Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഉതുപ്പിന്റെ അടുപ്പക്കാര്‍ ഇപ്പോഴും മുഖ്യന്റെ കൂടെ,പിഎ സുരേന്ദ്രന് നഴ്‌സിങ്ങ് തട്ടിപ്പ് കേസ് പ്രതിയുമായി അടുത്ത ബന്ധം.ഉതുപ്പിന്റെ ഭൂമിയിടപാടിന് പിഎ സാക്ഷി,എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഉമ്മന്‍ ചാണ്ടി.

$
0
0

കോട്ടയം:വര്‍ഗീസ് ഉതുപ്പുമായി അടുത്ത ബന്ധമുള്ളയാള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സുഖിച്ച് വാഴുന്നു.ഉമ്മന്‍ ചാണ്ടിയുടെ പിഎ സുരേന്ദ്രനാണ് ഉതുപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ വര്‍ഗീസ് ഉതുപ്പുമായുള്ള മുഖ്യന്റെ അടുപ്പക്കാരുടെ ബന്ധവും ചര്‍ച്ചയായിരുന്നു.surendran-docu-2-422x600 copyസുരേന്ദ്രനും ഉതുപ്പും അടുപ്പക്കാരാണെന്ന് തെളിയിക്കുന്ന രേഖ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.ഉതുപ്പ് തിരുവഞ്ചൂരില്‍ നടത്തിയ ഏക്കര്‍ കണക്കിന് ഭൂമിയുടെ ഇടപാടില്‍ ഇടനിലക്കാരന്‍ സുരേന്ദ്രനാണെന്ന ആരോപണം ശക്തമാകുന്നു.തിരുവഞ്ചൂരിലെ ഇയാളുടെ ഭൂമിയിടപാടിന് സാക്ഷി മുഖ്യമന്ത്രിയുടെ പിഎ.ആധാരങ്ങളുടെ പകര്‍പ്പില്‍ ഒപ്പ് വച്ചത് സുരേന്ദ്രനാണ്.ആധാരങ്ങളില്‍ ഞങ്ങള്‍ വാര്‍ത്തയോടൊപ്പം നല്‍കുന്നു.surendran-document1-399x600 copy

 

 

എടാട്ട് രാഘവന്‍ മകന്‍ സുരേന്ദ്രന്‍ ഇ ആര്‍ എന്ന പേരിലാണ് മുഖ്യന്റെ പിഎ ആധാരങ്ങളില്‍ ഒപ്പ് വച്ചിരിക്കുന്നത്.മൈലക്കാട്ട് വീട്ടില്‍ വിജെ ജോര്‍ജില്‍ നിന്നാണ് ഉതുപ്പ് വസ്തു വാങ്ങിയിരിക്കുന്നത്.2008 ജൂണ്‍ 30 നാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്.മുഴുവന്‍ രേഖകളിലും സാക്ഷി ഒപ്പ് സുരേന്ദ്രന്റേത് തന്നെയാണ്.ഉതുപ്പും സുരേന്ദ്രനുമായുള്ള അടുത്ത ബന്ധം പുതുപ്പള്ളിയില്‍ അങ്ങാടിപാട്ടുമാണ്.തിരുവഞ്ചൂരിലെ ഭൂമി കോട്ടയത്ത് മിനി മെഡിക്കല്‍ കോളേജിനെന്ന് പറഞ്ഞാണ് വിലകുറച്ച് വാങ്ങിയതെന്ന് ഉതുപ്പ് വെടിവെച്ച ജോജി പുതുപ്പള്ളി പറയുന്നു.സുരേന്ദ്രനാണ് അല്‍സറാഫ നഴ്‌സിങ്ങ് തട്ടിപ്പിന്റേയും ഇടനിലക്കാരനെന്നാണ് ആരോപണം.ഗസറ്റഡ് പദവിയില്‍ ഇരിക്കുന്ന സുരേന്ദ്രന്‍ ഉതുപ്പിനായി അറ്റസ്റ്റേഷന്‍ ജോലികള്‍ ചെയ്തുകൊടുക്കുന്നയാളാണെന്നും ജോജി ആരോപിച്ചു.നഴ്‌സിങ്ങ് തട്ടിപ്പ് വാര്‍ത്തയായപ്പോള്‍ തന്നെ ഈ ഭൂമിയിടപാടും ചര്‍ച്ചയായിരുന്നു.എന്നാല്‍ ഉതുപ്പുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.


Viewing all articles
Browse latest Browse all 20534

Trending Articles