Quantcast
Channel: Daily Indian Herald
Viewing all 20668 articles
Browse latest View live

കേരളത്തിലെ ആരോഗ്യ മേഖലക്ക് ആഗോളതലത്തിൽ കൈയടി!!..കൊറോണ രോഗികളുടെ എണ്ണം ഉയരുമ്പോൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി “കേരളം!കരുതലോടെ കേരളം

$
0
0

ന്യൂഡൽഹി: കൊറോണയിൽ ലോകം ഞെട്ടി നിൽക്കെയാണ് !..അതേസമയം തലയുയർത്തി നിൽക്കെയാണ് കേരളം എന്ന കൊച്ചു രാജ്യം .ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍.

മാതൃകയാക്കണം കേരളത്തെ,​ ഇതുതന്നെയാണ് മറ്റ് സംസ്ഥാനങ്ങൾക്കും പറയാനുള്ളത്. കേരളത്തിലെ ആരോഗ്യ മേഖല എക്കാലവും ആഗോളതലത്തിലടക്കം കൈയടി നേടിയിട്ടുളളതാണ്. നിപ്പ കാലത്തും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം ഒരു പിടി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തെ പ്രശംസിച്ചു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര മദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍, രോഗികളെ ക്വാറന്റെെന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം.

ഒരുഘട്ടത്തിൽ മഹാരാഷ്ട്രയുടെ കണക്കുകൾക്കൊപ്പം തന്നെയായിരുന്നു കേരളത്തിലെ രോഗബാധിതരുടെ എണ്ണവും. പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സംയോജിതമായ ഇടപെടലിലൂടെ രോഗത്തെ പ്രതിരോധിക്കുകയാണ് ഇപ്പോഴും ചെയ്തുവരുന്നത്.

അതേസമയം,​ രാജ്യത്ത് ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 7367 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 715 പേർക്ക് രോഗം ഭേദമായി. 273പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 34 മരണങ്ങളും 909 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര,​തമിഴ്നാട്,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ്,​ ഉത്തർപ്രദേശ്,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രാകാരം കഴിഞ്ഞ ഒരാഴ്ചത്തെ റിപ്പോർട്ട് അനുസരിച്ച് കേരളം ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്നു. പിന്നീട് പ്രതിരോധത്തിലൂടെ ക്രമേണെ കുറഞ്ഞു വരികയാണ് ചെയ്തത്.

The post കേരളത്തിലെ ആരോഗ്യ മേഖലക്ക് ആഗോളതലത്തിൽ കൈയടി!!..കൊറോണ രോഗികളുടെ എണ്ണം ഉയരുമ്പോൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി “കേരളം!കരുതലോടെ കേരളം appeared first on Daily Indian Herald.


പ്രവാസികളോട് ക്രൂരത കാട്ടുന്നവർ പഴയ കാലം മറക്കരുത്.സർക്കാർ കരുണ കാട്ടണം.

$
0
0

ഫിലിപ്പൈന്‍സികളോട് അവരുടെ സർക്കാർ കാണിക്കുന്നതെങ്കിലും നമ്മുടെ പാവം പ്രവാസികളോട് കേന്ദ്രം കാണിക്കണം പ്രവാസിയും പ്രവാസി വ്യവസായിയും രണ്ടാണെന്ന് വർഗ്ഗ ബോധമുള്ള രാഷട്രീയക്കാർ ക്കറിയാം..ഒരു രാജ്യം അവരുടെ ജനങ്ങള്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടത് ദുരന്ത മുഖത്തായിരിക്കണം എന്ന് ഒരാളെയും പടിപ്പിക്കേണ്ടതില്ല. അതിനുള്ള തെളിവാണ് മകനെ വീട്ടില്‍ എത്തിക്കുവാന്‍1500 km ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്ത അമ്മയുടെ ശ്രമം. ഇതേ രീതിയില്‍ തന്നെയാണ് അന്യ നാട്ടില്‍ തൊഴില്‍ എടുക്കുന്നവരോട് രാജ്യം എടുക്കേണ്ട നിലപാടും..

കൊറോണ പ്രതിരോധം സജ്ജീവമായി നടപ്പിലാക്കുവാനായി എവിടെയാണോ അവിടെ തന്നെ നിങ്ങൾ എന്നത് ലോക ആരോഗ്യ സംഘടന എടുക്കുന്ന മാതൃകാ നിലപാടാണ്. ഒരു മീറ്റർ അകലം പാലിക്കൽ,സമീകൃത ആഹാരം, ജീവൻ രക്ഷാ മരുന്നുകൾ മുടക്കമില്ലാതെ ഉപയോഗിക്കലും പരിശോധനയും തൊഴിൽ അവകാശ സംരക്ഷണം,സാമ്പത്തിക സുരക്ഷ മുതലായ വിഷയങ്ങളെ നില നിർത്തി കൊണ്ടുള്ള ചുറ്റുപാടുകൾ നില നിൽക്കുന്നു എങ്കിൽ ഒഴിഞ്ഞു പോകൽ ഒരു വിഷയമായി തീരില്ല.

വരുമാനം ഇല്ലാതാകുന്ന അവസ്ഥ, ഭാഗികമായി പോലും ചികിത്സയും മരുന്നും പ്രതിസന്ധിയിലായാല്‍ നാട്ടിലേക്കു പോകുവാന്‍ ആളുകൾ ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശിഷ്യ കേരളം കൊറോണക്കെതിരെ വിജയകരമായ സമീപനം എടുക്കുന്നു എന്നത്, മലയാളികൾക്ക് നാട്ടിലേക്ക് എത്തണമെന്ന ആഗ്രഹം വർദ്ധിപ്പിക്കും.അവരവരുടെ രാജ്യം ജനങ്ങളെ സ്വന്തം നാട്ടില്‍ എത്തിക്കേണ്ടത് മറ്റു രാജ്യങ്ങളോടു കാണിക്കുന്ന മര്യാദയുടെ ഭാഗമാണ്. മിക്ക സര്‍ക്കാരുകളും അവരവരുടെ ആളുകളെ നാട്ടിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത് സ്വന്തം ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൻ്റെ ഭാഗമായിട്ടായിരുന്നു.ഇന്ത്യയില്‍ നിന്നും മാർച്ച് 24 നുശേഷം മടങ്ങി പോയ വിദേശിയർ 22000ലധികമുണ്ട്.

The post പ്രവാസികളോട് ക്രൂരത കാട്ടുന്നവർ പഴയ കാലം മറക്കരുത്.സർക്കാർ കരുണ കാട്ടണം. appeared first on Daily Indian Herald.

ലോക്ക് ഡൗൺ ഔദ്യോഗിക പ്രഖ്യാപനം നാളെ, പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യത

$
0
0

ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ നാളെ രാവിലെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ കാലത്ത് പത്ത് മണിക്കായിരിക്കും അബിസംബോധന. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടാന്‍ നേരത്തെ ധാരണയായിരുന്നു. ഇത് സംബന്ധിച്ച് പ്രഖ്യാപനമാണ് പ്രധാനമന്ത്രി നാളെ നടത്തുക.നാളെ രാവിലെ പത്തിന് പ്രധാമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും.

ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്.

The post ലോക്ക് ഡൗൺ ഔദ്യോഗിക പ്രഖ്യാപനം നാളെ, പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യത appeared first on Daily Indian Herald.

ലോക്ഡൗണ്‍ ഇന്ത്യയുടെ നട്ടെല്ലൊടിക്കും, 8 ലക്ഷം കോടി നഷ്ടം!ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമാകാൻ സാദ്ധ്യത, വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

$
0
0

ദില്ലി:കൊറോണ ലോക സാമ്പത്തിക മേഖലയുടെ നട്ടെല്ല് ഓടിക്കുന്നപോലെ തന്നെ ഇന്ത്യയുടെയും നട്ടെല്ല് ഓടിക്കും.ലോകബാങ്കോ എഡിബി പ്രവചിച്ച പോലെയല്ല ഇന്ത്യ നേരിടാന്‍ ഒരുങ്ങുന്നത് സാമ്പത്തിക ദുരന്തങ്ങള്‍. അമേരിക്കയും യൂറോപ്പും പോലെയല്ല ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പതിന്മടങ്ങ് ശക്തമായിരിക്കും. ലോക്ഡൗണ്‍ കൊണ്ട് ഇന്ത്യ ലക്ഷം കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എല്ലാ ബിസിനസ് മേഖലയെയും ഇത് ബാധിക്കും. അതേസമയം അഞ്ച് ലക്ഷത്തിലധികമാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അത്തരമൊരു സഹായം നല്‍കുക സാധ്യമല്ല. മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പല വിധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഇവയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യയുടെ വളര്‍ച്ച മാത്രമല്ല തൊഴിലില്ലായ്മ നിരക്കും വലിയ വീഴ്ച്ചയാണ് ഉണ്ടാക്കാന്‍ പോകുന്നത്.

ഇന്ത്യയുടെ 75 ശതമാനം മേഖലയും അടച്ചിടപ്പെട്ട അവസ്ഥയിലാണ്. വലിയ നേട്ടങ്ങള്‍ നല്‍കിയിരുന്ന സിനിമാ മേഖല പോലും പൂട്ടിക്കിടക്കുകയാണ്. 21 ദിവസത്തെ ലോക്ഡൗണ്‍ കൊണ്ട് എട്ട് ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായത്. ഈ പണം കൊണ്ട് വളരെയധികം മുന്നേറ്റം തൊഴില്‍ മേഖലയില്‍ അടക്കം ഇന്ത്യക്ക് സാധ്യമായിരുന്നു. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, അവശ്യ സാധനങ്ങള്‍, പബ്ലിക് സര്‍വീസുകള്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് വന്‍ ദുരന്തങ്ങളെയാണ്.

