Quantcast
Channel: Daily Indian Herald
Viewing all 20640 articles
Browse latest View live

കൊറോണയെ തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും ; ട്രംപുമായി മോദി ചർച്ച നടത്തി.

$
0
0

ന്യൂഡൽഹി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍! ഇതുവരെ 11,70,159 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു .അതിനിടെ കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വിശദമായ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണിൽ വിശദമായി സംസാരിച്ചു. കൊവിഡ് 19 നെ നേരിടാൻ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ എല്ലാകഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.കൊവിഡ് അമേരിക്കയിൽ ഭീതി പടർത്തിയാണ് പടരുന്നത്. അമേരിക്കയിൽ ആകെ കൊവിഡ് മരണ സംഖ്യ 7,406 ആയി. 278,458 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 1,500 ലേറെ മരണങ്ങളാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

The post കൊറോണയെ തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും ; ട്രംപുമായി മോദി ചർച്ച നടത്തി. appeared first on Daily Indian Herald.


യു.ഡി.എഫിന് രാഷ്ട്രീയ തിമിരം..ഈ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടും-സുരേന്ദ്രൻ

$
0
0

തിരുവനന്തപുരം: കൊറോണ പ്രതിരോധ കാലത്തും യുഡിഎഫിന്റെത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. രോഗ പ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ തിമിരം ബാധിച്ച് എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. രോഗ പ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും ലോക്ക് ഡൗണും രാജ്യമാകെ ഏറ്റെടുത്തിരുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിക്കണമെന്ന ആഹ്വാനവും ജനങ്ങൾ ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും രാജ്യമൊറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ.

സംസ്ഥാന സർക്കാർ ഉൾപ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യു.ഡി.എഫ് നേതാക്കൾ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണവർ സ്വീകരിക്കുന്നത്.ഈ നിലപാട് അവർ തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് അവർ കൂടുതൽ ഒറ്റപ്പെടുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി 9ന് ദീപങ്ങൾ തെളിച്ച് രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു.

The post യു.ഡി.എഫിന് രാഷ്ട്രീയ തിമിരം..ഈ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടും-സുരേന്ദ്രൻ appeared first on Daily Indian Herald.

മരുന്ന് പരീക്ഷണം വിജയത്തിലേക്ക് !48 മണിക്കൂറിനുള്ളിൽ കൊവിഡിനെ തളയ്ക്കാം, ഓസ്‌ട്രേലിയയിൽ നിന്നൊരുസന്തോഷവാർത്ത !!

$
0
0

മെൽബൺ: കൊറോണയെ തലക്കാനുള്ള ശ്രമത്തിന്റെ വലിയൊരു സന്തോഷവാർത്ത !കൊവിഡിനെ തുരത്താൻ ഓസ്‌ട്രേലിയയിലൊരു മരുന്ന് പരീക്ഷണം. ലോകമെങ്ങും കിട്ടുന്ന ആന്റി പാരസൈറ്റിക് മരുന്നായ ഐവെർമെക്ടിന് കൊവിഡിനെതിരെ പ്രവർത്തിക്കാനാവുമെന്നാണ് ഓസ്‌ട്രേലിയയിൽ നടന്ന ലാബ് പരീക്ഷണത്തിൽ കണ്ടെത്തിയത്. കോശങ്ങളിലെ വൈറസ് വളർച്ച 48 മണിക്കൂറിനുള്ളിൽ പൂർണമായി ഇല്ലാതാക്കാനായെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പരീക്ഷണഫലം തെളിയിച്ചത്.

കൊവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ മരുന്ന് ഉപയോഗിച്ചപ്പോൾ 48 മണിക്കൂറിനുള്ളിൽ കോശങ്ങളിൽ നിന്ന് വൈറൽ ഡി.എൻ.എ പൂർണമായി ഇല്ലാതാകുമെന്ന് കണ്ടെത്തിയതായി മൊണാഷ് സർവകലാശാലയിലെ കെയ്ലി വാഗ്സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ തന്നെ വൈറസിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ മരുന്നിന് കഴിഞ്ഞെന്നാണ് കണ്ടെത്തൽ.

ആന്റി പാരസൈറ്റിക് വിഭാഗത്തിൽപ്പെടുന്ന ഐവർമെക്ടിൻ ലോകമെമ്പാടും ഉപയോഗിക്കാൻ അനുമതിയുള്ളതും നിലവിൽ വിപണിയിലുള്ളതുമായ മരുന്നാണെന്നത് ശ്രദ്ധേയമാണ്. എച്ച്‌.ഐ.വി, ഡെങ്കി, ഇൻഫ്ളൂവെൻസ, സിക വൈറസുകൾക്കെതിരെയുള്ള ചികിത്സയിലും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിനു മുൻപ് മനുഷ്യരിൽ പരീക്ഷിക്കേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.

പരക്കെ ഉപയോഗിക്കപ്പെടുന്നതും സുരക്ഷിതവുമായ മരുന്നാണ് ഐവർമെക്ടിൻ. എന്നാൽ മനുഷ്യരിൽ ഫലപ്രദമാകാൻ ഇത് എത്ര ഡോസ് ഉപയോഗിക്കേണ്ടി വരുമെന്നതിനെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളപകർച്ചവ്യാധി തടയാൻ നിലവിൽ ഫലപ്രദമായ മരുന്നില്ലാത്ത സാഹചര്യത്തിൽ നിലനിൽ ഉപയോഗത്തിലിരിക്കുന്ന മരുന്നിനെ സംബന്ധിച്ച കണ്ടെത്തൽ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

 

ഐവർമെക്ടിൻ സാർസ് കോവ് 2 വൈറസിനെതിരെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മറ്റു വൈറസുകൾ ശരീരത്തെ ആക്രമിക്കുമ്പോൾ വൈറസിനെ തുരത്താനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് തടയുകയാണ് ഐവർമെക്ടിൻ ചെയ്യുന്നത്. കൊവിഡ് 19 നെതിരെയും ഇങ്ങനെ തന്നെയായിരിക്കും ഈ മരുന്ന് പ്രവർത്തിക്കുക എന്നാണ് ഗവേഷകരുടെ അനുമാനം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് സഹായിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് വരിക.

The post മരുന്ന് പരീക്ഷണം വിജയത്തിലേക്ക് !48 മണിക്കൂറിനുള്ളിൽ കൊവിഡിനെ തളയ്ക്കാം, ഓസ്‌ട്രേലിയയിൽ നിന്നൊരുസന്തോഷവാർത്ത !! appeared first on Daily Indian Herald.

ജീവൻ പണയം വെക്കുന്ന നേഴ്‌സുമാർ !പ്രവാസലോകത്ത് നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

$
0
0

മതിയായ കരുതൽ കിട്ടാതെ അയര്ലണ്ടിലെയും യൂറോപ്പിലെയും നേഴ്‌സുമാർ !ദിവസവും കോവിഡ് ബാധിക്കുന്ന മലയാളി നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം പെരുകുകയാണ് .സുരക്ഷ ലാഭക്കുന്നില്ല .രോഗം ബാധിച്ചാൽ മെഡിക്കൽ ട്രീറ്റ്‌മെന്റ് കിട്ടുന്നില്ല .സ്വയം വീടുകളിൽ ഐസലേഷനിൽ പോകുമ്പോൾ കുഞ്ഞുകുട്ടികൾ അടക്കം വീട്ടിലുള്ളവരിലേക്കും രോഗം പടരുന്നു .അധികാരികൾ തിരിഞ്ഞുനോക്കുന്നില്ല .ഇതാണ് യൂറോപ്പ് !!ഭയാനകം .ജീവൻ പണയം വെക്കുന്ന നേഴ്‌സുമാർ !പ്രവാസലോകത്ത് നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

The post ജീവൻ പണയം വെക്കുന്ന നേഴ്‌സുമാർ !പ്രവാസലോകത്ത് നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! appeared first on Daily Indian Herald.

