സിനിമാ ഡെസ്‌ക്
ഗോസിപ്പ് കോളങ്ങളിൽ ഒന്നാം പട്ടികയിലുണ്ടായിരുന്ന സാമന്ത ഒടുവിൽ സ്വന്തം പങ്കാളിയെ കണ്ടെത്തി. മാസങ്ങളായി ഗോസിപ്പുകാരുടെ പ്രണയപട്ടികയിൽ കടന്നു കൂടിയിരുന്ന സാമന്തയും നാഗചൈതന്യയുമാണ് ഇപ്പോൾ ഗോസിപ്പ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇരുവരും ഹൈദരാബാദിലും ബാംഗ്ലൂരിലുമായി രണ്ടു ഫഌറ്റുകളിൽ ഒന്നിച്ചു താമസിക്കുകയാണെന്നും, ലിവിങ് ടുഗദറിലാണെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇവരെ ബന്ധിക്കുന്ന കഥകൾ പുറത്തു വന്നിരിക്കുന്നത്.