Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു; ജഗ്മതി സാംങ്വാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

$
0
0

ദില്ലി: ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം അവഗണിച്ചതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച ജഗ്മതി സാംങ്വാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്- സിപിഐഎം ധാരണക്കെതിരെയാണ് ഹരിയാനയിലെ കേന്ദ്രകമ്മിറ്റി അംഗം ജഗ്മതി സാംങ്വാന്‍ പ്രതികരിച്ചിരുന്നത്.

ജംഗ്മതി സാംങ്വാന്‍ പാര്‍ട്ടിനയത്തില്‍ നിന്ന് വ്യതിചലിച്ചു എന്ന് വ്യക്തമാക്കിയാണ് പോളിറ്റ് ബ്യൂറോ പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിനയം ലംഘിച്ച് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ജംഗ്മതി സാംങ്വാന്‍ ഇന്ന് രാജിവെച്ചിരുന്നു. ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ചുവെന്ന് പരസ്യമായി ആരോപിച്ചായിരുന്നു ജഗ്മതിയുടെ രാജി.

രാജിപ്രഖ്യാപനത്തിന് ശേഷം ഏറെ വികാരാധീനയായി കാണപ്പെട്ട ജഗ്മതി ഹരിയാനയില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സെക്രട്ടറി കൂടിയാണ് ജഗ്മതി സാംങ്വാന്‍

പശ്ചിമബംഗാളിലെ സിപിഐഎം- കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിനയരേഖക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി യോഗം ബഹിഷ്‌ക്കരിക്കുകയും രാജിപ്രഖ്യാപനം നടത്തുകയും ചെയ്തത്. ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നടപടി വേണമെന്ന തന്റെ ആവശ്യം പാര്‍ട്ടി അവഗണിച്ചതില്‍ ജഗ്മതി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തില്‍ സിപിഐഎമ്മിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. ഔദ്യോഗികപക്ഷം ഒളിച്ചുകളിക്കുന്നുവെന്ന് ജഗ്മതി ആരോപിച്ചു.

പശ്ചിമബംഗാള്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ത്രിദിന കേന്ദ്ര കമ്മിറ്റി ഇന്ന് സമാപിക്കാനിരിക്കെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.


Viewing all articles
Browse latest Browse all 20541

Trending Articles