മക്കളേ ഞാൻ മരിച്ചു പോകുമോ?? നാലും ആറും മണിക്കൂർ പി പി ഇ കിറ്റിനുള്ളിലുള്ള ഞങ്ങൾ എല്ലാ വേദനകളും സഹിച്ച് പറയും ധൈര്യമായിട്ടിരിക്ക്..ഇതാ ദൈവത്തിന്റെ മാലാഖമാർ

$
0
0

മക്കളേ ഞാൻ മരിച്ചു പോകുമോ??അപ്പോഴും പി പി ഇ കിറ്റിനുള്ളിൽ ശ്വാസം വിടാൻ പറ്റാതെ നിൽക്കുന്ന ഞങ്ങൾ പറയും ധൈര്യമായിട്ടിരിക്ക് അമ്മാവാ ഒന്നും സംഭവിക്കില്ല ഞങ്ങളൊക്കെ ഇവിടെ ഇല്ലേ..അങ്ങനെ കൊറോണ വൈറസുമായുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ട ഡ്യൂട്ടി കഴിഞ്ഞു. ഇനി പതിനാല് ദിവസം കോറന്റൈൻ. ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ ഐ സി യുവിൽ ആയിരുന്നു ഡ്യൂട്ടി..കോവിഡ് 19 രോഗം സ്ഥിതീകരിച്ച രോഗികളെ പരിചരിക്കുന്നതിനെക്കാളും ബുദ്ധിമുട്ടാണ് രോഗ ലക്ഷണങ്ങളുള്ള, റിസൾട്ട് കാത്ത് ഐസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ.. കാരണം അവർ മാനസികമായ് നല്ല പിരിമുറക്കത്തിലായിരിക്കും.. ഒരുപാട് ആശങ്കകളും, പരിഭവങ്ങളും, സംശയങ്ങളുമാണ് ഇവർക്ക്..

മിക്കവരുടെയും സംശയം ഇതാണ് മക്കളെ ഞാൻ മരിച്ചു പോകുമോ?? മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം വീട്ടുകാരെ കാണിക്കില്ലേ?? ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ലേ???എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം, മക്കൾ.. അങ്ങനെ ഒരുപാട് വിഷമങ്ങൾ. അപ്പോൾ അവരോട് ഞങ്ങൾ പറയും ധൈര്യമായിട്ട് ഇരിക്ക് അമ്മാവാ ഒന്നും സംഭവിക്കില്ല ഞങ്ങളൊക്കെ ഇവിടെ ഇല്ലേന്ന്..ശരിക്കും രോഗികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവരെ പരിചരിക്കുന്ന ഞങ്ങളുടെ വേഷം കാണുമ്പോഴേ ബോധമുള്ളവർക്ക് അവരുടെ അവശേഷിക്കുന്ന ബോധവും നഷ്ടപ്പെടും. ഉറക്കത്തിൽ ഇടക്ക് കണ്ണ് തുറന്ന് നോക്കുന്ന രോഗികൾ കരുതും അവരെ പരലോകത്തേക്ക് കൊണ്ട് പോകാൻ നിൽക്കുന്ന കാലന്റെ അനുയായികളാണ് ഞങ്ങളെന്ന്.. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായ് തോന്നാം…


പക്ഷേ അ വേഷത്തിനുള്ളിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങൾ രോഗീ പരിചരണം നടത്തുന്നതെന്ന് അറിയാമോ??? അത് എടുത്ത് ശരീരത്തിൽ ഇടുബോഴെ തുടങ്ങും ചൂട്, എ സി യിൽ നിന്നാൽ പോലും ശരീരം വിയർത്ത് കൊണ്ടിരിക്കും, കണ്ണിൽ കൂടി വിയർപ്പ് ഒലിച്ചു ഇറങ്ങുന്നത് കാരണം ചുറ്റുമുള്ള ഒന്നും കാണാൻ പോലും സാധിക്കില്ല, എല്ലാത്തിലുമുപരി N95 മാസ്ക് കെട്ടി മൂക്കിന്റെ ഭാഗത്തെയും രണ്ട് ചെവിയുടെയും തൊലി അടർന്ന് പോകും. അ ഭാഗത്ത് വിയർപ്പ് വീഴുബോഴുള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല.. എന്നെ പോലെ തടിയും, പൊക്കവുമുള്ളവരാണെങ്കിൽ ശരിക്കും പെട്ട് പോകും.. സൈസിനൊത്ത പി പി ഇ കിറ്റ് കാണില്ല. അതു കാരണം നല്ല ശരീര വേദന ആയിരിക്കും. അങ്ങനെ നാലും, ആറും മണിക്കൂറുകളോളം ആ വേഷവുമിട്ട് എല്ലാ വേദനകളും ബുദ്ധിമുട്ടുകളും സഹിച്ച് ചെറു പുഞ്ചിരിയോടെ രോഗികൾക്ക് പരിചരണവും, ധൈര്യവും, ആശങ്കകളും അകറ്റുന്നവരാണ് ലോകത്തിലെ മുഴുവൻ നഴ്സുമാരും..

ഇത് ഒരു കൂട്ടായ പ്രവർത്തനത്തിന്റെ നാളുകളാണ്.. ഒരു പാട് പേർ കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളിൽ സജീവമായ് പ്രവർത്തിക്കുന്നു.. എല്ലാവിധ പിന്തുണയും തന്ന് ഞങ്ങൾക്കൊപ്പം നിൽക്കുന്ന ഹെഡ് നഴ്സുമാർ, നഴ്സിംങ്ങ് സൂപ്രണ്ട്മാർ, ഇൻഫക്ഷൻ കൺട്രോൾ വിഭാഗം ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്..
ഈ അവസരത്തിൽ എടുത്ത് പറയാതിരിക്കാൻ പറ്റില്ല തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവികളെ. എന്തൊരു കരുതലും സംരക്ഷണവുമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുന്നത്.. ഞാൻ ഉറപ്പിച്ച് പറയുന്നു കോവിഡ് 19 രോഗീ പരിചരണത്തിൽ ലോകത്തിലെ പ്രമുഖ ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജും ഉണ്ടാകുമെന്ന്..
ഇനി പതിനാല് ദിവസം കഴിഞ്ഞ് വീണ്ടും ഞങ്ങളെത്തും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ രോഗീ പരിചരണം നടത്താൻ..
..ഭയമല്ല ജാഗ്രതയാണ് വേണ്ടത്..
..അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായ്..

The post മക്കളേ ഞാൻ മരിച്ചു പോകുമോ?? നാലും ആറും മണിക്കൂർ പി പി ഇ കിറ്റിനുള്ളിലുള്ള ഞങ്ങൾ എല്ലാ വേദനകളും സഹിച്ച് പറയും ധൈര്യമായിട്ടിരിക്ക്..ഇതാ ദൈവത്തിന്റെ മാലാഖമാർ appeared first on Daily Indian Herald.

