങ്കിലും വെട്ടിക്കുറക്കണം.

കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ അടക്കം പിണറായിക്ക് പിന്നിൽ അണിനിരക്കുമ്പോൾ അലോസരപ്പെടുന്നത് വെറും കോൺഗ്രസുകാർ മാത്രമല്ല .പിണറായിയുടെ ഗ്രാഫ് ഉയരുന്നതിലും പിണറായിയെ തകർക്കുന്നതിലും രാവും പകലും പണി എടുക്കുന്നത് കോൺഗ്രസുകാർ അല്ല എന്ന തിരിച്ചറിവ് സഖാക്കൾക്ക് ഇല്ലാതെ പോകുന്നുവോ എന്നും ഭയക്കണം .ഷാജഹാനെ പോലുള്ള പഴയ വി എസ് പിന്തുണക്കാരും -അന്നത്തെ പിണറായി വിരുദ്ധരും ആണ് ഇപ്പോൾ കോൺഗ്രസിന്റെ ഉപദേശികൾ അവരിലൂടെ ആണ് ഡാറ്റ വിവാദങ്ങൾ പൊങ്ങി വന്നതും .തിരിച്ചറിവുകൾ ഉണ്ടാകണം .

The post ലോബികൾ സജീവമാണ്;സഖാക്കളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി.പിണറായിയുടെ ജനകീയത തന്നെയാണ് വിഷയം.പഴയ വി എസ് ലോബികളും അസ്വസ്ഥരാണ്.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു. appeared first on Daily Indian Herald.


മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി.മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം.

$
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി.ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്‍പന ശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17 ന് ശേഷം മദ്യവില്‍പന ശാലകള്‍ തുറന്നാല്‍ മതിയെന്ന് ഉന്നതതല യോഗത്തിൽ നിർദേശം. ബെവ്‌കോ തുറന്നാല്‍ അനിയന്ത്രിതമായി ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഔട്ട്ലെറ്റുകൾ തുറക്കേണ്ടി വന്നാൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറേജസ് കോർപ്പറേഷൻ എംഡി മാനേജർമാർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറും പുറത്തിറങ്ങിയിരുന്നു. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കണം. ഇതിന് ആവശ്യമായ തെർമൽ സ്കാനറുകൾ ബെവ്കോ ആസ്ഥാനത്തു നിന്ന് നൽകും. മദ്യശാലകൾ തുറക്കുന്നതിനു മുമ്പായി ഔട്ട്ലറ്റുകളുടേയും വെയർഹൗസുകളുടെയും പരിസരം അണുവിമുക്തമാക്കണം. ഇതിനായി അംഗീകാരമുള്ള ഏജൻസികളെ ചുമതലപ്പെടുത്തണമെന്നുള്ള നിർദേശങ്ങളും സർക്കുലറിൽ ഉണ്ടായിരുന്നു.

എന്നാൽ നിലവില്‍ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവില്‍ ബാറുകള്‍ അടച്ചുതന്നെ ഇടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ അണുവിമുക്തമാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതി. മദ്യശാലകള്‍ തുറക്കാന്‍ മറ്റു തടസങ്ങളില്ലെന്നും എക്‌സൈസ് മന്ത്രിയും വ്യക്തമാക്കി.

ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പന നിബന്ധനകള്‍ പാലിച്ചു നടത്താമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുസമയത്ത് പാടില്ലെന്നും ശുചീകരണ സംവിധാനം ഒരുക്കി മദ്യവില്‍പന ശാല തുറക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്

The post മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി.മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. appeared first on Daily Indian Herald.

കോൺഗ്രസ് ‘ഓൾട്ടർനേറ്റിവ് ഭരണമാറ്റത്തിന്റെ ‘കിനാവിൽ’ആണ്.മോദി വികാരം പോലെ തന്നെ കേരളത്തിൽ പിണറായി വികാരം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

$
0
0

അഡ്വ.സിബി സെബാസ്റ്റ്യന്‍

മോദി..മോദി..എന്ന വികാരത്തിനിടയിൽ രാഹുൽ ഒരു രാഷ്ട്രീയക്കാരൻ ആകുമോ ?..രാഹുൽ ഗാന്ധിക്ക് ഒരു മനുഷ്യൻ ആവാനേ കഴിയൂ -നല്ലൊരു രാഷ്ട്രീയക്കാരൻ ആകാൻ ആവില്ല എന്ന തിരിച്ചറിവാണ് കോൺഗ്രസിനുണ്ടാകേണ്ടത് .സോണിയ ഗാന്ധിയെ പോലെ രാഹുൽ ഗാന്ധിക്ക് കണിങ് ആകാൻ ആവില്ല .അയാൾ ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യർക്ക് ഒപ്പം നിൽക്കുന്ന ആളാണ് .രാഹുൽ ഗാന്ധിയെ ആത്മവിശ്വാസം ഉള്ള രാഷ്ട്രീയക്കാരൻ ആയി വളർത്തണം എന്ന് സോണിയ ഗാന്ധി ചിന്തിച്ചിരുന്നു എങ്കിൽ ഒന്നും രണ്ടും യുപിഎ ഭരണത്തിൽ മന്ത്രിസഭയിൽ എത്തുമായിരുന്നു.ഒരുപക്ഷെ കോൺഗ്രസിലെ കടൽ കിഴവന്മാർ രാഹുലിനെ അടുപ്പിച്ചില്ല എന്നുവേണം കരുതാൻ .ഒന്നും രണ്ടും യു.പി.എ ഭരണത്തിലെ അഴിമതികൾ കാണിക്കുന്നതും അതുതന്നെയാണ് . ആ അഴിമതിയാണ് -ചൂൽ എടുത്ത് കോൺഗ്രസിനെ ഇന്ത്യയിലെ മണ്ണിൽ നിന്നും തുടച്ചു മാറ്റികൊണ്ടിരിക്കുന്നത്..

