Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

അമേരിക്ക തകരും !..അമേരിക്ക ഉത്തര കൊറിയയുടെ പരിധിയില്‍ .. അത്യുഗ്രഹ ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ

$
0
0

അമേരിക്കയെ വീണ്ടും വെല്ലുവിളിച്ച് ഉത്തര കൊറിയ ..ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷം വീണ്ടും അമേരിക്കയെ ഞെട്ടിക്കാൻ നീക്കം .അത്യുഗ്രഹ ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍.അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തരകൊറിയയുടെ നീക്കം പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തരകൊറിയ മുങ്ങിക്കപ്പല്‍ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. അന്നത്തെ ഒരുക്കങ്ങള്‍ക്ക് സമാനമായ നീക്കങ്ങളാണ് ഉത്തരകൊറിയയുടെ ഭാഗത്തു നിന്ന് വീണ്ടും ഉണ്ടാകുന്നതെന്നാണ് വിവരം.missile-2

അമേരിക്കയും- ദക്ഷിണ കൊറിയയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പെന്റഗണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ നീക്കം എന്നതും വീണ്ടും ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രകോപനം ഉണ്ടാകുന്നത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് അമേരികക്കയിലെ ലോസ് ആഞ്ചല്‍സും സിയാറ്റിലും വരെ എത്താനാകുമെന്നാണ് വിദഗ്ദരുടെ വാദം. ഉത്തര കൊറിയ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞമാസമാണ് പരീക്ഷിച്ചത്. 5000 മുതല്‍ 1000 കിലോമീറ്റര്‍ വരെയാണ് ഇത്തരം മിസൈലുകളുടെ പരിധി. അതായത് അമേരിക്ക ഉത്ത രകൊറിയയുടെ പരിധിയില്‍ ആണെന്ന് വ്യക്തം. ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം കുടുതല്‍ വഷളായിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ അമേരിക്കയുടെ ഉഗ്രകോപത്തിന് ഇരയാകേണ്ടി വരുമെന്ന ട്രംപ് ആഞ്ഞടിച്ചിരുന്നു.അമേരിക്കയും ഉത്തര കൊറിയയും യുദ്ധം തുടങ്ങിയാൽ അത് മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കുമെന്നും വിലയിരുത്തുന്നു

The post അമേരിക്ക തകരും !..അമേരിക്ക ഉത്തര കൊറിയയുടെ പരിധിയില്‍ .. അത്യുഗ്രഹ ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20541

Trending Articles