മോദിയുടെ കരുതൽ മാസമാകുന്നു !!എന്ത് കരുതലാണ് ഈ മനുഷ്യന്…ലോക രാജ്യങ്ങൾ തന്നെ ഇന്ത്യയെ നമിക്കുന്നു

$
0
0

രാജ്യത്ത് ഇരുപത്തിയൊന്ന് ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. അതിനു പിന്നാലെ പതിനയ്യായിരം കോടി പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പലരും കളിയാക്കി. കര്‍ഫ്യൂ മൂലമുള്ള കഷ്ടതകള്‍ മാറ്റാന്‍ 1.75 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചപ്പോള്‍ പലര്‍ക്കും മിണ്ടാട്ടം മുട്ടി പോയി. രോഗപ്രതിരോധ രംഗത്തുള്ള പ്രവര്‍ത്തകര്‍ക്ക് അന്‍പത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇത് ഈ മേഖലയിലെ 22 ലക്ഷം പേര്‍ക്ക് പ്രയോജനമാകും.31000 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും മൂന്നര കോടി നിര്‍മ്മാണ തൊഴിലാളിക്ക് ധന സഹായം ലഭിക്കും. 20 കോടി ജന്‍ദന്‍ അകൗണ്ടുകളില്‍ 1500 രൂപ വീതം വനിതകള്‍ക്ക് എത്തിക്കും. വിധവകള്‍ , ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ആയിരം രൂപ എത്തിക്കും.

ഉജ്ജല പദ്ധതിയില്‍ പെട്ട 8.3 കോടി വനിതകള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യമായാണ് ഗ്യാസ് സിലണ്ടര്‍ നല്‍കുന്നത്. 8.63 കോടി കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആറായിരം രൂപയുടെ ആദ്യ ഗഡു ഇന്നലെ മുതല്‍ കേരളത്തിലടക്കം ലഭിച്ചു തുടങ്ങി. 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, പഞ്ചസാര, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങുന്ന കിറ്റ് ഓരോ കുടുംബത്തിലേയും ഓരോ ആള്‍ക്കും ലഭിക്കും.

ഇത് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇത് പായ്ക്ക് ചെയ്യാന്‍ കുറച്ചു ദിവസം എടുത്തേക്കാം എന്നായിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ മുതല്‍ ഈ കിറ്റിന്റെ വിതരണവും ആംരംഭിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള ഈ കിറ്റ് വിതരണം ചെയ്യുന്നത് പോസ്റ്റല്‍ ഡിപാര്‍ന്റ് മെന്റ് വഴി ആയിരിക്കും. പോസ്റ്റ്മാനായിരിക്കും ഓരോ പ്രദേശിന്റേയും ചുമതല. ഇനി ഈ കിറ്റുകള്‍ ഏതായാലും സഖാകകളോ കൊങ്ങികളോ വിതരണം ചെയ്യില്ല. എല്ലാ കിറ്റിലും പ്രധാനമന്ത്രി ഗരീബ് യോജനയുടെ പേരും ചിത്രവുമുണ്ട് അതായത് പഴയതുപോലെ ഇത് തങ്ങളുടേതെന്ന് തള്ളാനാവില്ല എന്നു ചുരുക്കം. മറ്റ് റേഷന്‍ സാധനങ്ങള്‍ ഇന്നലെ മുതല്‍ കേരളത്തിലും എത്തി തുടങ്ങി.അതായത് പ്രഖ്യാപിച്ച് ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പ് 130 കോടി ജനതക്ക് ആവിശ്യമായതെല്ലാം എത്തി അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മോദി സര്‍ക്കാരിനായി.

അത് തന്നെ വലിയ നേട്ടമാണ്. ഇന്ത്യ എന്നാല്‍ മൂന്നരകോടി ജനമല്ല 130 കോടി ജനവും 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രദേശങ്ങളും അടങ്ങിയ വലിയ ഒരു ഭൂപ്രദേശമാണ്. അവിടെ ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് ഇതൊക്കെ എത്തിക്കുക എന്നത് അസാദ്ധ്യമായ കാര്യവുമാണ്. പക്ഷെ എന്നും അസാദ്ധ്യമായ കാര്യങ്ങളെ  സാദ്ധ്യമാക്കി മാറ്റുന്ന ഒരു ഭരണാധികാരിയുള്ളപ്പോള്‍ രാജ്യത്തിന് അതു നല്‍കുന്ന ധൈര്യം ചെറുതല്ല. ഇതാവണം ഒരു ഭരണാധികാരി. രാഷ്ട്രീയ എതിരാളികള്‍ പോലും മനസ്സുകൊണ്ട് നമിക്കുന്നവനാകണം.

The post മോദിയുടെ കരുതൽ മാസമാകുന്നു !!എന്ത് കരുതലാണ് ഈ മനുഷ്യന്… ലോക രാജ്യങ്ങൾ തന്നെ ഇന്ത്യയെ നമിക്കുന്നു appeared first on Daily Indian Herald.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഐസിയുവിൽ;ആരോഗ്യ നില ഗുരതുരമെന്ന് റിപ്പോര്‍ട്ട്

$
0
0

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ബോറിസ് . രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യും ചെ​യ്ത​തി​നേ​ത്തു​ട​ർ​ന്നാ​ണി​ത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ൾ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ൻ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ൻ നീ​ട്ടി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെയാണ് ആരോഗ്യനില മോശമായതും ഐസിയുവിലേക്ക് മാറ്റിയതും. മാർച്ച് 24നാണ് ബോറിസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പർ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

അതേസമയം കൊറോണ മരണസംഖ്യ ആഗോളതലത്തില്‍ 73800 കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളിലായി പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരണ സംഖ്യ പതിനായിരം കടന്നു. 10516 പേരാണ് അവേരിക്കയില്‍ ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. 356653 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ തിങ്കളാഴ്ച അമേരിക്കയില്‍ 756 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലും സ്പെയ്നിലും തിങ്കളാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. 16523 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണം 132547 ആണ്. തിങ്കളാഴ്ച മാത്രം മരിച്ചത് 636 പേര്‍. സ്പെയിന്‍ 528 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 13169 ആയി. രോഗികളുടെ എണ്ണം 135,032. കഴിഞ്ഞ 24 മണിക്കൂറിനിടെ 3386 രോഗികളുടെ വര്‍ധനവാണ് അവിടെ ഉണ്ടായിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലാണ് തിങ്കളാഴ്ച ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 833 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 8,911 ആയി. യുകെയില്‍ മൊത്തം മരണസംഖ്യ അയ്യായ്യിരത്തി മുന്നൂറ് കടന്നു. 51608 ആണ് രോഗികളുടെ എണ്ണം

The post ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഐസിയുവിൽ;ആരോഗ്യ നില ഗുരതുരമെന്ന് റിപ്പോര്‍ട്ട് appeared first on Daily Indian Herald.

കേരളത്തില്‍ 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും.ലോ​ക്ഡൗ​ൺ‌ നീ​ട്ട​ണ​മെ​ന്ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ

$
0
0

തിരുവനന്തപുരം: കേരളത്തില്‍ 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഐഎംഎ. രാജ്യവ്യാപകമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് ആണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അടുത്ത 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഐഎംഎയുടെ വിദഗ്ധ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇക്കാര്യം ഐഎംഎയുടെ സംസ്ഥാന ഭാരവാഹികളാണ് അറിയിച്ചത്.

