Quantcast
Channel: Daily Indian Herald
Viewing all 20641 articles
Browse latest View live

ഇന്ത്യയും ചൈനയും രക്ഷപ്പെടും!!‘കൊറോണയിൽ ലോകമാകെ സാമ്പത്തിക മാന്ദ്യം.കൊറോണപ്പേടിയില്ലാത്ത രാജ്യങ്ങളും.

$
0
0

ന്യൂയോർക്ക് :ചൈനയിലെ ഒരു തിരക്കേറിയ മാംസമാര്‍ക്കറ്റില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നുതുടങ്ങിയതാണ് ഈ വൈറസ്. ഇപ്പോള്‍ ആഗോള തലത്തില്‍ മരണ സംഖ്യ ഏതാണ്ട് നാല്‍പതിനായിരത്തോട് അടുത്തെത്തിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ 21 ദിവസം ലോക്ക് ഡൗണിലാണ്. ലോകത്തിലെ ജനസംഖ്യയുടെ പാതിയോളവും ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. എന്നാല്‍ കൊറോണ വൈറസ് എത്തിനോക്കുക പോലും ചെയ്യാത്ത ചില ഇടങ്ങളും ഈ ലോകത്തുണ്ട്.

കൊറോണ വൈറസ് കടന്നെത്തിയില്ല എന്നതുകൊണ്ട് മാത്രമല്ല കൊറോമോസ് ശ്രദ്ധനേടിയത്. കൊറോണയെ പ്രതിരോധിക്കാന്‍ അവര്‍ ചെറിയൊരു സംഭാവനയും ചൈനയ്ക്ക് നല്‍കിയിരുന്നു. എന്ത് കൊണ്ടായിരിക്കും കൊമോറോസില്‍ കൊവിഡ് എത്താതിരുന്നത്? മലയേറിയ പ്രതിരോധ മരുന്നിന്റെ വ്യാപകമായ ഉപയോഗം ആണ് കൊവിഡിനെ പ്രതിരോധിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട് ഇവിടെ. എന്തായാലും ഇതുവരെ ഒരു കേസ് പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊമോറോസ് എന്ന ദ്വീപ് രാജ്യത്തെ കുറിച്ച് ഒരുപക്ഷേ, എല്ലാവര്‍ക്കും അറിവുണ്ടായിക്കൊള്ളണം എന്നില്ല. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ് ആണിത്. എന്നാല്‍ അറബ് ലീബിലെ ഒരു സമ്പൂര്‍ണ അംഗം. മറ്റ് പല അറബ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍, പക്ഷേ, കൊമോറോസില്‍ മാത്രം കൊറോണ എത്തിയില്ല.

അതേസമയം കോവിഡ് വ്യാപനം ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക.

പ്രതിസന്ധിയില്‍നിന്നു കരകയറാൻ ഈ രാജ്യങ്ങൾക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കു വരുന്ന രണ്ടു വര്‍ഷങ്ങളിൽ 2–3 ലക്ഷം കോടി ഡോളര്‍ വരുമാനനഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്നങ്ങൾ നേടുന്നതിന് 5 ലക്ഷം കോടി ഡോളർ ചെലവിടാൻ ജി–20 കൂട്ടായ്മയുടെ നേതാക്കൾ വിഡിയോ കോൺഫറൻസിങ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.

The post ഇന്ത്യയും ചൈനയും രക്ഷപ്പെടും!!‘കൊറോണയിൽ ലോകമാകെ സാമ്പത്തിക മാന്ദ്യം.കൊറോണപ്പേടിയില്ലാത്ത രാജ്യങ്ങളും. appeared first on Daily Indian Herald.


ലോകം ഭീതിയിൽ തന്നെ !കൊറോണ മരണം 41,000 കടന്നു! 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിച്ചത് 381 പേർ!

$
0
0

റോം: കില്ലർ വൈറസായ കൊറോണ ലോകത്തെ ഭയപ്പെടുത്തി മുന്നേറുകയാണ് . ലോക വ്യാപകമായി കൊവിഡ് 19 ബാധിച്ചുളള മരണ നിരക്ക് ഉയരുന്നു. ഇതുവരെ ലോകത്ത് കൊവിഡ് മരണം 41,000 കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നു. 823,194 പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം നാലായിരത്തിന് മുകളിലാണ് ലോകത്താകെയുളള മരണ സംഖ്യ എന്നത് ഞെട്ടിക്കുന്നതാണ്. മരണക്കണക്കില്‍ ചൈനയേയും മറികടന്നാണ് അമേരിക്കയുടെ കുതിപ്പ്. കൊവിഡിന് തുടക്കമിട്ട ചൈനയില്‍ 3309 പേരാണ് മരിച്ചത് എങ്കില്‍ അമേരിക്കയില്‍ അത് 3402 പേര്‍ മരിച്ചു. മാത്രമല്ല ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതും അമേരിക്കയില്‍ തന്നെയാണ്. ഇതുവരെ 175067 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായിരിക്കുന്നത്.

കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇറ്റലിയിലാണ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 12,428 പേരാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. 1.05 ലക്ഷം പേര്‍ ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. സ്‌പെനിലും മരണ നിരക്ക് ഉയരുകയാണ്. സ്‌പെയിനില്‍ 94,000 പേരിലാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിക്ക് തൊട്ട് പിറകിലുളള സ്‌പെയിനില്‍ ഇതുവരെ 8269 പേരാണ് മരണപ്പെട്ടത്. ഫ്രാന്‍സിലും മരണനിരക്കില്‍ കുറവില്ല. ഇതുവരെ 3024 പേരാണ് കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ മരണത്തിന് കീഴടങ്ങിയത്. ഇറാനില്‍ 2898 പേരും മരണപ്പെട്ടു. ചൈനയില്‍ 82000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജര്‍മ്മനിയില്‍ 68,000 പേര്‍ക്കാണ് കൊവിഡുളളത്. മരണ നിരക്കും രോഗവ്യാപനവും ഉയരുന്നതിനിടെ ലോകത്ത് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയില്‍ 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 25 പേരാണ് മരിച്ചത്. 1900ത്തോളം ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 141 പേരാണ് മരിച്ചത്. ഇന്ന് ഇന്ത്യയിൽ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1397 ആയി ഉയര്‍ന്നു.

The post ലോകം ഭീതിയിൽ തന്നെ !കൊറോണ മരണം 41,000 കടന്നു! 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിച്ചത് 381 പേർ! appeared first on Daily Indian Herald.

