Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പിരിയുന്നതാണ് നല്ലതെന്ന് തോന്നി; ഇനി ഒരിക്കലും ഒന്നിക്കില്ല; ഹൃത്വിക്കുമായി പിരിയാനുള്ള കാരണം സൂസൈന്‍ പറയുന്നു

$
0
0

ഹൃത്വിക്ക് റോഷനും കങ്കണ റാണത്തും തമ്മിലുള്ള ഗോസിപ്പ് കാലങ്ങളായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഹൃത്വിക്കിന്റെയും ഭാര്യ സൂസൈന്‍ ഖാന്റെയും ബന്ധം വേര്‍പിരിയാനുണ്ടായ കാരണം കങ്കണ റാണത്താണോ. എല്ലാത്തിനും കങ്കണയുമായുള്ള ബന്ധം കാരണമായിയെന്നാണ് ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സൂസൈന്‍ തന്നെ തുറന്നു പറയുന്നു.

ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഒരു മിഥ്യാബന്ധത്തില്‍ തുടരുന്നതില്‍ എന്ത് കാര്യമാണുള്ളത് എന്നാല്‍ പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോകാറില്ല. എല്ലാറ്റിലും ഉപരിയായി കുട്ടികളോട് ഉത്തരവാദിത്വമുണ്ട്.

ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാസം മാറ്റി വയ്ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കുകയും ചെയ്യണം. ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമലല്ല. ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് പ്രാധാന്യമെന്നും സൂസൈന്‍ ഖാന്‍ പറയുന്നു.

പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഹൃതികും സൂസൈനും വേര്‍പിരിഞ്ഞത്. മക്കളായ ഹ്രിഹാനും ഹ്രിദാനും സൂസൈനൊപ്പമാണ്. എന്നാല്‍ ഹൃതികിനെ മക്കളെ കാണുന്നതില്‍ തടസമില്ല.


Viewing all articles
Browse latest Browse all 20522

Trending Articles