ക്രൈം ഡെസ്‌ക്
ചണ്ഡിഗഡ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ ദേരാ സച്ചാ സൗദാ അധ്യക്ഷൻ റാം റഹിം യാദവിന്റെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിൽ സ്വാമിയ്ക്കു വേണ്ടി പ്രത്യേക ലൈംഗക അറ. ഹോസ്റ്റലിലെ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ അറ നിർമ്മി്ച്ചിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്്.
റാം റഹീം സിംഗിന്റെ സിർസയിലെ വസതിയിൽനിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കവും നിർമ്മിച്ചിരുന്നതായും കണ്ടെത്തയിട്ടുണ്ട്. ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുന്നതോടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുതൽ ദുരൂഹതകൾ ചുരുഴളിയുകയാണ്. വൻ സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന പരിശോധനയിൽ ആശ്രമ പരിസരത്ത് സ്ഫോടക വസ്തു നിർമാണശാല കണ്ടെത്തി. ഇവിടെനിന്നും 85 പെട്ടി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ഫാക്ടറി പൂട്ടി സീൽ ചെയ്തു.
പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായ കരിമരുന്ന് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനാണ് ഫാക്ടറി സ്ഥാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആയുധനിർമ്മാണം നടന്നിരുന്നോ എന്ന് വിശദമായി പരിശോധിക്കും. പൊലീസിനൊപ്പമുള്ള ഫൊറൻസിക് സംഘം സ്ഫോടക വസ്തുക്കൾ പരിശോധിച്ചു വരികയാണ്.
ആശ്രമത്തിനള്ളിൽ രണ്ട് തുരങ്കങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അതിൽ ഒന്ന് ഗുർമീത് റാം റഹിമിന്റെ സ്വകാര്യ വസതിയിൽനിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലിൽ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്കു തുറക്കുന്നതാണ്.
ഇന്ത്യൻ കറൻസിയെ പോലും ഗുർമീത് വെല്ലുവിളിക്കുന്നതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസുരക്ഷയെതന്നെ ബാധിക്കുന്ന രാതിയിൽ ആയുധശേഖരവു വൻ തോതിൽ സ്‌ഫോടക വസ്തു ശേഖരവും ഗുർമീതിന്റെ ആശ്രമത്തിലുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.സിർസയിലെ ആശ്രമത്തിൽ നിന്നും പ്ലാസ്റ്റിക് കറൻസികളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഈ നാണയങ്ങൾ ഉപയോഗിച്ചാണ് ഗുർമീത് ആശ്രമത്തിനകത്ത് ക്രയവിക്രയങ്ങൾ നടത്തിയതെന്നാണ് സൂചന. ഇവിടെയുള്ള കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികൾ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളിൽ നിർമിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളിൽ ‘ധൻ ധൻ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിർസ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ലാപ് ടോപ്പുകളും, കംപ്യുട്ടറുകളും, ആയുധങ്ങളും ആശ്രമത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ദുരൂഹത തോന്നിയ ചില മുറികൾ അടച്ച് സീൽ ചെയ്തു. പ്രത്യേക ഫൊറൻസിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ടെന്നാണ് വിവരം. പരിശോധന ഒരാഴ്ചയോളം നീളുമെന്നാണ് സൂചന. 41 അർദ്ധസൈനിക കമ്പനികളും, നാല് സൈനിക സംഘങ്ങളും ഡോഗ്, ബോംബ് സ്‌ക്വാഡുകളും നാൽപതോളം കമാൻഡോമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
നാല് ജില്ലകളിൽ നിന്നുള്ള 5000ൽ അധികം പൊലീസുകാരെയാണ് പരിശോധനയുടെ ഭാഗമായി വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. പരിശോധനാ നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തുന്നുമുണ്ട്. ഇതിനായി അൻപതിലധികം വീഡിയോഗ്രഫർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂട്ടുകൾ പൊളിക്കുന്നതിൽ വിദഗ്ധരായ പത്തിലധികം പേരും സംഘത്തിലുണ്ട്. ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടണലുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഴിച്ച് പരിശോധിക്കാനുള്ള സൗകര്യങ്ങളും സിർസയിലെത്തിച്ചിരിക്കുകയാണ്.
ആയിരത്തോളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഗുർമീതിന്റെ സാമ്രാജ്യത്തിനുള്ളിൽ ഒരു നഗരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഡംബര റെസ്റ്റോറന്റുകളുമടക്കമുണ്ട്. താജ്മഹലിന്റെയും ഈഫൽ ഗോപുരത്തിന്റെയും മാതൃകയിലാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.
The post ഗുർമീതിന്റെ വനിതാ ഹോസ്റ്റലിൽ ലൈംഗിക അറ; ആശ്രമത്തെയും ലൈംഗിക അറയെയും ബന്ധിപ്പിച്ചിരുന്നത് രഹസ്യ തുരങ്കം വഴി appeared first on Daily Indian Herald.