Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മണി കഴിച്ച മദ്യം ഞാനും കഴിച്ചു; വിഷം ഉണ്ടായിരുന്നെങ്കില്‍ ഞാനും മരിക്കേണ്ടതല്ലേയെന്ന് ജാഫര്‍ ഇടുക്കി

$
0
0

നല്ലൊരു സുഹൃത്തായിരുന്ന മണിയുടെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇപ്പോഴും മണിയുടെ മരണം തന്നെ വിടാതെ പിന്തുടരുകയാണെന്ന് ജാഫര്‍ ഇടുക്കി പറയുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെയും തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണെന്നും ജാഫര്‍ കരഞ്ഞു കൊണ്ട് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാഫര്‍.

ഒരു മുസ്ലീം സമുദായത്തില്‍ നിന്ന് സിനിമയിലേക്ക് വന്നതുകൊണ്ടു തന്നെ ഒരുപാട് അവഗണന മറികടന്നാണ് ജാഫര്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങള്‍ സമുദായം തന്റെ കുടുംബത്തിനു നേരെ വിരല്‍ ചൂണ്ടുകയാണെന്ന് ജാഫര്‍ പറയുന്നു. കലാ പ്രവര്‍ത്തനം നിര്‍ത്താനാണ് കുടുംബവും സമുദായവും തന്നോട് ആവശ്യപ്പെട്ടത്. കൂലി പണിയെടുത്ത് ജീവിച്ചാല്‍ മതിയെന്നുവരെ പറഞ്ഞു.

തനിക്കൊരു മകളുണ്ട്, അവളുടെ ഭാവി തനിക്ക് നോക്കണമെന്നും ജാഫര്‍ പറയുന്നു. ഇത്തരം ആരോപണങ്ങള്‍ വന്നതിനുശേഷം വന്ന രണ്ട് സിനിമ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. മരിക്കാന്‍ പോലും തോന്നിപ്പെയെന്ന് ജാഫര്‍ പറയുന്നു. മണി കഴിച്ച മദ്യത്തില്‍ വിഷം ഉണ്ടായിരുന്നെങ്കില്‍ അന്ന് കുടിച്ച എല്ലാവരും മരിക്കേണ്ടതായിരുന്നില്ലേ. ഞാനും അന്ന് മദ്യപിച്ചിരുന്നുവെന്ന് ജാഫര്‍ പറയുന്നു.


Viewing all articles
Browse latest Browse all 20539

Trending Articles