Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ട്രെയിന്‍ ചാടിക്കയറിയ കുട്ടിക്കാലം; ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് സച്ചിന്‍

$
0
0

കുട്ടിക്കാലത്ത് മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്്ടുല്‍ക്കര്‍. മുംബൈ റെയില്‍വേ പോലീസ് സംഘടിപ്പിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള ബോധവ്തകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

11ാം വയസ് മുതല്‍ ഞാന്‍ മുംബൈയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആ സമയത്താണ് ട്രെയിനില്‍നിന്നു ചാടിയിറങ്ങാനും ഓടിക്കയറാനും പരിശീലിച്ചത്. ഒരിക്കല്‍ ഞങ്ങള്‍ ആറേഴുകുട്ടികള്‍ ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ പോകുമ്പോഴായിരുന്നു അപകടമുണ്്ടായത്‌സച്ചിന്‍ പറയുന്നു.

രാവിലത്തെ പരിശീലനത്തിനുശേഷം ഉച്ചയൂണിനായി സുഹൃത്തിന്റെ വീട്ടിലെത്തി. അതിനുശേഷം ഒരു സിനിമ കാണാനും ഞങ്ങള്‍ കൂട്ടുകാര്‍ തീരുമാനിച്ചു. സിനിമയ്ക്കുശേഷം പരിശീലനത്തിനെത്താന്‍ സമയം വൈകിയതിനാല്‍ റെയില്‍ ട്രാക്കുകള്‍ ക്രോസ് ചെയ്ത് പ്ലാറ്റ്‌ഫോമിലെത്താനും ദാദറിലേക്കു പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. റെയില്‍വേ ട്രാക്കിലൂടെ കടക്കുന്നതിനിടയില്‍ എല്ലാ പാളത്തിലൂടെയും വളരെ വേഗത്തില്‍ ട്രെയിന്‍ കുതിച്ചെത്തി. രക്ഷപ്പെടാനായി ട്രാക്കുകള്‍ക്കിടയില്‍ കിടക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഞങ്ങള്‍ക്കു മുന്നിലില്ലായിരുന്നുസച്ചിന്‍ പറയുന്നു. അന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിനുശേഷം പിന്നീടൊരിക്കലും റെയില്‍ പാളങ്ങള്‍ കുറുകെ കടക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. തിരക്കാണെങ്കില്‍ പോലും ട്രെയിനിനു മുകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും യാത്രക്കാരോടു സച്ചിന്‍ ആവശ്യപ്പെട്ടു.


Viewing all articles
Browse latest Browse all 20534

Trending Articles