മുംബൈ: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് അതിലൂടെ പെണ്‍കുട്ടികളെ കുടുക്കുന്നതുമായി ബന്ധപെ്പട്ട മറ്റൊരു സംഭവത്തില്‍ പ്രതി പിടിയില്‍ .ഈ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനികളായിരുന്നു ഇരകള്‍.
മോഡലിംഗ് കരിയര്‍ കൊതിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയും അവരെ ലൈംഗിക ചൂഷണത്തിനും പണം തട്ടാനും ഉപയോഗിച്ച സന്ദീപ് എന്ന 25 കാരനാണ് കുടുങ്ങിയത്. സന്ദീപിനെ പോലെ തന്നെ ഇരകളില്‍ ഒരാളുടെ സുഹൃത്തിനെ ഉപയോഗിച്ച് വ്യാജ പ്ര?ഫൈല്‍ വഴിയായിരുന്നു ചൂഷകനെ പൊക്കിയത്.
നളസോപാര സ്വദേശിയായ ഇയാള്‍ ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ വ്യാജ പ്രഫൈല്‍ നിര്‍മ്മിച്ചായിരുന്നു പണി. പ്രാഗ്യ എന്ന പേരിലാണ് ഫേസ്ബുക്കില്‍ പേജ് ഉണ്ടാക്കിയിരുന്നത്. സാമ്പത്തിക പശ്ചാത്തലം ഉള്‍പെ്പടെയുള്ള തന്റെ വ്യക്തിഗത വിവരങ്ങള്‍ ഇയാള്‍ പ്രഫൈലില്‍ നല്‍കിയിരുന്നു. മോഡലിംഗില്‍ താല്‍പ്പര്യമുള്ളവര്‍ താനുമായി ബന്ധപെ്പട്ടാല്‍ തങ്ങളുടെ ബോസ് സന്ദീപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നായിരുന്നു വാഗ്ദാനം.
ഇങ്ങിനെ കുടുക്കിലായ രണ്ടു പെണ്‍കുട്ടികളെ കൂടിക്കാഴ്ചയ്ക്കായി അര്‍നാലയിലെ ഒരു കടലോര റസ്റ്റോറന്റില്‍ എത്തിക്കുകയും ഫോട്ടോഷൂട്ട് എന്ന് പേരില്‍ മയക്കു മരുന്ന് കലക്കിയ പാനീയം കുടിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഉറക്കമുണരുമ്പോള്‍ അതിന്റെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കാണിച്ച പണം തട്ടുകയുമായരുന്നു. വീഡിയോ നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് 45,000 രൂപയാണ് രണ്ടു പേരോടും വാങ്ങിയത്.
ആഴ്ചകള്‍ക്ക് മുമ്പ് സന്ദീപ് ഒരു പെണ്‍കുട്ടിയെ പൊതുവേദിയില്‍ ദുരുപയോഗം ചെയ്യുന്നത് പെട്രോളിംഗ് ഡ്യൂട്ടി ചെയ്തിരുന്ന ഒരു പോലീസുകാരന്‍ കണ്ടതോടെയാണ് കഥ പുറത്തായത്. സന്ദീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച പോലീസ് പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങളെല്‌ളാം ചോര്‍ത്തിയെടുത്തു. തന്നെയും സുഹൃത്തിനെയും പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണം നടത്തിയതിന്റെ വിവരം ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുകയും അവരും ഈ കഥ ആവര്‍ത്തിക്കുകയും ഇരയായ മറ്റൊരു പെണ്‍കുട്ടിയുടെ വിവരം കൂടി നല്‍കുകയും ചെയ്തതോടെ പോലീസ് സന്ദീപിനെ കുടുക്കാന്‍ തയ്യാറായി.
ഇരയുടെ ഒരു കൂട്ടുകാരിയെയാണ് പോലീസ് ഇതിനായി ഉപയോഗിച്ചത്. 16 കാരിയെ കൊണ്ട് സന്ദീപിന് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പ്രാഗ്യ അത് സ്വീകരിച്ച ശേഷം റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്തു. സന്ദീപിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംം ചെയ്തതിന് രണ്ടു കേസുകളും ഒരു പീഡനകേസും എടുത്തിട്ടുണ്ട്. സന്ദീപിന്റെ സെല്‍ഫോണ്‍ പിടിച്ചെടുത്ത പോലീസ് സമാനരീതിയില്‍ ഇയാള്‍ വേറെയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന പരിശോധിച്ച് വരികയാണ്.