Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തിരുനെല്‍വേലി ബസ് അപകടത്തില്‍ മലയാളികള്‍ അടക്കം 11 മരണം

$
0
0

തിരുനല്‍വേലി: തിരുനെല്‍വേലിയിലെ പണക്കുടിയില്‍ ബസ് അപകടത്തില്‍പെട്ട് പതിനൊന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പതു പേര്‍ മലയാളികളാണെന്ന് ജില്‌ളാകലക്ടര്‍ പറഞ്ഞു. ആറു പുരുഷന്മാര്‍, മൂന്നു സ്ത്രീകള്‍, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. വലിയതുറയില്‍ നിന്നുള്ള കുടുംബവും അപകടത്തില്‍പെട്ട ബസില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ 6.05 ഓടെയാണ് അപകടമുണ്ടായത്.

മരിച്ചവരിൽ രണ്ടു പേര്‍ ഗുജറാത്ത് സ്വദേശികളും രണ്ട് പേര്‍ കന്യാകുമാരി സ്വദേശികളുമാണ്‌. ജിമ്മി(33), എഡ്വിൻ മൈക്കിൾ എന്നീ കന്യാകുമാരി സ്വദേശികളും അഞ്ജലോ (26), സഹോദരി അഞ്ജലി (19) എന്നീ ഗുജറാത്ത് സ്വദേശികളുമാണ് മരിച്ച മറ്റുള്ളവർ. തിരുവനന്തപുരം വലിയതുറ സ്വദേശികളായ സാജൻ വർഗീസ്, പ്രിൻസി സാജൻ, നിധി സാജൻ (3), നവീൻ സാജൻ (2), അരുൾ, ഏലിയാമ്മ, സോണിയ, മരിച്ച സുജിന്‍റെ മാതാവ് സെൽബോറി എന്നിവരാണ് പരിക്കേറ്റ മലയാളികൾ. വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.

മരണപ്പെട്ടവരിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് 38 പേർ ബസിൽ ഉണ്ടായിരുന്നു. പുലർച്ചെ അഞ്ചരക്ക് നാഗർകോവിൽ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയിലായിരുന്നു അപകടം.

വിവിധ ആശുപത്രികളിയാതിനാൽ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് തിരുവനന്തപുരം കലക്ടർ ബിജു പ്രഭാകർ അറിയിച്ചു. കന്യാകുമാരി കലക്ടറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തുടർനടപടികൾക്കായി നെയ്യാറ്റിൻകര അഡീഷണൽ തഹസിൽദാർ നാഗർകോവിലിലേക്ക് പുറപ്പെട്ടു. കേരളത്തിൽ നിന്ന് വിദഗ്ധ മെഡിക്കൽ സംഘം നാഗർകോവിൽ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ പത്ത് ആംബുലൻസുകളും അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തുടർനടപടികൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

തിരുനെൽവേലി-നാഗർകോവിൽ നാലുവരി പാതയിൽ തിരുനെൽവേലിയിൽ നിന്ന് 40 കിലോമീറ്റർ അകലെ വള്ളിയൂർ സൗത്തിലാണ് അപകടം. തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്ന് വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേക്ക് വന്ന യൂനിവേഴ്സൽ എന്ന സ്വകാര്യ വോൾവോ ലക്ഷ്വറി ബസാണ് അപകടത്തിൽപ്പെട്ടത്. അതിവേഗതയിൽ വന്ന ബസ് നിയന്ത്രണംവിട്ടതോടെ വാട്ടർടാങ്കിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമാണ് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

കാരയ്ക്കലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം സർവീസ് നടത്തുന്ന തിരുവനന്തപുരം രജിസ്ട്രേഷനുള്ള ബസാണിത്. അപകടത്തിൽപ്പെട്ട ബസിന് യന്ത്രതകരാർ ഇല്ലായിരുന്നുവെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ആർ.ടി.ഒയെ ആണ് ഇക്കാര്യമറിയിച്ചത്. ആഗസ്റ്റ് വരെ ബസിന് ഫിറ്റ്നസ് ഉണ്ട്. വേളാങ്കണ്ണിയില്‍ നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തേക്ക് വന്ന ബസ്‌സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപേ്പായപേ്പള്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


Viewing all articles
Browse latest Browse all 20534

Trending Articles