Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20591

തനിക്ക് അഭിനയിക്കാനിഷ്ടം ശോഭനയുടെ കൂടെ; ശോഭനയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

$
0
0

മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ഏറ്റവും യോചിച്ച നടി ആരാണെന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമായിരിക്കും. അത് ശോഭന തന്നെയാണ്. പഴകാല ചിത്രങ്ങളിലെ മികച്ച ജോഡികളായിരുന്നു മോഹന്‍ലാല്‍-ശോഭന. ഇരുവരും തമ്മില്‍ കുറേ ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. ശോഭനയ്ക്ക് മോഹന്‍ലാലിനോട് പ്രണയമുണ്ടായിരുന്നു എന്നു വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ശോഭനയെക്കുറിച്ച് വാ തോരാതെ സംസാരിച്ചു. ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത് ശോഭനയുടെ പേരാണ്. കൂടെ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ശോഭനയ്ക്കൊപ്പമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. നേരത്തെയും പല അഭിമുഖത്തിലും മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

എങ്കില്‍ തന്റെ ഇഷ്ട നടി മഞ്ജുവാര്യര്‍ തന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി മംഗളം ആണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. മഞ്ജു വാര്യരുടെ കൂടെ മോഹന്‍ലാല്‍ അഭിനയിച്ചത് നാലു സിനിമകളിലാണ്. ആറാംതമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ നായികയായും സമ്മര്‍ ഇന്‍ ബത്ലേഹമില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തി.

karuth

നാടോടിക്കാറ്റ്, മിന്നാരം, തോന്മാവിന്‍ കൊമ്പത്ത്, പവിത്രം, പക്ഷേ, മണിച്ചിത്രത്താഴ്, മായാമയൂരം, വെള്ളാനകളുടെ നാട് തുടങ്ങി 20ഓളം ചിത്രങ്ങളിലാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചത്. അതാകട്ടെ മലയാളി എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളും. മണിച്ചിത്രത്താഴിലെ നാഗവല്ലിയായുള്ള ശോഭനയുടെ അഭിനയം ഇന്ത്യന്‍ സിനിമയെത്തന്നെ ഞെട്ടിച്ചിട്ടുള്ളതാണ്.


Viewing all articles
Browse latest Browse all 20591

Trending Articles