മോദി..മോദി..എന്ന വികാരം മാത്രം …

കോൺഗ്രസ് ഇപ്പോഴും മതേതര ഗുളിക ദിവസം മൂന്നുനേരം കഴിച്ചുകൊണ്ടിരിക്കയാണ്.ബിജെപിക്ക് ഉള്ള മതേതര ചിന്തയുടെ അത്രവരെ ഇല്ല എന്നുള്ളത് സത്യം മാത്രമാണ് .ഇന്ത്യയിൽ ഇനി ഒരു തിരിച്ചു വരവ് കോൺഗ്രസിന് ഉണ്ടാവുക വളരെ പ്രയാസം ആണ് .കോൺഗ്രസ് ആരോപിക്കുന്നപോലെ ഹിന്ദുത്വ വർഗീയത ഒന്നും അല്ല ബിജെപിയുടെ വിജയത്തിന് ആധാരം .മോദി എന്ന വികാരം ആണ് ഉത്തരേന്ത്യയിൽ ബിജെപിയെ നയിക്കുന്നത് .മോദി..മോദി എന്ന വികാരം .മോദിക്ക് ശേഷം കോൺഗ്രസിന് തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും പ്രസക്തി ഉണ്ട് .അപ്പോഴേക്കും മത്സരിക്കാൻ വരെ കോൺഗ്രസിൽ ആളുണ്ടാകുമോ എന്നതാണ് ചിന്തിക്കേണ്ടത് .നെഹ്രുകുടുംബം എന്നതിന്റെ പുറത്തേക്ക് ചിന്തിക്കാൻ കോൺഗ്രസിനാകുന്നില്ല .മോദിക്ക് ശേഷം യോഗിയു -ഷായോ അതെ വികാരത്തിൽ കടന്നുവരാം.

കോൺഗ്രസിന് കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃത്വം വരെ കിട്ടാതെ പോയത് മതേതര ഗുളികയിൽ മായം ചേർത്ത ന്യുനപക്ഷ പ്രീണനത്തിലൂടെ ആയിരുന്നു.തീവ്ര ഹിന്ദുത്വ വികാരത്തിലും ഭീകരമായിരുന്നു ബിജെപിയുടെ മൃദു ഹിന്ദുത്വ വികാരം അടിച്ചേൽപ്പിക്കൽ.അവരുടെ അജണ്ട നടപ്പാക്കുന്നതിൽ എല്ലാ ജാഥ വിഭാഗങ്ങളെയും കൂടെ നിർത്തി .സത്യത്തിൽ ഇപ്പോഴുള്ള കോൺഗ്രസിനേക്കാൾ ജനങ്ങൾക്ക് മുന്നിൽ മതേതര പാർട്ടിയായി മാറുകയാണ് ബിജെപി.

കേരളത്തിലെ കോൺഗ്രസ് കാലത്തും വൈകിട്ടും പിണറായി വിരുദ്ധത പറഞ്ഞു നടക്കുമ്പോഴും പിണറായി… പിണറായി… എന്ന വികാരം ജനങ്ങളിൽ ആഴ്ന്നു തറക്കുകയാണ്.അതും രാഷ്ട്രീയയത്തിന് അധീതമായി.കൊറോണ എന്ന ”ഈ വലിയ പ്രതിസന്ധിയിൽ ഒപ്പം നിൽക്കാത്തവർക്കെതിരെ ജനകീയ പ്രക്ഷോഭമുണ്ടാകും”.എന്ന പി.സി ജോർജിന്റെ തിരിച്ചറിവ് കോൺഗ്രസിനുണ്ടായിട്ടില്ല .കോൺഗ്രസ് ജനത്തിന് ഒപ്പം അല്ല എന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായി കഴിഞ്ഞു .ഏറ്റവും വെറുക്കപ്പെട്ടവാനായി രമേശ് ചെന്നിത്തലയും മാറി.