കള്ളം പറഞ്ഞും അധികാരകൊതിയാലും ലോകത്തെയാകെ ചൈന മഹാവ്യാധിക്ക് വിട്ടുകൊടുത്തു

$
0
0

കൊറോണ വൈറസ് രോഗം എന്ന മഹാവ്യാധി ലോകത്തെയാകെ പിടികൂടാൻ കാരണമായത് ചൈനയുടെ ഏകാധിപത്യ, ജനാധിപത്യവിരുദ്ധ പ്രവണതകളായിരുന്നു.ചൈനയുടെ വിദേശ നയങ്ങളും രാഷ്ട്രീയ നിലപാടുകളും ചൈനീസ് നേതാക്കളുടെ സ്വാർത്ഥതയുമാണ്  കൊറോണ വൈറസ് ബാധ  വരുത്തിവെച്ചതെന്ന വസ്തുതയാണത്. അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യിൽ വന്ന ലേഖനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

ചൈനയാണ് ലോകത്തിലെ മെഡിക്കൽ മാസ്കുകളുടെ ഏറ്റവും വലിയ ഉത്പാദകർ. പല രാജ്യങ്ങളിലുമായി ഉപയോഗിക്കപ്പെടുന്ന മെഡിക്കൽ മാസ്കുകളിൽ പകുതിയും വരുന്നത് ചൈനയിൽ നിന്നുമാണ്. ഇങ്ങനെ ഈ മെഡിക്കൽ ഉപകരണ ഉത്പാദന കുത്തക കയ്യടക്കിയ ചൈന, കൊറോണ രോഗബാധയുടെ ആദ്യ സൂചനകൾ പുറത്തുവന്നതോടെ ചെയ്‌തത്‌ മെഡിക്കൽ ഉപകരണങ്ങളുട കയറ്റുമതി നിർത്തിവയ്കുക എന്നതാണ്. കയറ്റുമതി നിർത്തിവച്ചുകൊണ്ട് വൻതോതിൽ ഇവ സംഭരിക്കുകയാണ് ചൈന ചെയ്തത്. അതും മറ്റൊരു രാജ്യത്തെയും, ലോകാരോഗ്യ സംഘടനയെ പോലും രോഗത്തിന്റെ തീവ്രതയെ കുറിച്ച് അറിയിക്കാതെ.

ഇതോടെ രോഗപ്രതിരോധത്തിന് തയ്യാറെടുക്കാനുള്ള മറ്റ് രാജ്യങ്ങളുടെ വിലപ്പെട്ട സമയമാണ് ചൈന നഷ്ടമാക്കിയത്. ഇതുപോരാഞ്ഞ്, ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാവ്യാധിയെ കുറിച്ചുള്ള വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ശ്രമിച്ച ചൈനീസ് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും രാജ്യം അന്യായമായി ഉപദ്രവിക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്യുകയും ചെയ്തു. ജനുവരി മാസത്തോടെ തന്നെ കൊറോണ വൈറസിന്റെ (സാർസ് കോവ്-2) ജനിതക ഘടന ചൈന മാപ്പ് ചെയ്‌തിരുന്നു.

എന്നാൽ രോഗത്തെ തടയാൻ അങ്ങേയറ്റം സഹായകമായേക്കുമായിരുന്ന ഈ വിവരങ്ങൾ ലോകരാജ്യങ്ങളുമായി പങ്കുവയ്ക്കാൻ ചൈന തയ്യാറായിരുന്നില്ല. മാത്രമല്ല, രോഗം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരില്ലയെന്നാണ് ജനുവരി 14ന് ചൈന പറഞ്ഞത്. വാസ്തവം അതല്ല എന്നറിഞ്ഞുകൊണ്ടുതന്നെ. ഇതിന്റെ തൊട്ടടുത്ത ദിവസമായ ജനുവരി 15നാണ് ചൈനയിൽ നിന്നും ഒരു കൊറോണ രോഗി അമേരിക്കയിൽ കാൽ കുത്തിയത്. ഇതിനും ഏറെ മുൻപുതന്നെ രോഗം ചൈനയിൽ അതിന്റെ സംഹാരതാണ്ഡവം ആരംഭിച്ചിരുന്നു എന്നറിയുമ്പോഴാണ് ചൈന പ്രചരിപ്പിച്ച കള്ളങ്ങളുടെ ആഴം മനസിലാകുക.

ലോകത്തിൽ നിന്നും രാജ്യത്തെയാകെ ‘അടച്ചുപൂട്ടുന്ന’ ചൈനയുടെ പ്രവണതയാണ് ഇവിടെ വില്ലനായി മാറിയത്. സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനവും ജനാധിപത്യപരമായ ഭരണവും ചൈന ഉറപ്പാക്കിയിരുന്നെങ്കിൽ രോഗത്തെ കുറിച്ചും അതിന്റെ രൂക്ഷതയെക്കുറിച്ചും നേരത്തെ തന്നെ ലോകം മനസിലാക്കുകയും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമായിരുന്നു. അധികാരികളുടെ സ്വാർത്ഥതയും അധികാരക്കൊതിയുമാണ് ചൈനയിലെ ജനങ്ങളെയും ലോകത്തെയും ഈ ദുർഘടാവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചത്.

രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതിലും ജീവനുകൾ രക്ഷിക്കുക എന്നതിലുമുപരി ചൈനീസ് പ്രസിഡന്റായ ഷി ജിൻപിങ്ങും സർക്കാരും പ്രാമുഖ്യം നൽകിയത് രാജ്യത്തിന്റെ കീർത്തി നിലനിർത്തുക എന്നതിനായിരുന്നു. ചൈനയ്ക്ക് ലോകരാജ്യങ്ങൾക്ക് മുൻപിലുള്ള യശസിന് കോട്ടം തട്ടരുതെന്നും ചൈനീസ് ഉത്‌പന്നങ്ങൾക്ക് ലോകം തുടർന്നും ഉപഭോക്താവായി തുടരണമെന്നും കൊറോണ രോഗബാധ അതിനൊരു തടസമായി മാറരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ സ്വന്തം ജനങ്ങൾ ഉൾപ്പെടെയുള്ള എണ്ണമറ്റ മനുഷ്യ ജീവനുകളെ കുരുതി കൊടുത്തുകൊണ്ടാണ് ഷി ആ തീരുമാനം കൈക്കൊണ്ടതെന്ന് മാത്രം.

കൊറോണ പ്രതിരോധത്തിൽ ചൈന സ്വീകരിച്ച പല നടപടികൾക്കും പല കോണുകളിൽ നിന്നും പ്രശംസകൾ രാജ്യത്തെ തേടി എത്തുന്നുണ്ട്. മലയാള മാദ്ധ്യമങ്ങൾ പോലും ചൈനയെ ഇക്കാര്യത്തിൽ പുകഴ്ത്തി തുടങ്ങിയിട്ടുണ്ട്. മികച്ച പ്രതിരോധ രീതികൾ കാരണം പ്രാദേശികമായി രോഗം പരക്കുന്നത് പൂർണമായും തടയാൻ ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 649 പേർക്കാണ് ചൈനയിൽ കൊറോണ രോഗബാധയുള്ളത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ് ഇവരെല്ലാമെന്നതും മറ്റൊരു നേട്ടമാണ്. ചൈനയുടെ മുൻപത്തെ അവസ്ഥയുമായി(ചൈനയിലെ മൊത്തം കൊറോണ രോഗബാധിതരുടെ എണ്ണം നിലവിൽ 81,394 ആണ്) താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യ വളരെ ചെറുതാണ്.

The post കള്ളം പറഞ്ഞും അധികാരകൊതിയാലും ലോകത്തെയാകെ ചൈന മഹാവ്യാധിക്ക് വിട്ടുകൊടുത്തു appeared first on Daily Indian Herald.

രാജ്യത്ത് 1700 പേർക്ക് കോവിഡ്.. രാജ്യം അതീവ ജാഗ്രതയിൽ..

