Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ജയരാജന്റെ നിർദേശങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു; ഡിഐഎച്ചിന്റെ പോരാട്ടങ്ങളുടെ വിജയം

$
0
0

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കായ എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന വെല്ലുവിളിയിൽ നിന്നു രക്ഷപെടാൻ സഹകരണ ബാങ്കുകളെ കൂട്ടു പിടിക്കാനുള്ള സർക്കാർ നീക്കം ഉതിച്ചത് ഒരു സാധാരണക്കാരന്റെ ബുധിയിൽ നിന്നും. ഇടതു സർക്കാർ തിരഞ്ഞെടുപ്പു കാലത്തും, സർക്കാർ രൂപീകരണ ശേഷവും നവകേരള സൃഷ്ടിക്കായി കേരളത്തിലെ സാധാരണക്കാരൻ മുതൽ വൻ വ്യവസായികൾ വരെയുള്ളവരിൽ നിന്നുള്ള ആശയങ്ങൾ ക്ഷണിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ചതിൽ ഏറ്റവും മികച്ച ആശയങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ കോ ഓപ്പറേറ്റീവ് ആൻഡ് റൂറൽ ഡവലപ്‌മെന്റ് ബാങ്ക് ജീവനക്കാരനായ ജയരാജൻ പള്ളിയത്തിന്റേത്. കേരളത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ ബാങ്കിങ് മേഖലയെയും, കൃഷിയെയും സ്പർശിച്ചു കടന്നു പോകുന്ന തന്റെ നിർദേശങ്ങൾ ജയരാജൻ സോഷ്യൽ മീഡിയത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ നിർദേശങ്ങൾ ഇപ്പോൾ സംസ്ഥാന സർക്കാർ അംഗീകരിച്ചതായി ധനവകുപ്പാണ് ജയരാജനു അറിയിപ്പു നൽകിയത്. എസ്ബിടിയും എസ്ബിഐയും ലയിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ജയരാജന്റെ നിർദേശം വഴി ശക്തിപ്പെടുത്തുകയും ചെയ്യും.

സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചു കൊണ്ട് കേരളത്തിന്റെ തനതായ ഒരു ബാങ്ക് രൂപീകരിക്കും എന്ന് ഇടതു മുന്നണി തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ അടക്കം വ്യക്തമാക്കിയിട്ടുണ്ടല്ലോ… ഇതോടൊപ്പം തന്നെ അല്ലെങ്കിൽ അതിനു മുൻപായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കും പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളും തമ്മിലുള്ള സംയോജനമാണ്.

എന്തുകൊണ്ട് ഇങ്ങനെ ചെയ്യണം..?

കേരളത്തിലെ കാർഷിക കാർഷികേതര വായ്പ വിതരണ മേഖലയിൽ സഹകരണ രംഗത്ത് ദ്വിതല സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും , അതിൽ അഫിലിയേറ്റു ചെയ്ത 75 ൽ പരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളും.
കാർഷിക കാർഷികേതര … പ്രധാനമായും ഭവന നിർമാണം , വ്യവസായം വാണിജ്യം തുടങ്ങി സമസ്ത മേഖലകളിലും –
വൈവിദ്ധ്യങ്ങളായ ഹ്രസ്വകാല – ദീർഘകാല വായ്പകൾ നൽകി ഗ്രാമ വികസനം ലക്ഷ്യമാക്കിയാണ് ഇവയുടെ പ്രവർത്തനം.
നബാർഡ്, NCDC, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ( KSCARD Bank) ഫണ്ട് വാങ്ങുകയും ഏതാണ്ട് 1.5% മുതൽ 2% വരെ മാർജിൻ എടുക്കുകയും തുടർന്ന് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾക്ക് (PCARD Bank)വായ്പ നൽകുകയും ചെയ്യുന്നു.
PCARD ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുകയും ചെയ്യുന്നു.

നിലവിലുള്ള വായ്പ വിതരണ ഘടന

1.NABARD To KSCARD Bank _ Agriculture 7.5% Non Agriculture 8%

2. KSCARD Bank to PCARD Bank 9.5 To 10%

3. PCARD Bank to Borrowers (Members) 11.5% To 14%

Average Margin to KSCARD Bank 2%
Average Margin to PCARD Bank 1.50% To 2%

ശ്രദ്ധിക്കേണ്ട ഒരു കാര്യം കേവലം Nabard തുടങ്ങിയ ഏജൻസിയിൽ നിന്ന് ഫണ്ട് വാങ്ങി അത് പ്രാഥമിക ബാങ്കുകൾക്ക് നൽകുക എന്ന കർത്തവ്യം നിർവഹിക്കുന്ന , ഇടത്തട്ട് ജോലി നിർവഹിക്കുന്ന KSCARD ബാങ്കിന് 2% മാർജിൻ…
ഈ വായ്പകൾ ലഭ്യമാക്കുവാൻ സർക്കാർ വക ഗ്യാരണ്ടിയും.
എന്നാൽ സാധാരണ ജനങ്ങളുമായി ബന്ധപ്പെടുകയും ഏറ്റവും കൂടുതൽ Risk എടുക്കുകയും (വിതരണം തിരിച്ചടവ് നടപടികൾ ) ചെയ്യുന്നത് പ്രാഥമിക ബാങ്കുകളാണ് അവക്ക് ലഭിക്കുന്നത് 1.5 % മുതൽ 2% വരെ മാത്രം.
കാലാ കാലങ്ങളിൽ ഉണ്ടാക്കുന്ന ഗവ: പോളിസികൾ , പ്രകൃതിദുരന്തങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് തുടങ്ങി നിരവധി നിരവധി കാരണങ്ങളാൽ ജനങ്ങൾ തിരിച്ചടക്കാൻ വൈകിയാൽ അതിന്റെ നഷ്ടം PCARD ബാങ്കിനു മാത്രം.