ഇപ്പോഴും കോൺഗ്രസ് പഴയ ഓൾട്ടർനേറ്റിവ് ഭരണമാറ്റത്തിന്റെ ‘കിനാവിൽ’ആണ്. മന്ത്രിസ്ഥാനം വരെ വീതം വെക്കുന്നതിൽ വരെ ചിന്തിച്ചു തുടങ്ങി.പല എംപിമാരും നിയമ സഭയിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് . എം പിമാർക്കും അറിയാം ഇനി കേന്ദ്രത്തിൽ വലിയ പ്രതീഷ ഒന്നും വേണ്ടെന്ന്.കണ്ണൂർ സീറ്റിൽ സുധാകരനൊക്കെ മത്സരിക്കുന്ന കിനാവിൽ ആണെന്നുള്ളതാണ് -കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സംസ്ഥാനം എടുത്തുമാറ്റുന്നതിലും എം പി സ്ഥാനം രാജി വെക്കാൻ തയ്യാർ എന്ന പ്രസ്താവന വരെ ഉണ്ടായത് .കോൺഗ്രസിന് ഇനി ശിഷ്ടകാലം കിനാവുകളിൽ ജീവിക്കാൻ മാത്രമേ കഴിയൂ .കേന്ദ്രത്തിലെ പോലെ അടുത്ത തവണ പ്രതിപക്ഷ നേതൃ സ്ഥാനം വരെ കിട്ടാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് കൂപ്പു കുത്തുമോ എന്നാണു നോക്കി കാണേണ്ടത്.

The post കോൺഗ്രസ് ‘ഓൾട്ടർനേറ്റിവ് ഭരണമാറ്റത്തിന്റെ ‘കിനാവിൽ’ആണ്.മോദി വികാരം പോലെ തന്നെ കേരളത്തിൽ പിണറായി വികാരം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു. appeared first on Daily Indian Herald.

രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ്.പൊതു ഗതാഗതവും മദ്യശാലകളും ഇല്ല , ഇളവും വിലക്കും പുതുക്കി കേരളം

$
0
0

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും ചെയ്തു. 37,776 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,506 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 485 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 4,721 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 236 പേർ മരിച്ചു. അഹമ്മദാബാധിൽ മാത്രം 24 മണിക്കൂറിനിടെ 264 കേസുകൾ റിപ്പോർട്ട് ചെയ്തു. പതിനാറ് പേർ മരിക്കുകയും ചെയ്തു.

കൊവിഡ് ലോക്ക് ഡൗൺ രാജ്യത്താകെ 17 വരെ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗതാഗതത്തിനും മദ്യശാലകൾക്കും ബാർബർ ഷോപ്പുകൾക്കുമുള്ള വിലക്ക് തത്കാലം പൂർണതോതിൽ തുടരും. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെങ്കിലും പരീക്ഷാ നടത്തിപ്പിനായി സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാം.സംസ്ഥാനത്ത് ഞായറാഴ്ച പൂർണ ഒഴിവായിരിക്കും.

അന്ന് കടകളോ ഓഫീസുകളോ തുറക്കരുത്. വാഹനങ്ങൾ പുറത്തിറക്കരുത്. പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത് സാങ്കേതികമായി നാളെ മുതലാണെങ്കിലും ഇന്നു തന്നെ ഇത് പറ്റാവുന്നിടത്തോളം നടപ്പാക്കണമെന്നും തുടർന്നുള്ള ഞായറാഴ്ചകളിൽ പൂർണതോതിൽ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഗ്രീൻ സോണിൽ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 7.30 വരെ തുറക്കാം. സേവനമേഖലാ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം. പരമാവധി 50 ശതമാനം ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. റെഡ് സോണിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണം.

The post രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ്.പൊതു ഗതാഗതവും മദ്യശാലകളും ഇല്ല , ഇളവും വിലക്കും പുതുക്കി കേരളം appeared first on Daily Indian Herald.

കോവിഡ് ബാധയിൽ ഇതുവരെ 244,419 മരണങ്ങൾ.ഇന്ത്യയിൽ 2,411 പേർക്ക് കൊവിഡ് രോഗം.അമേരിക്കയിൽ 67,248,ബ്രിട്ടനിൽ 28,131പേരും മരിച്ചു

$
0
0

വാഷിങ്ടൻ :ലോകത്ത് കോവിഡ് ഭീകരമായി തന്നെ മുന്നേറുകയാണ് . കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.44 ലക്ഷത്തിലേറെ പേർ. 34.40 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 67,248 പേർ യുഎസിൽ മാത്രം മരിച്ചു. 11,37,494 പേർക്കാണ് യുഎസിൽ രോഗം ബാധിച്ചത്. ഇറ്റലിയിൽ പേരും സ്പെയിനിൽ 25,100 പേരും മരിച്ചു.

ഇന്ത്യയിൽ ശനിയാഴ്ച മാത്രം 2,411 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണ് ഇത്. ഇതുവരെ രാജ്യത്ത് 37,776 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 1,223 ആയി. 24 മണിക്കൂറിൽ 71 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്.

രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി. ഏപ്രിൽ 15 മുതൽ 30 വരെയുള്ള രണ്ടാഴ്ച കാലത്തിനിടയ്ക്ക് രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 170ൽനിന്ന് 130 ആയി കുറഞ്ഞു. ഡൽഹിയിൽ ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 547 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 27 പേർ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 322 ആയി. മഹാരാഷ്ട്രയിൽ 790 പുതിയ കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

The post കോവിഡ് ബാധയിൽ ഇതുവരെ 244,419 മരണങ്ങൾ.ഇന്ത്യയിൽ 2,411 പേർക്ക് കൊവിഡ് രോഗം.അമേരിക്കയിൽ 67,248,ബ്രിട്ടനിൽ 28,131പേരും മരിച്ചു appeared first on Daily Indian Herald.