അതേസമയം ലോ​ക്ഡൗ​ണി​നു ശേ​ഷ​വും നി​യ​ന്ത്ര​ണം തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. കൊ​റോ​ണ ഹോ​ട്സ്പോ​ട്ടു​ക​ളി​ൽ ര​ണ്ടാ​ഴ്ച കൂ​ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക. നി​യ​ന്ത്ര​ണം ഏ​താ​നും ദി​വ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ർ പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​ന​വും നി​ല​വി​ലെ കേ​സു​ക​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ലോ​ക്ഡൗ​ൺ നീ​ക്കു​ന്ന​ത് ഘ​ട്ടംഘ​ട്ട​മാ​യി വേ​ണം. ഒ​റ്റ​യ​ടി​ക്ക് നീ​ക്കാ​ൻ പാ​ടി​ല്ല- അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ഈ ​മാ​സം അ​വ​സാ​നം വ​രെ ര​ണ്ടാ​ഴ്ച കൂ​ടി ലോ​ക് ഡൗ​ൺ ദീ​ർ​ഘി​പ്പി​ക്ക​ണം. ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​മെ​ന്നും കെ.സു​ധാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്ഡൗ​ണി​നു ശേ​ഷ​വും അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഛത്തീ​സ്ഗഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഛത്തീ​സ്ഗ​ഡ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ൺ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് ജാ​ർ​ഖ​ണ്ഡും അ​റി​യി​ച്ചു.

കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരമൊരുനിര്‍ദ്ദേശം ഐഎംഎ മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേയും, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐഎംഎ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും ഉണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്.

കേരള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളേയും, രാജ്യങ്ങളേയും അപേക്ഷിച്ച് കോവിഡ് 18 നിയന്ത്രണത്തില്‍ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗണ്‍ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിട്ടേക്കാമെന്നും ഐഎംഎ പറയുന്നു.

നേ​ര​ത്തെ തെ​ലു​ങ്കാ​ന​യും ലോ​ക്ഡൗ​ൺ‌ നീ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ആ​ദ്യം ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​നമെ​ന്നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ന്നീ​ട് സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.ച​ന്ദ്ര​ശേ​ഖ​ർ റാ​വു പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു. അ​തി​നാ​ൽ ന​മു​ക്ക് പ്ര​തീ​ക്ഷ​യോ​ടെ ഇ​രി​ക്കാ​ൻ ക​ഴി​ഞ്ഞു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

The post കേരളത്തില്‍ 21 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും.ലോ​ക്ഡൗ​ൺ‌ നീ​ട്ട​ണ​മെ​ന്ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ appeared first on Daily Indian Herald.


കൊവിഡ് ബാധിച്ച് ഡൽഹിയിൽ പൂർണ ഗർഭിണി ഉൾപ്പെടെ 9 മലയാളി നഴ്സുമാർ ഭക്ഷണമോ ചികിത്സയോ കിട്ടാതെ ദുരിതത്തിൽ

$
0
0

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 508 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 4789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 13 പേര്‍ മരിച്ചപ്പോള്‍ ആകെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറച്ച് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 704 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ആശങ്കയുണര്‍ത്തുന്നതാണ്.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർണ ഗർഭിണി ഉൾപ്പെടെയുള്ള ഒൻപത് മലയാളി നഴ്സുമാർ ഭക്ഷണമോ ചികിത്സയോ കിട്ടാതെ തീരാദുരിതത്തിലായി.ഡൽഹി സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് ഇവരെ. ഒരു നഴ്സിന്റെ ഏഴും നാലും വയസുള്ള കുഞ്ഞുങ്ങളും ഇവർക്കൊപ്പമുണ്ട്. കുഞ്ഞുങ്ങൾക്ക് രോഗം പകരുമോ എന്ന് ആശങ്കയുണ്ടെന്നും കുഞ്ഞുങ്ങളെ പരിശോധിക്കുക പോലും ചെയ്യുന്നില്ലെന്നും അവർ പറയുന്നു. ഈ നഴ്സ് ഇന്നലെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ദുരിതങ്ങൾ വെളിപ്പെടുത്തിയത്.

നഴ്സിന്റെ വീഡിയോ സന്ദേശം ഇങ്ങനെയാണ് :

കോവിഡ് 19 പോസിറ്റീവായി രാജീവ് ഗാന്ധി ആശുപത്രിയിൽ അഡ്മിറ്റായ, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സ്റ്റാഫാണ് ഞാൻ. എന്റെ ഹസ്ബൻഡ് നാട്ടിലാണ്. ഞാനും രണ്ടുകുഞ്ഞുങ്ങളും ഈ ആശുപത്രിയിലാണ്. കുഞ്ഞുങ്ങളെ താസിപ്പിക്കാൻ എനിക്ക് വേറൊരു മാർഗവുമില്ല. ഇവിടെ ഞങ്ങൾക്ക് ഒരു ട്രീറ്റ്‌മെന്റും കിട്ടുന്നില്ല. കുഞ്ഞുങ്ങളുടെ ടെസ്റ്റ് നടത്താൻ പോലും ആരും വന്നിട്ടില്ല. കുടവെള്ളം പോലും തരുന്നില്ല. ജനറൽ വാർഡിലാണ് ഇട്ടേക്കുന്നത്. രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ല.

 

രോഗം സ്ഥിരീകരിച്ച ഓരോരുത്തരെയും ഐസൊലേഷൻ വാർഡിൽ കിടത്തേണ്ടതിനുപകരം ഒൻപത് പേരെയും ഒരുമിച്ച് ജനറൽ വാർഡിൽ കിടത്തിയിരിക്കയാണ്. ഇവരെ കാണാനോ ഭക്ഷണം എത്തിക്കാനോ അനുവദിക്കുന്നില്ലെന്ന് യുണൈറ്റ‌ഡ് നഴ്‌സസ് അസോസിയേഷൻ ഡൽഹി പ്രസിഡന്റ് റിൻസ് ജോസഫ് പറഞ്ഞു.

മൂന്നാഴ്ചയായി പനിയും ശ്വാസമുട്ടലും ഉണ്ടെന്നും കൊവിഡ് പരിശോധനയ്ക്ക് തങ്ങളെ വിധേയരാക്കണമെന്നും അല്ലെങ്കിൽ അവധിയിൽ ക്വാറന്റൈനിൽ പോകാൻ അനുവദിക്കണമെന്നും ആശുപത്രി അധികൃതരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഡൽഹി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇരുപതോളം തവണ മെയിൽ അയച്ചു. ആരും ചെവിക്കൊണ്ടില്ല. രോഗികൾ വർദ്ധിച്ചപ്പോൾ ഗർഭിണിയായ നഴ്‌സിനെ നിർബന്ധിച്ച്‌ ജോലിക്കെത്തിച്ചു.ഗർഭിണിയായ നഴ്‌സിന്റെ ഭർത്താവ് നാട്ടിലാണ്. ഹൃദ്രോഗിയാണ്. രണ്ട് വയസുള്ള കുഞ്ഞും ഇവർക്കുണ്ട്. തങ്ങളിൽ നിന്ന് കുട്ടികൾക്കും ഭർത്താവിനും രോഗം പകർന്നോ എന്ന ഭീതിയിലാണ് മറ്റ് നഴ്‌സുമാർ.

ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലയാളി നഴ്‌സുമാർ അടക്കം 19 പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.

കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമായ ദിൽഷാദ് ഗാർഡൻ കൊവിഡ് ഹോട്ട്സ്‌പോട്ട് ആണ്. പ്രതിരോധശേഷി കുറഞ്ഞവരാണ് കാൻസർ രോഗികകൾ. കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലായിട്ടും പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളൊന്നും ഇവർക്ക് ലഭ്യമാക്കിയില്ല. ഇതൊന്നും ഇല്ലാതെ രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് നഴ്സുമാർക്ക് രോഗം പകർന്നത്.