കൊറോണ വൈറസിനെ പോലുള്ള മഹാമാരി തെറ്റായ സമയത്താണ് നമ്മുടെ രാജ്യത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണി കരകയറുന്ന ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിന് മുകളില്‍ പോവുമായിരുന്നു. എന്നാല്‍ വാണിജ്യ മേഖല തകര്‍ന്നടിഞ്ഞതോടെ വളര്‍ച്ച വീണ്ടും രണ്ട് ശതമാനത്തിലേക്ക് വീഴാനാണ് സാധ്യത. ഇതില്‍ നിന്ന് ഇന്ത്യ പുരോഗമിക്കണമെങ്കില്‍ 2021 ആകും. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടം വരുമെന്ന് പോലും പ്രവചിക്കാനാവില്ല.

അതേസമയം കൊവിഡ് 19 രോഗബാധ ഉയർത്തുന്ന ഭീഷണിയെക്കാൾ ഗൾഫ് നാടുകളെ ആശങ്കയിലാക്കുന്നത് അതുമൂലം സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന ഭീമൻ ആഘാതമാണെന്ന് റിപ്പോർട്ട്. ടൂറിസം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, വിദേശനിക്ഷേപം തുടങ്ങി ഗൾഫ് നാടുകളിലെ നിരവധി മേഖലകളെയാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കുക. ഇതിനോടകം തന്നെ നിരവധി പേർ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ജോലി ചെയ്യുന്ന കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രതിസന്ധിയെ മറികടക്കാൻ കമ്പനികളെ സഹായിക്കുന്നതിനായി തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത അവധി നൽകുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്നതാണെന്ന് തൊഴിൽ മന്ത്രാലയങ്ങളും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതുമൂലം ആയിരങ്ങൾക്കാണ് തൊഴിൽ നഷ്ടമാകുകയെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. ഈ പ്രതിസന്ധി കേരളത്തിൽ നിന്നുമുള്ള പ്രവാസികളെയും കാര്യമായി ബാധിക്കുകയും തുടർന്ന് അതിന്റെ ഭീമമായ സാമ്പത്തിക ആഘാതം കേരളത്തിൽ ഉണ്ടാകുകയും ചെയ്യുമെന്നും ഇവർ പറയുന്നു.കൊവിഡിന്റെ തുടക്കത്തിൽ തന്നെ കമ്പനികൾ തൊഴിലാളികളോട് നീണ്ട, ശമ്പളമില്ലാതെ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഗൾഫിലെ ബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെയും [പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ മിക്കതും നിലവിൽ കരുതൽ ധനമുപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഗൾഫ് നാടുകളിലെ ആഭ്യന്തരോദ്‌പാദനം 0.6 ശതമാനത്തിലേക്ക് താഴുമെന്നും അനുമാനമുണ്ട്. എണ്ണ കയറ്റുമതിയിലും ഭീമമായ ഇടിവുണ്ടാകുമെന്നും പറയപ്പെടുന്നു.

The post ലോക്ഡൗണ്‍ ഇന്ത്യയുടെ നട്ടെല്ലൊടിക്കും, 8 ലക്ഷം കോടി നഷ്ടം!ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമാകാൻ സാദ്ധ്യത, വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി appeared first on Daily Indian Herald.

കോവിഡ് തടയാൻ ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.മെയ് 3 വരെ ലോക്ക് ഡൌൺ നീട്ടുന്നതായി പ്രധാനമന്ത്രി

$
0
0

ന്യൂഡൽഹി: മെയ് 3 വരെ ലോക്ക് ഡൌൺ നീട്ടുന്നതായി പ്രധാനമന്ത്രി മോദി.ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി.മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ 30 ശതമാനം കൂടുതല്‍ കേസുകളാണ്ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു .
അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സമയോചിതമായി നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.’

നടപടിയുടെ ഫലങ്ങളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. പക്ഷേ ഫലപ്രദമായ ശാരീരിക അകലം പാലിക്കൽ,​ രോഗികളെയും അവരുമായി ഇടപഴകിയവരെയും കണ്ടെത്തൽ എന്നിങ്ങനെ ആറ് ആഴ്ചത്തെ ലോക്ക് ഡൗണിലൂടെ വൈറസ് വ്യാപനം തടഞ്ഞു നിർത്താൻ സഹായിക്കും’- ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.വെല്ലുവിളികൾ ഒരുപാടുണ്ടായിട്ടും മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിച്ചതെന്നും, അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ വിവരം പ്രധാനമന്ത്രി അറിയിച്ചത്.

The post കോവിഡ് തടയാൻ ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.മെയ് 3 വരെ ലോക്ക് ഡൌൺ നീട്ടുന്നതായി പ്രധാനമന്ത്രി appeared first on Daily Indian Herald.

മരണസംഖ്യ കൂടുന്നു, രോഗബാധിതരുടെ എണ്ണം 120,438 ലക്ഷം കടന്നു.അമേരിക്കയിൽ മരണസംഖ്യ 23,644 ആയി.ഇറ്റലിയിൽ 20,465 ആയി

$
0
0

ന്യൂയോർക്ക്:കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയെ മറികടന്നു അമേരിക്ക.ഇതു വരെ അമേരിക്കയിൽ മരണസംഖ്യ 23,644 ആയി.ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 120,438 ലക്ഷം കടന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എസിന് പിന്നാലെ ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരം കടന്നു. ഇന്നലെ 566 പേര്‍ മരിച്ചതോടെ ആകെ മരണം മരണസംഖ്യ 20,465 ആയി സ്പെയിനിൽ ഇതുവരെ 18,056 പേര് മരിച്ചു . ഫ്രാന്‍സിലും മരണസംഖ്യ ഉയരുകയാണ് .ഈ രാജ്യങ്ങളിൽ ഇന്നലെ മാത്രം അഞ്ഞൂറിലേറെ പേര്‍ മരിച്ചു.

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ പത്തുപേരാണ് മരിച്ചത്. ആറു രാജ്യങ്ങളിലുമായി രോഗബാധിതരുടെ എണ്ണം പതിനയ്യായിരമായി ഉയർന്നു. കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എഴുന്നൂറ്റി ഇരുപത്തിനാലായി.

യു.എ.ഇയിൽ കൊവിഡ് പരിശോധനാ സംവിധാനം വിപുലമാക്കിയതോടെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം ആറു ലക്ഷം കടന്നു. ഡ്രൈവ് ത്രൂ സംവിധാനമടക്കം എല്ലാ എമിറേറ്റുകളിലും പരമാവധി പേരെ രോഗപരിശോധനയ്ക്കു വിധേയരാക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായ് ഹെൽത്ത് അതോറിട്ടിയുടെ നേതൃത്വത്തിൽ ക്വാറൻറീൻ സംവിധാനം വിപുലമാക്കുകയാണ്.

ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൊവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. എന്നാൽ പൂർണ വിജയത്തിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത്. ബ്രിട്ടനിൽ പതിനൊന്നായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.രോഗികളുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നാൽ സൈന്യത്തെ രംഗത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ലോകത്ത് 22,000 ആരോഗ്യപ്രവർത്തകർ രോഗബാധിതർ..

52 രാജ്യങ്ങളിലായി 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തിൽ നിന്നോ അസുഖ ബാധിതരായ ബന്ധുക്കളിൽനിന്നോ ആയിരിക്കാം ഇവർക്ക് അസുഖം പകർന്നിട്ടുണ്ടാവുക എന്നാണ് വിലയിരുത്തൽ. വൈറസ് ബാധിക്കാതിരിക്കാൻ ആരോഗ്യപ്രവർത്തകർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. മാസ്‌ക്, കൈയുറകൾ, ഗൗൺ തുടങ്ങിയവ ഉപയോഗിക്കണം. മാന്യമായ തൊഴിൽ അന്തരീക്ഷത്തിൽ പ്രവർത്തിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശത്തെ മാനിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ത്യയിൽ പലസ്ഥലങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​. രാജ്യത്ത് മൂന്ന്​ ഡോക്​ടർമാരാണ്​ വിവിധ ഇടങ്ങളിലായി മരിച്ചത്​.

The post മരണസംഖ്യ കൂടുന്നു, രോഗബാധിതരുടെ എണ്ണം 120,438 ലക്ഷം കടന്നു.അമേരിക്കയിൽ മരണസംഖ്യ 23,644 ആയി.ഇറ്റലിയിൽ 20,465 ആയി appeared first on Daily Indian Herald.

ലോകത്ത് 22,000 ആരോഗ്യപ്രവർത്തകർ രോഗബാധിതർ.

$
0
0

ന്യുഡൽഹി:52 രാജ്യങ്ങളിലായി 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തിൽ നിന്നോ അസുഖ ബാധിതരായ ബന്ധുക്കളിൽനിന്നോ ആയിരിക്കാം ഇവർക്ക് അസുഖം പകർന്നിട്ടുണ്ടാവുക എന്നാണ് വിലയിരുത്തൽ. വൈറസ് ബാധിക്കാതിരിക്കാൻ ആരോഗ്യപ്രവർത്തകർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. മാസ്‌ക്, കൈയുറകൾ, ഗൗൺ തുടങ്ങിയവ ഉപയോഗിക്കണം. മാന്യമായ തൊഴിൽ അന്തരീക്ഷത്തിൽ പ്രവർത്തിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശത്തെ മാനിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ത്യയിൽ പലസ്ഥലങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​. രാജ്യത്ത് മൂന്ന്​ ഡോക്​ടർമാരാണ്​ വിവിധ ഇടങ്ങളിലായി മരിച്ചത്​.