COVID-19നുള്ള വാക്സിൻ സെപ്റ്റംബർ ആദ്യയാഴ്ച്ച വിപണിയിലെ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ.

$
0
0

ഡബ്ലിൻ :ലോകം ഭയന്നുവിറക്കുന്ന കൊറോണ എന്ന മഹാമാരിക്ക് എതിരായുള്ള വാക്സിൻ ഉടൻ വിപണിയിൽ എത്തും .COVID-19നുള്ള വാക്സിൻ സെപ്റ്റംബർ ആദയാഴ്ച വിപണിയിലെ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു .ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വാസിൻ കൊറോണ വൈറസിനുള്ള സെപ്റ്റംബർ മുതൽ വിപണിയിൽ വ്യാപകമായി ലഭ്യമാകും എന്നാണിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് .

മുമ്പ് എബോള, മലേറിയ വാക്‌സിനുകളിൽ പ്രവർത്തിച്ചിട്ടുള്ള ഐറിഷ് ശാസ്ത്രജ്ഞനായ പ്രൊഫസർ അഡ്രിയാൻ ഹിൽ കൂടിയുള്ള സംഘം ആണ് കൊറോണ വൈറസിന് വേണ്ടിയുള്ള വാക്‌സിൻ കണ്ടുപിടിച്ച് ഡെവലപ്പ് ചെയ്യുന്ന സംഘത്തിൽ ഉള്ളത് അത് ഇതിനകം തന്നെ പുരോഗമിച്ച ഘട്ടത്തിലാണ്. വാക്‌സിനായി മനുഷ്യ പരീക്ഷണങ്ങൾ ഇതിനകം നടക്കുന്നുണ്ട്.ലോകത്ത് ഇതിനകം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിരവധി കേസുകളിൽ ഒന്നാണ്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലാബ് ഇതിനകം തന്നെ മറ്റ് നിരവധി വൈറസുകൾക്കുള്ള കുത്തിവയ്പ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, COVID-19 ന് സമാനമായത് ഉൾപ്പെടെ ചികിത്സ കണ്ടെത്താനുള്ള സാങ്കേതികമായ നേട്ടവും കൈവരിക്കുന്നുണ്ട് . കുരങ്ങുകളിൽ നടത്തിയ പോസറ്റിവ് ആയ പരിശോധനയുടെ ഫലം ഉണർവുള്ളതാക്കിയിട്ടുണ്ട് .

മനുഷ്യരാശിയുമായി ഏറ്റവും സാമ്യതകൾ പങ്കുവെക്കുന്ന കുരങ്ങുകൾക്ക് പരീക്ഷണാത്മക വാക്സിൻ നൽകിയത് വിജയത്തിലേക്കാണ് .ഇനി 550 പേർക്ക് വാക്‌സിനും 550 പ്ലാസിബോയും നൽകി മനുഷ്യ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി.പരീക്ഷണങ്ങൾക്ക് ശേഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വൈറോളജി പ്രൊഫസറായ സാറാ ഗിൽബെർട്ട് പറഞ്ഞത് പരീക്ഷണങ്ങളിൽ ശുഭാപ്തി വിശ്വാസാം നൽകുന്നു എന്നാണ് .

“വ്യക്തിപരമായി, ഈ വാക്സിനെക്കുറിച്ച് എനിക്ക് ഉയർന്ന ആത്മവിശ്വാസമുണ്ട്, കാരണം ഇത് ഞാൻ മുമ്പ് ഉപയോഗിച്ച സാങ്കേതികവിദ്യയാണ്,” എന്ന് വൈറോളജി പ്രൊഫസറായ സാറാ ഗിൽബെർട്ട് പറഞ്ഞു .പ്രൊഫസർ ഹിൽ തന്റെ ടീമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തിളക്കമാർന്ന രീതിയിൽ സംസാരിച്ചു.

“2014 ൽ പശ്ചിമാഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടതുപോലുള്ള വേഗത്തിലുള്ള വാക്സിൻ പരീക്ഷണത്തി ന്റെ അനുഭവം ഓക്സ്ഫോർഡ് ടീമിന് ഉണ്ടായിരുന്നു. ഇത് അതിലും വലിയ വെല്ലുവിളിയാണ്  .കോവിഡ് 19 നുള്ള പരീക്ഷണം..“വാക്സിനുകൾ ആദ്യം മുതൽ പരീക്ഷിക്കുകയും അഭൂതപൂർവമായ തരത്തിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട് . COVID-19 നെതിരെയുള്ള വാക്സിനേഷന്റെ സാധ്യതകൾ വിലയിരുത്തുന്നതിന് വരാനിരിക്കുന്ന ട്രയൽ നിർണ്ണായകമാണ്എന്നും പ്രൊഫസർ പറയുന്നു

COVID-19 നെ പ്രതിരോധിക്കാൻ കണ്ടുപിടിച്ച വൈറസ് വാക്സിൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും കൊറോണ വൈറസിനെതിരെ പ്രതിരോധിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളിലൊരാളായ ഇന്ത്യൻ മരുന്ന് കമ്പനി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിനുകളുടെ ദശലക്ഷക്കണക്കിന് മരുന്നുകൾ അടുത്ത മാസം മുതൽ നിർമ്മിക്കാൻ തുടങ്ങും . റെക്കോർഡ് സമയത്ത് വിപുലമായി പൊതുവിപണിയിൽ എത്തിച്ചേറൂമെന്നും പ്രതീക്ഷയിൽ ആണ്

