Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മുന്നിലും പിന്നിലും പോലീസ് അകമ്പടി; ഇങ്ങനെ പിന്തുടരുന്നത് പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍

$
0
0

ചെര്‍ക്കള: പോലീസ് അകമ്പടിയെ പരിഹസിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്ത്. ഒന്നു മൂത്രമൊഴിക്കാന്‍ പോലും സമ്മതിക്കില്ല. മുന്നിലും പിന്നിലുമായി തന്നെ വിടാതെ പിന്തുടരുകയാണെന്ന് മന്ത്രി പറയുന്നു. മന്ത്രിമാരുടെ മുന്നിലും പിന്നിലുമുള്ള പോലീസ് അകമ്പടി പഴഞ്ചനാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല ഇതൊന്നും. മന്ത്രിയായതില്‍ പിന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നെ അവര്‍ വിടാതെ പിന്തുടരുകയാണ്. മൂത്രമൊഴിക്കാന്‍ അനുവദിക്കാത്തവിധം പിന്തുടരുന്ന ഗാര്‍ഡ് വേറെയുണ്ട്. എന്താ ഇപ്പോ ചെയ്യാ…’ മന്ത്രി പറഞ്ഞു.

കേരളാ പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത്രയധികം പോലീസുകാര്‍ തനിക്കൊപ്പം സഞ്ചരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മന്ത്രി പറഞ്ഞു.

വല്ലാതെ പ്രയാസം തോന്നിയ ഒരു കാര്യം മുന്നിലും പിന്നിലുമായി ഒടേണ്ടിവരുന്ന പോലീസ് സേനാംഗങ്ങളുടെ ബുദ്ധിമുട്ടാണ്. രാജവാഴ്ചയേക്കാള്‍ കടുപ്പമാണിത്. എന്തിനാണ് ഒരു മന്ത്രി ഇത്രയേറെ പരിവാരങ്ങളുമായി സഞ്ചരിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചട്ടങ്ങളുടെ ഭാഗമാണ് ഇതൊക്കെ എന്നറിയാം. പക്ഷെ ഈ ചട്ടങ്ങള്‍ക്ക് മാറ്റം വരണം. ഇക്കാര്യം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


Viewing all articles
Browse latest Browse all 20539

Trending Articles