Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

സ്വാതന്ത്ര്യദിനത്തില്‍ യുഎസ് വിമാനം തട്ടിയെടുത്ത് ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി.

$
0
0

ലണ്ടന്‍ : അമേരിക്കയെ ആകരമിക്കുമെന്ന് ഇസ്ളാമിക് സ്റ്ററ്റിന്റെ ഭീക്ഷണി . ജൂലൈ നാലിന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുഎസില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണം നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഐഎസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടിലാണ് മുന്നറിയിപ്പുള്ളത്. യുഎസിലെ വിമാനത്താവളങ്ങളായ ലൊസേഞ്ചല്‍സ്, ജോണ്‍ എഫ്.കെന്നഡി, യുകെയിലെ ഹീത്രോ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഹീത്രോയില്‍നിന്ന് യുഎസിലേക്കുള്ള വിമാനം തകര്‍ക്കുകയോ, വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയോ ആണ് ഭീകരരുടെ ഉദേശ്യമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

സ്ഫോടക വസ്തുക്കള്‍ ഹീത്രോ, ലൊസേഞ്ചല്‍സ്, ജോണ്‍ എഫ്.കെന്നഡി വിമാനത്താവളങ്ങളില്‍ വയ്ക്കുമെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നു. ഭീകരരുടെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയെ തുടര്‍ന്ന് യുഎസ്, യുകെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തുര്‍ക്കിയിലെ ഇസ്താംബൂളിലെ അതാതുര്‍ക് വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ബംഗ്ലദേശിലെ റസ്റ്ററന്റില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. 20 പേരെ ബന്ദികളാക്കിവച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.


Viewing all articles
Browse latest Browse all 20545

Trending Articles