വാക്‌സിനേഷനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ മുൻനിരയിലുള്ള ടീം, പ്രൊഫസർ ഹില്ലും അദ്ദേഹത്തിന്റെ സഹ ഗവേഷകരും തങ്ങളുടെ കണ്ടെത്തലുകൾ ഏതെങ്കിലും മരുന്ന് കമ്പനിക്ക് മരുന്ന് നിർമ്മിക്കാൻ ലൈസൻസ് നൽകാൻ വിസമ്മതിക്കുന്നുണ്ട് എന്നതും വാസ്തവമാണ് . “പകർച്ചവ്യാധിയുടെ സമയത്ത് എക്‌സ്‌ക്ലൂസീവ് ലൈസൻസുകൾ കൊടുക്കുന്നത് ഗുണകരമായിരിക്കില്ല എന്നും താൻ വ്യക്തിപരമായി വിശ്വസിക്കുന്നും എന്ന് പ്രൊഫസർ ഹിൽ പറയുന്നു .അതിനാൽ ഇന്ത്യൻ കമ്പനിക്ക് അത് പൂർണമായി ലൈസൻസ് കിട്ടുമോ എന്നും അറിയേണ്ടിയിരിക്കുന്നു .

The post COVID-19നുള്ള വാക്സിൻ സെപ്റ്റംബർ ആദ്യയാഴ്ച്ച വിപണിയിലെ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ. appeared first on Daily Indian Herald.

ക്രൈസ്തവ സമുദായശക്തികൾ തകർത്ത ആദ്യ മന്ത്രിസഭ!ഏപ്രില്‍ അഞ്ച്, ആദ്യ ഇ.എം.എസ്സ്.മന്ത്രിസഭയുടെ 63 വര്‍ഷങ്ങള്‍.

$
0
0

1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. അങ്ങനെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ മുഖ്യമന്ത്രി ആയി ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ടു .ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു.അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്ക്കരണനിയമം ഇഎംഎസിന്‍റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപാട് (ഇ.എം.എസ്)മുഖ്യമന്ത്രിയായി 1957 ഏപ്രില്‍ 5 ന് അധികാരത്തിലേറിയ പതിനൊന്നംഗ മന്ത്രിസഭ. അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സർക്കാർ രൂപീകരിച്ചത്.  സി.അച്യുതമേനോന്‍,  ടി.വി.തോമസ്,കെ.സി.ജോര്‍ജ്,കെ.പി.ഗോപാലന്‍,ടി.എ.മജീദ്,പി.കെ.ചാത്തന്‍ മാസ്റ്റര്‍,പ്രൊഫ.ജോസഫ് മുണ്ടശ്ശേരി,കെ.ആര്‍.ഗൗരിയമ്മ,വി.ആര്‍.കൃഷ്ണ അയ്യര്‍,എ.ആര്‍.മോനോന്‍ എന്നിവരായിരുന്നു ആദ്യ മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍.

തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലെയും പ്രമുഖ രാഷ്ട്രീയക്കാരനായിരുന്ന പുല്ലോളി തോമസ് ചാക്കോ (P.T.ചാക്കോ) ആയിരുന്നു കേരളത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ്. അദ്ദേഹം, 1960-62 കാലഘട്ടത്തിൽ റവന്യൂ നിയമത്തിന്റെ അധിക വകുപ്പുകൾ വഹിച്ചിരുന്ന ആഭ്യന്തരമന്ത്രിയും 1962-64ല്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയുമായിരുന്നു.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സംഭാവന നല്കിയ ചരിത്രത്തിനും മുന്നേ നടന്ന മൂന്നക്ഷരം ആണ് സഖാവ് ഇ.എം.എസ്. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി ആയിരുന്നു സഖാവ് ഇ.എം.എസ്.
ഇന്ന് കാണുന്ന ആധുനിക കേരളത്തിന്റെ ശിൽപി അതിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമിട്ട എല്ലാ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തി.

1909 ജൂൺ 13-ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളത്ത് മനയിൽ പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മാതാവ് വിഷ്ണുദത്തയുടെയും നാലാമത്തെ മകൻ ആയി ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ജനിച്ചു . ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ജനനം .


രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള അടുപ്പവും തൊഴിലാളിവർഗത്തോടുള്ള അനുകമ്പയും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരനാക്കി. അന്നത്തെ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സ്ഥാപകരിലൊരാളാക്കി കേസ്സെടുത്തതിന്‍റെ ഫലമായി അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടി വന്നു. 1964 ൽ സിപിഐ പിരിഞ്ഞപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ (എം)) യായി ഇ എം എസ് നിലകൊണ്ടു. സി.പി.ഐ (എം) യുടെ കേരള സംസ്ഥാന സമിതിയുടെ നേതാവായും 1998-ൽ മരിക്കുന്നതുവരെ സെൻട്രൽ കമ്മിറ്റിയിലും സി.പി.ഐ.(എം)ന്‍റെ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1977 മുതല്‍ 1992 വരെ ഇ.എം.എസ് സി.പി.ഐ.(എം)ജനറൽ സെക്രട്ടറിയായിരുന്നു.