$
0
0

ന്യൂഡൽഹി:ലോകത്ത് കൊറോണ മഹാവ്യാധിയായി ഭീകര താണ്ഡവമാടുകയാണ്.ഓരോ ദിവസവും മരണം കൂടുന്നു .   ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 320 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 90 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ 52 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ചൊവ്വാഴ്ച വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1238 ആയിരുന്നു. ഇന്ന് മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. തമിഴ്നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, ഡൽഹി, തമിഴ്​നാട്​, മദ്ധ്യപ്രദേശ്​, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ്​ കൂടുതൽ കോവിഡ്​ കേസുകൾ പുതുതായി റിപ്പോർട്ട്​ ചെയ്​തത്. തെലങ്കാന 12,​ ഗജറാത്ത്-6,​ പശ്ചിമ ബംഗാൾ-6,​മദ്ധ്യപ്രദേശ്-4,​പഞ്ചാബ്-4,​കർണാടക-3,​ കേരള-2,​ഡൽഹി-2,​ജമ്മു കാശ്മീർ 2,​ തമിഴ്നാട്-1,​ബീഹാർ-1,​ ​ഹിമാചൽപ്രദേശ്-1 എന്നിങ്ങനാണ് കണക്കുകൾ.

അതിനിടെ യു.പിയില്‍ 25കാരന്‍ മരിച്ചത് കോവിഡ് ബാധിച്ചെന്ന് പരിശോധന ഫലം പുറത്തു വന്നു. മാര്‍ച്ച് 30 തിങ്കളാഴ്ചയാണ് യുവാവ് ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. ഞായറാഴ്ചയാണ് യുവാവ് ഇവിടെ ചികിത്സക്കെത്തുന്നത്.കോവിഡ് ബാധിച്ച മരിച്ചവരിലെ പ്രായം കുറഞ്ഞ വ്യക്തിയാണിവർ. ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്ത ആദ്യ മരണമാണിത്.

അതേസമയം,​ കോവിഡിനെതിരായ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കേജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

The post രാജ്യത്ത് 1700 പേർക്ക് കോവിഡ്.. രാജ്യം അതീവ ജാഗ്രതയിൽ.. appeared first on Daily Indian Herald.

ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും.രക്ഷപ്പെടുക രണ്ട് രാജ്യങ്ങള്‍ മാത്രം.

$
0
0

ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും. വളര്‍ച്ചാ നിരക്ക് കാര്യമായി ഇടിയും. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും  ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക.

The post ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും.രക്ഷപ്പെടുക രണ്ട് രാജ്യങ്ങള്‍ മാത്രം. appeared first on Daily Indian Herald.

ഇന്ന് 24 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു,സംസ്ഥാനത്ത് കൊവിഡ് 265 പേർക്ക്! 7 വിദേശികൾ, രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് വേണ്ടെന്ന് മുഖ്യമന്ത്രി!

$
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി. 7969 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. അതിൽ 7256 എണ്ണവും രോഗബാധയില്ല എന്ന് ഉറപ്പാക്കായിട്ടുണ്ട്. 12 പേര്‍ കാസര്‍കോട് സ്വദേശികളാണ്. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 164, 130 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്.

622 പേരാണ് ആശുപത്രികളില്‍ ഉളളത്. 1,63, 508 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 191 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഇക്കൂട്ടത്തില്‍ 7 വിദേശികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രിയായി മാറ്റിയെടുക്കും. മില്‍മ പാല്‍ കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യും. കേരളത്തില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്‌നാട് സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 14 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ദില്ലി തബ്ലീഗ് പ്രശ്‌നവുമായി ബദ്ധപ്പെട്ട് അസഹിഷ്ണുതയോടെയുളള പ്രചാരണം നടക്കുന്നുണ്ടെന്നും രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലം ഉളളവര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണം. ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകരെ തിരിച്ച് എത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനം തടയുന്നതിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ഇന്ന് 24 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു,സംസ്ഥാനത്ത് കൊവിഡ് 265 പേർക്ക്! 7 വിദേശികൾ, രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് വേണ്ടെന്ന് മുഖ്യമന്ത്രി! appeared first on Daily Indian Herald.

ധാരാവിയിൽ 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊറോണ…

$
0
0

മുംബയ് : ധാരാവിയിൽ 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് മുംബയിലെ ധാരാവി.ചികിത്സയിലായിരുന്ന 56കാരന്റെ കുടുംബാംഗങ്ങളായ 10 പേർക്ക് വിലക്കേർപ്പെടുത്തി. രോഗബാധിതൻ താമസിച്ച കെട്ടിടവും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടുത്തുകാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതർ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്.ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഹാരാഷ്ട്ര‍യിൽ റിപ്പോർട്ട് ചെയ്ത 320 കൊറോണ കേസുകളിൽ പകുതിയും മുംബയ് നഗരത്തിലാണ്.

The post ധാരാവിയിൽ 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊറോണ… appeared first on Daily Indian Herald.

കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.അതിർത്തി തുറക്കൽ: കേരള- കർണാടക ചർച്ച പരാജയം, കേന്ദ്ര ഇടപെടൽ തേടി കേരളം

$
0
0

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക​ര്‍​ണാ​ട​കം അ​തി​ര്‍​ത്തി അ​ട​ച്ച വി​ഷ​യ​ത്തി​ല്‍ കേ​ര​ളം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദേ​ശീ​യ​പാ​ത​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ഷ​യ​മാ​ണ്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക ബാ​ധ്യ​സ്ഥ​രാ​ണ്. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് മം​ഗ​ലാ​പു​ര​ത്തേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തി​ര്‍​ത്തി കൈ​യേ​റി​യാ​ണ് ക​ര്‍​ണാ​ട​ക റോ​ഡു​ക​ള്‍ അ​ട​ച്ച​തെ​ന്ന് കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം അ​തി​ര്‍​ത്തി​യി​ലെ പ​ത്തോ​ര്‍ റോ​ഡാ​ണ് ക​ര്‍​ണാ​ട​ക അ​ട​ച്ച​ത്. 200 മീ​റ്റ‍​ര്‍ കേ​ര​ള അ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ര്‍​ണാ​ട​ക അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി അ​ട​ച്ച​തു​മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ ആ​റ് പേ​ര്‍ മ​രി​ച്ചെ​ന്നും കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ള്‍ കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ച്ചാ​ല്‍ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് ഉ​ള്ള​യാ​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​യു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം കാ​സ​ര്‍​ഗോ​ഡു നി​ന്നു​ള്ള ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക എ​ജി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ര്‍​ഗ്, മം​ഗ​ലാ​പു​രം എ​ന്നീ സ്ഥ ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​കി​ല്ല.

രോ​ഗ ബാ​ധി​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു പ്ര​ദേ​ശ​ത്തു നി​ന്ന് വേ​ര്‍​തി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കെ​ങ്കി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രെ വേ​ര്‍​തി​രി​ച്ചു ക​ണ്ട് പി​ടി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ ടി​ലാ​ണ് ക​ര്‍​ണാ​ട​ക. ത​ല​പ്പാ​ടി ദേ​ശീ​യ ഹൈ​വേ അ​ട​ക്കം അ​ഞ്ച് റോ​ഡു​ക​ളാ​ണ് ക​ര്‍​ണാ​ട​ക മ​ണ്ണി​ട്ട് അ​ട​ച്ച​ത്. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ളെ​പ്പോ​ലും ക​യ​റ്റി വി​ടു​ന്നി​ല്ല.