ഇതു വരെ അമേരിക്കയിൽ മരണസംഖ്യ 23,644 ആയി.ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 120,438 ലക്ഷം കടന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എസിന് പിന്നാലെ ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരം കടന്നു. ഇന്നലെ 566 പേര്‍ മരിച്ചതോടെ ആകെ മരണം മരണസംഖ്യ 20,465 ആയി സ്പെയിനിൽ ഇതുവരെ 18,056 പേര് മരിച്ചു . ഫ്രാന്‍സിലും മരണസംഖ്യ ഉയരുകയാണ് .ഈ രാജ്യങ്ങളിൽ ഇന്നലെ മാത്രം അഞ്ഞൂറിലേറെ പേര്‍ മരിച്ചു.

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ പത്തുപേരാണ് മരിച്ചത്. ആറു രാജ്യങ്ങളിലുമായി രോഗബാധിതരുടെ എണ്ണം പതിനയ്യായിരമായി ഉയർന്നു. കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എഴുന്നൂറ്റി ഇരുപത്തിനാലായി.

യു.എ.ഇയിൽ കൊവിഡ് പരിശോധനാ സംവിധാനം വിപുലമാക്കിയതോടെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം ആറു ലക്ഷം കടന്നു. ഡ്രൈവ് ത്രൂ സംവിധാനമടക്കം എല്ലാ എമിറേറ്റുകളിലും പരമാവധി പേരെ രോഗപരിശോധനയ്ക്കു വിധേയരാക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായ് ഹെൽത്ത് അതോറിട്ടിയുടെ നേതൃത്വത്തിൽ ക്വാറൻറീൻ സംവിധാനം വിപുലമാക്കുകയാണ്.

ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൊവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. എന്നാൽ പൂർണ വിജയത്തിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത്. ബ്രിട്ടനിൽ പതിനൊന്നായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.രോഗികളുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നാൽ സൈന്യത്തെ രംഗത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

The post ലോകത്ത് 22,000 ആരോഗ്യപ്രവർത്തകർ രോഗബാധിതർ. appeared first on Daily Indian Herald.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹം,മുഖം മറയ്ക്കുന്നത് നിർബന്ധമാണെന്നും ആഭ്യന്തരമന്ത്രാലയം!!

$
0
0

ദില്ലി: പൊതുസ്ഥലങ്ങളിലും എല്ലാ ജോലി സ്ഥലത്തും ഫേസ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്രസർക്കാർ പറയുന്നു . പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി.വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുൾപ്പെടെയുള്ള ചടങ്ങുകൾ എന്നിവ ജില്ലാ മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തോടെ മാത്രമേ നടത്താൻ സാധിക്കൂ.

പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണെന്നും കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യം, പുകയില, ഗുട്ക എന്നിവയുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

എല്ലാ തൊഴിലിടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലി സ്ഥലങ്ങളിലെ ഷിഫ്റ്റുകൾ തമ്മിൽ നാല് മണിക്കൂറിന്റെ വ്യത്യാസമുണ്ടായിരിക്കണം. ഭക്ഷണം കഴിയ്ക്കുന്നതിന് അനുവദിക്കുന്ന സമയത്തും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഓഫീസിന്റെ കോമ്പൌണ്ടിന് അകത്തേക്ക് അനുനശീകരണം നടത്തിയ വാഹനങ്ങൾ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. എല്ലാവരെയും നിർബന്ധമായും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കണം. സ്റ്റെപ്പുകളുടെ ഉപയോഗം വർധിപ്പിക്കണം. പുകയില, ഗുട്ക, എന്നിവ നിരോധിക്കണം. ഇതിനെല്ലാം പുറമേ അനാവശ്യ സന്ദർശകരെയും ഒഴിവാക്കണം.

65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ രക്ഷിതാക്കളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം വർധിപ്പിക്കാൻ എല്ലാ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണം. ഷിഫ്റ്റുകൾക്കിടയിൽ ഓഫീസുകൾ അണുനശീകരിക്കണം. വലിയ തോതിലുള്ള യോഗങ്ങൾ ഒഴിവാക്കണം എന്നിവയാണ് കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ.

പരിസരത്തെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായും അണുവിമുക്തമാക്കണം. കെട്ടിടത്തിന്റെ പ്രവേശന കവാടം, ഗേറ്റ്, ഓഫീസ് കെട്ടിടം, ഓഫീസ് കഫറ്റീരിയ, ക്യാന്റീൻ, മീറ്റിംഗ് റൂം, കോൺഫറൻസ് ഹാൾ, തുറസ്സായ പ്രദേശങ്ങൾ, വരാന്ത, ലിഫ്റ്റ്, ശുചിമുറി, സിങ്ക്, വാൾ പോയിന്റുകൾ, ചുവരുകൾ, പ്രത്യേക ഗതാഗത സംവിധാനത്തിന്റെ ഉപരിതലങ്ങൾ, എന്നിവയും അണുവിമുക്തമാക്കണം. ഓഫീസുകളിൽ 30 മുതൽ 40 ശതമാനം വരെയുള്ള ജീവനക്കാരെ മാത്രമേ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കാവൂ എന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

The post പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹം,മുഖം മറയ്ക്കുന്നത് നിർബന്ധമാണെന്നും ആഭ്യന്തരമന്ത്രാലയം!! appeared first on Daily Indian Herald.


പാനരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റിൽ

$
0
0

കണ്ണൂർ: പാനൂരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെ അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു.വിദ്യാർത്ഥിനിയെ സ്‍കൂളിലെ ടോയ്ടലറ്റിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ ജനവരി 15 നായിരുന്നു കേസിന് ആസ്പദായ സംഭവം. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്മരാജൻ വിദ്യാർത്ഥിനിയെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത്രേ. പീഡനത്തെ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാർത്ഥിനി സ്കൂളിൽ പോകാൻ മടി കാണിച്ചതോടെയാണ് ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ആന്തരികമായി പറ്റിയതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ തലശ്ശേരി ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കി. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അതേസമയം കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അറസ്റ്റ് നീണ്ടതോടെ ഇന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. പാനൂര്‍ ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

പത്മരാജനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധവുമായി പാനൂർ എസ്‌.പി ഓഫീസിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്ക് ഡൗൺ ലംഘിച്ചതടക്കമുള്ള കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്മരാജനെ കണ്ടെത്താനായി നാല് ബന്ധുവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു..
കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.

പത്മരാജനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർ‍ശനവുമായി മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

 

The post പാനരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റിൽ appeared first on Daily Indian Herald.

രാജ്യത്തിന്റെ നെടുന്തൂൺ ഇനി പ്രവാസികളാകും!ഇന്ത്യ ലോകത്തിലെ’സൂപ്പർ പവർ’ആകും.എ.പി.ജെയുടെ ആ പ്രവചനങ്ങൾ ശരിയാകുന്നു.

$
0
0

ന്യുഡൽഹി:ലോകം ഭയന്ന് വിറച്ചുനിൽക്കയാണ് ആഗോള മഹാമാരി ആയ കൊറോണയിൽ .ലോകത്തെ വിരൽത്തുമ്പിൽ നിർത്തിയ അമേരിക്കയും സാമ്പത്തിക ശക്തിയായ ചൈനയും വിറച്ച് നിൽക്കുന്നു .ബ്രിട്ടൻ എന്തുചെയ്യണമെന്നതറിയാതെ ഞെട്ടിത്തരിച്ച് നിൽക്കുന്നു . ഇന്ത്യ തുടക്കത്തിൽത്തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ലോകത്തിലെത്തന്നെ വൻ ശക്തികളായ ചെെനയും അമേരിക്കയും വരെ കൊവിഡിനെ പിടിച്ചുകെട്ടാൻ നന്നേ പണിപ്പെടുന്നു.കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലുഎച്ച്ഒ പരാജയപ്പെട്ടു. ചൈനിയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ നിയന്ത്രിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംഘടന നല്‍കിയില്ല. ചൈനയുടെ പക്ഷത്ത് നില്‍ക്കുന്ന സംഘടന അവര്‍ ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി.ഇതിനിടയിലാണ് പ്രമുഖരുടെ പ്രവചനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

അതിൽ ഒന്നാമത് 2020ൽ സാമ്പത്തിക മേഖലയിൽ ഇന്ത്യ ചെെനയെ മറികടക്കും എന്നതാണ്. മറ്റൊന്ന് 2020ൽ ഇന്ത്യ സൂപ്പർ പവർ ആകുമെന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രവചനവും. ഇവ യാഥാർത്ഥ്യമാകുമോ എന്നാണ് രാജ്യം ഇനി നോക്കിക്കാണുന്നത്. മറ്റ് വികസിത രാജ്യങ്ങളുമായി ഇന്ത്യയെ വിലയിരുത്തുമ്പോൾ രാജ്യം ശരാശരിയേക്കാൾ താഴെയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ വളരെയധികം ആളുകൾ കഴിയുന്നുണ്ട്. ഇവയൊക്കെ എങ്ങനെ മറികടക്കും, രാജ്യത്ത് ഇനി പ്രവാസികളുടെ ശക്തി എത്രത്തോളമാണ് എന്നും നോക്കിക്കാണുന്നുണ്ട്.

ആഗോള ശക്തിയായി അമേരിക്കയെ ഒന്നാമതായും രണ്ടാമതായി ചെെനയെ എമർജിംഗ് സൂപ്പർ പവർ എന്നും വിളിക്കപ്പെടുന്നു. സൂപ്പർ പവർ എന്ന വിലയിരുത്തപ്പെടുന്നത് ഒരു രാജ്യത്തിന്റെ മിസെെൽ ശക്തിയിലും സാമ്പത്തിക ശക്തിയിലും ആണവശക്തിയിലും ജീവിത നിലവാര തോതിലുമൊക്കെയാണ്. ആണവശക്തിയിൽ ഇന്ത്യ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയെപ്പോലെത്തന്ന ചെെനയിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരവധിപേരുണ്ടായിരുന്നു. അവിടുത്തെ ജീവിത നിലവാരവും മറ്റ് സമ്പന്നരാജ്യങ്ങളേക്കാൾ പിറകിലായിരുന്നു. എന്നിട്ടും അവർ മുന്നിലായി.