ഈ കാര്യങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ ചിലത് നമുക്ക് ചോദിക്കേണ്ടി വരും …
ഈ ഇടത്തട്ട് പരിപാടി എന്തിനാണ്?
മാറിയ സാമൂഹിക സാമ്പത്തിക പരിതസ്ഥിതിയിൽ ഇങ്ങനെയൊരു ഘടന ആവശ്യമുണ്ടോ?
തീർച്ചയായും ആവശ്യമില്ല എന്നതാണ് ഉത്തരം.
ഈ ദ്വിതല സമ്പ്രദായം ഒഴിവാക്കി KSCARD B യും PCARDB’ s യും യോജിപ്പിച്ച് ഒരു ബാങ്ക് ആക്കണം.

അങ്ങനെ ചെയ്താൽ ജനങ്ങൾക്കുള്ള ഗുണം!

NABARD To BANK 7.5 % To 8%
BANK To Members 9% to 10%
( ഒരു പക്ഷെ ഇതിലും കുറഞ്ഞ പലിശയിൽ )
(*NABARD Rate ഏകദേശം ഇട്ടതാണ് ഇതിൽ കുറവാണെങ്കിൽ ജനങ്ങൾക്ക് അത്രയും പലിശ കുറയും)

കുറഞ്ഞ പലിശയിൽ എല്ലാ വായ്പയും ലഭ്യമാക്കാൻ കഴിയും.
ഈ ഒരു കാരണം പോരെ ഇവ സംയോജിപ്പിക്കാൻ.!!!

എന്നാൽ ഇതിനൊക്കെ തടസം ആരാണ്?
കേവലം ബ്യൂറോക്രാറ്റുകൾ മാത്രം…
അതിനു പല സാമ്പത്തിക ശാസ്ത്ര ന്യായങ്ങളും നിരത്തും…
ഇടത്തട്ടു നിൽക്കുന്ന KSCARD ബാങ്കിലേയും മുഴുവൻ റിസ്‌ക്കും ജോലിയും ഏൽക്കുന്ന PCARD ബാങ്കിലേയും ശമ്പള ഘടനയിലെ അന്തരം കണ്ടാൽ അത്ഭുതപ്പെടും.!!!
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയാൽ ഇടത്തട്ടുകാരനല്ലെ നേട്ടം.
ആരാണ് തടസം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തികഞ്ഞ പ്രൊഫഷണൽ കാഴ്ചപ്പാടോടുകൂടി
ഈ തടസങ്ങളെ മറികടന്ന് ഇടതുപക്ഷം ഈ ബാങ്കുകൾ സംയോജിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
***
ഇങ്ങനെയൊരു സംവിധാനം വന്നാൽ വിപ്ലവകരമായ ഒരു കാര്യവും കൂടി ചെയ്യാം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഗവ: പദ്ധതികൾ നടപ്പിലാക്കുവാൻ ഗവൺമെന്റിന് പണം കണ്ടെത്താം….

ഉദാഹരണമായി ഒരു പദ്ധതി നമുക്കെടുക്കാം
കേരളം ഇന്ന് നേരിടുന്ന വലിയ ദുരന്തമാണ് കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ
എല്ലാ പഞ്ചായത്തിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം നടപ്പിലാക്കുവാൻ ഗവ: ആഗ്രഹിക്കുന്നു എന്ന് കരുതുക.

എന്നാൽ എല്ലാ പഞ്ചായത്തിലും കൂടി ഒന്നിച്ച് നടപ്പിലാക്കണമെങ്കിൽ എത്ര വലിയ തുക ഗവ: ന് വേണം.
എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാർഷിക ഗ്രാമവികസന ബാങ്കുകളുമായി ബന്ധിപ്പിച്ച് പദ്ധതിക്ക് ആവശ്യമായ തുക ബാങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വായ്പ നൽകുന്നു.
ഈ വായ്പ ഗവൺമെന്റ് പദ്ധതി നിയമാവലിക്ക് വിധേയമായി ഉപയോഗിക്കുകയും, തുടർന്ന്
തനത് ഫണ്ടിൽ നിന്ന് ഗഡുക്കളായി തിരിച്ചടക്കുവാനുള്ള വ്യവസ്ഥകളും വെക്കുക.
സർക്കാറിന് പുതിയതായി പണം കണ്ടെത്താതെ തന്നെ എല്ലാ പഞ്ചായത്തിലും ഒരു പദ്ധതി ഒന്നിച്ചു നടപ്പിലാക്കുവാൻ കഴിയും…
പണം ശരിയായ രീതിയിൽ ചാക്രി കരിക്കുകയും ചെയ്യും.
ഇത് ഏത് പദ്ധതിയുടെ കാര്യത്തിലായാലും നടപ്പിലാക്കാം.
ഗവൺമെന്റിനും നല്ലതാണ് , ബാങ്കുകൾക്കും നല്ലതാണ്.

ഇത്തരം കാര്യങ്ങൾ ആലോചിച്ച് നടപ്പിലാക്കുവാൻ LDF സർക്കാർ ഇച്ഛാ ശക്തി കാണിക്കും എന്ന ഉറച്ച വിശ്വാസത്തോടെ.

ജയരാജൻ പളളിയത്ത്

 

ഈ ആശയങ്ങള്‍ കേരളത്തെ മാറ്റി മറിക്കും; ഇടതു സര്‍ക്കാരിനു മുന്നില്‍ വിപ്ലവകരമായ ആശയങ്ങളുമായി ബാങ്കിങ് ജീവനക്കാരന്‍


Viewing all articles
Browse latest Browse all 20539

Trending Articles