Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

രാമകൃഷ്ണനോട് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് സാബു; തന്റെ അമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാവില്ല

$
0
0

കൊച്ചി: തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ഉത്തരം പറയേണ്ടിവരുമെന്ന് തരികിട സാബു. മണിയുടെ മരണത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന് തനിക്ക് മനോരോഗമുണ്ടെന്നും പറഞ്ഞ് നടക്കുന്ന രാമകൃഷ്ണനോട് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും സാബുമോന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും രാമകൃഷ്ണന്‍ തനിക്കെതിരെ നടത്തിയിട്ടുള്ള അവഹേളനപരമായ പ്രസ്താവനകള്‍ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാബുമോന്‍ വീണ്ടും രംഗത്തെത്തി.

തന്നെ ഡ്രഗ് അഡിക്റ്റെന്നും രാമകൃഷ്ണന്‍ വിളിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍കേട്ട് തന്റെ അമ്മയുടെ കണ്ണില്‍ നിന്നും വീണ ഓരോ തുള്ളി കണ്ണീരിനും രാമകൃഷ്ണന്‍ മറുപടി പറയേണ്ടി വരുമെന്നും സാബു പറഞ്ഞു.

കള്ളത്തരങ്ങളും, വ്യാജ വികാര പ്രകടനങ്ങളും കാണിച്ച് ലക്ഷക്കണക്കിനു വരുന്ന മണിച്ചേട്ടന്റെ ആരാധകരെ എത്ര നാള്‍ വഞ്ചിക്കാന്‍ രാമകൃഷ്ണന് കഴിയുമെന്നത് കാത്തിരുന്ന് കാണാമെന്നും മണിച്ചേട്ടനെക്കുറിച്ചുള്ള വിവരങ്ങള്‍ പറയാന്‍ യോഗ്യതയുള്ളത് മണിച്ചേട്ടന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന ഉറ്റ സുഹൃത്തുക്കള്‍ക്കാണെന്നും അല്ലാതെ ഒരു തരത്തിലും മണിച്ചേട്ടന്‍ അടുപ്പിച്ചിട്ടില്ലാത്ത രാമകൃഷ്ണനല്ലെന്നും സാബു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിക്കുന്നു. എങ്ങനെയൊക്കെ മറച്ചുവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരുമെന്ന് പറഞ്ഞാണ് സാബു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Viewing all articles
Browse latest Browse all 20537

Trending Articles