1998ൽ അബ്ദുൾകലാംമും ഡോ.വെെ എസ് രാജനും ചേർന്നെഴുതിയ “ഇന്ത്യ എ വിഷൻ ഫോർ എ ന്യൂ മില്ലെനിയം” എന്ന പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യ സമ്പന്ന രാജ്യങ്ങളിൽ ഇടംപിടിക്കും അതായിരുന്നു പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയിലെ സ്ത്രീകൾ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നിർമായകമായ സ്വാധീനം ചെലുത്തുമെന്നും അന്ന് കലാം പറഞ്ഞിരുന്നു.

2020ൽ പല മേഖലകളിലും കാര്യമായ വികസനം കൊണ്ടുവരാനുള്ള പദ്ധതികൾ കലാം വിഭാവനം ചെയ്തിരുന്നു. അവയിൽ കൃഷി, ഭക്ഷ്യോത്പന്നങ്ങൾ, ഇൻഫ്രാ സ്ട്രക്ച്ചർ, വിദ്യുച്ഛക്തി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കമ്യൂണിക്കേഷൻ, ഡിഫൻസ്, വിശ്വാസം എന്നിങ്ങനെ പല മേഖലകളും ഉൾപ്പെട്ടിരുന്നു. ദാരിദ്ര്യം കുറച്ചു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന് മാദ്ധ്യമങ്ങളുടെയും, സമൂഹത്തിന്റെയും, സാമൂഹ്യമാദ്ധ്യമങ്ങളുടെയും ഒക്കെ സഹായം പ്രതീക്ഷിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി, വിപണിമൂല്യം കൂട്ടി, ഇന്ത്യൻ കറൻസിയുടെ നിരക്കുയർത്താൻ അദ്ദേഹം ആഗ്രഹിച്ചു.

ലോകരാജ്യങ്ങൾ ഇന്ന് വിരൽ ചൂണ്ടുന്നതും ചെെനയിക്കുനേരെ. മറ്റൊന്നുമല്ല കൊവിഡ് എങ്ങനെ വ്യാപിച്ചു എന്ന സത്യം ചെെന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുമൂലം രാജ്യങ്ങൾത്തന്നെ ഭീതിയിലായി. ലോകത്തെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു. ബ്രിട്ടൻ,​ അമേരിക്ക,​ ജപ്പാൻ,​തായ്‌വാൻ എന്നീ രാജ്യങ്ങൾ ചെെനയ്ക്കെതിരെ നിരന്തരം വിമർശനമുന്നയിക്കുകയാണ്. ചെെനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് വിലക്കുന്നു. ആപ്പിൾ,​ സാംസഗ് പോലുള്ള ചെക് കമ്പനികൾ ചെെനയിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രമുഖ സ്മാട്ട് ഫോൺ നിർമാണ കമ്പനിയായ സാംസഗ് ഇന്ത്യയിലെ നോയിഡയിൽ തങ്ങളുടെ പ്രവർത്തനാമാരംഭിച്ചു. ആപ്പിൾ കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു.

വ്യവസായ പ്രമുഖരടക്കം ഇന്ത്യയിൽ ബിസിനസ് മേഖലയിലേക്ക കടക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇനി വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ സാദ്ധ്യമാക്കണം. ലക്ഷക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ സംരഭങ്ങൾ തുടങ്ങാനുള്ള സംവിധാനങ്ങൾ നൽകണം. വിദേശത്തു നിന്നെത്തുന്ന ഈ പ്രവാസികളായിരിക്കും രാജ്യത്തിന്റെ നാളെയുടെ മുതൽമുടക്ക്.

The post രാജ്യത്തിന്റെ നെടുന്തൂൺ ഇനി പ്രവാസികളാകും!ഇന്ത്യ ലോകത്തിലെ’സൂപ്പർ പവർ’ആകും.എ.പി.ജെയുടെ ആ പ്രവചനങ്ങൾ ശരിയാകുന്നു. appeared first on Daily Indian Herald.

കേന്ദ്രം രണ്ടാം സാമ്പത്തിക പാക്കേജിനും സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും.

$
0
0

ന്യൂഡൽഹി:കൊറോണ ലോകത്തെ വേട്ടയാടി തുടങ്ങിയതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ് മൂന്നുവരെയായി താഴാം. സാമ്പത്തിക തകര്‍ച്ച ഭയന്ന് ഇപ്പോള്‍ വിപണികള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ മരണനിരക്ക് കുത്തനെ ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ്.ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം എന്ന ടി.എസ് എലിയറ്റിന്‍രെ കവിത ഉദ്ധരിച്ചാണ് ഐഎംഎഫ് മേധാവി ക്രിസ്തലീന ജോര്‍ജിയേവ ലോക സാമ്പത്തിക സ്ഥിതി അവതരിപ്പിച്ചത്. ആഗോള ചരിത്രത്തിലെ ഏറ്റവും മോശം മാസമായി 2020 ഏപ്രില്‍ മാറി.

അതേസമയം ഏപ്രിൽ 20ന് ശേഷം ഇപ്പോൾ പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നീക്കം. സാമ്പത്തിക പാക്കേജ് അടക്കം കൂടുതല്‍ ഉത്തേജന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച ചെയ്തു.ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി എല്ലാ ഉത്പന്നങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കും. നിലവില്‍ അവശ്യവസ്തുക്കള്‍ മാത്രമേ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി വില്‍ക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലും കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

നേരത്തെ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജിന് സമാനമായ രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പ്രധാനമന്ത്രിയുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ വായ്പ ലഭ്യമാക്കാന്‍ ആലോചനയുണ്ട്. മുദ്രാ വായ്പകള്‍ വിലുപമാക്കുന്നതും സാമൂഹിക ക്ഷേമ പദ്ധതികള്‍ പുന:ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. ചെറുകിട ഇടത്തരം വ്യവാസയത്തിന് 15,000 കോടി രൂപയുടെ ഫണ്ടും പ്രഖ്യാപിച്ചേക്കും.വിനോദസഞ്ചാരം, ടെക്സ്റ്റൈല്‍സ്, വ്യോമയാന രംഗങ്ങള്‍ക്ക് സാഹയം നല്‍കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആശ്വാസ നടപടികളും ഉടനുണ്ടാകും. ആറര ലക്ഷം റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ്, ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഈ കിറ്റുകൾ ഇന്ന് ഇന്ത്യയിലേക്ക് എത്തും.

The post കേന്ദ്രം രണ്ടാം സാമ്പത്തിക പാക്കേജിനും സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും. appeared first on Daily Indian Herald.

ആഗോള ദുരന്തമായി ഒരു മനുഷ്യന്‍;കെ എം ഷാജിയെക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും:എം.സ്വരാജ്

$
0
0

കൊച്ചി:കെ എം ഷാജിയെക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് എം.സ്വരാജ് എം എൽ എ. മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ സിപിഎം എംഎല്‍എ എം സ്വരാജ് കറുത്തവിമര്സനവുമായിട്ടാണ് വന്നത് . ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുന്ന സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ കെ എം ഷാജിയ്ക്കു മാത്രമേ കഴിയൂവെന്ന് സ്വരാജ് വിമര്‍ശിച്ചു. ജാഗ്രത വിടാതെ, അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിന്റെ ജല്‍പനങ്ങള്‍ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നുവെന്ന് സ്വരാജ് വിമർശിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

ആഗോള ദുരന്തമായി ഒരു മനുഷ്യൻ ….
മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് . ഈ കുറിപ്പെഴുതുമ്പോൾ 1,37,666മനുഷ്യർ കോവിഡ്- 19 ബാധിച്ചു മരിച്ചു കഴിഞ്ഞു. നമ്മെപ്പോലെ ആരോഗ്യത്തോടെ ജീവിച്ചിരുന്നവരാണവർ. നമ്മുടെ സഹോദരങ്ങളാണവർ. അവരുടെ കുഴിമാടങ്ങളിലെ നനവു മാറാത്ത മണ്ണിൽ ചവുട്ടി നിന്നാണ് അതിജീവിയ്ക്കാനായി നമ്മളൊരുമിച്ചിപ്പോൾ പൊരുതുന്നത് . ഇവിടെ മനുഷ്യനും വൈറസും തമ്മിലാണ് യുദ്ധം .

മറ്റൊന്നും പ്രസക്തമല്ല. ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ ബഹു. കെ.എം. ഷാജിയ്ക്കു മാത്രമേ കഴിയൂ .അന്ധമായ സി പി ഐ (എം) വിരോധവും അന്ധമായ പിണറായി വിരോധവും അദ്ദേഹത്തിൻ്റെ സമനില തെറ്റിച്ചിരിയ്ക്കുന്നു. ഇപ്പോഴാവട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. വാഷിങ്ങ്ടൺ പോസ്റ്റും , ബ്രിട്ടനിലെ ട്രിബ്യൂണും നമ്മുടെ ദേശീയ – സംസ്ഥാന മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു. കേരളത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. വിജയിക്കുന്നത് കേരളമാണ്.