 

The post കൊവിഡ് ബാധിച്ച് ഡൽഹിയിൽ പൂർണ ഗർഭിണി ഉൾപ്പെടെ 9 മലയാളി നഴ്സുമാർ ഭക്ഷണമോ ചികിത്സയോ കിട്ടാതെ ദുരിതത്തിൽ appeared first on Daily Indian Herald.

മോടി പിടിപ്പിക്കലും വിദേശ യാത്രകളും ഒഴിവാക്കണം-കുറ്റപ്പെടുത്തലുകളുമായി സോണിയ ഗാന്ധി

$
0
0

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ചെലവ് ചുരുക്കാനും കൂടുതൽ പണം കണ്ടെത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്ന് 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇതോടൊപ്പം എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിരവധി പരസ്യങ്ങളാണ് രാജ്യത്തെ ടിവി-പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത്. 1250 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി ഒരു വര്‍ഷം ചെലവഴിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിര്‍ദേശങ്ങളും ഒഴികെയുള്ളവ രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവച്ച് ഈ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കണം. സോണിയ നിര്‍ദേശിച്ചു.ചെലവ് കുറക്കലിനെ ഗൌരവമായി കാണണമെന്ന് പറഞ്ഞ സോണിയ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചെലവില്‍ നിന്ന് 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 2.5 ലക്ഷം കോടിയോളം രൂപയാണ് ഒരു വര്‍ഷം രാജ്യം ചെലവഴിക്കുന്നത്. ഇതില്‍ നിന്നും മാറ്റിവയ്ക്കുന്ന 30 ശതമാനം തുക തൊഴിലാളികള്‍, കൃഷിക്കാര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തക്കുന്നവര്‍ എന്നിവര്‍ക്ക് സാമ്പത്തിക സുരക്ഷാ വലയം സ്ഥാപിക്കുന്നതിന് നീക്കിവയ്ക്കാം സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

പി.എം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ വരുന്ന എല്ലാ പണവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കാര്യക്ഷമത, സുതാര്യതയും ഉറപ്പുവരുത്തുന്നതിന് ഇത് ആവശ്യമാണ് സോണിയ പറഞ്ഞു.

The post മോടി പിടിപ്പിക്കലും വിദേശ യാത്രകളും ഒഴിവാക്കണം-കുറ്റപ്പെടുത്തലുകളുമായി സോണിയ ഗാന്ധി appeared first on Daily Indian Herald.

ചങ്കുനിലക്കുന്ന കാഴ്ച്ച !..സ്‌പെയിനിലെ കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ശവപ്പെട്ടികള്‍ കൊണ്ട് നിറഞ്ഞു.ആഗോളതലത്തില്‍ മരണം87,978 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്

$
0
0

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,978 ആയി. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 1496114 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319160 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ ബുധനാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1528 മരണമണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അവിടെ ആകെ മരണ സംഖ്യ 14369 ആയി. ഇറ്റലിയില്‍-542, സ്പെയിന്‍-628, ഫ്രാന്‍സ്-541 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണ സംഖ്യ. ഇറ്റലിയില്‍ 17669 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. സ്പെയിനിലും ഫ്രാന്‍സിലും ഇത് യഥാക്രമം 14673, 10869 എന്നിങ്ങനെയാണ്. യുകെയിലെ മരണം ഏഴായിരം കടന്നു. പുതുതായി 938 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കൊറോണ ഭീതിയുടെ നേര്‍ക്കാഴ്ചയാണ് സ്‌പെയിനില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുന്നത്. അതിഭീകരമായ അവസ്ഥയാണ് ഇവിടെ. ഇതുവരെ മരണം 14,000 കവിഞ്ഞു. രാജ്യം സമ്പൂര്‍ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമായ സര്‍വീസുകള്‍ മാത്രമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിശ്രമമില്ലാതെ എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഒന്നുണ്ട് അവിടെ ശവപ്പെട്ടി നിര്‍മിക്കുന്ന ഫാക്ടറികള്‍. ശവപ്പെട്ടിക്കാണ് ഇപ്പോള്‍ അവിടെ ക്ഷാമം.

മറ്റെല്ലാ ഫാക്ടറികളും ലോക്ഡൗണിലായിട്ടും ശവപ്പെട്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. മുന്‍പ് ദിവസേന ഉണ്ടായിരുന്ന ഉല്‍പാദനത്തേക്കാള്‍ എട്ടും പത്തും മടങ്ങ് വർധനയാണ് ഇപ്പോഴുള്ളത്.സങ്കടകരമായ വസ്തുത പലപ്പോഴും ഈ ഉല്‍പാദനം തികയാതെ വരുന്നു എന്നതാണ്. വലിയ ട്രക്കുകളില്‍ അടുക്കടുക്കായി ഇവ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്.

മരണനിരക്കില്‍ നേരിയ കുറവുവരുന്നുണ്ടെങ്കിലും ആശ്വാസതീരമണയാന്‍ സ്പെയിന്‍ ഇനിയുമേറെ പ്രയത്നിക്കണം. ഒന്നരലക്ഷത്തോളം പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടികളിലാക്കി സംസ്കരിക്കുന്നതിനായി ബാഴ്സലോണയിലെ കൊള്‍സെറോളയില്‍ സൂക്ഷിച്ചിരിക്കുന്ന അതിദയനീയമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ കഴിയുന്നത്.

മരുന്ന് നിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സ്പെയിന്‍. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലെ ഇപ്പോഴത്തെ ദുരന്തസാഹചര്യത്തില്‍ ശവപ്പെട്ടികളാണ് അവശ്യ വസ്തുക്കളിലൊന്ന്.കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ആൾക്കാർ മരണപ്പെട്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. സ്പെയിൻ, ഇറ്റലി, ചൈന ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുന്നത്.

The post ചങ്കുനിലക്കുന്ന കാഴ്ച്ച !..സ്‌പെയിനിലെ കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ശവപ്പെട്ടികള്‍ കൊണ്ട് നിറഞ്ഞു.ആഗോളതലത്തില്‍ മരണം87,978 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് appeared first on Daily Indian Herald.

കൊറോണ രണ്ട് ലക്ഷം പേരുടെ കര്‍മസേനയുമായി ഡോ. ബോബി ചെമ്മണൂര്‍…

$
0
0

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോള്‍, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിന്റ്‌റെ കര്‍മസേന. ഫിജികാര്‍ട് ഇ-കൊമേഴ്സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്‌സും, ബോബി മൈക്രോ ഫിനാന്‍സിലൂടെ ബിസിനസ് നടത്തുന്ന 70000 സ്ത്രീകളും, ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ്, ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ബോബി ടൂര്‍സ് & ട്രാവെല്‍സ്, ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ്, ബോബി ബസാര്‍, ബോബി നിധി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരും, ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനിലെ അംഗങ്ങളും അടങ്ങുന്ന 5 ലക്ഷം പേരില്‍നിന്ന് ഇരുപതിനും നാല്പത്തി അഞ്ചിനും മദ്ധ്യേ പ്രായമുള്ള 2 ലക്ഷത്തോളം പേരാണ് സന്നദ്ധപ്രവര്‍ത്തകരായി സ്വമനസ്സാലെ മുന്നോട്ട് വന്നിട്ടുള്ളത്.

