ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യം വിട്ട് പോകുകയാണെന്ന് ട്വീറ്റ്. കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇക്കാര്യം രാഹുല്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. എന്തിനാണ് വിദേശത്തേക്ക് പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ഹ്രസ്വ സന്ദര്‍ശനമാണ് നടത്തുന്നതെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. എത്ര ദിവസത്തേക്കുള്ള യാത്രയാണെന്നും വ്യക്തമാക്കിയിട്ടില്ല.