ഓരോ മലയാളിയ്ക്കുമിത് അഭിമാന നിമിഷമാണ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയർത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോൾ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിൻ്റെ ജൽപനങ്ങൾ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നു. കേസുകളുടെ നടത്തിപ്പിന് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് ചിലവഴിയ്ക്കാൻ പോകുന്നുവെന്ന ദുരാരോപണമുയർത്തിയിട്ട് ബഹു. എം എൽ എ യിപ്പോൾ നിസഹായനായി പിച്ചും പേയും പറഞ്ഞ് കിടന്നുരുളുകയാണ് . മനസിന് വൈറസ് ബാധിച്ചതിനാൽ വീണിടത്തു നിന്ന് ഇനിയുമെഴുന്നേൽക്കാതെ ഉരുളുന്ന സ്ഥിതിയ്ക്ക് ഏത് കേസ് നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ചെലവഴിച്ചതെന്ന് ന്യായീകരണ ഭീരുക്കളെങ്കിലും പറയണം .
അതെ,
ആയിരം വട്ടം ആവർത്തിച്ചു ചോദിയ്ക്കുന്നു . കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിലെ കൃത്യമായ സൂചന ദുരിതാശ്വാസ നിധിയിലെ പണം കൊലപാതക കേസുകളുടെ നടത്തിപ്പിന് ചിലവഴിയ്ക്കാൻ പോകുന്നുവെന്നാണ്. ഏത് കൊലപാതക കേസിൻ്റെ നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയിലെ പണം ചിലവഴിച്ചത്.??????????
ചികിത്സാ സഹായവും ജനപ്രതിനിധികളുടെയും മറ്റും മരണാനന്തര ചിലവുകളും സഹായങ്ങളും നൽകിയതിനെയൊക്കെ വിമർശിയ്ക്കണമെങ്കിൽ മനുഷ്യത്വം കൈമോശം വന്നവർക്കേ പറ്റൂ. അതാണ് മനസിൻ്റെ വൈകൃതം . ദുരിതാശ്വാസ നിധിയല്ലെങ്കിലും സർക്കാർ പണമല്ലേ ?ജനങ്ങളുടെ പണമല്ലേ ? നിങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ ? എന്നൊക്കെയാണ് ആക്രോശം.
വാർത്താ സമ്മേളനത്തിൽ അടുത്തിരുന്ന ലീഗ് നേതാവിൻ്റെ പിതാവ് മരണമടഞ്ഞപ്പോൾ മകനായ ഇപ്പോഴെത്തെ നേതാവ് വിദ്യാർത്ഥിയായിരുന്നു. സകല വിദ്യാഭ്യാസ ചിലവിനും പുറമെ മാസം തോറും പോക്കറ്റ് മണിയും കുടുംബത്തിന് ആജീവനാന്ത പെൻഷനും അന്നത്തെ സർക്കാർ കൊടുത്തത് ആരുടെ വീട്ടിൽ നിന്നെടുത്ത പണമാണെന്ന് ഇടതു പക്ഷത്തുനിന്നാരും ചോദിയ്ക്കാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദകൊണ്ടു മാത്രമാണെന്ന് ഓർക്കേണ്ടവർ ഓർത്താൽ നല്ലത്.
ഇനി കേസ് നടത്തിപ്പ് .
UDF സർക്കാരിൻ്റെ കാലത്ത് സർക്കാരിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കാനും , വിധികൾ തിരുത്താനും സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഹൈക്കോടതിയിൽ കേസു നടത്തിയപ്പോഴും ചെലവ് വഹിച്ചത് ആരുടെ വീട്ടിലെ പണമെടുത്താണ് ? ഓരോ കേസും ഏതൊക്കെയായിരുന്നെന്ന് ഓർമയില്ലേ ? ഓർമിപ്പിയ്ക്കണോ ?
നാടിൻ്റെ സ്വത്തു മുഴുവൻ മത്സരബുദ്ധിയോടെ കട്ടു തിന്ന തസ്കര സംഘത്തിലെ ഒരംഗം കണക്കു ചോദിയ്ക്കാനിറങ്ങിയിരിക്കുന്നു.
ഈ കണക്കു ചോദ്യം കേട്ട് പാലാരിവട്ടം പാലം കുലുങ്ങിച്ചിരിയ്ക്കുന്നുണ്ടാവും.
കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിയ്ക്കുന്നത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ്. അതേതു ഗവൺമെൻറായാലും അങ്ങനെ തന്നെയാണ്.
” വീട്ടിൽ നിന്നെടുത്ത ” പണം കൊണ്ടാരും ഭരണം നടത്തിയിട്ടില്ല . സി എച്ച് മുഖ്യമന്ത്രിയായ രണ്ടു മാസവും അങ്ങനെ തന്നെയായിരുന്നു.
തൻ്റെ മനസിൻ്റെ വൈകൃതം കൊണ്ട് ആർക്കും കണ്ണീരു കുടിയ്ക്കേണ്ടി വന്നിട്ടില്ലത്രെ …..!
ആരും കൊല്ലപ്പെട്ടിട്ടില്ലത്രേ …!
ചരിത്രം ഹറാമായ , ഓർമ നഷ്ടപ്പെട്ട ന്യായീകരണ ഭീരുക്കളോട് പറഞ്ഞാൽ ഏശിയേക്കും .
പക്ഷേ ചരിത്രബോധം ജീവവായുവായ, മറവിരോഗം ബാധിയ്ക്കാത്ത കേരളത്തോടു വേണ്ട.
രാമന്തളിയിലെ ഒ.കെ. കുഞ്ഞിക്കണ്ണൻ്റെയും , പെരിന്തൽമണ്ണയിലെ സുബ്രഹ്മണ്യൻ്റെയും , നിലമ്പൂരിലെ പൗലോസിൻ്റെയും , ചാവക്കാട്ടെ വത്സലൻ്റെയും , വയനാട്ടിലെ കുട്ടിപ്പയുടേയും, താമരശേരിയിലെ ജോബി ആൻഡ്രൂസിൻ്റെയും , നാദാപുരത്തെ സജീവൻ്റെയും , ഷിബിൻ്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഞങ്ങളുടെ ഉശിരന്മാരായ സഖാക്കളെ കൊന്നുതിന്ന നരഭോജി രാഷ്ട്രീയത്തിൻ്റെ ചോരക്കറ മായാത്ത പല്ലു കാണിച്ചു കൊണ്ട് മനസിൻ്റെ നൈർമല്യത്തെക്കുറിച്ച് മൈതാന പ്രസംഗം നടത്തരുത്. എല്ലാ ജീവനും മൂല്യമുള്ളതാണെന്നു ചിന്തിയ്ക്കാൻ ഈ ജന്മത്തിൽ ശ്രീ.കെ.എം.ഷാജിയ്ക്ക് കഴിയുമോ ?
ഓഖിയെ ജയിച്ച , നിപയെ ജയിച്ച, പ്രളയത്തെ പൊരുതിത്തോൽപ്പിച്ച ,
ഐക്യകേരളം
കൊറോണയെയും കെ.എം ഷാജിയെയും അതിജീവിയ്ക്കുമെന്നതിൽ സംശയമില്ല.
കേരളത്തെ വൈറസിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിയ്ക്കുന്ന മുഖ്യമന്ത്രിയോടൊരഭ്യർത്ഥന:
ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും. ഈ വൈറസൊന്നും അദ്ദേഹത്തെ ബാധിയ്ക്കുകയുമില്ല .
കേരളം വേഗത്തിൽ രക്ഷപ്പെടട്ടെ.
എം. സ്വരാജ്

The post ആഗോള ദുരന്തമായി ഒരു മനുഷ്യന്‍;കെ എം ഷാജിയെക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും:എം.സ്വരാജ് appeared first on Daily Indian Herald.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144,949 ആയി.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു

$
0
0

വാഷിങ്ടൻ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,949 ആയി. ഇന്ന് 5,694 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2,173,168 ആയി. ഇന്ന് 61,368 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,062 പേരുടെ നില ആശങ്കാജനകമാണ്. 5,46,227 പേർ രോഗമുക്തരായി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. 1489 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച മാത്രം 28 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 941 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12,759 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ 187 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് (53), ഗുജറാത്ത് (36), ഡൽഹി (32), തെലങ്കാന (18), തമിഴ്നാട് (14) ആന്ധ്രാപ്രദേശ് (13) കർണാടക (13) ബംഗാൾ (7) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.

യുഎസില്‍ മരണം 33,903 ആയി. ഇന്ന് 1315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം 6,67,572 ആണ്. പുതിയതായി 19,424 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചു. യുഎസിൽ കോവിഡ് ഏറ്റവുമധികം വ്യാപിച്ച ന്യൂയോർക്കിൽ ലോക്ഡൗൺ മേയ് 15 വരെ നീട്ടി. ഇറ്റലിയിൽ 22,170 പേരും സ്പെയിനില്‍ 19,130 പേരും മരിച്ചു. ഫ്രാൻസിൽ 17,920 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 13,729 ആണ് മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ മൂന്നാഴ്ച കൂടി ലോക്‌ഡൗൺ നീട്ടി. സ്പെയിനിൽ 1,82,816 പേർ രോഗബാധിതരാണ്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,68,941 ആയി ഉയർന്നു. ഫ്രാൻസിൽ 1,47,863, ജർമനിയിൽ 1,35,843, ബ്രിട്ടനിൽ 1,03,093 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്ത് തുർക്കിയാണ്. വ്യാഴാഴ്ച 4,801 പേർക്കാണ് തുർക്കിയിൽ രോഗം സ്ഥിരീകരിച്ചത്.

അതേസമയം പുതിയ കോവിഡ് രോഗികളുടെ കാര്യത്തിൽ അമേരിക്ക ആശങ്കാജനകമായ ഘട്ടം പിന്നിട്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ നീക്കാനാണ് ആലോചന. സ്റ്റേറ്റ് ഗവർണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

അതേസമയം കൊവിഡ് പരിശോധയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി. ചൈനയില്‍ നിന്നാണ് അഞ്ച്‌ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് എത്തിച്ചത്. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലല്ല നിലവില്‍ രാജ്യമുള്ളത്. ഒരുദിവസം നാല്‍പതിനായിരത്തോളം ടെസ്റ്റുകള്‍ നടത്താന്‍ നിലവില്‍ സാധിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ മുപ്പതിനായിരത്തിനാല്‍പത് ടെസ്റ്റുകള്‍ നടത്തി. രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുതല്‍ കേരളത്തിലാണുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, നിലവിലെ ഘട്ടത്തിലും സമൂഹവ്യാപന സാധ്യത ആരോഗ്യമന്ത്രാലയം തള്ളിക്കളയുകയാണ്. ധാരാവിയില്‍ മാത്രം 71 കൊവിഡ് കേസുകളാണുള്ളത്. ഇന്ന് 11 ഓളം പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി റെഡ്‌സോണുകളില്‍ ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

The post ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144,949 ആയി.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു appeared first on Daily Indian Herald.