അതേസമയം കേരള- കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമവും ഫലവത്തായില്ല. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായാണ് കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. കർണാടക അതിർത്തി അടച്ചിട്ടതോടെ ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര ഇടപെടൽ തേടിയത്. കേന്ദ്രം അതിർത്തി തർക്കത്തിൽ നേരിട്ട് ഇടപെടണമെന്ന നിലപാടിലാണ് കേരളം.

അതിർത്തിയിൽ ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകത്തിന്റേത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടക അതിർത്തി അടച്ചിട്ട വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

The post കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.അതിർത്തി തുറക്കൽ: കേരള- കർണാടക ചർച്ച പരാജയം, കേന്ദ്ര ഇടപെടൽ തേടി കേരളം appeared first on Daily Indian Herald.


ഈ മരണക്കളിക്കു പിന്നില്‍ ചൈനയുടെ വന്‍ ചതി; എല്ലാം മനസിലാക്കിയ ഡോക്ടറെ കൊന്നു തള്ളി..!!

$
0
0

ഈ മരണക്കളിക്കു പിന്നില്‍ ചൈനയുടെ വന്‍ ചതി; എല്ലാം മനസിലാക്കിയ ഡോക്ടറെ കൊന്നു തള്ളി..!!

The post ഈ മരണക്കളിക്കു പിന്നില്‍ ചൈനയുടെ വന്‍ ചതി; എല്ലാം മനസിലാക്കിയ ഡോക്ടറെ കൊന്നു തള്ളി..!! appeared first on Daily Indian Herald.

ലോകത്ത് മരണം 48,276 ല്‍ അധികം!!പള്ളികളിലും മറ്റും മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥ..അന്ത്യവിശ്രമത്തിന് മതിയായ സ്ഥലം കണ്ടെത്താനാകാതെ വിഷമിക്കുന്നു

$
0
0

റോം: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 48,276 ത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 160 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതേസമയം അന്ത്യവിശ്രമത്തിന് മതിയായ സ്ഥലം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അധികൃതർ. കോവിഡ് മരണസംഖ്യയുടെ വ്യാപ്‌തി കൂടുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വടക്കൻ ഇറ്റാലിയൻ പ്രവിശ്യകൾ. അലെസാൻഡ്രിയ പ്രവിശ്യയിലെ ടോർറ്റോനോ ഉൾപ്പെടയുള്ള നഗരങ്ങളിൽ പള്ളികളിലും മറ്റും മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥയാണ്. ശീതികരിച്ച കണ്ടെ‌യ്‌ന‌റുകളിലാണ് ഇപ്പോൾ താത്കാലികമായി ശവപ്പെട്ടികൾ സൂക്ഷിക്കുന്നത്.

ലൊംബാർഡിയിലെ ബെർഗമോ നഗരത്തിലെ സ്ഥിതി വളരെ മേശമായി തുടരുകയാണ്. വൈറസ് ബാധ പടർന്നേക്കാമെന്ന് ഭീതിയിൽ ശവസംസ്‌കാര ശുശ്രൂഷകൾ ചെയ്യുന്നവർ ഇപ്പോൾ പിൻവാങ്ങുകയാണ്.727 പേരാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരിച്ചത്. മരണ സംഖ്യ 13,115 ആയി. മാർച്ച് 26 മുതലുള്ളതിലെ ഏറ്റവും താഴ്ന്ന മരണനിരക്കാണിത്. 4,782 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് ദിവസത്തിൽ നിന്നും ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 110,574 ആയി. കഴിഞ്ഞ ദിവസം 1,118 പേർക്ക് രോഗം ഭേദമായി.

ഇതോടെ രാജ്യത്ത് കൊറോണ ഭേദമായത് 16,847 പേർക്കാണ്.അതേ സമയം, മരണ സംഖ്യയിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങിയവരുടെയും എണ്ണമാണ് ഇപ്പോൾ ഇറ്റലിയിലെ ആകെ മരണമായി കണക്കാക്കുന്നത്. എന്നാൽ ടെസ്റ്റുകൾ നടത്താതെ വീടുകളിലും നഴ്‌സിംഗ് ഹോമുകളിലും മറ്റും മരിച്ചവരുടെ എണ്ണം കൂടി പരിഗണിച്ചാൽ രാജ്യത്തെ ഔദ്യോഗിക മരണ സംഖ്യ കൂടും. കോവിഡ് ടെസ്റ്റ് നടത്താതെ മരിച്ച‌വർ എത്രയാണെന്നതിൽ വ്യക്തതയില്ല. ശരിക്കുമുള്ള മരണ സംഖ്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.ആവശ്യമെങ്കിൽ കുട്ടികളെ പുറത്തിറക്കാംമാർച്ച് 12ന് ഇറ്റലിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ പുറത്ത് നടക്കാനോ ഓടാനോ പോകാമോ, അല്ലെങ്കിൽ മാതാപിതാക്കൾക്ക് കുട്ടികളെ നടക്കാൻ പുറത്തേക്ക് കൊണ്ടുപോകാമോ തുടങ്ങിയ നിരവധി സംശയങ്ങളുണ്ടായിരുന്നു. പല മേഖലകളിലും ഇതിന് വ്യത്യസ്ത നിയന്ത്രണങ്ങളായിരുന്നു.

എന്നാൽ ഇതെല്ലാം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ഇറ്റാലിയൻ സർക്കാർ. മൂന്നാ‌‌ഴ്‌ചയായി വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് അല്‌പം ആശ്വാസമേകാൻ കുറച്ച് നേരം അവരെ പുറത്തിറക്കാൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് 18 വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കൾക്ക് പുറത്ത് കൊണ്ടുപോകാമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ വളരെ കുറച്ച് ദൂരം മാത്രം. കുട്ടികൾക്കൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രമേ പാടുള്ളു. വീടിനടുത്ത് നിന്ന് ഏറെ ദൂരം പോകാൻ പാടില്ല.ബൈക്ക് സവാരി, ഗെയിമുകൾ തുടങ്ങി മറ്റൊന്നിനും അനുവാദമില്ല. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും വീടിനടുത്ത് തന്നെ അല്‌പ ദൂരം നടക്കാനിറങ്ങാം.

പുറത്ത് വ്യായാമം ചെയ്യാനും അനുവാദമുണ്ട്. എന്നാൽ അതും വീടിനടുത്ത് ഒറ്റയ്ക്ക് മാത്രം.അവരവരുടെ വീടിന് 200 മീറ്റർ ചുറ്റളവിന് പുറത്ത് പോകാൻ പാടില്ലെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരെല്ലാം കാരണങ്ങൾ കാട്ടിക്കൊണ്ടുള്ള അപേക്ഷ പൂരിപ്പിച്ച് കൈവശം കരുതണം. പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം അടഞ്ഞു തന്നെ കിടക്കും. അതേ സമയം, പുതിയ സർക്കുലറിനെതിരെ ഇറ്റലിയുടെ പലഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിതെളിയ്ക്കുമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിൽ ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 206ൽ നിന്നും 3,000 യൂറോയായി കഴിഞ്ഞാ‌‌ഴ്‌ച ഉയർത്തിയിരുന്നു.

The post ലോകത്ത് മരണം 48,276 ല്‍ അധികം!!പള്ളികളിലും മറ്റും മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥ..അന്ത്യവിശ്രമത്തിന് മതിയായ സ്ഥലം കണ്ടെത്താനാകാതെ വിഷമിക്കുന്നു appeared first on Daily Indian Herald.

