Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കളത്തിൽ ഇനി സ്വീഡിഷ് അഭ്യാസിയുണ്ടാകില്ല; പോരാട്ടം അവസാനിപ്പിച്ചു ഇബ്ര മടങ്ങുന്നു

$
0
0

സ്‌പോട്‌സ് ഡെസ്‌ക്

പാരിസ്: 1994ലെ ലോകകപ്പ് നിറഞ്ഞുനിന്ന വേനൽക്കാലത്താണ് തന്റെ തലമുറയിലെ മറ്റേതൊരു സ്വീഡൻകാരനെയും പോലെ സ്‌ളാറ്റൻ ഇബ്രാഹിമോവിച് എന്ന 13കാരൻ പയ്യനും അന്താരാഷ്ട്ര ഫുട്ബാളിനെ പ്രണയിച്ച് തുടങ്ങിയത്. സ്വീഡൻ സെമിഫൈനലിൽ ബ്രസീലിനെതിരെ കളിക്കുന്നത് അക്ഷമനായി കണ്ടിരുന്നു അവൻ. ഒടുവിൽ 10ത്തിന് ബ്രസീൽ ജയിച്ചപ്പോൾ അവൻ ഹൃദയംനിറഞ്ഞു സന്തോഷിച്ചു. അവന്റെ പ്രിയ ടീമായ ബ്രസീൽ ജയിക്കുമ്പോൾ തുള്ളിച്ചാടാതിരിക്കുന്നതെങ്ങനെ. അപ്പോൾ സ്വന്തം നാടായ സ്വീഡൻ തോറ്റതോ, അതിന് ആരാണ് സ്വീഡന്റെ കളി കാണാൻ ടിവിക്ക് മുന്നിലിരുന്നത്. ബ്രസീലിനെതിരെ കളിച്ചു എന്നതുകൊണ്ട് സ്വീഡന്റെ കളി അവൻ കണ്ടുവെന്ന് മാത്രം. ‘ഞാൻ സ്വീഡന്റെ കളി കണ്ടിരുന്നില്ല. എന്നാൽ, ബ്രസീലിനെ ഞാൻ പ്രണയിച്ചിരുന്നു. കാരണം അവരുടെ കാര്യം വേറൊന്നുതന്നെയാണ്’ 2012ൽ ഇബ്ര ഏറ്റുപറഞ്ഞു. അങ്ങനത്തെന്നെയാണ് സ്‌ളാറ്റൻ ഇബ്രാഹിമോവിച്ചും, കൂട്ടത്തിലെ വ്യത്യസ്തൻ. കളത്തിലും പുറത്തും ആ വ്യത്യസ്തത കാത്തുസൂക്ഷിച്ച, ആ പഴയ ബ്രസീൽ പ്രേമി വ്യാഴാഴ്ച ബൂട്ടഴിച്ചു. ഒരുകാലത്ത് താൻ കാണാൻപോലും കൂട്ടാക്കാതിരുന്ന സ്വീഡിഷ് ഫുട്ബാളിന്റെ ഇതിഹാസമായി.

അവസാനമത്സരത്തിൽ തോൽവിയായിരുന്നു ഫലം, പക്ഷേ നിരാശയോടെയല്ല ഇബ്ര മടങ്ങിയത്. ‘എന്നെ സംബന്ധിച്ച് നിരാശ എന്നതിന് അസ്തിത്വമില്ല; അഭിമാനവും കൃതജ്ഞതയും മാത്രം. മാൽമോയുടെ ചെറിയൊരു ഭാഗത്തുനിന്നുള്ള ഒരു സാധാരണക്കാരൻ പയ്യൻ മാത്രമായ എനിക്ക് എന്റെ രാജ്യത്തെ പ്രതിനിധാനംചെയ്യാനായി, എന്റെ രാജ്യത്തിന്റെ നായകനാകാനായി’ സ്വീഡൻ എന്ന കുഞ്ഞുരാജ്യത്തിന്റെ വലിയ ഫുട്ബാൾ മന്നനായ സ്‌ളാറ്റൻ ഇബ്രാഹിമോവിച് ബൂട്ടഴിച്ചത് നന്ദിയുടെ നിറമനസ്സോടെ.