രാജ്യത്ത് കൊവിഡ് ബാധിതര്‍ 13,835; മരണം 452; രോഗസ്ഥിരീകരണത്തില്‍ 40 ശതമാനം കുറവ്.. കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം!

$
0
0

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കൊവിഡ്19 കേസുകളുടെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ഇതുവരെ 13,835 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇതില്‍ 1749 പേര്‍ രോഗമുക്തരായപ്പോള്‍ 452 പേര്‍ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്. 20 ശതമാനം മാത്രമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1076 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 32 പേരാണ് ഒറ്റദിവസത്തിനുള്ളില്‍ വൈറസ് ബാധമൂലം മരിച്ചത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.

The post രാജ്യത്ത് കൊവിഡ് ബാധിതര്‍ 13,835; മരണം 452; രോഗസ്ഥിരീകരണത്തില്‍ 40 ശതമാനം കുറവ്.. കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം! appeared first on Daily Indian Herald.

സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ്….

$
0
0

ഇതുവരെ പറയാത്ത പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജീവയും അപര്‍ണ്ണയും. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജീവ ജോസഫും അപര്‍ണ്ണ തോമസും വിശേഷങ്ങള്‍ പങ്കുവെച്ചത്.സരിഗമ എന്ന പരിപാടിയെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്ന മുഖമാണ് ജീവയുടേത്. വിധികര്‍ത്താക്കളോടും മത്സരാര്‍ത്ഥികളോടും അടുത്ത സുഹൃത്തിനെപ്പോലെയാണ് ജീവ പെരുമാറാറുള്ളത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ജീവ എത്താറുള്ളത്. ജീവയുടെ ഭാര്യയായ അപര്‍ണ്ണയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സരിഗമപയിലേക്ക് സര്‍പ്രൈസായി അപര്‍ണ്ണ എത്തിയിരുന്നു. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ വിദേശത്താണ്. വിജെയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും.

മമ്മൂട്ടിക്കൊപ്പം സിനിമയില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അഭിനയിക്കുന്ന ദ പ്രീസ്റ്റില്‍ താനും അഭിനയിക്കുന്നുണ്ട്. സ്ഥിരം ക്ലീഷേ ചോദ്യങ്ങളില്‍ നിന്നും മാറി തന്റെ പുതിയ വിശേഷം പറയാമെന്ന് പറഞ്ഞ് ജീവയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പ് താനൊരു സിനിമ ചെയ്തിരുന്നു. അതത്ര സക്‌സസായിരുന്നില്ല. പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. ഈ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ താനുമുണ്ട്. ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്ന ഭാര്യയാണല്ലോ കൂടെയുള്ളതെന്ന് വീണ ചോദിച്ചപ്പോള്‍ അത് ശരിവെക്കുകയായിരുന്നു വീണ.

ജോലി രാജിവെച്ചു മൂന്നര വര്‍ഷം കാബിന്‍ക്രൂവായി ജോലി ചെയ്തു. ബോറടിച്ച് തുടങ്ങി. കുറച്ച് നാള്‍ നാട്ടില്‍ നില്‍ക്കണം, വേറെ വല്ലതും ട്രൈ ചെയ്യാം എന്ന് തോന്നി. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശരിക്കും ആലോചിച്ചോയെന്ന് ചോദിച്ചു. എന്നിട്ട് നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞു. കേറി വന്നോളാന്‍ പറയുകയായിരുന്നു താനെന്നായിരുന്നു ജീവ പറഞ്ഞത്. പോയ സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സൗത്ത് ആഫ്രിക്കയാണെന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. ബെസ്റ്റ് വൈന്‍ അവിടെ കിട്ടും.

സിനിമയില്‍ അഭിനയിക്കണം ഖത്തറില്‍ ജോലിക്കായി പോവുന്നതിന് മുന്‍പ് അപര്‍ണ്ണ 2 സിനിമകള്‍ ചെയ്തിരുന്നു. എന്റത്ര പാഷനില്ല. ജെയിംസ് ആന്‍ഡ് ആലീസ്, ഹിസ്റ്ററി ഓഫ് ജോയ് ഈ 2 ചിത്രങ്ങളിലുമാണ് അഭിനയിച്ചത്. സിനിമയെക്കാള്‍ കൂടുതല്‍ റീച്ച് കിട്ടിയത് ഇപ്പോഴാണ്. ജീവച്ചേട്ടന്റെ ഭാര്യയല്ലേയെന്ന ലെവലിലാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.

എനിക്കൊരു ഹായ് താ, ഇല്ലെങ്കില്‍ ദൈവം നിന്നോട് ചോദിക്കും എനിക്കെന്താണ് ഹായ് തരാത്തതെന്ന്, കഴിഞ്ഞ ദിവസം ജീവയ്ക്ക് വന്ന മെസ്സേജായിരുന്നു ഇത്. തംപ്‌സപ്പാണ് എന്റെ മെയിന്‍. ഫോളോവേഴ്‌സ് കൂടുതലുള്ളത് അപര്‍ണ്ണയ്ക്കാണ്. പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ ആളുകള്‍ കൂടുന്നതിനെക്കുറിച്ച് ജീവ പറഞ്ഞിരുന്നു. ഈ ടെക്‌നിക്ക് കണ്ടുപിടിച്ചത് താനാണെന്നായിരുന്നു അപര്‍ണ്ണയും പറഞ്ഞത്.

സുസ്മിതയ്‌ക്കൊപ്പം എന്നും കാമുകനുണ്ട്!… ഗേള്‍ഫ്രണ്ടാണോ അപര്‍ണ്ണ ചേച്ചി ഗേള്‍ഫ്രണ്ടാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഒരുദിവസം പ്രാക്കും കിട്ടി, ആ ചേച്ചി കൊണം പിടിക്കത്തില്ലെന്ന്. നിങ്ങള്‍ രണ്ടും സഹോദരങ്ങളെപ്പോലെ ഇരിക്കുന്നുവെന്ന് വീണ ചോദിച്ചിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ പെങ്ങളേ എന്ന് അപര്‍ണ്ണയെ വിളിക്കും. അതങ്ങനെയാണ്, ആ പെണ്‍കുട്ടിയെ കാണിച്ചുകൊടുക്കുന്നത് താനായിരിക്കുവെന്ന് അപര്‍ണ്ണയും പറയുന്നു. അബദ്ധം പറ്റി ഒരിക്കല്‍ വലിയൊരു അബദ്ധം പറ്റി, സുന്ദരിയായൊരു പെണ്‍കൊച്ച് പുറകിലുണ്ടായിരുന്നു. നോക്കൂയെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടേക്ക് തിരിഞ്ഞതും ആ പെണ്‍കൊച്ച് അതേ സമയം ഇങ്ങോട്ടേക്ക് നോക്കി. അന്ന് ചമ്മിയൊരു ചമ്മലുണ്ട്. കാഷ്വലായി നോക്കി തിരിയുമ്പോഴായിരുന്നു അത്. തകര്‍ന്നുപോയി അന്ന്. എനിക്ക് ഇത് പോലൊന്നും ചെയ്ത തരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഇത്രേം നല്ലൊരു ചെറുക്കന്‍ ഒപ്പമില്ലേയെന്നായിരുന്നു ജീവ ചോദിച്ചത്.

The post സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ്…. appeared first on Daily Indian Herald.


നയിക്കാൻ രാഹുൽ ഇല്ല !.സോണിയാ ഗാന്ധിക്ക് 11 അംഗ വയസൻ നേതൃത്വം !നയിക്കുന്നത് മന്‍മോഹന്‍ സിംഗ്!

$
0
0

ന്യുഡൽഹി: സോണിയ ഗാന്ധി കോൺഗ്രസിന്റെ അവസാനം കണ്ടെ പോകൂ എന്നുറപ്പിച്ചപോലെ തന്നെയാണ് .മരണത്തിന്റെ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ നയിക്കാനും വയസൻ പാറ്റയുടെ വീണ്ടും രംഗത്ത് എത്തിയിരിക്കയാണ് .ഇപ്പോഴും രാഹുൽ ഗാന്ധി പടിക്ക് പുറത്ത് തന്നെയാണ് രാഹുൽ തിരിച്ചു വരണമെങ്കിൽ തനിക്ക് വിശ്വാസമുള്ള ടീമിനെ നിയമിക്കാനും വയസൻ നേതൃത്വം നിയന്ത്രിക്കാനും പറ്റില്ല എന്ന രാഹുൽ നിർദേശം സോണിയ തള്ളിക്കളഞ്ഞിരുന്നു .ഇഞ്ചൂപോഴും രാഹുലിന്റെ നീക്കത്തിനു കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ പിന്തുണ ഇല്ല താനും.എന്നാൽ കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിനെ അധികം കടന്നാക്രമിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗൗരവമാര്‍ന്ന ഇടപെടല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം നടത്തുന്നുമുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് നേതൃത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സോണിയാ ഗാന്ധി. കൊവിഡുമായി ബന്ധപ്പെട്ട് മാത്രമല്ല, മറ്റ് പ്രധാനപ്പെട്ട വിഷയങ്ങളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങളും ഇടപെടലുകളും ഇനി ചടുലമാകും. പതിനൊന്ന് അംഗ ടീമിനെയാണ് സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഉത്തരവാദിത്തമുളള പ്രതിപക്ഷമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയപരമായി ചെളിവാരിയേറുകള്‍ നടത്താതെ കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുളള നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ വെച്ചുകഴിഞ്ഞു.