1956 ലെ സംസ്ഥാന പുനസംഘടന നിയമപ്രകാരം 1956 നവംബർ 1 നാണ് കേരളാ സംസ്ഥാനം രൂപീകൃതമായത്. പഴയ തിരുവിതാംകൂർ-കൊച്ചി, മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ല എന്നിവ പുനസംഘടിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചു. 1957 ൽ കേരള നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിനു ശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 60 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ പാർട്ടിയായി.126 സീറ്റുകളില്‍ 101 സീറ്റുകളിലേയ്ക്കാണ് കമ്യൂണിസ്റ്റു പാര്‍ട്ടി മത്സരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 124 സീറ്റുകളിലേയ്ക്ക് മത്സരിച്ചുവെങ്കിലും 43 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 9 സീറ്റുകളും സ്വതന്ത്രര്‍ 14 സീറ്റുകളുമാണ് യഥാക്രമം നേടിയത്.

നോമിനേറ്റഡ് പ്രതിനിധിയുള്‍പ്പെടെ 127 അംഗ ആദ്യ നിയമസഭ നിലവില്‍ വന്നു. ആ സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പുരോഗമനത്തിന്‍റേയും വികസനത്തിന്‍റേയും നാഴികകല്ലായി മാറിയ ‘ഭൂപരിഷ്കരണ’വും ‘വിദ്യാഭ്യാസ ബില്ലും’ അവതരിപ്പിച്ചു. എന്നാല്‍ കേരളത്തിലെ ഒന്നാം മന്ത്രിസഭയ്ക്ക് അതിന്റെ 5 വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പുതിയ വിദ്യാഭ്യാസ ബിൽ നിലവിൽ വന്നാൽ വിദ്യാഭ്യാസരംഗത്തെ തങ്ങളുടെ താൽപര്യങ്ങൾ ഹനിക്കപ്പെടുമെന്ന് ക്രൈസ്തവ സമുദായശക്തികൾ മനസ്സിലാക്കി. ഇത് വിദ്യാഭ്യാസബില്ലിനെതിരേയുള്ള എതിർപ്പിനു കാരണമായി. ഇതോടൊപ്പം മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലുള്ള എൻ.എസ്.എസ്സും കൂടി ചേർന്നതോടെ അത് നിലവിലുള്ള സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള സമരമായി മാറി. കാർഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശമുള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസ്സിലാക്കിയ സമ്പന്നവർഗ്ഗവും വിമോചനസമരം എന്ന പേരിൽ നടന്ന ഈ പ്രക്ഷോഭത്തെ കൈയ്യയച്ച് സഹായിച്ചിരുന്നു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർ‌വ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു.

‘വിമോചന സമരത്തെ’ തുടര്‍ന്ന് 1959 ജൂലൈ 31 ഇന്ത്യൻ ഭരണഘടനയുടെ വിവാദമായ ആർട്ടിക്കിൾ 356 ഉപയോഗിച്ച് യൂണിയന്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടതിനെ കണക്കാക്കപ്പെടുന്നു. ”കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല” എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. എങ്കിലും ജനാധിപത്യവാദിയെന്ന തന്റെ പ്രതിഛായയെ വിലമതിച്ചിരുന്ന നെഹ്രു, പക്ഷപാതപരമെന്നു തോന്നിക്കുന്ന നടപടികളെടുക്കാൻ മടിച്ചു. എന്നാൽ കേരളസന്ദർശനം കഴിഞ്ഞു മടങ്ങിയ ഇന്ദിരാഗാന്ധി, ”കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്നതെല്ലാം തെറ്റാ”ണെന്നു പ്രസ്താവിച്ചു. അക്കാലത്ത് സംഘടനയുടെ അദ്ധ്യക്ഷപദവിയിലെത്തിയിരുന്ന ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി, ഇ.എം.എസ്സ്. സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളുടെ സംഘത്തെ നയിച്ചത് ഇന്ദിരയായിരുന്നു.

ഒരു മാർക്സിസ്റ്റു പണ്ഡിതനായ ഇ.എം.എസ്സി ന്‍റെ കാഴ്ചപ്പാടുകളാണ് കേരളത്തിന്റെ വികസനത്തെ സ്വാധീനിച്ചത്.

The post ക്രൈസ്തവ സമുദായശക്തികൾ തകർത്ത ആദ്യ മന്ത്രിസഭ!ഏപ്രില്‍ അഞ്ച്, ആദ്യ ഇ.എം.എസ്സ്.മന്ത്രിസഭയുടെ 63 വര്‍ഷങ്ങള്‍. appeared first on Daily Indian Herald.

എംഎൽഎ യു പ്രതിഭയുമായുള്ള ത൪ക്കം ; കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി ; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു

$
0
0

ആലപ്പുഴ : എംഎൽഎ യു പ്രതിഭയുമായുള്ള ത൪ക്കത്തെത്തുടർന്ന് കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു.കായംകുളം എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണം.

അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടിൽ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സിഐയെ പിന്തുണയ്ക്കുന്നത് എംഎൽഎ ആണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിക്കുന്നു.

The post എംഎൽഎ യു പ്രതിഭയുമായുള്ള ത൪ക്കം ; കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി ; 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു appeared first on Daily Indian Herald.


ഇന്ത്യയിൽ 40,000 കടന്ന് കോവിഡ് രോഗികൾ; ലോകമാകെ 2,45,491 മരണം.കേരളത്തില്‍ പുതിയ കേസുകളില്ല.

$
0
0

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതര്‍ 40000 കടന്നു; ആകെ മരണം 1306, ഏറ്റവും മുന്നില്‍ മഹാരാഷ്ട്ര, കേരളത്തില്‍ പുതിയ കേസുകളില്ല.രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 40263 ആയി.സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

ഇന്ത്യയിൽ എണ്ണം 40,263 ആയി. ഇതിൽ 28,070 പേരാണ് ചികിത്സയിലുള്ളത്. 10,887 പേർ രോഗമുക്തരായി. ഇതുവരെ 1306 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു.കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 2000 പേരുടെ രോഗം ഭേദമായപ്പോൾ 521 പേർ മരണത്തിനു കീഴടങ്ങി. ആന്ധ്രപ്രദേശ് (1583), ഡൽഹി (4122), ഗുജറാത്ത് (5055), മധ്യപ്രദേശ് (2846), രാജസ്ഥാൻ (2772), തമിഴ്നാട് (2757), തെലങ്കാന (1063), ഉത്തർപ്രദേശ് (2626) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. ജമ്മു കശ്മീരിൽ ഞായറാഴ്ച 35 പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,996പേര്‍ യുഎസിലാണ്. 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം.

1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിൽ ഞായറാഴ്ച 14 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി നാഷനൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ഇതിൽ 12 പേർക്കും രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച രണ്ടു പുതിയ കേസുകളുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 82,877 പേർക്കു രോഗം സ്ഥിരീകരിച്ചു. 531 പേരാണ് ചികിത്സയിലുള്ളത്. 4,630 പേർ‌ മരിച്ചു.

The post ഇന്ത്യയിൽ 40,000 കടന്ന് കോവിഡ് രോഗികൾ; ലോകമാകെ 2,45,491 മരണം.കേരളത്തില്‍ പുതിയ കേസുകളില്ല. appeared first on Daily Indian Herald.

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം.യുവനടനുൾപ്പെടെ 3 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.നാലുപേർ ആശുപത്രിയിൽ

$
0
0

കൊച്ചി: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര് മരിച്ചു. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ.വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലിതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അതിഥി തൊഴിലാളികൾ താമസിച്ചരുന്ന കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്.

മൂവറ്റുപുഴയിൽ വൈകുന്നേരം ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടം ഉണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്നരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവാറ്റുപുഴ വാളകം സ്വദേശിയായ ബേസിൽ അഭിനയിക്കനുള്ള അതിയായ അഗ്രഹവുമായാണ് സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്.

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും സിനിമയിലൂടെ നാട്ടിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ബേസിൽ. നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. എന്നാൽ തീയറ്ററിൽ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയെങ്കിലും ബേസിൽ കൂടുതൽ സിനിമാ രംഗത്ത് തുടരാനുള്ള ചർച്ചകളുമായി മുന്നോട്ടുപോകുകയായിരുന്നു.

The post മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം.യുവനടനുൾപ്പെടെ 3 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.നാലുപേർ ആശുപത്രിയിൽ appeared first on Daily Indian Herald.

ഭർത്താവില്ലാത്തപ്പോൾ കാമുകിയെ കാണാൻ വീട്ടിലെത്തി ക്വാറന്റൈനിലാക്കിയ അഭിഭാഷകൻ മുങ്ങി; കേസെടുത്ത് പൊലീസ്

$
0
0

തിരുവനന്തപുരം: വിവാഹിതയായ കാമുകിയെ കാണാൻ ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ അഭിഭാഷകൻ കുടുങ്ങി .ലോക്ക്ഡൗൺ ലംഘിച്ച് ഭർത്താവില്ലാത്ത സമയം നോക്കിയാണ് വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതും പിടിക്കപ്പെട്ടതും .ഇതിനെ തുടർന്ന് ഇയാളെ ക്വാറന്റൈനിലായിരുന്നു.എന്നാൽ ഈ അഭിഭാഷക സംഘടനാ നേതാവ് വീട്ടിൽ നിന്നും മുങ്ങി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തി സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു ഇയാൾ ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂർ പഞ്ചായത്തിൽ നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാർ പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ പതിവായി വന്നു പോകുന്നത് നാട്ടുകാർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരിൽ എത്തിയതെന്നുമായിരുന്നു അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന.

The post ഭർത്താവില്ലാത്തപ്പോൾ കാമുകിയെ കാണാൻ വീട്ടിലെത്തി ക്വാറന്റൈനിലാക്കിയ അഭിഭാഷകൻ മുങ്ങി; കേസെടുത്ത് പൊലീസ് appeared first on Daily Indian Herald.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി.