കിമ്മിന്റെ ഉത്തരകൊറിയയില്‍ കൊറോണയില്ല, അമേരിക്കയ്ക്ക് സംശയം.കൊറോണ വൈറസിന് കിമ്മിനെ ഭയമോ?

$
0
0

ലോകം മുഴുവന്‍ കൊവിഡ് ഭീതി പടരുമ്പോഴും കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ മാത്രം കോവിഡ് എത്തിയിട്ടില്ലെന്നാണ് കിമ്മിന്റെ വാദം.ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ലായിരുന്നു. വിവരം. നേരത്തെ, കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. ഇതോടെ കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.

രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ. എന്നാല്‍ ഇതുവരെ ഉത്തര കൊറിയയില്‍ ഒരൊറ്റ പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ പ്രദേശങ്ങളിലുള്ള ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും അടക്കമുള്ളവര്‍ രോഗത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിമ്മിന്റെ ഉത്തര കൊറിയയുടെ നേട്ടം. പക്ഷേ ഇതില്‍ സന്തോഷിക്കാനൊന്നുമില്ല. ഉത്തര കൊറിയയില്‍ നിന്ന് ഒരു വാര്‍ത്ത പോലും പുറത്തെത്താത്ത സാഹചര്യത്തില്‍ ഈ പ്രചാരണം തീര്‍ത്തും നുണയാവാനാണ് സാധ്യത. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ട്. രോഗത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പറയുന്നു.

ഒരൊറ്റ കേസും പോലും കൊറോണയില്‍ ഉത്തര കൊറിയയില്‍ ഉണ്ടായിട്ടില്ലെന്ന് ഭരണകൂടം പറയുന്നു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയിരിക്കുകയാണ്. കൊറിയ രഹസ്യമായി കാര്യങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് സൂചന. കിം ജോങ് ഉന്‍ രാജ്യത്തിന്റെ അതിര്‍ത്തി ജനുവരിയില്‍ തന്നെ അടച്ചിരുന്നു. ഇത് വളരെ വേഗത്തിലുള്ള നീക്കമായിരുന്നു. ലോകരാജ്യങ്ങള്‍ പോലും ഇക്കാര്യം ആലോചിച്ച് തുടങ്ങിയിരുന്നില്ല. ഉത്തരകൊറിയയില്‍ യാത്രാ വിലക്ക് അടക്കമുള്ള കാര്യങ്ങളും നിലവില്‍ വന്നു. ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെയായിരുന്നു നീക്കം.

എന്താണ് കൊറിയയില്‍ നടക്കുന്നതെന്ന് പുറത്ത് നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ക്ക് പോലും അറിയില്ല. അതുകൊണ്ട് ഇവിടേക്ക് സഹായം നല്‍കാനും ആരും തയ്യാറായിട്ടില്ല. കൊറോണ പ്രതിരോധത്തിനായി കൊറിയ സ്വീകരിച്ച ശക്തമായ നടപടികള്‍ രോഗത്തെ തടഞ്ഞെന്ന് ആന്റി എപിഡെമിക് വിഭാഗത്തിന്റെ ഡയറക്ടര്‍ പാക് മ്യോങ് സു പറഞ്ഞു. ഒരാള്‍ക്ക് പോലും ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇവിടെ രോഗം സ്ഥിരീകരിച്ചവരുണ്ടെങ്കില്‍ അവരുടെ സുരക്ഷയില്‍ കടുത്ത ആശങ്കയിലാണ് വിദേശ രാജ്യങ്ങള്‍.

രോഗത്തെ കുറിച്ച് കേട്ട ഉടനെ ശാസ്ത്രീയമായ രീതിയില്‍ പരിശോധനയും ക്വാറന്റൈനും കിംഗ് ജോങ് ഉന്‍ നിര്‍ദേശിച്ചിരുന്നു. ഇവിടെയെത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിര്‍ത്തികള്‍ അടയ്ക്കുകയും, കടല്‍, വിമാന മാര്‍ഗങ്ങള്‍ ഒപ്പം അടയ്ക്കുകം ചെയ്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കടുത്ത തീരുമാനമായിരുന്നു ഇത്. എന്നാല്‍ രാജ്യത്ത് കിമ്മിന്റെ തീരുമാനത്തിന് വിരുദ്ധമായി കാര്യങ്ങള്‍ നടന്നാല്‍ സംഭവിക്കുന്ന ശിക്ഷകളെ കുറിച്ചാണ് അന്താരാഷ്ട്ര ലോകം ആശങ്കപ്പെടുത്തുന്നത്. രോഗികളെ കിം നല്ല രീതിയില്‍ സ്വീകരിക്കുമോ എന്നും ഭയമുണ്ട്.

ലോകാരോഗ്യ സംഘടന പറയുന്നത് പത്ത് ലക്ഷം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്. ഏഷ്യയില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ ബാധിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയ പൂര്‍ണമായും പറയുന്നത് നുണയാണെന്ന് വിലയിരുത്തലുണ്ട്. ഒന്നാമത്തെ കാര്യം ലോകത്തെ ഏറ്റവും ദുര്‍ബലമായ ആരോഗ്യ മേഖലയാണ് കിമ്മിന്റെ കീഴിലുള്ളത്. ഇതിന് പുറമേ അന്താരാഷ്ട്ര ഉപരോധങ്ങള്‍ അവരെ തളര്‍ത്തിയിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങള്‍ പോലും രാജ്യത്ത് ലഭ്യമല്ല. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതി പേര്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരാണ്. 41 ശതമാനം പേര്‍ ആരോഗ്യപരമായി ദുര്‍ബലരാണ്.

മാര്‍ച്ചില്‍ കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് കത്തയച്ചിരുന്നു. കോവിഡിനെ കുറിച്ചുള്ള ആശങ്കകളാണ് കിം ഉന്നയിച്ചതെന്ന് മൂണ്‍ ജേ ഇന്നിന്റെ പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു. കിം ഇതിനെ നേരിടാന്‍ സജ്ജനായിരുന്നില്ലെന്നാണ് സൂചന. യുഎസിന്റെ ദക്ഷിണ കൊറിയയിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് അബ്രാമ്‌സ് ഉത്തര കൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്ന് വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതിസന്ധിയിലൂടെയാണ് ഉത്തര കൊറിയ കടന്നുപോകുന്നതെന്നും, കൊറോണയെ നേരിടാന്‍ സഹകരണത്തിന് തയ്യാറാണെന്നും കിമ്മിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ചൈനയും ഉത്തര കൊറിയയും ഇറാനും അടക്കമുള്ളവര്‍ കൊറോണ കേസുകളുടെയും മരണങ്ങളുടെയും കണക്ക് മൂടിവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതേസമയം നേരത്തെ തന്നെ കൊറിയ കൊറോണയെ നേരിടാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ഉപരോധങ്ങളാണ് അവര്‍ക്കുള്ള തിരിച്ചടി. റഷ്യ 1500 മെഡിക്കല്‍ കിറ്റുകള്‍ ഉത്തര കൊറിയക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. യുഎന്നും ഉപരോധങ്ങളില്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പുകള്‍ കിറ്റുകള്‍, ഫേസ് മാസ്‌കുകള്‍ എന്നിവ എത്തിച്ച് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന വലിയൊരു തുക ഉത്തരകൊറിയക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

The post കിമ്മിന്റെ ഉത്തരകൊറിയയില്‍ കൊറോണയില്ല, അമേരിക്കയ്ക്ക് സംശയം.കൊറോണ വൈറസിന് കിമ്മിനെ ഭയമോ? appeared first on Daily Indian Herald.

നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഷഹീന്‍ബാഗും സന്ദര്‍ശിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍

$
0
0

ന്യൂഡല്‍ഹി :ലോകം കൊറോണയിൽ ഭയന്ന് ജീവിക്കയാണ് .അതേസമയം ചിലർ വളരെ നിസംഗതയോടെ ആണ് ഈ വൈറസ് വ്യാപനത്തെ കാണുന്നത്. വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗിലെ സമരത്തിലും പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് മുന്‍പ് തബ്ലീഗില്‍ പങ്കെടുത്ത പത്തിലധികം ആളുകള്‍ ഷഹീന്‍ബാഗില്‍ സമരത്തില്‍ പങ്കുചേര്‍ത്തു. ഇത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച യുവാവ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ചതായും സമരത്തില്‍ പങ്കെടുത്തതായും വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ആളുകള്‍ ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച ചിലരും ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായാണ് വിവരം.

മതസമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഷഹീന്‍ബാഗിലെ സന്ദര്‍ശനം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തുന്നത്. ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം പതിനായിരത്തിലധികം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തിനിടയിലും ഷഹീന്‍ബാഗില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്.

അതേസമയം ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച തബ്ലീഗില്‍ പങ്കെടുത്തയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അധികൃതര്‍ ഇയാളുടെ യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.

The post നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഷഹീന്‍ബാഗും സന്ദര്‍ശിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ appeared first on Daily Indian Herald.

പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ:വി.എം.സുധീരന്‍

$
0
0

കൊച്ചി:മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ബഹു.ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ നല്ലൊരു സാമൂഹ്യ സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത് എന്ന് വി എം സുധീരൻ പറഞ്ഞു .മദ്യവിപത്തിന്റെ പിടിയില്‍പ്പെട്ടുപോയ സഹോദരങ്ങള്‍ക്ക് എന്നെന്നേയ്ക്കുമായി രക്ഷപ്പെടാനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ സംജാതമായത്.

കഴിഞ്ഞ 10 ദിവസമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത മദ്യാസക്തര്‍പോലും പിന്മാറ്റ അസ്വാസ്ഥ്യഘട്ടത്തില്‍നിന്നും മോചിതരായി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്ന പ്രത്യാശാജനകമായ അവസ്ഥയാണ് കാണുന്നത്. എന്നാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ.വ്യാജമദ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ വെറുതെയിരിക്കില്ല. അവര്‍ സജീവമാകും. അവര്‍ക്കെതിരെ കര്‍ശനവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം.ഇപ്പോള്‍കൈവന്ന നല്ല അന്തരീക്ഷത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മദ്യദുരന്തമുണ്ടാക്കാനുള്ള സാധ്യതകളെയും തള്ളിക്കളയാനാകില്ല.

നിലവില്‍ കൈവന്ന ആശാവഹമായ സാഹചര്യം പ്രായോഗികമല്ലെന്നും പരാജയമാണെന്നും വരുത്തിത്തീര്‍ക്കേണ്ടത് മദ്യലോബിയുടെയും മറ്റ് സ്ഥാപിത താല്‍പര്യ ദുഷ്ടശക്തികളുടെയും അജണ്ടയാണ്. ഈ കറുത്ത ശക്തികള്‍ക്കെതിരെ സര്‍ക്കാരും ജനങ്ങളും കരുതിയിരിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സര്‍വ്വതലത്തിലും ഉണ്ടാകണം. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്.

The post പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ:വി.എം.സുധീരന്‍ appeared first on Daily Indian Herald.

ഡ്യൂട്ടി കഴിഞ്ഞാൽ ക്വാറന്റൈൻ,നമിക്കാം ജീവന്റെ കാവലാളായ മാലാഖമാരെ, മക്കളെ കാണാൻ പോലുമാകാതെ നഴ്സുമാർ.

$
0
0

തിരുവനന്തപുരം: കൊറോണ രോഗികളെയും രോഗം സംശയിക്കുന്നവരെയും പരിപാലിക്കാൻ നിയോഗിക്കപ്പെട്ട നഴ്സുമാരെ നമുക്ക് നമിക്കാം.സ്വന്തം ജീവൻ വകവയ്ക്കാതെ, മാരകവൈറസിന് ഇരകളായവരുടെ ജീവന്റെ കാവലാളുകളായി രാപ്പകൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് നഴ്സുമാർ. പരിമിതികളോടോ പരാധീനതകളോടോ പരിഭവമില്ലാതെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിക്കുന്നവർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും ജനറൽ, ജില്ലാ ആശുപത്രികളിലും കൊറോണ ഐസൊലേഷൻ വാർഡുകളിൽ ഡ്യൂട്ടി നോക്കുന്ന നഴ്സുമാർ മക്കളെയും സ്വന്തം വീട്ടുകാരെയും കണ്ടിട്ട് ദിവസങ്ങളായി.

കൊറോണ കെയർ വാർഡിൽ തലമുതൽ പാദം വരെ പി.പി കിറ്റിൽ (പഴ്സണൽ പ്രൊട്ടക്ടീവ് കിറ്റ്) മൂടികെട്ടി ,ജലപാനം നടത്താനോ യഥാസമയം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനോ കഴിയാതെ ആശങ്കയും ഭീതിയും വകവയ്ക്കാതെ മണിക്കൂറുകൾ രോഗികൾക്കൊപ്പം ചെലവഴിക്കുകയാണ് ഇവർ. സാധാരണ എട്ടുമണിക്കൂറാണ് നഴ്സുമാരുടെ ഡ്യൂട്ടി സമയമെങ്കിലും കോവിഡ് പരിചരണത്തിന് നാലു മണിക്കൂറായി ഡ്യൂട്ടി നിജപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം.ഡ്യൂട്ടി കഴിഞ്ഞാൽ ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തിൽ രണ്ടാഴ്ച നീളുന്ന നിരീക്ഷണത്തിന് ശേഷമേ ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാകൂ.

സമൂഹ വ്യാപനം പോലെ ഗുരുതരമായ സാഹചര്യങ്ങളുണ്ടായാൽ അവയെ നേരിടാനുള്ള കരുതലെന്ന വണ്ണം ആകെയുള്ള നഴ്സുമാരിൽ മൂന്നിലൊന്നുപേർക്കാണ് കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾ നിശ്ചയിച്ചിട്ടുള്ളത്. മൂന്നിലൊന്നുപേർക്ക് മറ്റ് ചുമതലകൾ നൽകുകയും ബാക്കിയുള്ളവരെ റിസർവ്വ് വിഭാഗമാക്കി നിലനിർത്തിയിരിക്കുകയുമാണ്. മഹാരാഷ്ട്രപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രോഗികളെ പരിപാലിച്ച നഴ്സുമാർക്ക് കൂട്ടത്തോടെ രോഗ വ്യാപനമുണ്ടായത് കേരളത്തിലും നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മലപ്പുറത്ത് നിപ്പ പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയെപ്പോലുള്ളവരുടെ സ്മരണകളും ആത്മവിശ്വാസവുമാണ് സ്വന്തം ജീവനും കുടുംബത്തെയും മറന്ന് ആതുരസേവനത്തിനിറങ്ങിയിരിക്കുന്ന ഇവരുടെ കൈമുതൽ.

