ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധം ഇരുവരുടെയും മാനസിക ബന്ധത്തെ ഊട്ടിഉറപ്പിക്കാനുള്ള പ്രധാന ഘടകമാണ് എന്നാൽ, ലൈംഗിക ബന്ധം ആരോഗ്യത്തെ വർധിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ് വർധിപ്പിക്കുമെന്ന പഠനമാണ് ഇപ്പോൾ പുറത്തു വരുന്നത്. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ലൈംഗിഗികബന്ധം വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുമെന്ന് പറയുന്നത്. സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് ഉണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ മുകൾഭാഗം മൂടുന്ന ഡിഎൻഎ യെ സംരക്ഷിക്കുന്ന വസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നു.
വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. 129 സ്ത്രീകളെ പഠനവിധേയമാക്കിയതിൽ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ് എന്നാണ്.
ആക്ടീവായ ബന്ധത്തിൽ മുഴുകുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാണ്. ഇത് ആയുർദൈർഘ്യം കൂട്ടുകയും വാർധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
129 അമ്മമാരിൽ നിന്നുള്ള വിവരങ്ങളായിരുന്നു ഗവേഷകൾ ശേഖരിച്ചിരുന്നത്. അതുകൊണ്ട്, വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീർഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
The post ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധം: ആരോഗ്യം വർധപ്പിക്കും appeared first on Daily Indian Herald.