കഴിഞ്ഞ പ്രളയ കാലത്ത് ഇവരില്‍ ബഹുഭൂരിപക്ഷവും രക്ഷാപ്രവര്‍ത്തനത്തിനും, അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയിരുന്നു. കൊറോണ കാലത്തു ആവശ്യം വരുന്ന ഏത് സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഈ കര്‍മസേനയെ നയിക്കുന്ന ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു

The post കൊറോണ രണ്ട് ലക്ഷം പേരുടെ കര്‍മസേനയുമായി ഡോ. ബോബി ചെമ്മണൂര്‍… appeared first on Daily Indian Herald.

പ്രിയങ്ക നേതൃത്വം നൽകുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത;കോൺഗ്രസ് നേതാക്കളെ പുറത്താക്കി.

$
0
0

ന്യുഡൽഹി : കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുറുകുകയാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലും ആഭ്യന്തര പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പിപിസി അധ്യക്ഷനായ അജയ് കുമാര്‍ ലല്ലുവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന കണ്ടെത്തലിലാണ് കോണ്‍ഗ്രസ് നടപടി

കൊണാര്‍ക് ദീക്ഷിത്, ഗൗരവ് ദീക്ഷിത് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് നടപടി. പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി അംഗം ശ്യാം കിഷോര്‍ ശുക്ലയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഇരു നേതാക്കളും നിഷേധാത്മകവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് നടപടിയറിയിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിക്കുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അജയ്കുമാര്‍ ലല്ലുവിനെതിരെ ഇരു നേതാക്കളും പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം. അജയ്കുമാര്‍ ലല്ലു ഉയര്‍ന്ന ജാതി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ആരോപണം.


ഇരു നേതാക്കളും ശോഷിത് സവര്‍ണ്ണ കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരായ കോണ്‍ഗ്രസ് അംഗങ്ങളോട് അജയ് കുമാര്‍ ലല്ലു കാണിക്കുന്ന അനീതി ചര്‍ച്ച ചെയ്യുകയെന്ന ഉദേശത്തോടെയായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഒപ്പം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം നശിപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടിയിലേക്ക് ഇടതുചായ്‌വുള്ളവരുടെ വരവിനേക്കുറിച്ചും ഗ്രൂപ്പില്‍ പരാമര്‍ശിക്കുന്നു.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഉയര്‍ന്ന നേതാവായ അജയ്കുമാര്‍ ലല്ലുവിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പിപിസി അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേടാവായിരുന്ന അജയ് കുമാര്‍ ലല്ലു കുഷിനഗര്‍ ജില്ലയില്‍ നിന്നുള്ള നേതാവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ലല്ലുവിന്റെ നേതൃത്വം സംസ്ഥാനത്ത് മൊത്തം ജനസംഖ്യയില്‍ അമ്പത് ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍.

പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ 2019 നവംബറില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ നിന്നും പത്ത് നേതാക്കളെ പുറത്താക്കിയിരുന്നു. മുന്‍ എംഎല്‍എമാരും എംപിമാരും എഐസിസി അംഗങ്ങളും സംസ്ഥാന ഭാരവാഹികളേയും അടക്കമായിരുന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മുന്‍ എംപി സന്തോഷ് സിങ്, എഐസിസി അംഗങ്ങളായ സിരാജ് മെഹെന്ദി, ഉത്തര്‍പ്രദേശ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എസ്പി ഗോസാമി എന്നിവരെ ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്.മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും മുന്‍നിര നേതാവായിരുന്ന ജ്യോതി രാദിത്യ സിന്ധ്യ രാജിവെക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സിന്ധ്യക്ക് പിന്നാലെ അനുകൂലികളും രാജി വെച്ചതോടെ കോണ്‍ഗ്രസിനം സംസ്ഥാനം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

The post പ്രിയങ്ക നേതൃത്വം നൽകുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത;കോൺഗ്രസ് നേതാക്കളെ പുറത്താക്കി. appeared first on Daily Indian Herald.

യുകെയില്‍ മരണങ്ങൾ കുതിച്ചുയരുന്നു.നെഞ്ചിടിപ്പോടെ പ്രവാസികൾ !. ഇന്നലെ മാത്രം പൊലിഞ്ഞത് 938 ജീവനുകള്‍; 5491 പുതിയ കേസുകള്‍; മൊത്തം മരണം 7097

$
0
0

ലണ്ടൻ :ബ്രിട്ടനിൽ കൊറോണ മരണ സഖ്യ കുതിച്ചുയരുകയാണ് .ഞെട്ടലോടെ ആണ് പ്രവാസികളും.കൊറോണ മരണം ഇന്നലെ ആഗോളതലത്തിലുള്ള റെക്കോര്‍ഡായ 938ല്‍ എത്തിയത് കടുത്ത ആശങ്കയുയര്‍ത്തുന്നു. ഇതിന് മുമ്പ് ഇറ്റലിയില്‍ മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയായ 919നെയാണ് ഇന്നലെ ബ്രിട്ടന്‍ മറി കടന്നിരിക്കുന്നത്. ഇതിന് പുറമെ ഇന്നലെ രാജ്യത്ത് പുതുതായി 5491 കേസുകളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബ്രിട്ടനിലെ മൊത്തം രോഗികളുടെ എണ്ണം 60,733 ആയും മൊത്തം മരണസംഖ്യ 7097 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ ബാധിച്ചുള്ള ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് മാത്രമാണ് ഭീതിദമായ അവസ്ഥയില്‍ ഏക ആശ്വാസമായിരിക്കുന്നത്.

കൊറോണയെ പിടിച്ച്‌കെട്ടുന്നതിന് രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഫലിച്ച് തുടങ്ങിയതിനാലാണ് ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ കുറവുണ്ടായിരിക്കുന്നതെന്നും അക്കാരണത്താല്‍ ലോക്ക്ഡൗണ്‍ അടുത്ത കാലത്തൊന്നും റദ്ദാക്കില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ബ്രിട്ടനില്‍ ചൊവ്വാഴ്ച കൊറോണ കാരണമുണ്ടായ 786 പേര്‍ എന്ന മരണസംഖ്യയാണ് ഇന്നലെ 938 എന്ന റെക്കോര്‍ഡിലേക്കുയര്‍ന്നിരിക്കുന്നത് .

അതിനാല്‍ ഈ വരുന്ന തിങ്കളാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ മൂന്നാഴ്ച പൂര്‍ത്തിയാകുകയാണെങ്കിലും അതിന് വിരാമമിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാകുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികള്‍ കര്‍ക്കശമാക്കിയതിനാലാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊറോണക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായിരിക്കുന്നതെന്നാണ് ഗവണ്‍മെന്റ് ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസറായ പ്രഫ. ഏയ്ജെല മാക്ലീന്‍ പറയുന്നത്.

മരണം റെക്കോര്‍ഡിലെത്തിയെങ്കിലും സൂക്ഷ്മമായി അവലോകനം ചെയ്താല്‍ കൊറോണ രാജ്യത്ത് നിയന്ത്രണത്തിന് കീഴ്‌പ്പെടുന്നുവെന്ന് മനസിലാക്കാനാവുമെന്നും ഏയ്‌ജെല പറയുന്നു. രാജ്യത്ത് വരുംദിവസങ്ങളില്‍ കോവിഡ്-19 മൂര്‍ധന്യത്തിലെത്തുന്നതിന്റെ ഫലമായി ഇന്നലത്തെ റെക്കോര്‍ഡ് മരണസംഖ്യ വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാനോ അല്ലെങ്കില്‍ അതിനേക്കാള്‍ മരണം വര്‍ധിക്കാനോ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ താഴ്ചയുണ്ടായിരിക്കുന്നതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വൈറസിനെ രാജ്യത്ത് നിന്നും കെട്ട് കെട്ടിക്കാനാവുമെന്ന് നിരവധി എക്‌സ്പര്‍ട്ടുകള്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.