The post ഡ്യൂട്ടി കഴിഞ്ഞാൽ ക്വാറന്റൈൻ,നമിക്കാം ജീവന്റെ കാവലാളായ മാലാഖമാരെ, മക്കളെ കാണാൻ പോലുമാകാതെ നഴ്സുമാർ. appeared first on Daily Indian Herald.

ഇന്ത്യയിൽ ഇന്ന് ‘ദീപാവലി’കേരളത്തിൽ റാപ്പിഡ് ടെസ്റ്റ്..24 മണിക്കൂറിൽ ഇന്ത്യയിൽ 478 കേസുകൾ, മരിച്ചത് 62 പേർ!! ഗുജറാത്തിൽ ഒരാൾ മരിച്ചു…

$
0
0

ന്യൂഡൽഹി:ലോകത്താകെ മരണം അരലക്ഷവും രോഗികളുടെ എണ്ണം പത്ത് ലക്ഷവും കവിഞ്ഞ് കൊവിഡ് -19 കൂട്ടസംഹാരം തുടരുന്നു .ലോക്ക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ജനതയ്ക്ക് ആത്മവിശ്വാസം പകരാൻ ഇന്ന് രാത്രി 9 മണിക്ക് രാജ്യമെമ്പാടും വീടുകളിൽ ഒൻപത് മിനിറ്റ് ദീപങ്ങൾ തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു.തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ മരണങ്ങളും രോഗബാധയും ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 478 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. 14 സംസ്ഥാനങ്ങളിൽ നിന്നായി തബ്ലീഗി ജമാഅമത്ത് പരിപാടിയിയിൽ പങ്കെടുത്ത 647 പേർക്ക് ഇതിനകം ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണിത്. ഇതോടെ രാജ്യത്ത് 2547 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ഗുജറാത്തിൽ നിന്നുള്ള 67 കാരനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്.

ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇതിനകം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. 500000 ലധികം പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി വേൾഡ് ബാങ്ക് ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

മർകസ് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനെത്തിയ രണ്ട് പോലീസുകാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ 55 കാരൻ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരിച്ചത് കൊറോണ വൈറസ് ബാധയെത്തുടർന്നാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽ ഇതിനകം 161 പേർക്കാണ് കൊറോണ മാർച്ച് 17ന് ദില്ലിയിലെ തബ്ലിഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത് മകനിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള കൊവിഡ് രോഗിയായ തോമസ് എബ്രഹാമും (93),​ ഭാര്യ മറിയാമ്മയും (88)​ രോഗം ഭേദമായി ഇന്നലെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ‌ഡിസ്ചാർജ് ആയത് വലിയ ആശ്വാസമായി. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അതിവേഗ രോഗനിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ആരംഭിക്കും. നിലവിലുള്ള ടെസ്റ്റിന്റെ ഫലം അറിയാൻ ഏഴ് മണിക്കൂർ വരെ എടുക്കുമ്പോൾ റാപ്പിഡ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനുള്ളിൽ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകൾ എത്തിയിട്ടുണ്ട്. ശശിതരൂർ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3000 കിറ്റുകളുടെ ആദ്യ ബാച്ചാണ് എത്തിയത്. ബാക്കി നാളെ എത്തും.ഇന്ത്യയിൽ രോഗം അതിവേഗം പടരുന്ന തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ഇന്നലെ 411 ആയി വർദ്ധിച്ചു.

ഇന്നലെ മാത്രം 6095 പേരാണ് കൊവിഡ് മൂലം ലോകത്താകെ മരിച്ചത്. ഇതിൽ 2,200 പേരും അമേരിക്കയിലെ ന്യൂയോർക്ക് സ്വദേശികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്ക മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഒരുലക്ഷത്തിലേറെ ബോഡി ബാഗുകളാണ് ചില ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ സ്രവപരിശോധന രണ്ടാംതവണയും നെഗറ്റീവാണ്.

സ്പെയിനിൽ ഒറ്റ ദിവസം 940 പേർ മരിച്ചതോടെ മരണസംഖ്യ 10,348 ആയി. ഇറാനിൽ മരണം 3,000 കവിഞ്ഞു. കൊവിഡിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കാൻ ഐക്യരാഷ്‌ട്ര പൊതുസഭ വ്യാഴാഴ്ച പ്രമേയം പാസാക്കി. ഇന്ത്യ ഉൾപ്പെടെ 188 രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.

 

The post ഇന്ത്യയിൽ ഇന്ന് ‘ദീപാവലി’ കേരളത്തിൽ റാപ്പിഡ് ടെസ്റ്റ്..24 മണിക്കൂറിൽ ഇന്ത്യയിൽ 478 കേസുകൾ, മരിച്ചത് 62 പേർ!! ഗുജറാത്തിൽ ഒരാൾ മരിച്ചു… appeared first on Daily Indian Herald.


തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട് !!മാധ്യമ പ്രവർത്തകർക്കെതിരെ യു പ്രതിഭ എംഎൽഎ.താക്കീതുമായി പാർട്ടിയും

$
0
0

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഡിവൈഎഫ്ഐയും യു പ്രതിഭ എംഎൽഎയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെ പ്രതിഭ മാധ്യമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കു എന്നുമാണ് മാധ്യമപ്രവർത്തകരോടായി പറഞ്ഞത്.

നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എൽ.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാർട്ടി പ്രവർത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എൽ. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവർത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടി ഇടപെട്ടത്.”ഫേസ് ബുക്ക് ലൈവിൽ നടത്തിയ പരാമർശം പാർട്ടിപ്രവർത്തകരിൽ ചിലർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ അത് പരിശോധിച്ചശേഷം എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് താക്കീത് നൽകിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.സി.പി.എം എം.എൽ.എയ്ക്ക് ഈ അവസരത്തിൽ ഒട്ടും ചേരുന്ന പരാമർശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാർട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ നടത്തി കൊവിഡ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും”- നാസർ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെങ്ങും പാർട്ടി പ്രവർത്തകരും ജന പ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സമയമാണ്. ഏതാനും ദിവസം മുമ്പ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ ചിലരും എം.എൽ.എയും തമ്മിലും സമൂഹമാദ്ധ്യമങ്ങളിലൂടെ വാക്പോരുണ്ടായി. ഇതിലും രണ്ടുകൂട്ടരിൽ നിന്നും വിശദീകരണം തേടുമെന്ന് നാസർ വെളിപ്പെടുത്തി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എൽ.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമർശനം.

കൊവിഡിനേക്കാൾ വലിയ വൈറസുകളുണ്ടെന്ന് ആ വിമർശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളിൽ നിറഞ്ഞ തർക്കം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് .കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എം.എൽ.എ ഓഫീസ് പൂട്ടി പ്രതിഭ വീട്ടിൽ ഇരിക്കുകയാണെന്ന് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും വിമർശിച്ചിരുന്നു. ഈ സംഭവങ്ങൾ വാർത്തയാക്കിയതിൽ പ്രകോപിതയായാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള എം.എൽ.എയുടെ പരിഹാസം.