യൂറോ 2016ന് അപ്പുറം രാജ്യത്തിന്റെ കുപ്പായത്തിലുണ്ടാകില്‌ളെന്ന് പ്രഖ്യാപിച്ചാണ് നിർണായകമത്സരത്തിൽ ബെൽജിയത്തിനെതിരെ ഇബ്ര കളത്തിലിറങ്ങിയത്. 10 തോൽവിയോടെ അവസാന 16ലേക്ക് കടക്കാതെ സ്വീഡൻ തിരിച്ചുപോകുമ്പോൾ സ്‌ളാറ്റന്റെ സുന്ദരഗോളുകൾ ഈ ടൂർണമെൻറിൽ കാണാനായില്‌ളെന്ന നിരാശയിൽ ആരാധകർ മുങ്ങാംകുഴിയിടവേയാണ് ഒരുതരി സങ്കടവും തനിക്കില്‌ളെന്ന് പ്രഖ്യാപിച്ച് ഇബ്ര എപ്പോഴത്തെയുംപോലെ തലയുയർത്തിത്തന്നെ പിരിഞ്ഞത്.സ്വീഡൻ കണ്ട എക്കാലത്തെയും മികച്ച ഗോൾ സ്‌കോററും (116 മത്സരങ്ങളിൽ 62 ഗോൾ) ഇതിഹാസവുമായിരുന്ന ഇബ്രാഹിമോവിച്ചിന്റെ വളർച്ച സാധാരണമായിരുന്നില്ല. സ്വതസിദ്ധമായ നിഷേധിയുടെ സ്വഭാവം ആദ്യം മുതലേ ഇബ്രയുടെ പടവുകളെ വ്യത്യസ്തമാക്കുന്നതായിരുന്നു. മാൽമോയിലെ കുപ്രസിദ്ധമായ ഒരു പ്രദേശത്ത് കുടിയേറ്റക്കാരായ ബോസ്‌നിയൻമുസ്ലിം പിതാവിനും ക്രൊയേഷ്യൻകാത്തലിക് മാതാവിനും ജനിച്ച ഇബ്ര ഒരിക്കലും സ്വീഡിഷ് പൗരബോധത്തെ തന്നിൽവളർത്തിയിരുന്നില്ല.

2008ലും 2010ലും രണ്ടുതവണ സ്വീഡിഷ് ടീമിൽനിന്ന് മാറി നിന്ന നിഷേധിയായിരുന്നു ഇബ്ര. ആദ്യത്തേത് നൈറ്റ്ക്‌ളബിൽ പോകുന്നതിനുള്ള വിലക്ക് ലംഘിച്ചതിന് തന്നെ ടീമിൽനിന്ന് പറഞ്ഞയച്ചതിനുള്ള പ്രതിഷേധവും രണ്ടാമത്തേത് 2010 ലോകകപ്പിൽ സ്വീഡൻ യോഗ്യത നേടാതെ പോയപ്പോഴും. വിമർശങ്ങളുടെ കൂരമ്പുകൾ അന്ന് തേടിയത്തെി. കൂടുതൽ പക്വതയോടെ തിരിച്ചത്തെിയ താരത്തെ ടീം സ്വീകരിച്ചു. ശരിയായ നായകനായി ഇബ്ര വളർന്നു. സ്വീഡന്റെ ഇതിഹാസമായി. വിമർശകരെ പ്രകടനവും അർപ്പണബോധവുംകൊണ്ട് വീഴ്ത്തി കുതിച്ച ഇബ്രയാണ് വ്യാഴാഴ്ച അവസാനമത്സരവും കഴിഞ്ഞ് സ്വീഡിഷ് പതാക എന്നും നെഞ്ചോട് ചേർക്കുമെന്ന് പ്രഖ്യാപിച്ച് മൈതാനം വിട്ടത്.


Viewing all articles
Browse latest Browse all 20534

Trending Articles