The post യുകെയില്‍ മരണങ്ങൾ കുതിച്ചുയരുന്നു.നെഞ്ചിടിപ്പോടെ പ്രവാസികൾ !. ഇന്നലെ മാത്രം പൊലിഞ്ഞത് 938 ജീവനുകള്‍; 5491 പുതിയ കേസുകള്‍; മൊത്തം മരണം 7097 appeared first on Daily Indian Herald.

മരിച്ചവരുടെ എണ്ണം 199 ആയി.രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയേക്കും.

$
0
0

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരാണ് രാജ്യത്ത് മരിച്ചത്. രോഗാബാധിതരുടെ എണ്ണം ആറായിരിം കടന്നു. 6412 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.വ്യാഴാഴ്ച മാത്രം 600 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തിനും മരണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. 1364 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 97 മരണംവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ മാസം 14 ന് ലോക്ക്‌ ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയോ മറ്റന്നാളോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം ഈ സമയം അറിയിക്കുമെന്നാണ് സൂചന.നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ലോക്ക്‌ ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

അതേസമയം, രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്‌ ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കർണാടക, ഉത്തർ പ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡീഷയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 നാണ് ലോക്ക്ഡൗൺ അവസാനിക്കുക.

The post മരിച്ചവരുടെ എണ്ണം 199 ആയി.രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയേക്കും. appeared first on Daily Indian Herald.


അമേരിക്ക പൊട്ടിക്കരയുന്ന !12 മണിക്കൂറിനിടെയിൽ മലയാളി ദമ്പതികള്‍ മരിച്ചു! ഇന്നലെ മാത്രം മരണം 1900.ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു.

$
0
0

വാഷിംങ്ടണ്‍:അമേരിക്ക ഞെട്ടിവിറച്ചു നിൽക്കുകയാണ് . ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 96 796 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. പത്തനംതിട്ട സ്വദേശി സാമുവല്‍ (83), അദ്ദേഹത്തിന്‍റെ ഭര്യ മേഴ്സി സാമുവല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്ന മലയാളിയുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്.കടുത്ത ന്യുമോണിയ ബാധിതയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് ആണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഫലം കോവിഡ് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഇന്നലേയും ഒരു മലയാളി അമേരിക്കയില്‍ മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായി മാത്യു ജോസഫ് (78) ആയിരുന്നു മരിച്ചത്.

മരണ നിരക്കില്‍ ഇറ്റലി ആണ് മുന്നില്‍. 18279 പേരാണ് അവിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 143626 ആണ്. ഇന്നലെ മാത്രം 610 പേരാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി. രോഗാബാധിതരുടെ എണ്ണം 4685566 ആണ്. ലോകത്തെ കോവിഡ് രോഗികളുടെ നാലില്‍ ഒന്നും അമേരിക്കയിലാണ് ഉള്ളത്. അമേരിക്കയില്‍ ഇന്നലെ മരിച്ചവരില്‍ മലയാളി ദമ്പതികളും ഉള്‍പ്പെടുന്നു.

സ്പെയ്നില്‍ മരണ സംഖ്യ പതിനയ്യായിരം കടന്നു. 15447 പേരാണ് ഇതുവരെ അവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 655 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 153222 ആണ്. 50002 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ ഉയരുകായാണ്. 12210 പേരാണ് ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെമാത്രം 1341 പേര്‍ മരിച്ചു.

യുകെയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച 881 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം സംഖ്യ 7978. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 65077 ആണ്. പുതുതായി 4334 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. യുഎഇയില്‍ 2900 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 3 അടക്കം 174 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയും അറിയിച്ചു.

The post അമേരിക്ക പൊട്ടിക്കരയുന്ന !12 മണിക്കൂറിനിടെയിൽ മലയാളി ദമ്പതികള്‍ മരിച്ചു! ഇന്നലെ മാത്രം മരണം 1900.ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. appeared first on Daily Indian Herald.

ഇന്ത്യയില്‍ മരണം 206, 24 മണിക്കൂറിനുള്ളിൽ മരിച്ചത് 37 പേർ.ലോകത്ത് കൊവിഡ് മരണം ഒരുലക്ഷം കടന്നു,രോഗികളുടെ എണ്ണം പതിനാറ് ലക്ഷം കടന്നു.

$
0
0

ന്യൂയോർക്ക്:ലോകം വിറങ്ങലിച്ചുനില്കയാണ് !.. ലോകരാജ്യങ്ങളിൽ കൂട്ടസംഹാരം തുടരുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്നലെ രാത്രി ഒരു ലക്ഷം കടന്നു.രാത്രി 10 മണി വരെ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തത് 102,631 മരണമാണ്. മൊത്തം രോഗികളുടെ എണ്ണം പതിനാറ് ലക്ഷം കടന്നു.( 1,639,772 )

ലോകത്തേറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണ് – അഞ്ചുലക്ഷം. ഇതിൽ മൂന്നിലൊന്നും ന്യൂയോർക്ക് നഗരത്തിലാണ്. 1. 62ലക്ഷത്തിലധികം. ന്യൂയോർക്കിൽ ആകെ മരണം 7000 കവിഞ്ഞു. 9/11 എന്ന് കുപ്രസിദ്ധമായ ഭീകരാക്രമണത്തിന് ശേഷം ന്യൂയോർക്ക് നഗരത്തെ വിറപ്പിക്കുന്ന ഏറ്റവും വലിയ ഭീകരതയാണ് കൊവിഡ്. നഗരത്തിൽ മൃതദേഹങ്ങൾ നിറയുന്നു.അമേരിക്കയിൽ ആകെ മരണം 17,838. ഇറ്റലിയിലാണ് കൂടുതൽ മരണം -18279. സ്പെയിനിൽ മരണം 16000 ആയി.

കൊവിഡ് വൈറസ് സമൂഹ്യവ്യാപനം ഇന്ത്യയിൽ നടന്നതായുള്ള തങ്ങളുടെ മുൻ റിപ്പോർട്ടിൽ പിശക് പറ്റിയെന്നും,​ ഇന്ത്യയിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്നും ലോകാരോഗ്യസംഘടന വെളിപ്പെടുത്തി. കഴിഞ്ഞദിവസം ലോകാരോഗ്യസംഘടന കൊവിഡ് 19 ബാധിച്ച ലോകരാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതിൽ ഇന്ത്യയിൽ സാമൂഹ്യവ്യാപനം നടന്നു എന്നായിരുന്നു. ഇന്ത്യയിൽ കൂടുതൽ കേസുകൾ ഉണ്ടായപ്പോഴും കേന്ദ്ര സർക്കാർ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചയാൾക്ക് അത് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താൻ കഴിയാതെ വരുമ്പോഴാണ് സാമൂഹ്യവ്യാപനം നടന്നെന്ന് പറയുന്നത്. എന്നാൽ, ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിലെല്ലാം സമ്പർക്കം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

The post ഇന്ത്യയില്‍ മരണം 206, 24 മണിക്കൂറിനുള്ളിൽ മരിച്ചത് 37 പേർ.ലോകത്ത് കൊവിഡ് മരണം ഒരുലക്ഷം കടന്നു,രോഗികളുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. appeared first on Daily Indian Herald.