The post തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട് !!മാധ്യമ പ്രവർത്തകർക്കെതിരെ യു പ്രതിഭ എംഎൽഎ.താക്കീതുമായി പാർട്ടിയും appeared first on Daily Indian Herald.

ഇന്ത്യ ഭയന്ന് വിറക്കുന്നു !ധാരാവി കൊറോണ ഭയത്തിൽ. മഹാമാരിയിൽ പകച്ച് ലോകം!മരണം 59,245 കവിഞ്ഞു!

$
0
0

ഒരാൾ മരിക്കുകയും ഡോക്ടർ അടക്കം 2 പേർക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കെ ധാരാവിയിൽ രോഗവ്യാപനം തടയാൻ സർക്കാർ ഏജൻസികൾ അശ്രാന്ത പരിശ്രമത്തിൽ. നഗരഹൃദയത്തിൽ 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ചേരിമേഖലയിൽ സമൂഹ വ്യാപനം പ്രതിരോധിക്കാൻ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബൈയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സർക്കാരും.

The post ഇന്ത്യ ഭയന്ന് വിറക്കുന്നു !ധാരാവി കൊറോണ ഭയത്തിൽ. മഹാമാരിയിൽ പകച്ച് ലോകം!മരണം 59,245 കവിഞ്ഞു! appeared first on Daily Indian Herald.

യു പ്രതിഭ എം എൽ എയെ സിപിഎം പുറത്താക്കുമോ ? പ്രതിഭ എം.എൽ.എയ്‌ക്ക് പാർട്ടിയുടെ താക്കീത്, കൊവിഡിനുശേഷം നടപടി വന്നേക്കും.

$
0
0

ഡിവൈഎഫ്ഐയും യു പ്രതിഭ എംഎൽഎയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെ പ്രതിഭ മാധ്യമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിതെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കു എന്നുമാണ് മാധ്യമപ്രവർത്തകരോടായി പറഞ്ഞത്…നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എൽ.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്.

The post യു പ്രതിഭ എം എൽ എയെ സിപിഎം പുറത്താക്കുമോ ? പ്രതിഭ എം.എൽ.എയ്‌ക്ക് പാർട്ടിയുടെ താക്കീത്, കൊവിഡിനുശേഷം നടപടി വന്നേക്കും. appeared first on Daily Indian Herald.

തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് 13,702 പേർ, വിവരങ്ങൾ പുറത്തുവിട്ട് ആന്ധ്ര പൊലീസ്.ഇന്ത്യ ഭയക്കണം ഇതിനെ !!

$
0
0

ഹൈദരാബാദ്: ലോക ജനതയുടെ ആശങ്ക വർധിപ്പിച്ച് കൊവിഡ് അിവേഗം പടരുന്നു. ഇതുവരെ 11 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59,140 പേർക്ക് വൈറ ബാധയേറ്റ് ജീവഹാനി സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82745 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ സ്ഥിതി ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു.

അതിനിടെ ഡൽഹി നിസാമുദ്ദീനിൽ മാർച്ച് പകുതിയോടെ നടന്ന 10 ദിവസത്തെ തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തു വിട്ട് ആന്ധ്രാപ്രദേശ് പൊലീസ്. 10 ദിവസങ്ങളിലായി പ്രദേശത്തു കൂടി കടന്നുപോയവരുടെ മൊബൈൽ ടവറിന്റെ വിവരങ്ങൾ ശേഖരിച്ചാണ് ആളുകളെ കണ്ടെത്തിയത്. വിശദമായ മൊബൈൽ ടവർ വിശകലനം അനുസരിച്ച്, രാജ്യത്തുടനീളമുള്ള 13,702 പേർ പരിപാടിയിൽ പങ്കെടുത്തു, അവരെല്ലാം ഇപ്പോൾ കൊവിഡ് 19 രോഗസാധ്യതയുള്ളവരുടെ പട്ടികയിലാണ്.

നിലവിൽ ഇവരെ കണ്ടെത്തിയത് കൂടാതെ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സമ്പർക്ക പട്ടിക തയ്യാറാക്കണം. കൂടാതെ ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുകയും വേണം. 13,702 ആളുകളിൽ 7,930 പേരെ റിസ്ക് ലിസ്റ്റിലാണ് ഉൾപെടുത്തിട്ടുള്ളത്. 5,772 പേർ മിതമായ അപകടസാധ്യതയുള്ളവരാണ്. കൂടുതലും ഉത്തർപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുണ്ടൂർ സ്വദേശിക്കാണ് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡൽഹി മീറ്റിൽ പങ്കെടുത്ത പ്രകാശം ജില്ലയിലെ ചിരളയിൽ നിന്നുള്ള മറ്റൊരാളെയും തിരിച്ചറിഞ്ഞു. ഇയാൾക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.

The post തബ്‌‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് 13,702 പേർ, വിവരങ്ങൾ പുറത്തുവിട്ട് ആന്ധ്ര പൊലീസ്.ഇന്ത്യ ഭയക്കണം ഇതിനെ !! appeared first on Daily Indian Herald.

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍.ഇതുവരെ 11,70,159 കൊവിഡ് കേസുകള്‍.കൊവിഡ് പരിശോധനയ്ക്ക് ഇന്ത്യയുടെ സ്വന്തം റാപ്പിഡ് ടെസ്റ്റ് കിറ്റ്

$
0
0

തിരുവനന്തപുരം : ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍.അതിനിടെ കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞർ വികസിപ്പിച്ചു. സംസ്ഥാനത്ത് ഈ കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന 10 ദിവസത്തിനുള്ളിൽ ആരംഭിക്കും.നിലവിൽ ഉപയോഗിക്കുന്ന പി. സി. ആർ കിറ്റിന് 4,​000 രൂപ വരെ വിലയുള്ളപ്പോൾ ഈ കിറ്റിന് 380 രൂപമാത്രമാണ് വില.

ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത് സാമ്പിളുകൾ ലാബുകളിൽ എത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ പരിശോധനകളാണ്. ഫലം അറിയാൻ മൂന്നു മണിക്കൂറിൽ കൂടുതൽ എടുക്കുന്ന ഈ പരിശോധനകളൊന്നും റാപ്പിഡ് ടെസ്റ്റ് അല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.രാധാകൃഷ്ണൻ ആ‌ർ.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കിറ്റ് വികസിപ്പിച്ചത്. കിറ്റിന് അംഗീകാരത്തിനും നിർമ്മാണ അനുമതിക്കുമായി വരുന്ന ബുധനാഴ്‌ചയ്‌ക്കകം ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് ( ഐ.സി.എം.ആർ )​ സമർപ്പിക്കും. അഞ്ചു ദിവസത്തിനുള്ളിൽ നിർമ്മാണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി കിട്ടിയാലുടൻ കളമശേരി കിൻഫ്ര പാർക്കിലുള്ള രാജീവ് ഗാന്ധി സെന്ററിന്റെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിൽ ഉത്പാദനം തുടങ്ങും.

The post ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍.ഇതുവരെ 11,70,159 കൊവിഡ് കേസുകള്‍.കൊവിഡ് പരിശോധനയ്ക്ക് ഇന്ത്യയുടെ സ്വന്തം റാപ്പിഡ് ടെസ്റ്റ് കിറ്റ് appeared first on Daily Indian Herald.

Viewing all 20641 articles
Browse latest View live