Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി

$
0
0

വിശാഖപട്ടണം: നൈജീരിയയില്‍ രണ്ട് ആന്ധ്രാസ്വദേശികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതായി പരാതി. അക്രമികള് ബൊക്കോ ഹറാം ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് സംശയമുണ്ട്. ബെന്യൂ സ്റ്റേറ്റിലെ ജിബോകോയിലുള്ള സിമന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന വിശാഖപട്ടണം സ്വദേശിയായ എന്‍ജിനീയര് എം. സായി ശ്രീനിവാസ്, സഹപ്രവര്‍ത്തകന്‍ അനീഷ് ശര്‍മ്മ എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. രാത്രി ഏഴരയോടെ താമസസ്ഥലത്തുനിന്നും ഫാക്ടറിയിലേക്ക് കാറില്‍പോയ്കൊണ്ടിരുന്ന ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതേസമയം അക്രമികള്‍ ബൊക്കോ ഹറം തീവ്രവാദികളാണെന്ന വാദം ഇന്ത്യ തള്ളി. തട്ടിക്കൊണ്ടു പോയവര്‍ ഇതുവരെ ബന്ധപ്പെടുകയോ ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

മൂന്നുവര്‍ഷമായി ഡന്‍ഗോട്ടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീനിവാസിന് കഴിഞ്ഞ വര്‍ഷമാണ് ജിബോകോയിലുള്ള പ്ലാന്റിലേക്ക് മാറ്റം കിട്ടുന്നത്. ഈ വര്‍ഷം ജനവരിയിലാണ് ശ്രീനിവാസ് അവസാനമായി നാട്ടില്‍ വന്നത്. തട്ടിക്കൊണ്ടു പോയവര്‍ ഇതുവരെ ബന്ധപ്പെടുകയോ ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
ശ്രീനിവാസന്റെ ഭാര്യയും ബന്ധുക്കളും വിശാഖപട്ടണം കലക്ടര്‍ എന്‍.യുവരാജിന് നല്‍കിയ പരാതിയെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ എംബസിയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.


Viewing all articles
Browse latest Browse all 20539

Trending Articles