കൊവിഡിനെ തുരത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് രാഹുല്‍ അടക്കമുളളവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഈ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പുതിയ നീക്കം. പതിനൊന്ന് പേരടങ്ങുന്ന വിശാലമായ ഉപദേശക സമിതിയെ ആണ് സോണിയാ ഗാന്ധി നിയോഗിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗാണ് ഈ പുതിയ ടീമിനെ നയിക്കുക. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ ടീമിലുണ്ട്. കൊവിഡ് അടക്കമുളള സമകാലിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പാര്‍ട്ടി നിലപാട് രൂപപ്പെടുത്താനും വേണ്ടിയാണ് ഈ പതിനൊന്ന് അംഗ സംഘത്തെ സോണിയാ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം, മനീഷ് തിവാരി, ജയ്‌റാം രമേശ് എന്നിവരും ടീമിലുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനാദെ, രോഹന്‍ ഗുപ്ത എന്നിവരാണ് ഈ പുതിയ ഉപദേശക സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. ഏപ്രില്‍ രണ്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. കൊവിഡ് ലോക്ക്ഡൗണില്‍ ദുരിതത്തിലായ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി കോണ്‍ഗ്രസ് ശബ്ദം ഉയര്‍ത്തുന്നുണ്ട്.കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അടക്കമുളളവര്‍ക്ക് ആവശ്യമുളളത്ര പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിളവ് കൊയ്യാനാകാതെ ദുരിതത്തിലായ കര്‍ഷകര്‍ക്കും വേണ്ടിയുളള സര്‍ക്കാര്‍ പദ്ധതി വെളിപ്പെടുത്താനും കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ജിഎസ്ടി അടക്കമുളള എല്ലാ കുടിശികകളും തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. എന്ന് മാത്രമല്ല സംസ്ഥാന കേന്ദ്രീകൃതമായ പ്രത്യേക സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. Congress interim chief Sonia Gandhi has formed an 11-member consultative group, including former Prime Minister Manmohan Singh, former Finance Minister P. Chidambaram and former party chief Rahul Gandhi, to formulate the party views on various issues.

 

The post നയിക്കാൻ രാഹുൽ ഇല്ല !.സോണിയാ ഗാന്ധിക്ക് 11 അംഗ വയസൻ നേതൃത്വം !നയിക്കുന്നത് മന്‍മോഹന്‍ സിംഗ്! appeared first on Daily Indian Herald.

ചൈനയുടെ മുതലാളിത്ത മോഹം ഇന്ത്യ പൂട്ടി.വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

$
0
0

ന്യൂഡൽഹി: ചൈനയുടെ മുതലാളിത്ത മോഹം ഇന്ത്യ പൂട്ടിക്കെട്ടി.വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ .കൊവിഡിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങൾക്ക് കേന്ദ്രസർക്കാർ പൂട്ടിട്ടു. ചൈന ഉൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഇന്ത്യയിൽ നേരിട്ടോ (എഫ്.ഡി.ഐ) അല്ലാതെയോ നിക്ഷേപിക്കാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നേരത്തേ ബംഗ്ളാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.

മുംബയ് ആസ്ഥാനമായുള്ള മുൻനിര ഭവന വായ്‌പാ കമ്പനിയായ എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയർത്തിയ പശ്‌ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എഫ്.ഡി.ഐ നയം തിരുത്തിയത്.പത്തു ശതമാനമോ അതിലധികമോ ഓഹരികളിൽ നിക്ഷേപിക്കുമ്പോഴാണ് പുതിയ ചട്ടം ബാധകം. അതിനാൽ, എച്ച്.ഡി.എഫ്.സിയുടെ ഓഹരികൾ ചൈനീസ് ബാങ്ക് വാങ്ങിയതിൽ പ്രശ്‌നമില്ല.പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആണവോർജ്ജം, ബഹിരാകാശം തുടങ്ങി 17 മേഖലകളിൽ നിക്ഷേപം നടത്താൻ ഏത് രാജ്യത്തു നിന്നുള്ളവരും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം.

 നിക്ഷേപം രണ്ട് തരംഓട്ടോമാറ്റിക്, സർക്കാർ അംഗീകൃതം എന്നിങ്ങനെ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്.ഡി.ഐ) രണ്ടു വഴികളുണ്ട്. ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അയൽരാജ്യങ്ങൾ നിക്ഷേപം നടത്തിയിരുന്നത്. പ്രത്യേകിച്ച് ചൈന.എഫ്.ഡി.ഐ നയം തിരുത്തിയത് സ്‌റ്റാർട്ടപ്പുകളെ സാരമായി ബാധിക്കും. ഇന്ത്യയിലെ 30 യൂണികോൺ സ്‌റ്റാർട്ടപ്പുകളിൽ 18ലും ചൈനീസ് നിക്ഷേപമുണ്ട്. ഇത് ഏകദേശം 400 കോടി ഡോളർ (31,000 കോടി രൂപ) വരും. രാഹുൽ ഗാന്ധിയുടെ വിമർശനംസാമ്പത്തികമാന്ദ്യം, ഇന്ത്യൻ കമ്പനികളുടെ ഓഹരിവില ഇടിച്ചുവെന്നും വിദേശ കമ്പനികളെ അത് ആകർഷിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കഴിഞ്ഞവാരം പറഞ്ഞിരുന്നു. എച്ച്.ഡി.എഫ്.സി ഓഹരികൾ ചൈന വാങ്ങിയ പശ്ചാത്തലത്തിലായിരുന്നു അത്. ഇത്തരം ഓഹരി ഏറ്റെടുക്കലുകളെ കേന്ദ്രം നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

The post ചൈനയുടെ മുതലാളിത്ത മോഹം ഇന്ത്യ പൂട്ടി.വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ appeared first on Daily Indian Herald.

ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നടപടികളില്‍നിന്നും ബഹു.മുഖ്യമന്ത്രി പിന്തിരിയണം :വി.എം.സുധീരന്‍

$
0
0

മഹാവിപത്തായ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തി വരുന്നത്. രോഗികളെ കുറച്ചു കൊണ്ടു വരാനും രോഗവിമുക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കേരളത്തിനായത് വലിയ നേട്ടം തന്നെയാണ്. സംസ്ഥാന സര്‍ക്കാരും കേരളീയ സമൂഹവും വിയോജിപ്പുകള്‍ക്കതീതമായി സര്‍വ്വതലത്തിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇതെല്ലാം കൈവരിക്കാനായത്.

നിര്‍ഭാഗ്യവശാല്‍ കൊറോണയെ കീഴ്പ്പെടുത്തുന്നതിനായി രൂപപ്പെട്ടുവന്ന ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോള്‍ വളര്‍ന്നുവരുന്നത്. ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കേണ്ട ബഹു. മുഖ്യമന്ത്രി തന്നെയാണ് ഈ ഭിന്നിപ്പിന് കളമൊരുക്കിയതെന്നത് പറയാതിരിക്കാനാവില്ല.

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത തെറ്റായ സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കുന്ന ജനങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത ഒരു നടപടിയായിരുന്നു അത്.

മരുന്നിനു പകരം മദ്യം നല്‍കാനുള്ള തീര്‍ത്തും പരിഹാസ്യമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന ജനവികാരവും തുര്‍ന്നുള്ള ഹൈക്കോടതി ഉത്തരവും സര്‍ക്കാരിന് വലിയ തിരിച്ചടിയായത് ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ തുറക്കാനുള്ള ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെപ്രാളവും വേവലാതിയും ജനങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തെ അപഹാസ്യനാക്കുന്ന അവസ്ഥയിലേയ്ക്കെത്തിച്ചതും ഏവരും കണ്ടതാണ്.


ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ തിരക്കിട്ട് ഇതിനിടയില്‍ക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ കരാര്‍ സര്‍ക്കാരിന് മങ്ങലേല്‍പ്പിച്ചു. ബഹു. മുഖ്യമന്ത്രിയുടെയും വകുപ്പുസെക്രട്ടറിയുടെയും ന്യായീകരണങ്ങള്‍ക്ക് തെല്ലും വിശ്വാസ്യതയില്ല. ഒന്നിച്ചുനില്‍ക്കേണ്ട ജനങ്ങളുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെഭാഗത്തുനിന്നും ഉണ്ടാകുന്നത്.

സര്‍ക്കാരിന്റെഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്തുകയാണ് മാന്യമായ നടപടി. അതിനു പകരം വീഴ്ചകളും തെറ്റുകളും മറച്ചു വയ്ക്കുന്നതിനും കള്ളക്കളികള്‍ നടത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചിരിക്കകയാണ്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ തട്ടിക്കൂട്ടിയ സ്പ്രിംക്ലര്‍ കരാര്‍ എത്രയും പെട്ടെന്ന് റദ്ദാക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈകിട്ട് നടത്തി വന്നിരുന്ന മാധ്യമ കൂടിക്കാഴ്ച വളരെയേറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ അതാത് ദിവസത്തെ സ്ഥിതിഗതികള്‍ ജനങ്ങളെ അറിയിക്കുന്ന സുതാര്യമായ ആ നടപടിയുടെ പ്രാധാന്യവും പ്രസക്തിയും ഏവരും അംഗീകരിക്കുന്നതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ ആ ഉദാത്തമായ വേദി സങ്കുചിത രാഷ്ട്രീയപ്രചരണത്തിന് ബഹു.മുഖ്യന്ത്രി ദുരുപയോഗപ്പെടുത്തിയത് വലിയ തിരിച്ചടിയായി.

ഏറ്റവുമൊടുവിലായി കെ.എം.ഷാജിയുടെ മുഖപുസ്തകത്തിലെ കുറിപ്പ് വായിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനവിധേയമായി. അതോടെ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ പറയേണ്ടിവരികയും ചെയ്തു.

ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി.ബി.ഐ. അന്വേഷണത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ രണ്ടുകോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നും ദുര്‍വ്യയം ചെയ്തതിനെയാണ് ഷാജി വിമര്‍ശിച്ചത്. ഏത് കണക്കിലാണ് പണം ചെലവാക്കിയത് എന്നതല്ല പ്രശ്നം. സര്‍ക്കാര്‍ ഖജനാവില്‍നിന്നും ഇത്തരത്തില്‍ പണം ദുരുപയോഗം ചെയ്തതിലെ അനൗചിത്യവും അധികാര ദുര്‍വിനിയോഗവുമാണ് വിമര്‍ശനവിധേയമായിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ തെറ്റായ നടപടികളെ വിമര്‍ശിച്ച ഷാജിയ്ക്കെതിരെ ഇപ്പോള്‍ വിജലന്‍സ് കേസ്സും വന്നിരിക്കുന്നു. ഇത് തികച്ചും പ്രതികാര നടപടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉയര്‍ന്നുവന്ന സമാനതകളില്ലാത്ത ജനകീയഐക്യത്തിന് കരിനിഴല്‍ വീഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായ നടപടിയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അനവസരത്തില്‍ സങ്കുചിത രാഷ്ട്രീയം കളിച്ച് ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ജനകീയ കൂട്ടായ്മയ്ക്ക് വിള്ളലുണ്ടാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി മാപ്പര്‍ഹിക്കാത്തതാണ്.

ഇനിയെങ്കിലും തെറ്റായ പാതയില്‍നിന്നും പിന്തിരിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. തെറ്റുതിരുത്തണം. അതുവഴി ജനകീയ ഐക്യത്തിന് മുഖ്യമന്ത്രിയേല്‍പ്പിച്ച ക്ഷതത്തിന് പരിഹാരനടപടികള്‍ സ്വീകരിക്കണം. അതീവ ഗുരുതരമായ ഈ സന്ദര്‍ഭത്തിന്റെ ഗൗരവത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ അതിനു വലിയ വിലയാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടിവരുക.

The post ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നടപടികളില്‍നിന്നും ബഹു.മുഖ്യമന്ത്രി പിന്തിരിയണം :വി.എം.സുധീരന്‍ appeared first on Daily Indian Herald.

ബ്രെയ്ക്ക് ദ് ചെയ്ന്‍ പദ്ധതിക്കും കേരളാ പൊലീസിനും ഫെഡറല്‍ ബാങ്കിന്റെ സഹായം.

$
0
0

കൊച്ചി: കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘ബ്രെയ്ക്ക് ദ് ചെയ്ന്‍’ പദ്ധതിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള കേരള പോലീസിനും സഹായങ്ങളുമായി ഫെഡറല്‍ ബാങ്ക്. പൊതുസ്ഥലങ്ങളില്‍ ഹാന്‍ഡ് വാഷിങ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാരിന് ഫെഡറല്‍ ബാങ്ക് ധനസഹായം.

കൂടാതെ കേരളാ പൊലീസിലെ 60,000 സേനാംഗങ്ങള്‍ക്കായി പുനരുപയോഗിക്കാവുന്ന അഞ്ചു ലക്ഷം ഫെയ്‌സ് മാസ്‌ക്കുകള്‍ വാങ്ങുന്നതിനുള്ള സഹായവും ഫെഡറല്‍ ബാങ്ക് നല്‍കി. സഹായധനം ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോനില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും എ.ഡി.ജി.പി മനോജ് കെ അബ്രഹാമിനും കൈമാറി.

ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും തിരുവനന്തപുരം സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോനില്‍ സഹായധന വാഗ്ദാന പത്രം എ.ഡി.ജി.പി മനോജ് കെ അബ്രഹാമിനു നൽകുന്നു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനല്‍ ഹെഡുമായ സാബു ആര്‍.എസ്., (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും തിരുവനന്തപുരം പാളയം ബ്രാഞ്ച് ഹെഡുമായ അനില്‍ സ്റ്റീഫന്‍ ജോണ്‍സ് എന്നിവർ സമീപം .

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അശീല്‍ മുഹമ്മദ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനല്‍ ഹെഡുമായ സാബു ആര്‍എസ്, കവിത കെ നായര്‍ (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഗവണ്മെന്റ് ബിസിനസ് സ്റ്റേറ്റ് ഹെഡ്), അനില്‍ സ്റ്റീഫന്‍ ജോണ്‍സ് (ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, തിരുവനന്തപുരം പാളയം ബ്രാഞ്ച് ഹെഡ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

The post ബ്രെയ്ക്ക് ദ് ചെയ്ന്‍ പദ്ധതിക്കും കേരളാ പൊലീസിനും ഫെഡറല്‍ ബാങ്കിന്റെ സഹായം. appeared first on Daily Indian Herald.

പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകും- ഗ്ളറിൽ വിവാദങ്ങൾക്ക് പിന്നാലെ പോകില്ല- പിണറായി വിജയൻ

$
0
0

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിഷയത്തിൽ വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ ശ്രമം സർക്കാരിനെ അപമാനിക്കാനാണ്.പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.കോവിഡ്‌ കടുത്ത ഭീതി പരത്തിയ ഘട്ടത്തിലും സർക്കാരിന്റെ പ്രതിരോധ നടപടികൾക്ക്‌ വിലങ്ങുതടിയായ പ്രതിപക്ഷത്തോട്‌ ഇനി വിട്ടുവീഴ്‌ച വേണ്ടെന്ന ജനവികാരം പൊതുവെ ശക്തമാണ്‌. ആപൽഘട്ടം കടക്കാൻ വഴിയൊരുക്കിയ സർക്കാർ ശ്രമം അട്ടിമറിക്കാനുള്ള പ്രചാരണം പൊറുപ്പിക്കരുതെന്ന വികാരമാണ്‌ ജനങ്ങളിൽ ഉയരുന്നത്‌.

കോവിഡ് പ്രതിരോധത്തിൽ അണുവിട ചിട്ട തെറ്റാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും പിന്തുണയ്‌ക്കാൻ പ്രതിപക്ഷ നേതൃനിര തയ്യാറായില്ല. ഇതിനെതിരെ കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ്‌ ശക്തമായതാണ്‌ സർക്കാർ ശ്രമങ്ങളെ നിറംകെടുത്താനുള്ള പ്രതിപക്ഷ പുറപ്പാടിന്‌ പിന്നിൽ.
കോവിഡ്‌ പ്രതിരോധത്തിൽ തുടക്കംമുതൽ സർക്കാരിനെ എതിർക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇറങ്ങിയത്‌. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും നിർബന്ധപൂർവം രംഗത്തിറക്കി.

അമേരിക്കൻ മാതൃക പിന്തുടരണമെന്ന്‌ നിയമസഭയിൽ വാദമുയർത്തിയ രമേശ്‌ ചെന്നിത്തലയെ തള്ളി ശശി തരൂർ, ഹൈബി ഈഡൻ തുടങ്ങിയ എംപിമാരും രംഗത്തുവന്നത്‌ ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും സമനിലതെറ്റിച്ചു. അമേരിക്കയുടെ ‘മിറ്റിഗേഷൻ സ്‌ട്രാറ്റജി’ യാണ്‌ അഭികാമ്യമെന്ന്‌ പറഞ്ഞ ചെന്നിത്തല കോൺഗ്രസുകാർക്കിടയിൽ തന്നെ അപഹാസ്യനായി. സർക്കാരിനൊപ്പം നിൽക്കാത്തതിൽ യുഡിഎഫ്‌ അണികളിൽ അസന്തുഷ്‌ടി വർധിക്കാനും കാരണമായി. ഇത്‌ മറികടക്കാനുള്ള കുറുക്കുവഴി ആയാണ്‌ സ്‌പ്രിങ്ക്‌ളർ വിവാദം പുറത്തെടുത്തത്‌. സ്‌പ്രിങ്ക്‌ളർ കരാറുമായി ബന്ധപ്പെട്ട്‌ പെരുംനുണയാണ്‌ നിരത്തിയത്‌. ചില മാധ്യമങ്ങൾ ചെന്നിത്തലയുടെ ആരോപണത്തിന്‌ എരിവ്‌ പകരാനും ശ്രമിച്ചു.

റേഷൻ കാർഡ്‌ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്‌ ചോർത്തിയെന്നും 200 കോടിയുടെ അഴിമതിയുണ്ടെന്നുമുള്ള ചെന്നിത്തലയുടെ ആരോപണം യുഡിഎഫിൽ പോലും ഏശിയില്ല. കരാറിൽ ഏർപ്പെടുന്നതിന്‌ മുമ്പ്‌ നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ല എന്നാണ്‌ ഇപ്പോഴത്തെ ആരോപണം. ഇതിനെല്ലാം മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി നൽകിയിട്ടും നുണ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. നേതൃനിരയുടെ നീക്കം പാളിയെന്ന വിലയിരുത്തലാണ്‌ യുഡിഎഫിലുള്ളത്‌. മുസ്ലിംലീഗ്‌, ആർഎസ്‌പി , കേരള കോൺഗ്രസ്‌ ഗ്രൂപ്പുകളും കോൺഗ്രസിലെ ചെന്നിത്തല,മുല്ലപ്പള്ളി, ഉമ്മൻചാണ്ടി വിരുദ്ധരും ഇതേ അഭിപ്രായം വച്ചുപുലർത്തുന്നു. അഴിമതി ആരോപിച്ച്‌ ഇത്‌ മറികടക്കാനുള്ള അടവാണ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും പയറ്റിനോക്കുന്നത്‌.

The post പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകും- ഗ്ളറിൽ വിവാദങ്ങൾക്ക് പിന്നാലെ പോകില്ല- പിണറായി വിജയൻ appeared first on Daily Indian Herald.

Viewing all 20668 articles
Browse latest View live


Latest Images