$
0
0

തിരുവനന്തപുരം:കൊറോണയെ തടഞ്ഞു നിർത്തുന്നതിൽ കേരളം സ്വീകരിച്ച പ്രവർത്തികൾക്ക് ഫലമുണ്ടായി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു .പ്രവാസികളുടെ മടക്കം മുൻഗണന അനുസരിച്ചെന്ന് വ്യക്തമാക്കി മന്ത്രി . ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കോട്ടയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. നിര്‍ദേശങ്ങളെല്ലാം മാധ്യമങ്ങള്‍ നന്നായി കൊടുക്കുന്നുണ്ടെന്നും അതിലൂടെയാണ് ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് ധനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന് നടക്കും. രണ്ടാംഘട്ട സാമ്പത്തിക പാക്കേജും അജന്‍ഡയിലുണ്ട്. ലോക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായെന്നും പക്ഷേ എല്ലാം കഴിഞ്ഞു എന്ന് ഒരിക്കലും പറയുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രവൃത്തി ചെയ്യുന്നതില്‍ ഫലമുണ്ടായി എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിശ കോള്‍ സെന്ററില്‍ ഒരു ലക്ഷം കോള്‍ തികയുന്ന അവസരത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

The post വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി. appeared first on Daily Indian Herald.

പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി,കേരളത്തിന്റെ മാനദണ്ഡം കേന്ദ്രം അംഗീകരിച്ചില്ല റജിസ്റ്റര്‍ ചെയ്ത നാലു ലക്ഷത്തില്‍ രണ്ടു ലക്ഷത്തിന് മാത്രം മടങ്ങാം

$
0
0

ന്യൂഡല്‍ഹി: വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാകൂ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തിന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം കര്‍ശന ഉപാധികള്‍ വെച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്രപട്ടികയില്‍ രണ്ടുലക്ഷം പേര്‍ മാത്രമേ ഉള്ളൂ. ഇതോടെ അനേകം മലയാളികള്‍ കാത്തിരിക്കേണ്ടി വരും. രാജ്യത്തേക്ക് മടങ്ങാനാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം നാലു ലക്ഷമാണ് സംസ്ഥാനത്തിന്റെ കണക്ക്. എന്നാല്‍ 1,92,000 പേര്‍ക്കേ മടങ്ങാനാകൂ എന്നാണ് കേന്ദ്രം പറയുന്നത്. വിദേശത്ത് വിവിധ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന അടിയന്തിര സ്വഭാവം ഉള്ളവര്‍ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. കോവിഡിന് മുമ്പ് മുതല്‍ കുടുങ്ങിക്കിടക്കുന്നവര്‍, വിസാ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിങ്ങനെ അടിയന്തിര സാഹചര്യം ഉള്ളവരെ നാട്ടിലെത്തിക്കാന്‍ ആദ്യം പരിഗണിക്കുക. ബാക്കിയുള്ളവര്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

ഇക്കാര്യത്തില്‍ കേന്ദ്രതലത്തിലുള്ള ഉന്നതതല ആലോചനകളും ചര്‍ച്ചകളും തുടരുകയാണ്. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ പ്രവാസികളുടെയും മടക്കം സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരെ കേന്ദ്രം അറിയിച്ചിരുന്നു. എന്നിരുന്നാലും വിദേശത്ത് നിന്നും വരുന്നവരെ പാര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാനം മതിയായ രീതിയില്‍ സൗകര്യം ചെയ്തിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കോഴിക്കോട്ട് ജില്ലയില്‍ മാത്രം 7000 പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടോ എന്ന് ആശങ്ക ഉയരുന്നുണ്ട്. കോഴിക്കോട്ട് വിവിധ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് എങ്കിലും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ 800 പേര്‍ക്കുള്ളത് മാത്രമാണെന്ന് വിമര്‍ശനമുണ്ട്. മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ എന്ത് സൗകര്യങ്ങള്‍ ചെയ്തു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനോടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

രോഗലക്ഷണം ഇല്ലാത്തവരെ വീടിനുള്ളില്‍ തന്നെ പാര്‍പ്പിക്കാനാണ് നിലവിലെ ധാരണ. പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ ഉണ്ടെങ്കിലൂം സര്‍ക്കാര്‍ ഇക്കാര്യം കാര്യമായി പരിഗണിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടയില്‍ ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരണമടഞ്ഞു. താനൂര്‍ സ്വദേശി സെയ്തലവിയും ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബുമാണ് മരണമടഞ്ഞത്. അതിനിടയില്‍ പ്രവാസികളില്‍ ആദ്യസംഘം എത്തുന്നത് മാലദ്വീപില്‍ നിന്നുമായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെയാണ് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരുന്നത്. ഇവര്‍ 14 ദിവസം കൊച്ചിയില്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് നിര്‍ദേശം.

The post പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടി,കേരളത്തിന്റെ മാനദണ്ഡം കേന്ദ്രം അംഗീകരിച്ചില്ല റജിസ്റ്റര്‍ ചെയ്ത നാലു ലക്ഷത്തില്‍ രണ്ടു ലക്ഷത്തിന് മാത്രം മടങ്ങാം appeared first on Daily Indian Herald.

Viewing all 20522 articles
Browse latest View live