പുറത്തിറങ്ങാനാകില്ല;ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

$
0
0

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും നീട്ടാന്‍ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ചില മേഖലകളിൽ ഇളവുണ്ടാവും.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയേക്കും. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.

ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്‍റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണയായിരിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്. ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ എന്ന് കേരള മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ നേരിടുന്ന പ്രതിസന്ധിയും പിണറായി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടണം, എന്നാല്‍ കാർഷിക, വ്യവസായ മേഖലകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവു ലഭിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടത്.

The post പുറത്തിറങ്ങാനാകില്ല;ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും appeared first on Daily Indian Herald.

ചൈനക്ക് മുട്ടൻ പണി വരുന്നു!.ചൈനക്കെതിരെ കടുത്ത നീക്കവുമായി പ്രസിഡന്റ് ട്രംപ്..

$
0
0

അമേരിക്കൻ ജനതയെ മാത്രമല്ല ചൈനയേയും ദ്രോഹിക്കാൻ ട്രംപ് ഒരുങ്ങുന്നു.അല്ലെങ്കിലും ചൈനക്ക് ഇതിലും വലുതല്ലേ വരാനിരിക്കുന്നേ.കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമേരിക്ക, ചൈന ബന്ധം വീണ്ടും വഷളാവുന്നു. ദിവസവും ചൈനയ്‌ക്കെതിരെയുള്ള ആക്രണങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് മുന്നില്‍ നില്‍ക്കുകയാണ്. ലോകാരോഗ്യ സംഘടന അടക്കം ചൈനയുടെ പക്ഷത്താണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അവര്‍ക്കുള്ള ഫണ്ടുകളും വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചൈനീസ് കമ്പനികളെ അമേരിക്കന്‍ മണ്ണില്‍ നിന്ന് തുരത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. നേരത്തെ കൊറോണവൈറസ് മൂലം മരിച്ചവരുടെ കണക്കുകളില്‍ ചൈന തട്ടിപ്പ് നടത്തിയെന്ന് ട്രംപിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പുറമേ യുഎസ്സിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ആഗോള ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍മാര്‍ ആരോപിച്ചിരുന്നു..

The post ചൈനക്ക് മുട്ടൻ പണി വരുന്നു!.ചൈനക്കെതിരെ കടുത്ത നീക്കവുമായി പ്രസിഡന്റ് ട്രംപ്.. appeared first on Daily Indian Herald.

കേരളത്തെ പാടി പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ…അഭിമാനിക്കാം കേരളത്തിൽ ജനിച്ചതിൽ

$
0
0

ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു.നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്.പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി.അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു.മതേതറകളെന്ന് കേരളത്തെ പുച്ഛിച്ചു.മതേതരത്വം നമ്മുടെ ജീവനാഡിയെന്ന് അവർക്ക് മറുപടി കൊടുത്തു.പിന്നെ ചിലർ അമേരിക്കയെ കണ്ടു പഠിക്കൂ എന്നായി.നമുക്ക് നമ്മുടെ വഴിയെന്നുറച്ചു നാം നീങ്ങി.

പിന്നീടവർ തമിഴ്നാടിന് കയ്യടിച്ചു.തമിഴർ നമ്മുടെ സഹോദരങ്ങളെന്ന് നാം.കർണ്ണാടക ജീവനു മേൽ മണ്ണിട്ടപ്പോൾഒറ്റലോഡ് മണ്ണിൽ തീർന്നില്ലേ നിങ്ങടെഒന്നാം നമ്പർ എന്നവർ ആർത്തു ചിരിച്ചു.അപ്പോൾ നാം ആകാശത്തേക്ക് വിരൽ ചൂണ്ടിമണ്ണിട്ട് മൂടാനാവാത്ത വഴികൾ തുറക്കുമെന്നവരോട് സൗമ്യമായി പറഞ്ഞു.അതെ രോഗത്തിനും മരണത്തിനും വിദ്വേഷത്തിനും മുന്നിൽവഴിയടഞ്ഞു നിൽക്കുകയല്ല കേരളം.ലോകത്തിന് പ്രത്യാശയുടെ വഴി തുറക്കുകയാണ്.അമേരിക്കയിലും വികസിത ലോകത്തുംമനുഷ്യർ മരിച്ചു വീഴുമ്പോൾഅവിടെ നിന്ന് വന്നവരെല്ലാം ഇവിടെ നിന്ന്രോഗമുക്തരായി മടങ്ങുകയാണ്.

ഇവിടെ നിന്ന് അവിടങ്ങളിൽ പോയ പലരും മരണത്തിന് കീഴ്പ്പെടുകയാണ്.കേരളത്തിലെ മരണ നിരക്ക് ആഗോള ശരാശരിയേക്കാൾവളരെ കുറവെന്ന് മനോരമ.രോഗമുക്തിയിൽ ആഗോള ശരാശരിക്കും വളരെ മുമ്പിലാണ് കേരളമെന്ന് മാതൃഭൂമി.ഇന്ത്യ കേരളത്തെ പകർത്തണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ. കേരളം പാഠ പുസ്തകമെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ.കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് വിവേകമതികൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ( 68%) ദുരിതാശ്വാസ ക്യാമ്പുകളും കേരളത്തിലെന്ന് കേന്ദ്രം സുപ്രീം കോടതിയോട്.ചിലർ പി.ആർ.മാത്രം എന്നു പറഞ്ഞ് ചെറുതാക്കാൻ നോക്കിയപ്പോൾ കണക്കുകൾ അവർക്ക് ചുട്ട മറുപടി നൽകുന്നു. അനിഷേധ്യമായ കണക്കുകൾ.

ആരെങ്കിലും കണ്ണടച്ചാലും ഇരുട്ടിലാവാത്ത കണക്കുകൾ.ഏറ്റവും ഒടുവിൽ കോവിഡിന് ഇന്ത്യയിലാദ്യമായി പ്ലാസ് മാ ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ കേരളം ആരംഭിക്കാൻ പോകുന്നു.പരിമിതികൾ ഇല്ലാത്തതു കൊണ്ടല്ല. എല്ലാം തികഞ്ഞിരിക്കുന്നതിനാലുമല്ല. വരിഞ്ഞുമുറുക്കുന്ന പരിമിതികളുണ്ട്. വിവരണാതീതമായ പ്രതിസന്ധിയുണ്ട്.വിവേചനവും അവഗണനയുമുണ്ട്. അതിൽ തളർന്നും പരിഭവിച്ചുമിരിക്കാതെ മുന്നോട്ടു പോവുകയാണ്.പരിമിതികൾ തിരിച്ചറിഞ്ഞ്, മികവുകൾ മനസ്സിലാക്കി, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗിച്ച്, തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെ, ജനങ്ങളിൽ വിശ്വാസമർപ്പിച്ച്, നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോയതിൻ്റെ നേട്ടമാണിത്. അതിന് വഴി കാണിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ്. ആ ബദൽ രാഷ്ട്രീയത്തിൻ്റെ കുറ്റമറ്റ പ്രയോഗമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ഇന്ദ്രജാലവുമല്ല.ആ ബദൽ രാഷ്ട്രീയം മുറുകെ പിടിച്ച് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ജാഗ്രത കൈവിടാതെ മഹാമാരിക്കെതിരായ കരുതൽ തുടരണം. യുദ്ധം ഇപ്പോഴും ബാക്കിയുണ്ട്. ഓർക്കുക-

The post കേരളത്തെ പാടി പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ… അഭിമാനിക്കാം കേരളത്തിൽ ജനിച്ചതിൽ appeared first on Daily Indian Herald.

Viewing all 20640 articles
Browse latest View live