Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യാ പ്രശ്‌നം; പാരസെറ്റാമോള്‍ ഗുളിക കഴിച്ച് മരിക്കാന്‍ പറ്റുമോയെന്ന് പി ജയരാജന്‍

$
0
0

കണ്ണൂര്‍: ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടികളെ ജയിലിലടച്ചത് പോലീസല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞത്. ഇതിനുപിന്നാലെ സംഭവത്തിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പ്രതികരിച്ചു.

ആത്മഹത്യ ചെയ്യാനായി ഇവര്‍ കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്നാണ് പി ജയരാജന്‍ പറയുന്നത്. പാരസെറ്റാമോള്‍ ഗുളിക കഴിച്ചാല്‍ മരിക്കാന്‍ പറ്റുമോയെന്നാണ് ജയരാജന്‍ ചോദിക്കുന്നത്.

ഇന്നലെ രാത്രിയാണ് ദളിത് സഹോദരിമാരില്‍ ഒരാളായ അഞ്ജന (25)യെ അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ഗുരുതരാവസ്ഥയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി ഐ.സി.യുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അഞ്ജന.

ചാനല്‍ ചര്‍ച്ചകളില്‍ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്ന് അഞ്ജനയുടെ ബന്ധുക്കള്‍ പറഞ്ഞു. ദലിത് യുവതികളായ അഖില, അഞ്ജന എന്നിവര്‍ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്.


Viewing all articles
Browse latest Browse all 20539

Trending Articles